Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹം മുടങ്ങാതിരിക്കാനും മരണം തടയാൻ മരുന്ന് വാങ്ങാനും കഞ്ഞി കുടിക്കാൻ അരി വാങ്ങാനും തെരുവിൽ കാത്ത് നിൽക്കുന്നവർക്ക് എവിടെയാണ് മോദി മൊബൈൽ ആപ്പ്? നോർത്തുകൊറിയൻ തെരഞ്ഞെടുപ്പിനേയും വെല്ലുന്ന അഭിപ്രായ സർവ്വേ ഫലം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ്; നോട്ട് നിരോധനത്തെ എതിർക്കുന്നത് വെറും രണ്ട് ശതമാനം പേർ!

വിവാഹം മുടങ്ങാതിരിക്കാനും മരണം തടയാൻ മരുന്ന് വാങ്ങാനും കഞ്ഞി കുടിക്കാൻ അരി വാങ്ങാനും തെരുവിൽ കാത്ത് നിൽക്കുന്നവർക്ക് എവിടെയാണ് മോദി മൊബൈൽ ആപ്പ്? നോർത്തുകൊറിയൻ തെരഞ്ഞെടുപ്പിനേയും വെല്ലുന്ന അഭിപ്രായ സർവ്വേ ഫലം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ്; നോട്ട് നിരോധനത്തെ എതിർക്കുന്നത് വെറും രണ്ട് ശതമാനം പേർ!

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നോർത്തുകൊറിയയിൽ പട്ടാള ഭരണമാണ്. എല്ലാം ഭരണകൂടം തീരുമാനിക്കും. ഇത് ശരിയാണോ എന്ന് അറിയാൻ തെരഞ്ഞെടുപ്പും അഭിപ്രായ വോട്ടെടുപ്പും നടത്തും. ഫലം എപ്പോഴും സർവ്വ സൈനാധിപൻ കിങ് ജോങ് ഉൻ തീരുമാനിക്കും. അരും ഒന്നിനേയും എതിർക്കില്ല. ഇതിന് സമാനമായ ഫലമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോൾ പുറത്തുവിടുന്നത്. 1000, 500 രൂപയുടെ നോട്ടുകൾ പിൻവലിച്ച് രാജ്യത്തെ കള്ളപ്പണത്തെ നേരിടുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിന് വലിയ ജനപിന്തുണയെന്ന് സർവ്വേ ഫലം. സർവ്വേയിൽ പങ്കെടുത്ത അഞ്ച് ലക്ഷം പേരിൽ 93 ശതമാനവും നോട്ടു പിൻവലിച്ച്, കള്ളപ്പണത്തിനെതിരായി നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ പിൻതുണയ്ക്കുന്നതായി പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

നോട്ട് അസാധുവാക്കലിന് തുടക്കത്തിൽ വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ പതിയെ അതുമാറി. വിവാഹാവശ്യത്തിന് പണം കിട്ടാത്തവരും ചില്ലറയ്ക്ക് വേണ്ടി നെട്ടോട്ടമോടിയവരും തീരുമാനത്തെ ചോദ്യം ചെയ്തു. ആശുപത്രികളിൽ അടയ്ക്കാൻ പോലും പണമില്ലാതെ വലഞ്ഞു. പലരും ആത്മഹത്യ ചെയ്തു. ചിലർ ചികിൽസ കിട്ടാതെ മരിച്ചു. റേഷൻ കടകളിൽ പോലും ആളെത്താതെയായി. മുന്നൊരുക്കമില്ലാതെ നോട്ട് അസാധുവാക്കിയതിന്റെ ഫലം. എന്നാൽ ഈ ചർച്ചകളും വികാരമൊന്നും മോദിയുടെ സർവ്വേയിൽ പ്രതിഫലിക്കുന്നില്ല. പണ്ട് ഏകാധിപത്യത്തിന്റെ കീഴിലായിരുന്ന സോവിയേറ്റ് യൂണിയനിലേയും സദ്ദാം ഹുസൈന്റെ ഇറാഖിലും നടന്ന ജനവികാരം രേഖപ്പെടുത്തലിനെ ഓർമിപ്പിക്കുന്നതാമ് മോദിയുടെ സർവ്വേയും.

ചൊവ്വാഴ്ച രാവിലെ മുതലാണ് സർവ്വേ ആരംഭിച്ചത്. 15 മണിക്കൂറിനുള്ളിൽ അഞ്ചു ലക്ഷം പേർ സർവ്വേയിൽ പങ്കെടുത്തു. കള്ളപ്പണത്തിനെതിരായുള്ള സർക്കാരിന്റെ നീക്കം പ്രയോജനകരമാണെന്നാണ് 90 ശതമാനം പേരും കരുതുന്നത്. അഴിമതിക്കെതിരെ പൊതുവെ സർക്കാർ നടത്തുന്ന യുദ്ധത്തിന് 92 ശതമാനം പേരും മുഴുവൻ മാർക്കും നൽകുന്നു. അഴിമതിക്കും തീവ്രവാദത്തിനും എതിരായ പ്രവർത്തനങ്ങൾക്ക് നോട്ട് പിൻവലിച്ചുകൊണ്ടുള്ള സാമ്പത്തിക നവീകരണം ഏറെ ഗുണംചെയ്യുമെന്നാണ് സർവ്വേയിൽ പങ്കെടുത്ത 86 ശതമാനം പേരും കരുതുന്നത്. രണ്ട് ശതമാനം പേർ മാത്രമാണ് നോട്ട് പിൻവലിച്ചുകൊണ്ടുള്ള സർക്കാർ നടപടിയെ പ്രതികൂലമായി അഭിപ്രായം പ്രകടിപ്പിച്ചത്. അതായത് രാജ്യം മുഴുവൻ മോദിക്ക് പിന്നിൽ ഒറ്റക്കെട്ടെന്ന് തെളിയിക്കുന്ന സർവ്വേ ഫലം. പക്ഷേ ഇത് എങ്ങനെ ശരിയാകുമെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യം. മോദിയെ വിജയിപ്പിക്കാനായി മാത്രം നടത്തിയ ആപ്പ് സർവ്വേ. ബിജെപിക്കാർ മാത്രമായിരിക്കും വോട്ട് ചെയ്തതെന്നും വിമർശനം ഉയരുന്നു.

'നരേന്ദ്ര മോദി ആപ്പി'ലൂടെയാണ് സർവ്വേ നടത്തിയത്. ഓരോ മിനിട്ടിലും 400 ൽ അധികം പ്രതികരണങ്ങളാണ് ആപ്പിൽ വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ രണ്ടായിരം വ്യത്യസ്ത പ്രദേശങ്ങളിൽനിന്നുള്ളവരാണ് സർവ്വേയിൽ പങ്കെടുത്തത്. അതിൽ 93 ശതമാനവും ഇന്ത്യയിൽ ഉള്ളവരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ വെറും രണ്ടു ശതമാനം ആളുകൾ മാത്രമാണ് നോട്ടുകൾ അസാധുവാക്കിയ നടപടി തെറ്റായിപ്പോയെന്ന് അഭിപ്രായപ്പെട്ടതെന്നും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഫലത്തിൽ പറയുന്നു. 24 ശതമാനം പേരും ഹിന്ദിയിലാണ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. സ്മാർട് ഫോണുകളിൽ ലഭ്യമാകുന്ന നരേന്ദ്ര മോദി ആപ്പിലാണു 500, 10000 രൂപാ നോട്ടുകൾ അസാധുവാക്കിയത് ഉൾപ്പെടെയുള്ള കറൻസി പരിഷ്‌കരണ നടപടികളെക്കുറിച്ച് ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ സർക്കാർ സംവിധാനമൊരുക്കിയത്. കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണു മോദി ജനഹിതം അറിയാൻ ശ്രമം നടത്തിയത്.

നോട്ട് അസാധുവാക്കലിൽ 93 ശതമാനം പേർ സർക്കാർ നടപടികളെ പിന്തുണച്ചപ്പോൾ അതിൽ 73 ശതമാനം പേരും സർക്കാർ നടപടികൾക്ക് മുഴുവൻ മാർക്കും നൽകി. അഴിമതിക്കെതിരായ സർക്കാർ നടപടികൾക്കും സർവേയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. 92 ശതമാനം പേരും സർക്കാർ നടപടികളെ നല്ലത്, വളരെ നല്ലത് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി. 57 ശതമാനം പേരും അഴിമതിക്കെതിരായ നീക്കങ്ങളെ വളരെ നല്ലത് എന്ന് നിരീക്ഷിച്ചു. സർവേയിൽ പങ്കെടുത്തവരിൽ 93 ശതമാനം പേരും 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ നടപടിയെ പിന്തുണച്ചതായും സർവേ ഫലം പറയുന്നു. എന്നാൽ ജനമനസ്സുകളുടെ യഥാർത്ഥ പ്രതിഫലനമെല്ലെന്നാണ് വിലയിരുത്തലുകൾ. ഇത്രയും മൃഗീയ പിന്തുണ ഈ സർവ്വേയിലൂടെ മോദിക്ക് ലഭിച്ചതിനെ ആർക്കും വിശ്വസിക്കാൻ കഴിയുന്നുമില്ല.

ഓരോ മിനിറ്റിലും 400 ആളുകൾ വീതമാണ് ആപ്പിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 2000 സ്ഥലങ്ങളിൽനിന്നാണ് പ്രതികരണങ്ങൾ വന്നത്. അതിൽ 93 ശതമാനം പേരും ഇന്ത്യയിൽനിന്നു തന്നെയാണ് സർവേയിൽ പങ്കെടുത്തത്. സർവേയിൽ പങ്കെടുത്തവരിൽ 24 ശതമാനം പേരും ഹിന്ദിയിലാണ് പ്രതികരണങ്ങൾ അറിയിച്ചത്. 15 മണിക്കൂറോളം സമയംകൊണ്ടാണ് അഞ്ചു ലക്ഷം പേർ സർവേയുടെ ഭാഗമായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 വരെ സർവേയിൽ പങ്കെടുത്തവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സർവേ ആരംഭിച്ചത്. നോട്ട് അസാധുവാക്കലിൽ പ്രതിപക്ഷം പ്രതിഷേധം കനപ്പിച്ചതോടെയാണ് സർവ്വേ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP