Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരേതർക്ക് താങ്ങും തണലുമാകുന്നത് ഒരു അഷ്‌റഫ് താമരശേരി മാത്രമല്ല; മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ അറിയപ്പെടാത്ത മുഖങ്ങളെയും അറിയണം; ശ്രീദേവിയുടെ ആകസ്മിക അന്ത്യത്തിൽ ബന്ധുക്കൾ അന്തിച്ചുനിന്നപ്പോൾ ഊണും ഉറക്കവുമില്ലാതെ ഓടി നടന്നത് നന്തി നാസറിനെയും നസീർ വാടാനപ്പള്ളിയെയും പോലുള്ളവർ; പരേതർക്കൊരാൾ മാത്രമല്ല അനേകരെന്ന് തെളിയുന്നത് ഇങ്ങനെ

പരേതർക്ക് താങ്ങും തണലുമാകുന്നത് ഒരു അഷ്‌റഫ് താമരശേരി മാത്രമല്ല; മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ അറിയപ്പെടാത്ത മുഖങ്ങളെയും അറിയണം; ശ്രീദേവിയുടെ ആകസ്മിക അന്ത്യത്തിൽ ബന്ധുക്കൾ അന്തിച്ചുനിന്നപ്പോൾ ഊണും ഉറക്കവുമില്ലാതെ ഓടി നടന്നത് നന്തി നാസറിനെയും നസീർ വാടാനപ്പള്ളിയെയും പോലുള്ളവർ; പരേതർക്കൊരാൾ മാത്രമല്ല അനേകരെന്ന് തെളിയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ഡസ്‌ക്

ദുബായ്: ദുബായിൽ വച്ച് അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുണ്ടായ കാലതാമസം ഏറെ ചർച്ചയായിരുന്നു. നടപടിക്രമങ്ങളിലെ സൂക്ഷ്മതയും ജാഗ്രതയും കാക്കാൻ വേണ്ടിയായായിരുന്നു ഈ കാലതാമസമെന്ന ്പിന്നീട് വ്യക്തമായി.സെലിബ്രിറ്റിയായതുകൊണ്ടുതന്നെ കൃത്യമായ വിവരങ്ങൾ സഹായസഹകരണങ്ങൾക്കായി എത്തിയ സാമൂഹിക പ്രവർത്തകർക്കും കി്ട്ടുന്നുണ്ടായിരുന്നില്ല.എന്നിരുന്നാലും എല്ലാ സഹായവുമെത്തിക്കാൻ സദാസന്നദ്ധമായി നിരവധി മലയാളി സാമൂഹിക പ്രവർത്തകർ അവിടെയുണ്ടായിരുന്നു. എംബാമിങ് സെന്ററിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ അഷ്‌റഫ് താമരശേരിയുടെ കഥമാത്രമാണ് മാധ്യമങ്ങൾ കൊട്ടിഘോഷിച്ചത്. എന്നാൽ അ്ഷ്‌റഫ് മാത്രമായിരുന്നും ഈ സേവനങ്ങൾക്ക് ഉണ്ടായിരുന്നത് എന്നാരും ധരിക്കരുത്.

ശ്രീദേവി മരിച്ചപ്പോൾ വിവരമറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയത് സാമൂഹിക പ്രവർത്തകനായ നന്തി നാസറായിരുന്നു. റാഷിദ് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെങ്കിലും കൃത്യമായ വിവരം ആർക്കുമുണ്ടായിരുന്നില്ല.കോൺസുലേറ്റ് പിർഒയ്‌ക്കൊപ്പം ഡെത്ത് സർട്ടിഫിക്കറ്റും മറ്റും കിട്ടുന്നതിന് ഏറെ പ്രയത്‌നിച്ചത് നാസറാണ്.കോൺസുലേറ്റിനാണ് ഇക്കാര്യങ്ങളിൽ ആധികാരിക ചുമതല എന്നതുകൊണ്ട് സാമൂഹിക പ്രവർത്തകർക്ക് സഹായകരുടെ റോളാണ് ഉള്ളത്. അതേസമയം, മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിവരം ആദ്യം അറിഞ്ഞതും കാര്യങ്ങൾ നീക്കിയതും നസീർ വാടാനപ്പള്ളി എന്ന സാമൂഹിക പ്രവർത്തകനാണ്. സർട്ടിഫിക്കറ്റുകളും മറ്റും ഏറ്റുവാങ്ങാൻ കോൺസുലേറ്റ് പിആർഒയ്ക്കാണ് ചുമതല. എന്നാൽ, ഡെത്ത് സർട്ടിഫിക്കറ്റ് വേഗത്തിൽ കിട്ടാനും, മൃതദേഹം വിട്ടുകിട്ടാനും, എംബാം ചെയ്ത് കിട്ടാനുമൊക്കെ നാസറും ,നസീർ വാടാനപ്പള്ളിയുമായിരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഇമെയിൽ വന്നതിന് ശേഷമാണ് ശ്രീദേവിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ ദുബായ് പൊലീസ് തീരുമാനിച്ചതെന്നാണ് സൂചന. ഈ സമയം വരെ മോർച്ചറിക്ക് മുന്നിൽ കാത്തിരിക്കുകയായിരുന്നു അഷ്റഫ് താമരശ്ശേരിയും നാസർ വാടാനപ്പള്ളിയും നാസർ നന്തിയും. ഇവിടെ നിന്ന് മൃതദേഹം എംബാം സെന്റിറിലേക്ക് കൊണ്ടു പോയി. മോർച്ചറിയിൽ വച്ചു തന്നെ രേഖകളെല്ലാം കിട്ടിയതു കൊണ്ട് ഇന്ത്യൻ എംബസിലെ ഉദ്യോഗസ്ഥർ അതുമായി വിമാനത്താവളത്തിലേക്ക് പോയി. ശ്രീദേവിയുടെ ബന്ധുക്കളും എംബാം സെന്ററിലേക്ക് പോയില്ല. എന്നാൽ അഷ്റഫും നാസർ വാടാനപ്പള്ളിയും നാസർ നന്തിയും എംബാം സെന്ററിൽ എത്തി. ഇവിടെ നിന്ന് ആരുടേയെങ്കിലും പേരിൽ മാത്രമേ മൃതദേഹം വിട്ടു നൽകൂ. ഈ സമയം ഇതിനുള്ള അപേക്ഷയിൽ അഷ്റഫ് തന്റെ പേര് എഴുതാൻ പറഞ്ഞുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് മൃതദേഹം ഏറ്റുവാങ്ങിയത് അഷ്റഫ് ആകുന്നത്. എംബാം ചെയ്ത് പെട്ടിയിലടച്ച മൃതദേഹം നേരെ വിമാനത്താവളത്തിലേക്കും പോയി.

എംബാമിങ് സെന്ററിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയങ്കിലും മലയാളി സാമൂഹിക പ്രവർത്തകർക്ക് അവരുടെ ഭൗതികശരീരം കാണാനായില്ലെന്നാണ് സൂചന.അതുകൊണ്ട് തന്നെ ശ്രീദേവിയുടെ തലയിൽ മുറിവുകൾ ഒന്നും കണ്ടില്ല എന്നും മറ്റുമുള്ള ചിലരുടെ അവകാശവാദം ശരിയല്ല.ശ്രീദേവിയുടെ മൃതദേഹവുമായി ബന്ധപ്പെട്ട് അതീവ രഹസ്യമായാണ് കാര്യങ്ങൾ നീക്കിയത്. അരേയും ഒന്നിലും സഹകരിപ്പിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് യുഎഇയിലെ അധികാരികൾക്ക് ഇമെയിൽ സന്ദേശം പോലും എത്തിയിരുന്നു. ശ്രീദേവിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്തു പോകരുതെന്ന നിർബന്ധ ബുദ്ധിയും ഉണ്ടായിരുന്നു.

ശ്രീദേവിയുടെ മൃതദേഹവുമായി ബന്ധപ്പെട്ട് അതീവ രഹസ്യമായാണ് കാര്യങ്ങൾ നീക്കിയത്. അരേയും ഒന്നിലും സഹകരിപ്പിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് യുഎഇയിലെ അധികാരികൾക്ക് ഇമെയിൽ സന്ദേശം പോലും എത്തിയിരുന്നു. ശ്രീദേവിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്തു പോകരുതെന്ന നിർബന്ധ ബുദ്ധിയും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ശ്രീദേവിയുടെ തലയിൽ മുറിവൊന്നും കണ്ടില്ലെന്ന അഷ്റഫ് താരശ്ശേരിയുടെ വാക്കുകളെ സംശയത്തോടെ കാണുകയാണ് ദുബായിലെ മറ്റ് മലയാളികൾ ഇപ്പോൾ. അഷ്‌റഫ് താമരശ്ശേരിയ്‌ക്കൊപ്പം നാസർ വാടാനപ്പള്ളി, നാസർ നന്തി എന്നിവരും ശ്രീദേവിയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികളുമായി സഹകരിച്ചിരുന്നു. എന്നാൽ ഇവരെയൊന്നും ഒരിടത്തും അടുപ്പിച്ചില്ല.

യു.എ.ഇ.യിൽനിന്ന് ഒട്ടേറെ മൃതദേഹങ്ങൾ കയറ്റിഅയക്കാൻ മുന്നിലുള്ള പൊതുപ്രവർത്തകനാണ് അഷ്‌റഫ് താമരശ്ശേരി. ദുബായ് സർക്കാരിന്റെ ദുബായ് ഹെൽത്ത് അഥോറിറ്റിയുടെ സർട്ടിഫിക്കറ്റിലും ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് അജ്മാനിലെ അഷ്‌റഫാണെന്ന് രേഖപ്പെടുത്തിയിരുന്നു. ശ്രീദേവിയുടെ ഭർത്താവ് ബോണികപൂറിന്റെ ബന്ധു സൗരഭ് മൽഹോത്രയാണ് ബന്ധുവായി എല്ലായിടത്തും എത്തിയിരുന്നത്. എന്നാൽ, യു.എ.ഇ.യിലെ നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ല. ഇതുകാരണം ദുബായിലെ പൊതുപ്രവർത്തകർ തന്നെയായിരുന്നു എംബാമിങ് സെന്ററിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതെന്നായിരുന്നു റിപ്പോർട്ട. എന്നാൽ, കാര്യങ്ങൾ വേഗത്തിലാക്കുക എന്ന ധർമമാണ് സാമൂഹിക പ്രവർത്തകർ നിറവേറ്റിയത് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

എംബാമിങ് പ്രവർത്തനത്തിന് ചുക്കാൻ പിടിച്ച അഷ്‌റഫ് താമരശ്ശേരിയെയാണ് മൃതദേഹം അധികൃതർ രേഖാമൂലം ഏൽപ്പിച്ചതെന്നും ഈ രേഖയുമായാണ് കോൺസുലേറ്റ് അധികൃതരും സൗരഭ് മൽഹോത്രയും മൃതദേഹവുമായി വിമാനത്താവളത്തിലേക്ക് പോയതെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇത് പൂർണമായി ശരിയല്ലെന്നും നന്തി നാസർ വിശദീകരിക്കുന്നു.

എംബാമിങ് ്‌സെന്ററിൽ താനും നസീർ വാടാനപ്പള്ളിയും അഷ്‌റഫും ഉണ്ടായിരുന്നു. മൃതദേഹം ഏറ്റുവാങ്ങേണ്ട സമയത്ത് ബന്ധുക്കളാരെങ്കിലും വേണം എന്ന വ്യവസ്ഥ പ്രകാരം ആ ദൗത്യം അഷ്‌റഫ് താമരശ്ശേരി ഏറ്റെടുക്കുകയായിരുന്നു. ഫീസടയ്ക്കുക, ആംബുലൻസ് ഏർപ്പാടാക്കുക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം താനും നസീറുമാണ് മുൻകൈയടുത്തതെന്ന് ഓർക്കുന്നു നന്തി നാസർ.

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതെന്ന് യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി നവദീപ്‌സിങ് സൂരി ട്വിറ്ററിൽ അറിയിച്ചിരുന്നു. ശ്രീദേവിയുടേത് അബദ്ധത്തിൽ സംഭവിച്ച മുങ്ങിമരണമാണെന്നും ഇതുസംബന്ധിച്ച എല്ലാ അഭ്യൂഹങ്ങളും തള്ളിക്കളഞ്ഞെന്നും ദുബായ് പ്രോസിക്യൂഷൻ വക്താവും സ്ഥിരീകരിച്ച ശേഷമായിരുന്നു ഈ നടപടി ക്രമങ്ങൾ

യുഎഇയിലെ പ്രവാസികൾക്ക് വളരെ സുപരിചിതനാണ് അഷറഫ് താമരശ്ശേരി. സാമൂഹിക പ്രവർത്തനത്തിന് പ്രവാസി ഭാരതീയ സമ്മാൻ നേടിയ വ്യക്തിത്വം. പ്രവാസജീവിതത്തിനിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ ആളാണ് അഷറഫ് താമരശേരി. ഇതിനകം ജാതിമതദേശ വ്യത്യാസമില്ലാതെ യുഎഇയിലെ വിവിധ ആശുപത്രികളിലെ മോർച്ചറികൾ നിന്ന് വിവിധ രാജ്യക്കാരുടെ അയ്യായിരത്തോളം മൃതദേഹങ്ങൾ ഇദ്ദേഹം നടപടികൾ പൂർത്തിയാക്കി അയച്ചിട്ടുണ്ട്. 20 വർഷത്തോളമായി യുഎഇയിലെ അജ്മാനിൽ പ്രവാസ ജീവിതം നയിക്കുന്ന ആളാണ് അഷറഫ്. സ്വന്തമായി ബിസിനസ് നടത്തുന്ന ഇദ്ദേഹം അതെല്ലാം മറ്റുള്ളവരെ ഏൽപിച്ചാണ് പ്രതിഫലേച്ഛ യാതൊന്നും കൂടാതെ സേവനം നടത്തുന്നത്. അതേസമയം ഒരുപാട് അറിയപ്പെടാത്ത അഷ്‌റഫ് താമരശ്ശേരിമാർ മരിച്ചവരെ കാക്കാൻ പ്രതിഫലേച്ഛ കൂടാതെ ഗൾഫിൽ സേവനമനു്ഷ്ഠിക്കുന്നുണ്ട് എന്ന കാര്യമാണ് മലയാളികൾ തിരിച്ചറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP