Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ ഭേദഗതി ബില്ലും പൗരത്വ രജിസ്റ്ററും അറബിക്കടലിൽ; ഫാസിസത്തിന്നെതിരെ മലപ്പുറം കുന്നുംപുറത്ത് പ്രതീകാത്മക കല്ലേറ്; പോസ്റ്റർ പ്രചാരണവും ആഹ്വാനവും വന്നത് അംആദ്മിയുടെ പേരിൽ; പ്രചരണം കണ്ട് ഞെട്ടി കേരളത്തിലെ ആപ്പ് കൺവീനർ; എഎപി ഒരു പ്രക്ഷോഭവും ഒറ്റയ്ക്ക് നടത്തുന്നില്ലെന്നും പങ്കെടുക്കുന്നത് സംയുക്ത പ്രക്ഷോഭത്തിൽ മാത്രമെന്നും വിശദീകരണം; ശ്രമം കേരളത്തെ കാശ്മീർ ആക്കാൻ; എൻഡിഎഫും എസ്ഡിപിഐയും ആപ്പിനെ ഹൈജാക്ക് ചെയ്യുന്നുവെന്ന് കൺവീനർ തുഫൈൽ മറുനാടനോട്

പൗരത്വ ഭേദഗതി ബില്ലും പൗരത്വ രജിസ്റ്ററും അറബിക്കടലിൽ; ഫാസിസത്തിന്നെതിരെ മലപ്പുറം കുന്നുംപുറത്ത് പ്രതീകാത്മക കല്ലേറ്; പോസ്റ്റർ പ്രചാരണവും ആഹ്വാനവും വന്നത് അംആദ്മിയുടെ പേരിൽ; പ്രചരണം കണ്ട് ഞെട്ടി കേരളത്തിലെ ആപ്പ് കൺവീനർ; എഎപി ഒരു പ്രക്ഷോഭവും ഒറ്റയ്ക്ക് നടത്തുന്നില്ലെന്നും പങ്കെടുക്കുന്നത് സംയുക്ത പ്രക്ഷോഭത്തിൽ മാത്രമെന്നും വിശദീകരണം; ശ്രമം കേരളത്തെ കാശ്മീർ ആക്കാൻ; എൻഡിഎഫും എസ്ഡിപിഐയും ആപ്പിനെ ഹൈജാക്ക് ചെയ്യുന്നുവെന്ന് കൺവീനർ തുഫൈൽ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ഹൈജാക്ക് ചെയ്യാൻ തീവ്രവാദ സംഘടനകൾ ശ്രമം നടത്തുന്നുണ്ടോ? പൗരത്വഭേദഗതിബില്ലുമായി ബന്ധപ്പെട്ടു ഭരണ-പ്രതിപക്ഷ കക്ഷികൾ കേരളത്തിൽ പ്രക്ഷോഭത്തിലാണെങ്കിലും ഈ വിഷയത്തിൽ കേരളത്തിൽ ആദ്യം ഹർത്താൽ നടത്തിയത് എസ്ഡിപിയും വെൽഫെയർ പാർട്ടിയുമാണ്.

പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറി നേട്ടമുണ്ടാക്കാനുള്ള തീവ്രവാദ സംഘടനകളുടെ ശ്രമം തിരിച്ചറിഞ്ഞാണ് ഭരണ-പ്രതിപക്ഷകക്ഷികൾ ഈ ഹർത്താലിനു എതിരെ രംഗത്ത് വന്നത്. ഹർത്താലിന്നിടയിൽ നടന്ന അക്രമ സംഭവങ്ങളെ ശക്തമായി എതിരിടുകയാണ് പൊലീസും ചെയ്തത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറിയോ എന്ന ആശങ്ക കേരളത്തിൽ നിലനിൽക്കുമ്പോൾ തന്നെയാണ് ഇരുപത്തിയൊന്നിനു മലപ്പുറത്ത് പ്രതീകാത്മക കല്ലേറ് നടത്തുന്നുവെന്ന ആഹ്വാനവും പോസ്റ്റർ പ്രചാരണവും നടക്കുന്നത്.

മലപ്പുറത്ത് കുന്നുമ്മലിൽ ശനിയാഴ്ചയാണ് പ്രതീകാത്മക കല്ലേറ് നടക്കുന്നതായി അറിയിപ്പ് വന്നത്. അംആദ്മി പാർട്ടിയുടെ നേതൃത്വത്തിലാണ് കല്ലേറ് എന്നാണ് പോസ്റ്ററിൽ അച്ചടിച്ചിരിക്കുന്നത്. ബില്ലിന്നെതിരെ മലപ്പുറത്ത് പ്രതീകാത്മക കല്ലേറും ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധവും എന്നാണ് പോസ്റ്ററിലെ അറിയിപ്പ്. പരിപാടി സംഘടിപ്പിക്കുന്നത് അംആദ്മി പാർട്ടിയും. പ്രചാരണം വ്യാപകമായതോടെയാണ് പ്രതീകാത്മക കല്ലേറിനെതിരെ ആം ആദ്മി പാർട്ടി രംഗത്ത് വന്നിരിക്കുന്നത്.

പ്രതീകാത്മക കല്ലേറ് അംആദ്മി സംഘടിപ്പിക്കുന്നില്ല. ഇത് അംആദ്മിയുടെ പേരിൽ തീവ്രവാദ സംഘടനകളുടെ നുഴഞ്ഞു കയറൽ ആണ് നടക്കുന്നത്. ബില്ലിനെതിരെ എതിർപ്പ് ഉണ്ടെങ്കിലും ഈ രീതിയിലുള്ള ഒരു പ്രക്ഷോഭവും ആംആദ്മിയുടെ ഭാഗത്ത് നിന്നുമില്ല. ബില്ലിന്റെ പേരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന എസ്ഡിപിഐ, എൻഡിഎഫ് സംഘടനകൾ എഎപിയെ ഹൈജാക്ക് ചെയ്യുകയാണ്. പ്രതീകാത്മക കല്ലേറ് നടത്തി കേരളത്തെ കാശ്മീർ ആക്കാനാണ് ശ്രമം നടക്കുന്നത്. അതിനു ഉപയോഗിക്കുന്നതോ അംആദ്മിയുടെ പേരും-അംആദ്മിയുടെ സംസ്ഥാന കൺവീനർ തുഫൈൽ പിടി മറുനാടനോട് പറഞ്ഞു.

കേരളത്തിൽ എഎപിക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റികൾ ഇല്ല. പകരം ആക്ടിങ് കൺവീനർ മാത്രമേയുള്ളൂ. ജില്ലകളിൽ കമ്മറ്റികൾ നിലവിലില്ല. പഞ്ചാബും ഗോവയും ഒഴികെയുള്ള സംസ്ഥാനങ്ങളിൽ എഎപി സജീവമല്ല. കേരളത്തിൽ തത്ക്കാലം അഡ്‌ഹോക്ക് കമ്മറ്റി മാത്രമേയുള്ളൂ. ചില ആളുകൾ ജില്ലകളിൽ കമ്മറ്റിയുണ്ടാക്കി തോന്നുംപടി പ്രവർത്തിക്കുന്നു. ഇതൊന്നും എഎപി അറിഞ്ഞില്ല. കേരളത്തിൽ പാർട്ടി നിർവീര്യമാണ്.

എല്ലാ പരിപാടികളും നിർത്തിവെച്ചിരിക്കുകയാണ്. ഒരു ജില്ലയിലും എഎപിക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റികൾ ഇല്ല. അതുകൊണ്ട് തന്നെ ശനിയാഴ്ചയിലെ കല്ലേറ് എഎപി നടത്തുന്നതല്ല. എഎപിയുടെ പേരിൽ ഫണ്ട് കളക്ഷൻ വരെ കേരളത്തിൽ നിന്നും ഒഴിവാക്കി നിർത്തിയിരിക്കുകയാണ് പാർട്ടി. കള്ളപ്പണത്തിന്റെ വരവ് തടയാനാണിത്. പക്ഷെ ചിലർ തോന്നും പടി ഫണ്ട് പിരിവ് നടത്തുന്നുണ്ട്. പാർട്ടിയുടെ ആളുകൾ എന്ന രീതിയിൽ പ്രവർത്തിക്കുന്നുമുണ്ട്. ഇതൊന്നും പാർട്ടി അറിഞ്ഞുകൊണ്ടല്ല.

പൗരത്വ ഭേദഗതി പ്രശ്‌നങ്ങളിൽ സംയുക്ത പ്രക്ഷോഭമുണ്ട്. കേരളത്തിലെ ഇത്തരം പ്രക്ഷോഭങ്ങളിൽ പങ്കെടുക്കും. പൗരത്വ ഭേദഗതി ബിൽ, പൗരത്വ രജിസ്റ്റർ പ്രശ്‌നങ്ങളിൽ അംആദ്മി കേന്ദ്ര സർക്കാർ നിലപാടുകൾക്ക് എതിരാണ്. കേരളത്തിൽ നിന്നും മുസ്ലിംങ്ങളെ കുടിയോഴിക്കാൻ ശ്രമിക്കുന്നു എന്ന രീതിയിലാണ് പ്രചാരണം വരുന്നത്. മോദി ഞങ്ങളെ എങ്ങോട്ടാണ് പറഞ്ഞയക്കുന്നത് എന്ന രീതിയിലുള്ള പ്രചാരണമാണ് മുസ്ലിംങ്ങൾക്കിടയിൽ നിന്നും നടക്കുന്നത്. വിവേകമുള്ള ആളുകൾ ഈ രീതിയിൽ അല്ല എതിർക്കുന്നത്.

ഭരണഘടനാ പരമായും മതേതര കാഴ്ചപ്പാട് ഇല്ലാതെയാകുന്നു എന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഇവിടുത്തെ മുസ്ലിം തീവ്രവാദ സംഘടനകൾ അനാവശ്യമായ ഭീതി പരത്തുകയാണ്. പ്രതീകാത്മക കല്ലേറ് എന്ന് പറയുന്നത് കാശ്മീർ ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇന്നു കല്ലേറ് എന്ന് പറയും. നാളെ വേറെ രീതിയിൽ കശ്മീർ പോലുള്ള പ്രക്ഷോഭം കൊണ്ടുവരും. അതുകൊണ്ട് തന്നെ അംആദ്മിയുടെ പേരിൽ നടക്കുന്ന ഇത്തരം വ്യാജ പ്രക്ഷോഭങ്ങളെ കരുതിയിരിക്കണം-തുഫൈൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP