Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്ന ഏജൻസികൾ പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെ! ജനുവരിയിൽ കാലാവധി തീർന്നവയും ഇപ്പോഴും 'തങ്കത്തിൽ പൊതിഞ്ഞ' പരിശുദ്ധ റിപ്പോർട്ട് നൽകുന്നു; വൻകിട സ്വർണ്ണക്കടക്കാരുടെ സ്വാധീനത്താൽ 916 ഹാൾമാർക്കിങിന്റെ പേരിൽ വ്യാജ സ്വർണം യഥേഷ്ടം വിറ്റഴിയുന്നത് ഇങ്ങനെ

സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്ന ഏജൻസികൾ പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെ! ജനുവരിയിൽ കാലാവധി തീർന്നവയും ഇപ്പോഴും 'തങ്കത്തിൽ പൊതിഞ്ഞ' പരിശുദ്ധ റിപ്പോർട്ട് നൽകുന്നു; വൻകിട സ്വർണ്ണക്കടക്കാരുടെ സ്വാധീനത്താൽ 916 ഹാൾമാർക്കിങിന്റെ പേരിൽ വ്യാജ സ്വർണം യഥേഷ്ടം വിറ്റഴിയുന്നത് ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ ലോബി വളരുന്നതിന് കാരണം സ്വർണ്ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തേണ്ട ബിഐഎസ് തന്നെ സ്വർണ വ്യാപാരികളുമായി ഒത്തുകളിക്കുന്നതിനാലാണ് എന്ന ആരോപണവുമായി സാമൂഹ്യ പ്രവർത്തക രമാ ജോർജ്. നിലവിൽ സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധന എന്ന പേരിൽ നടക്കുന്നത് വെറും പ്രഹസനം മാത്രമാണെന്ന ആരോപണം നേരത്തെ തന്നെ ഉണ്ടായിരുന്നു. സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്ന പല ഏജൻസികളും തങ്ങളുടെ ലൈസൻസുകൾ പോലും പുതുക്കിയിട്ട മാസങ്ങളായി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ജനുവരി ഫെബ്രുവരി കാലയളവിൽ ലൈസൻസിന്റെ കാലാവധി തീർന്നിട്ടും ഇപ്പോഴും ഇവർ ഇത് പുതുക്കിയിട്ടില്ല.

ലൈസൻസ് പുതുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബിഐഎസിന്റെ മേൽനോട്ടത്തിലാണ് നടത്താറുള്ളത്. കാലാവധി കഴിഞ്ഞ് മാസങ്ങളായിട്ടും ഇവ പുതുക്കാത്തത് സ്വർണ്ണ ലോബിയുടെ വളർച്ചയ്ക്ക് മാത്രമാണ് സഹായകമാകുന്നത്. മൂന്നു വർഷത്തിലൊരിക്കലാണ് ഹാൾമാർക്കിങ്ങ് ഏജൻസികൾ ലൈസൻസ് പുതുക്കേണ്ടത്. 2000 ത്തിലാണ് ഹാൾമാർക്കിങ്ങ് ഏജൻസികൾക്ക് ലൈസൻസ് നൽകുന്ന സമ്പ്രദായവും സ്വർണ്ണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്നതിന് സ്വകാര്യ ഏജൻസികൾക്ക് അനുവാദവും നൽകി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്.

മെട്രോപൊളിറ്റൻ നഗരങ്ങളിൽ 20000 രൂപയും നഗരങ്ങളിൽ 15000 രൂപയും ഗ്രാമ പ്രദേശങ്ങളിൽ 10000 രൂപയുമാണ് ലൈസൻസ് പുതുക്കുന്നതിനായി ഹാൾ മാർക്കിങ്ങ് ഏജൻസികളും അടയ്‌ക്കേണ്ടിയിരുന്നത്. 2014ൽ കേന്ദ്ര മന്ത്രി കെ വി തോമസിന്റെ ഉത്തരവിനെ തുടർന്ന് മെട്രോപൊളിറ്റൻ നഗരങ്ങളിൽ 7500 രൂപയും നഗരങ്ങളിൽ 5000 രൂപയായും ഗ്രാമങ്ങളിൽ 2500 രൂപയായും കുറയ്ക്കുകയായിരുന്നു. ഇതും സ്വർണ്ണ ലോബിയുടെ വളർച്ചയ്ക്ക് കാരണമായി.

ഇപ്പോഴത്തെ സംവിധാനമനുസരിച്ച് സ്വകാര്യ ഏജൻസികളാണ് ഹാൾ മാർക്കിങ്ങ് സർട്ടിഫിക്കറ്റുകൾ സ്വർണ്ണ കമ്പനികൾക്ക് നൽകുന്നത്. എന്നാൽ സ്വകാര്യമായി പ്രവർത്തിക്കുന്ന ഇത്തരം ഏജൻസികൾ മിക്കവാറും സ്വർണ്ണ വ്യാപാരികളുടെ ബിനാമികളായിരിക്കും നടത്തുന്നത്. അത്‌കൊണ്ട് തന്നെ ഹാൾമാർക്കിങ്ങ് എന്ന സംവിധാനം തന്നെ ഇവിടെ രബ്ബർ സ്റ്റാംപായി മാറുകയാണ്. സംസ്ഥാനത്തെ മിക്കവാറും എല്ലാ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനത്തിലെ സ്വർണ്ണത്തിന്റെ പരിശോധന നടത്തുന്നത് ഇപ്രകാരം സ്വന്തം ലാബുകളിൽ തന്നെയാണ്.

സ്വർണം വാങ്ങിയ ശേഷം എപ്പോഴെങ്കിലും ഇത് വിൽക്കണമെങ്കിൽ മറ്റ് ജൂവലറികളിൽ കൊണ്ട് പോയാൽ അവ എടുക്കാതിരിക്കുകയും അല്ലെങ്കിൽ കുറഞ്ഞ വില പറഞ്ഞ് വിൽപ്പനയ്‌ക്കെത്തിയവരെ മടക്കി അയക്കാറുമാണ് ചെയ്യുന്നത്. മറ്റ് സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത് എപ്രകാരമാണെന്നും പരിശുദ്ധി എത്രത്തോളമാണെന്നും വ്യക്തമായ ധാരണയുള്ളതിനാലാണ് ഒരു സ്ഥാപനവും മറ്റ് ജൂവലറികളിലെ സ്വർണം സ്വീകരിക്കാത്തത്. എറണാകുളം ജില്ലയിൽ കാക്കനാട് സംസ്ഥാന സർക്കാറിന്റെ തന്നെ പരിശോധന ലബോറട്ടിറി സംവിധാനമുണ്ടെങ്കിലും ആരും തന്നെ ഇത് ഉപയോഗിക്കാറില്ല.

നിലവിലെ ലൈസൻസിങ്ങ് സമ്പ്രദായം തന്നെ വലിയ പോരായ്മയുള്ളതാണ്. വൻ വില കൊടുത്തു വാങ്ങുന്ന സ്വർണ്ണത്തിന്റെ പരിശോധന നടത്തേണ്ട ലൈസൻസ് വർഷത്തിലൊരിക്കലാക്കി നിജപെടുത്തണമെന്നും കേന്രമന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും ലോക് ജന ശക്തി പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺകൂടിയായ രമാ ജോർജ്ജ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതു സംബന്ധിച്ചു കേന്ദ്ര സർക്കാർ പരിശോധന നടത്താമെന്നാവശ്യപ്പെട്ടു കൊണ്ട് രമ ജോർജ് കേന്ദ്ര മന്ത്രി രംവിലാസ് പാസ്വാന് നിവേദനം നൽകിയിരുന്നു.

സ്വർണ്ണാഭരണ നിർമ്മാണവും പ്യൂരിറ്റി പരിശോധനയും വൻകിട ജൂവലറി ഗ്രൂപ്പുകൾ(വ്യാപാരികൾ) നേരിട്ടാക്കിയതോടെ സംസ്ഥാനത്ത് 916 ഹാൾമാർക്കിങ് സ്വർണ്ണത്തിന്റെ പേരിൽ ദിനംപ്രതി നടക്കുന്നത് കോടികളുടെ തട്ടിപ്പ് നടത്തുന്നതായി ലോക് ജന ശക്തി പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ രമാ ജോർജ്ജ് പരാതിപ്പെടുന്നത്. ഇതു സംബന്ധിച്ചു കേന്ദ്ര സർക്കാർ പരിശോധന നടത്താമെന്നാവശ്യപ്പെട്ടു കൊണ്ട് രമ ജോർജ് കേന്ദ്ര മന്ത്രി രംവിലാസ് പാസ്വാന് നിവേദനം നൽകിയിരുന്നു.

ചില ജൂവലറികളിൽ നിന്നും വാങ്ങിയ സ്വർണം വിൽക്കാൻ മറ്റ് കടകളിലെത്തുന്ന ഉപഭോക്താക്കളാണ് ബി ഐ എസ് സംവിധാനത്തെ നോക്കുകുത്തിയാക്കി നടത്തുന്ന ഹാൾമാർക്കിങ് തട്ടിപ്പിനിരയായി പണം നഷ്ടപെടുന്നവരിലധികവും. സ്വകാര്യ പരിശോധന കേന്ദ്രങ്ങളിൽ പ്യൂരിറ്റി പരിശോധിക്കാൻ അംഗീകാരം നൽകിയിട്ടുള്ള കേന്ദ്ര സർക്കാരിന്റെ നിയമത്തെ മറയാക്കിയാണ് ഭൂരിഭാഗം ജൂവലറികളിൽ 916 തട്ടിപ്പ് അരങ്ങേറുന്നത്.

സംസ്ഥാനത്ത് സ്വർണ്ണ വ്യാപാരം നിയന്ത്രിക്കുന്ന പ്രമുഖ സംഘടനയിലെ പിളർപ്പോടെയാണ് പ്യൂരിറ്റി കുറഞ്ഞ സ്വർണ്ണവിൽപ്പന സംസ്ഥാനത്ത് വ്യാപകമെന്ന കണ്ടെത്തൽ പുറത്തുവന്നത്. ഇതിനിടെയാണ് പ്യൂരിറ്റി പരിശോധിക്കേണ്ട സ്ഥാപനത്തിന് ലൈസൻസില്ലെന്ന വാദവും എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP