Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിർഭയ കേസിലെ പ്രതികൾക്ക് ശിക്ഷയ്ക്ക് കളമൊരുങ്ങിയത് 10 തൂക്കുകയറുകൾ തയ്യാറാക്കാൻ ബിഹാറിലെ ബക്‌സാർ ജയിലിനോട് ഡിസംബറിൽ ആവശ്യപ്പെട്ടതോടെ; പുലർച്ചെ മൂന്നുമണിക്ക് ഉണർത്തുന്നത് മുതൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആരാച്ചാർക്ക് സിഗ്നൽ നൽകും വരെ ഇന്ത്യൻ ജയിലുകളിൽ പാലിക്കേണ്ടത് ക്യത്യമായ നടപടിക്രമങ്ങൾ; വധശിക്ഷ നടപ്പാക്കുന്ന ദിവസം ജയിലിൽ നടക്കുന്ന 9 കാര്യങ്ങൾ

നിർഭയ കേസിലെ പ്രതികൾക്ക് ശിക്ഷയ്ക്ക് കളമൊരുങ്ങിയത് 10 തൂക്കുകയറുകൾ തയ്യാറാക്കാൻ ബിഹാറിലെ ബക്‌സാർ ജയിലിനോട് ഡിസംബറിൽ ആവശ്യപ്പെട്ടതോടെ; പുലർച്ചെ മൂന്നുമണിക്ക് ഉണർത്തുന്നത് മുതൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആരാച്ചാർക്ക് സിഗ്നൽ നൽകും വരെ ഇന്ത്യൻ ജയിലുകളിൽ പാലിക്കേണ്ടത് ക്യത്യമായ നടപടിക്രമങ്ങൾ; വധശിക്ഷ നടപ്പാക്കുന്ന ദിവസം ജയിലിൽ നടക്കുന്ന 9 കാര്യങ്ങൾ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ കാത്ത് പ്രതികൾ കഴിയുന്നത് തിഹാർ ജയിലിലാണ്. പ്രതികൾക്കുള്ള തൂക്കുകയർ ബിഹാറിലെ ബക്‌സാർ ജില്ലയിലെ ഒരുജയിലിൽ നിന്നാണ് തയ്യാറാക്കുന്നത്. ക്രിമിനലുകളെ തൂക്കിലേറ്റും മുമ്പ് ഔദ്യോഗികമായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുക എന്നത് സിനിമകളിൽ കണ്ടിട്ടുണ്ടാവും. 'സദയം' എന്ന മലയാള ചിത്രത്തിൽ ഇക്കാര്യം വിശദമായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ, യഥാർഥത്തിൽ ജയിലിൽ സംഭവിക്കുക എന്തെന്ന് പലർക്കും അറിയില്ല.

1.പുലർച്ചെ തടവുകാരനെ ഉണർത്തും

തടവുകാരനെ തൂക്കിലേറ്റും മുമ്പ് ജയിൽ സൂപ്രണ്ട് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. പുലർച്ചെ തന്നെ പ്രതിയെ ഉണർത്തും. മിക്കവാറും പുലർച്ചെ 3 മണിക്ക്. തുടർന്ന് നിത്യകർമങ്ങൾക്ക് സമയം നൽകും.

2. കുളിക്കാൻ ചൂടുവെള്ളവും പച്ചവെള്ളവും

തടവുകാരന് കുളിക്കാൻ ചൂടു വെള്ളവും തണുത്ത വെള്ളവും അനുവദിക്കും. ഇഷ്ടം പോലെ തിരഞ്ഞെടുക്കാം

3. ഇഷ്ടമുള്ള ഭക്ഷണം

തൂക്കിലേറ്റാൻ പോകുന്ന തടവുകാരന്റെ അവസാന ആഗ്രഹം സാധിച്ചുകൊടുക്കും. അയാൾക്ക് ഇഷ്ടമുള്ള ഭക്ഷണം വിളമ്പും

4. വിശ്രമിക്കാൻ സമയം

ഭക്ഷണത്തിന് ശേഷം അല്പസമയം വിശ്രമിക്കാൻ സമയം നൽകും. ഒറ്റയ്ക്കിരിക്കാനും കുടുംബാംഗങ്ങളെ കുറിച്ച് ഓർക്കാനും, ജീവിതം തിരിഞ്ഞുനോക്കാനും ഉള്ള സമയമാണിത്.

5. മതഗ്രന്ഥങ്ങൾ നൽകും

പ്രതികളുടെ മതവിശ്വാസ പ്രകാരമുള്ള മത ഗ്രന്ഥങ്ങൾ നൽകും. പ്രാർത്ഥനകൾ നടത്താനും കുറച്ചുസമയം നൽകും. മനസ്സിനെ ശാന്തമാക്കാൻ വേണ്ടിയുള്ള ശ്രമമാണ് ഇത്.

6. ഡോക്ടറുടെ പരിശോധന

തടവുകാരന്റെ ശാരീരികവും മാനസികവുമായ ആരോഗ്യപരിശോധന ഡോക്ടറുടെ ചുമതലയാണ്. പ്രതി പൂർണആരോഗ്യവാനെന്ന ഡോക്ടർ വിധിയെഴുതിയാൽ തൂക്കിലേറ്റൽ നടപടി ആരംഭിക്കുകയായി.

7. തടവുകാരന്റെ കണ്ണുകെട്ടും

മുഖം പരുത്തിത്തുണിയോ മുഖം മൂടിയോ കൊണ്ട് മറയ്ക്കും

8. മജിസ്‌ട്രേറ്റിന്റെ ചുമതല

തടവുകാരന്റെ മുഖം മറച്ചതിന് ശേഷം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് തൂക്കിലേറ്റേണ്ടയാൾ ഇതുതന്നെയെന്ന് ഉറപ്പിക്കും. വാറന്റ് പ്രകാരമുള്ള പ്രതി തന്നെയാണ് ഇതെന്നാണ് ഉറപ്പുവരുത്തുക. തടവുകാരന്റെ മാതൃഭാഷയിൽ വാറന്റ് വായിച്ചുകേൾപ്പിക്കും. ഇതിന് ശേഷം ആരാച്ചാർക്ക് ലിവർ വലിക്കാനുള്ള സിഗ്നൽ നൽകും.

9.ആരാച്ചാരുടെ വിവരങ്ങൾ രഹസ്യം

ആരാച്ചാരുടെ വിവരങ്ങൾ പരമരഹസ്യമാക്കി വയ്ക്കും. ജോലി തീർത്തതിന് ശേഷം ആരാച്ചാരെ ആരും ഉപദ്രവിക്കാതിരിക്കാനാണ് ഇത്.

മൂന്ന് ദിവസത്തോളമെടുക്കും ഒരു തൂക്കുകയർ തയ്യാറാക്കാൻ. പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാനുള്ള കയർ തയ്യാറാക്കിയത് ബുക്സർ ജയിലിൽ നിന്നായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP