Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

80ലക്ഷവുമായി കാരുണ്യത്തിന്റെ ഭാഗ്യമെത്തിയെന്ന് വിവരമറിഞ്ഞു; വൈകിട്ടോടെ ലഡുവിതരണവും ആഘോഷങ്ങളും പൊടിപൊടിച്ചു; സമ്മാനമടിച്ചെന്ന് അറിയിച്ച ഏജൻസിക്കാരൻ വൈകിട്ട് ടിക്കറ്റ് കൈക്കലാക്കി പ്ലേറ്റ് മലർത്തി; സമ്മാനമടിച്ച ടിക്കറ്റിന് പകരം നൽകിയത് സീരിയൽ നമ്പർ മാറിയ ടിക്കറ്റ്; കടാക്ഷിച്ച ഭാഗ്യം കൈയെത്തും ദൂരത്ത് നഷ്ടമായി പുൽപ്പള്ളി സ്വദേശി വിശ്വംഭരൻ

80ലക്ഷവുമായി കാരുണ്യത്തിന്റെ ഭാഗ്യമെത്തിയെന്ന് വിവരമറിഞ്ഞു; വൈകിട്ടോടെ ലഡുവിതരണവും ആഘോഷങ്ങളും പൊടിപൊടിച്ചു; സമ്മാനമടിച്ചെന്ന് അറിയിച്ച ഏജൻസിക്കാരൻ വൈകിട്ട് ടിക്കറ്റ് കൈക്കലാക്കി പ്ലേറ്റ് മലർത്തി; സമ്മാനമടിച്ച ടിക്കറ്റിന് പകരം നൽകിയത് സീരിയൽ നമ്പർ മാറിയ ടിക്കറ്റ്; കടാക്ഷിച്ച ഭാഗ്യം കൈയെത്തും ദൂരത്ത് നഷ്ടമായി പുൽപ്പള്ളി സ്വദേശി വിശ്വംഭരൻ

വയനാട്; സ്ഥിരം ലോട്ടറിയെടുത്ത് ഭാഗ്യ പരീക്ഷണം നടത്തുന്ന  വ്യക്തിയാണ് പുൽപ്പള്ളി അമരക്കുനി സ്വദേശി വിശ്വംഭരൻ.ജൂലായി മുപ്പതിന് രണ്ടര മണിക്കാണ് പുൽപ്പള്ളി വിനായക ഏജൻസിയിൽ നിന്നും വിശ്വംഭരൻ കാരുണ്യപ്ലസ് ഭാഗ്യക്കുറി എടുത്തത്. അന്ന് വൈകിട്ടാണ് ഭാഗ്യ ദേവത തന്നെ കടാക്ഷിച്ചെന്ന വിവരം ഏജന്റ് തന്നെ അറിയിച്ചു.

തുടർന്ന് ലോട്ടറിക്കടക്കാരൻ തന്നെ വിശ്വംഭരനെയും കൂട്ടി ബാങ്കിലും പത്രങ്ങളുടെ പ്രാദേശിക ഓഫീസുകളിലും പോയി. കടയിൽ ലഡുവിതരണം നടത്തി. ലോട്ടറിയടിച്ച വിവരം നാടുമുഴുവൻ പരന്നു. അമ്പലത്തിൽ പോയി. പക്ഷെ വൈകീട്ടോടെ സന്തോഷക്കണ്ണീർ സങ്കടക്കണ്ണീരായി. ലോട്ടറി കൈപ്പറ്റിയ ഏജന്റ് മടക്കി നൽകിയത് സമ്മാനാർഹമായ ടിക്കറ്റിന് പകരം സീരിയൽ നമ്പർ മാറിയ ടിക്കറ്റെന്ന് വിശ്വംഭരൻ അറിയുന്നത്.

പിഎ, പിജി, പികെ എന്നീ സീരിയലിലുള്ള 188986 നമ്പറുകളിലുള്ള മൂന്ന് ടിക്കറ്റുകളാണ് എടുത്തനെന്ന് വിശ്വംഭരൻ പറഞ്ഞു.ഇതിൽ ഒരു ടിക്കറ്റിന് സമ്മാനം അടിച്ചുവെന്ന് ഏജൻസിക്കാരനാണ് അറിയിച്ചത്. സമ്മാനമടിച്ച ടിക്കറ്റിലെ അക്കങ്ങൾ മാത്രമേ പറഞ്ഞിരുന്നുള്ളു. സീരിയൽ നമ്പർ സൂചിപ്പിച്ചിരുന്നില്ല.

ലഡുവിതരണത്തിന് ശേഷം ഈ നമ്പറുകൾ അടുത്ത ബന്ധുകൂടിയായ ലോട്ടറി ഏജന്റ് തിരിച്ചുവാങ്ങി.പിന്നീട് തിരിച്ചു നൽകി. ഒരു ടിക്കറ്റിൽ പേരും ഒപ്പും ഇടാൻ ആവശ്യപ്പെട്ടിരുന്നു.തിരക്കിനിടിൽ തിരിച്ചുവാങ്ങിയ നമ്പറിന്റെ സീരിയലുകൾ നോക്കിയില്ലെന്നും അക്കങ്ങൾ മാത്രമേ ശ്രദ്ധിച്ചുള്ളൂ എന്നും വിശ്വംഭരൻ പറയുന്നു.

താൻ വാങ്ങിയ ഒന്നാംസമ്മാനാർഹമായ ടിക്കറ്റായ പി.ജി 188986 പകരം പി.ഇ 188986 എന്ന ടിക്കറ്റാണ് തിരിച്ചുതന്നതെന്നാണ് പരാതി.വൈകീട്ട് അഞ്ചരയോടെ അമ്പലത്തിൽപ്പോയി വന്നപ്പോൾ ഏജൻസി നടത്തുന്നയാളും സുഹൃത്തും വന്ന് ലോട്ടറി അടിച്ചത് പിജി സീരിയലിലെ നമ്പറിനാണെന്ന് അറിയിക്കുകയായിരുന്നു.

പിറ്റേന്ന് തന്നെ പുൽപ്പള്ളി പൊലീസ് സ്റ്റേഷനിൽ വന്ന് പരാതി നൽകി. എഫ്‌ഐആർ ഇടാൻ വൈകി എന്നും ആക്ഷപമുണ്ട്. കഴിഞ്ഞ ദിവസം സമ്മാനാർഹമായ ടിക്കറ്റുമായി പുൽപ്പള്ളി സ്വദേശിയായ വിൻസെന്റ് എന്നയാൾ തിരുവനന്തപുരം ലോട്ടറി ഡയറക്ടറേറ്റിൽ എത്തിയിരുന്നു.

ടിക്കറ്റുമായി എത്തിയ ആളെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഇതുവരെ ലോട്ടറിവകുപ്പിൽ വിശദമായ മറുപടി ലഭിച്ചിട്ടില്ലെന്നും അത് കിട്ടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂ എന്നുമാണ് പുൽപ്പള്ളി പൊലീസിന്റെ വാദം. എന്തായാലും സമ്മാനം നൽകുന്ന നടപടികൾ തൽക്കാലത്തേക്ക് തടഞ്ഞുവെച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP