Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടകരയിലെ സ്വതന്ത്രൻ ആംആദ്മിയുടെ പിന്തുണയുണ്ടെന്ന് കള്ള വാർത്ത നൽകിയ വ്യക്തിയെന്ന് കൺവീനർ; കെജ്രിവാളിന് വേണ്ടി ഡൽഹിയിലും പഞ്ചാബിലും വോട്ട് ചോദിച്ച നടന്ന നസീറിനെ അറിയില്ലേ എന്ന് ചോദിച്ച് പ്രവർത്തകർ; വെട്ടേറ്റ് ചികിൽസയിലുള്ള 'സഖാവിനെ' അപമാനിച്ച നേതാവ് കോഴിക്കോട്ടെ യോഗത്തിൽ നിന്ന് രക്ഷപ്പെട്ടത് പൊലീസ് സംരക്ഷണയിൽ; പ്രതിഷേധിച്ചരെ പുറത്താക്കി പ്രതികാരവും; കേരളത്തിലെ ആംആദ്മിയിൽ തമ്മിൽ തല്ല് തീരുന്നില്ല; കെജ്രിവാൾ കെട്ടിയിറക്കിയ തുഫൈലിനെതിരെ ആപ്പിൽ കലാപം

വടകരയിലെ സ്വതന്ത്രൻ ആംആദ്മിയുടെ പിന്തുണയുണ്ടെന്ന് കള്ള വാർത്ത നൽകിയ വ്യക്തിയെന്ന് കൺവീനർ; കെജ്രിവാളിന് വേണ്ടി ഡൽഹിയിലും പഞ്ചാബിലും വോട്ട് ചോദിച്ച നടന്ന നസീറിനെ അറിയില്ലേ എന്ന് ചോദിച്ച് പ്രവർത്തകർ; വെട്ടേറ്റ് ചികിൽസയിലുള്ള 'സഖാവിനെ' അപമാനിച്ച നേതാവ് കോഴിക്കോട്ടെ യോഗത്തിൽ നിന്ന് രക്ഷപ്പെട്ടത് പൊലീസ് സംരക്ഷണയിൽ; പ്രതിഷേധിച്ചരെ പുറത്താക്കി പ്രതികാരവും; കേരളത്തിലെ ആംആദ്മിയിൽ തമ്മിൽ തല്ല് തീരുന്നില്ല; കെജ്രിവാൾ കെട്ടിയിറക്കിയ തുഫൈലിനെതിരെ ആപ്പിൽ കലാപം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആം ആദ്മി പാർട്ടി കേരളാ ഘടകത്തിൽ വീണ്ടും പൊട്ടിത്തെറി. വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീറുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങളുടെ തുടക്കം. സി ഒ ടി നസീറിന് എതിരായ പ്രസ്താവന ആം ആദ്മി പാർട്ടി മീറ്റിംഗിൽ നിന്ന് കൺവീനർ തുഫൈലിനെ പ്രവർത്തകർ പുറത്താക്കി. പ്രതികാരമെന്നോണം വിഷയം ചർച്ചയാക്കിയവരെ പാർട്ടിയിൽ നിന്ന് തുഫൈലും സസ്‌പെന്റ് ചെയ്തു. ഇതോടെ ആംആദ്മി കേരള ഘടകത്തിൽ കലാപം മൂക്കുകായണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആംആദ്മിക്ക് രാജ്യത്തൊരിടത്തും ജയിക്കാനാവില്ലെന്ന വാർത്തകൾ സജീവമാകുന്നതിനിടെയാണ് കേരളത്തിലേയും പാർട്ടിയിലെ തമ്മിലടി. ഇതോടെ ആംആദ്മിയുടെ കൺവീനർ സ്ഥാനത്ത് നിന്ന് സി ആർ നീലകണ്ഠനെ മാറ്റിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നടപടിയും പ്രതിഷേധത്തിന് പുതിയ തലം നൽകുകയാണ്.

വടകര സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിനെതിരായ അക്രമം ഉണ്ടായപ്പോൾ നസീറിനെ കള്ളനാക്കുന്നതലത്തിൽ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടുകയാണ് ആം ആദ്മി കൺവീനർ ചെയ്തത്. എന്നാൽ കോഴിക്കോട്ടേയും വടകരയിലേയും പാർട്ടി പ്രവർത്തകരുടെ ആവശ്യ പ്രകാരമായിരുന്നു നസീർ മത്സരിക്കാനെത്തിയത്. എന്നാൽ വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി നസീർ തനിക്ക് ആംആദ്മി പാർട്ടിയുടെ പിന്തുണയുണ്ടെന്ന് കള്ള വാർത്ത നൽകിയ വ്യക്തിയാണെന്നായിരുന്നു കൺവീനറുടെ പോസ്റ്റ്. ഇത്തരം കള്ള വാർത്തകൾ നൽകുന്നതിലൂടെ എന്ത് രാഷ്ട്രീയമാണ് ഈ തിരിഞ്ഞെടുപ്പിൽ അദ്ദേഹം ഉയർത്താൻ ഉദ്ദേശിച്ചിരുന്നത് എന്ന് അറിയില്ല. തീർച്ചയായും അദ്ദേഹത്തിന്റെ മേലുള്ള ആക്രമണത്തെ മുഖം നോക്കാതെ അപലപിക്കുന്നു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കേണ്ടതാണ് എന്നായിരുന്നു തുഫൈലിന്റെ പോസ്റ്റ്.

ഇതിന് ശേഷമാണ് കോഴിക്കോട്ട് യോഗത്തിന് തുഫൈൽ എത്തിയത്. കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രി തലശ്ശേരിയിൽ വച്ചാണ് സി ഒ ടി നസീർ ആക്രമിക്കപ്പെട്ടത്. വടകര പാർലമെന്റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച നസീർ മുൻ സി പി എം അംഗമായിരുന്നു. അതിന് ശേഷം നസീർ ആംആദ്മിയിൽ സജീവമായിരുന്നു. ഡൽഹിയിലും പഞ്ചാബിലും പോലും സ്വന്തം കാശ് മുടക്കി ആംആദ്മിയുടെ പ്രചരണത്തിൽ സജീവമായ വ്യക്തിയായിരുന്നു നസീർ. അത്തരത്തിലൊരു പാർട്ടിക്കാരനെയാണ് കൺവീനർ വിർശിച്ചത്. നേരത്തെ സി ഒ ടി നസീറിനെതിരെ ഉണ്ടായ ആക്രമണത്തിനെതിരായ പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത ആം ആദ്മി നേതാക്കളായ ഷൗക്കത് അലി എറോത്ത്, വിനോദ് മേക്കോത്ത് എന്നിവർക്കെതിരായി പാർട്ടി വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ തുഫൈൽ മെസ്സേജ് അയക്കുകയും ചെയ്തിരുന്നു.

ഇന്ന് കോഴിക്കോട് നടന്ന മീറ്റിംഗിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും കൺവീനറുടെ ഈ നടപടിയെ അപലപിച്ച് പ്രതിഷേധം ഉയർത്തുക ഉണ്ടായി. പൊലീസിനെ വിളിച്ച് വരുത്തിയാണ് സംസ്ഥാന കൺവീനർ തുഫൈൽ പ്രവർത്തകരുടെ പ്രതിഷേധത്തിന് ഇടയിൽ നിന്ന് രക്ഷപ്പെട്ടത്. തുഫൈലിനെ ഒഴിവാക്കി പ്രർത്തകർ മീറ്റിങ് കൂടുകയും സി ഒ ടി നസീറിന് നേരേയുണ്ടായ ആക്രമത്തെ അപലപിക്കുകയും. സി ആർ നീലകണ്ഠനെ പുറത്താക്കിയ നടപടിക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഷൗക്കത് അലി എറോത്ത്, വിനോദ് മേക്കോത്ത് എന്നിവരെ സസ്‌പെന്റ് ചെയ്തതായി തുഫൈലും അറിയിച്ചത്. ഇരുവരും സംഘടനാ പ്രവർത്തനം സ്ഥിരമായി നടത്തുന്ന വ്യക്തികളാണെന്നും പറയുന്നു. മുമ്പ് സാറാ ജോസഫ് കൺവീനറായിരുന്നപ്പോഴും ഇവരെ പുറത്താക്കിയിരുന്നുവെന്നും തുഫൈൽ പറയുന്നു. ഈയിടെ മാത്രമാണ് തുഫൈൽ ആംആദ്മിയുടെ നേതൃത്വത്തിൽ എത്തിയത്. സിപിഎമ്മിനോട് ചേർന്ന് നിൽക്കാനാണ് തുഫൈലിന് താൽപ്പര്യം. എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ പരിസ്ഥിതി വിരുദ്ധതയുടേയും അക്രമ രാഷ്ട്രീയത്തിന്റേയും പേരിൽ സിപിഎമ്മിനെ തള്ളി പറയണമെന്നാണ് മറു വിഭാഗത്തിന്റെ നിലപാട്. കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെതിരായ നിലപാടാണ് സിആർ നീലകണ്ഠൻ എടുത്തത്. ഇതോടെയാണ് സി ആറിനെ ആംആദ്മിയുടെ പദവിയിൽ നിന്ന് കെജ്രിവാൾ നീക്കിയത്.

ആംആദ്മിയുടെ വിശ്വസ്തനെന്ന പരിവേഷവുമായാണ് തുഫൈൽ ആംആദ്മിയിൽ എത്തുന്നത്. ദേശീയ തലത്തിൽ ശ്രദ്ധേയനായ മലയാളി മാധ്യമ പ്രവർത്തകനായിരുന്നു. ആംആദ്മി സംസ്ഥാന സെക്രട്ടറിയായി നവംബറിലാണ് തുഫൈലിനെ പ്രഖ്യാപിച്ചത്. പിന്നീട് സി ആർ നീലകണ്ഠൻ പുറത്തായതോടെ കൺവീനറുമായി. കോഴിക്കോട് സ്വദേശിയായ തുഫൈൽ ചെന്നൈ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തെഹൽക്കയിലുടെ മാധ്യമരംഗത്ത് രംഗപ്രവേശം ചെയ്ത തുഫൈൽ ദേശീയ മാസികയായ ഔട്ട്‌ലുക്കിൽ സീനിയർ എഡിറ്ററായി പ്രവർത്തിച്ചു വരികയാണ്. ജയരാജിന്റെ ഒറ്റാൽ എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് തുഫൈൽ വ്യക്തമാക്കി. ജോലി തേടിയാണ് തുഫൈൽ ഡൽഹിയിൽ എത്തുന്നത്. ഇതിനിടെയാണ് ആംആദ്മിയുമായി ബന്ധം തുടങ്ങുന്നത്. ഈ അടുപ്പമാണ് കേരളത്തിലെ പാർട്ടിയുടെ ചുമതലക്കാരനായി തുഫൈലിനെ മാറ്റുന്നതും.

നേരത്തെ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് തുഫൈൽ. കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണയുടെ സംഗീത കച്ചേരി ഉൾപ്പടെയുള്ള പരിപാടികൾ ഡൽഹിയിൽ സംഘടിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചത് തുഫൈൽ ആയിരുന്നു. തീവ്രവലതുപക്ഷ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് കൃഷ്ണയുടെ പരിപാടി സംഘാടകരായ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വേണ്ടെന്ന് വച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, അദ്ദേഹത്തിന് പാടാൻ അവസരമൊരുക്കി ഡൽഹി സർക്കാർ മുന്നോട്ടുവന്നത്. അഴിമതിക്കും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കുമെതിരെ ചൂലെടുത്ത് പോരാടിയാണ് കെജ്രിവാൾ ഡൽഹിയിൽ ഭരണത്തിലേറിയത്. പുരോഗമന ആശയങ്ങളുടെ കേന്ദ്രമായ കേരളവും ഇതുവരെ ആം ആദ്മിയുടെ തത്വ ശാസ്ത്രങ്ങൾ ഏറ്റെടുത്തില്ല. സാറാ ജോസഫ്, സിആർ നീലകണ്ഠൻ, എം എൻ കാരശ്ശേരി തുടങ്ങി എഴുത്തുകാരും പരിസ്ഥിതി പ്രവർത്തകരുമൊക്കെ അണിനിരന്നിട്ടും മുഖ്യധാരയിൽ ചർച്ചയാകുന്ന നിലയിലേക്ക് പ്രവർത്തനങ്ങൾ എത്തിക്കാൻ ആം ആദ്മിക്ക് സാധിച്ചില്ല. തുഫൈലിന്റെ നേതൃത്വത്തിനും കാര്യമായൊന്നും ചെയ്യാനാകില്ലെന്നാണ് പുതിയ വിവാദം നൽകുന്ന സൂചന.

സംസ്ഥാനത്ത് പ്രവർത്തനം വ്യാപിപ്പിക്കാൻ ആം ആദ്മി പാർട്ടിയുടെ സംസ്ഥാന മിഷൻ വിസ്താർ എന്ന പദ്ധതി അടക്കം ലക്ഷ്യം കണ്ടിരുന്നില്ല. മുൻ സംസ്ഥാന കൺവീനർ മനോജ് പത്മനാഭൻ, വക്താവ് കെ പി രതീഷ്, അനിത പ്രതാപ് എന്നിവരെ സമിതിയിൽ നിന്ന് ഒഴിവാക്കിയത് വിവാദങ്ങളുമുണ്ടാക്കി. മിഷൻ വിസ്താർ സംസ്ഥാന കൺവീനറായ് സാറാ ജോസഫിനെയും വക്താവായി പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഡനേയും ദേശീയ കമ്മിറ്റി തിരഞ്ഞെടുത്തു. എം എൻ കാരശ്ശേരി തിരുവനന്തപുരത്തെ ആം ആദ്മി സ്ഥാനാർത്ഥിയായിരുന്ന അജിത് ജോയ് തുടങ്ങിയവർ ഉൾപ്പെടുന്ന 20 അംഗ സംസ്ഥാന സമിതിയെയും തെരഞ്ഞെടുത്തിരുന്നു.

പിന്നീട് മുൻ സംസ്ഥാന കൺവീനറർ മനോജ് പത്മനാഭൻ, വക്താവ് കെ പി രതീഷ്. പ്രമുഖ മാധ്യമ പ്രവർത്തക അനിത പ്രതാപ് എന്നിവരെ സമിതിയിൽ നിന്നും ഒഴിവാക്കി. ഇത്തരം വിവാദങ്ങളെല്ലാം പാർട്ടിയെ തളർത്തി. ഇതിന് പുതിയ തലം നൽകുന്നതാണ് ഇപ്പോഴത്തെ വിവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP