Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണിലെ വെള്ള നിറമുള്ള ഭാഗത്ത് മഷി കുത്തിവച്ച് മറ്റൊരു നിറമാക്കുന്ന പച്ചകുത്തൽ നടത്തി; ഇടത് കണ്ണിലെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു; മൂന്ന് തവണ ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും കാഴ്ച തിരിച്ചുകിട്ടിയില്ല; കണ്ണിലെ കോശങ്ങളിലേക്ക് മഷി പടർന്നതിനാൽ ഇനി കാഴ്ച തിരിച്ചുകിട്ടില്ലെന്നാണ് ഡോക്ടർമാർ; സാവധാനം വലത് കണ്ണിന്റെ കാഴ്ച ശക്തിക്കൂടി ഇല്ലാതാകും; കണ്ണിൽ ടാറ്റു ചെയ്ത് പോളണ്ടിലെ 25കാരിയായ മോഡലിന് ഉണ്ടായ ദുരന്തം ചർച്ചയാവുമ്പോൾ

കണ്ണിലെ വെള്ള നിറമുള്ള ഭാഗത്ത് മഷി കുത്തിവച്ച് മറ്റൊരു നിറമാക്കുന്ന പച്ചകുത്തൽ നടത്തി; ഇടത് കണ്ണിലെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു; മൂന്ന് തവണ ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും കാഴ്ച തിരിച്ചുകിട്ടിയില്ല; കണ്ണിലെ കോശങ്ങളിലേക്ക് മഷി പടർന്നതിനാൽ ഇനി കാഴ്ച തിരിച്ചുകിട്ടില്ലെന്നാണ് ഡോക്ടർമാർ; സാവധാനം വലത് കണ്ണിന്റെ കാഴ്ച ശക്തിക്കൂടി ഇല്ലാതാകും; കണ്ണിൽ ടാറ്റു ചെയ്ത് പോളണ്ടിലെ 25കാരിയായ മോഡലിന് ഉണ്ടായ ദുരന്തം ചർച്ചയാവുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വാർസാ: യൂറോപ്പിലെ മോഡലുകൾക്കിടയിലും പുതുതലമുറക്കിടയിലും വൈറലാണ് പച്ചകുത്തൽ. വിവിധ ശരീരഭാഗങ്ങളിൽ പച്ചകുത്തുന്നതിന് സ്പെഷ്യലിസ്റ്റുകളുമുണ്ട്. എന്നാൽ കണ്ണിൽ പച്ചകുത്തുന്നത് അപുർവങ്ങളിൽ അപൂർവമാണ്. പക്ഷേ അങ്ങനെ പോളണ്ടിൽ നയനങ്ങളിൽ റ്റാറ്റൂ ചെയ്ത മോഡലിന്റെ കാഴ്ച നഷ്ടമായത് വലിയ വിവാദമാവുകയാണ്.

പോളണ്ടിലെ വ്രോക്ലോയിലെ മോഡലായ അലക്സാണ്ട്ര സദോവ്സ്‌കയാണ് കാഴ്ച നഷ്ടമായത്. ഇടത് കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടമാകുകയും വലത് കണ്ണിന്റേത് ഭാഗികമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണെന്നാണ് റിപ്പോർട്ടുകൾ.

കണ്ണിലെ വെള്ള നിറമുള്ള ഭാഗത്ത് മഷി കുത്തിവച്ച് മറ്റൊരു നിറമാക്കുകയാണ് ചെയ്തത്. ഇതിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന് പറയാനാകില്ല. പ്രാദേശിക റ്റാറ്റൂ കലാകാരനായ പിയോട്ടർ ആണ് 25 കാരിയായ മോഡലിന് റ്റാറ്റൂ ചെയ്തത്. സാധാരണ വേദന മാത്രമേ ഉണ്ടാകൂ എന്നും വേദന വന്നാൽ വേദനസംഹാരികൾ കഴിച്ചാൽ മതിയെന്നുമാണ് അയാൾ അലക്സാണ്ട്രയോട് പറഞ്ഞിരുന്നത്. എന്നാൽ അലക്സാണ്ട്രയ്ക്ക് വേദന സഹിക്കാനാകുന്നില്ലെന്ന് അവൾ പറയുന്നുണ്ടായിരുന്നു.

വേദന കൂടി വരികയും അലക്സാണ്ടയുടെ കാഴ്ച കുറഞ്ഞ് വരികയും ചെയ്തുതുടങ്ങി. ഇടത് കണ്ണിലെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. മൂന്ന് തവണ ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും അലക്സാണ്ട്രയ്ക്ക് കാഴ്ച തിരിച്ചുകിട്ടിയില്ല. കണ്ണിലെ കോശങ്ങളിലേക്ക് മഷി പടർന്നതിനാൽ ഇനി കാഴ്ച തിരിച്ചുകിട്ടില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മാത്രമല്ല, സാവധാനം വലത് കണ്ണിന്റെ കാഴ്ച ശക്തിക്കൂടി ഇല്ലാതാകും.

ഇതോടെ തനിക്ക് റ്റാറ്റൂ ചെയ്ത പിയോറ്ററിനെതിരെ അലക്സാണ്ട്ര കോടതിയെ സമീപിച്ചു. തനിക്ക് നഷ്ടപരിഹാരം വേണമെന്നും പിയോറ്ററിന് തക്കതായ ശിക്ഷ നൽകണമെന്നതുമാണ് അലക്സാണ്ട്രയുടെ ആവശ്യം. അതേസമയം പിയോറ്ററിന് കണ്ണിൽ ടാറ്റൂ ചെയ്യാൻ അറിയില്ലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ശരീരത്തിൽ ഉപയോഗിക്കുന്ന മഷി കണ്ണിൽ ഉപയോഗിക്കാൻ പാടില്ലായിരുന്നു. മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പിയോറ്റർ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP