Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്തെ പഞ്ചായത്ത് ഓഫീസിൽ ഗാന്ധിജിയുടെ ചിത്രം മാറ്റി പാണക്കാട് ശിഹാബ് തങ്ങളുടെ പടം സ്ഥാപിച്ചതായി ദേശാഭിമാനി; ലീഗ് നേതാവ് ഫൈസൽ ഇടശേരി പ്രസിഡന്റും കോൺഗ്രസ് നേതാവ് ആനി വൈസ് പ്രസിഡന്റുമായ തിരുന്നാവായ പഞ്ചായത്ത് ഓഫീസിൽ നടന്നത് രാഷ്ട്രപിതാവിനെ അവഹേളിക്കലെന്നും പത്രം; വ്യാജവാർത്തയെന്ന് മുസ്ലീലീഗ്; തിരഞ്ഞെടുപ്പുകാലത്ത് മലപ്പുറത്ത് ഒരു ഫോട്ടോ വിവാദവും

മലപ്പുറത്തെ പഞ്ചായത്ത് ഓഫീസിൽ ഗാന്ധിജിയുടെ ചിത്രം മാറ്റി പാണക്കാട് ശിഹാബ് തങ്ങളുടെ പടം സ്ഥാപിച്ചതായി ദേശാഭിമാനി; ലീഗ് നേതാവ് ഫൈസൽ ഇടശേരി പ്രസിഡന്റും കോൺഗ്രസ് നേതാവ് ആനി വൈസ് പ്രസിഡന്റുമായ തിരുന്നാവായ പഞ്ചായത്ത് ഓഫീസിൽ നടന്നത് രാഷ്ട്രപിതാവിനെ അവഹേളിക്കലെന്നും പത്രം; വ്യാജവാർത്തയെന്ന് മുസ്ലീലീഗ്; തിരഞ്ഞെടുപ്പുകാലത്ത് മലപ്പുറത്ത് ഒരു ഫോട്ടോ വിവാദവും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത നിളാ നദിക്കരയിലെ പഞ്ചായത്ത് ഓഫീസിൽ ഗാന്ധിജിയുടെ ചിത്രം മാറ്റി മുസ്ലിംലീഗ് നേതാവായിരുന്ന പാണക്കാട് ശിഹാബ് തങ്ങളുടെ പടം സ്ഥാപിച്ചതായി ദേശാഭിമാനി. സിപിഎം മുഖപത്രത്തിൽ വന്ന വാർത്ത സോഷ്യൽ മീഡിയയിൽ വിവാദമായതോടെ നിഷേധവുമായി യുഡിഎഫ് നേതൃത്വവും രംഗത്തെത്തി. ഗാന്ധിജിയുടെ ഫോട്ടോ മാറ്റിയിട്ടില്ലെന്നാണ് ഇവർ പറയുന്നത്. പക്ഷേ ദേശാഭിമാനി ചിത്ര സഹിതമാണ് വാർത്ത പുറത്തുവിട്ടത്. അതുകൊണ്ടുതന്നെ ഇവിടെ ലീഗ് പ്രതിരോധത്തിലുമാണ്.

ലീഗ് നേതാവ് ഫൈസൽ ഇടശേരി പ്രസിഡന്റും കോൺഗ്രസ് നേതാവ് ആനി ഗോഡ് ലീഫ് വൈസ് പ്രസിഡന്റുമായ തിരുന്നാവായ പഞ്ചായത്ത് ഓഫീസിലാണ് രാഷ്ട്രപിതാവിനെ അവഹേളിച്ചതെന്ന് ദേശാഭിമാനി പറയുന്നു.പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിലാണ് ഗാന്ധിജിയെ മാറ്റി ശിഹാബ് തങ്ങളുടെ ഫോട്ടോ സ്ഥാപിച്ചത്. ഇവിടെയുണ്ടായിരുന്ന ഗാന്ധിജിയുടെ ഫോട്ടോ അലമാരയുടെ പിറകിലേക്ക് മാറ്റി. ഗാന്ധിജിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഗാന്ധി സ്നേഹികൾ നടത്തുന്ന സർവോദയ മേള തിരുന്നാവായ, തവനൂർ പഞ്ചായത്തുകളിലായാണ് നടത്താറ്. ഈ മേളയുടെ ഭാഗമായി ഗാന്ധി സ്മാരകം വൃത്തിയാക്കാൻപോലും പഞ്ചായത്ത് അധികൃതർ തയ്യാറാകാറില്ലെന്നും റിപ്പോർട്ട്
ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP