Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാവങ്ങൾക്കുള്ള നിരക്ക് പണ്ടേ കുറച്ച കെജരീവാൾ സർക്കാർ ഒടുവിൽ എല്ലാവരുടെയും വൈദ്യുതി ബിൽ കുറച്ചു; ഫിക്‌സഡ് റേറ്റിൽ നേരീയ വർധന വരുത്തി വരുമാനം കുറയാതിരിക്കാൻ ഉറപ്പുവരുത്തി പവർകമ്പനികൾക്ക് ഷോക്ക് നൽകി ഡൽഹി സർക്കാർ; എല്ലാവരും കൂക്കിവിളിക്കുമ്പോഴും ജനകീയ ഭരണവുമായി ആം ആദ്മി സർക്കാർ മുന്നോട്ട്

പാവങ്ങൾക്കുള്ള നിരക്ക് പണ്ടേ കുറച്ച കെജരീവാൾ സർക്കാർ ഒടുവിൽ എല്ലാവരുടെയും വൈദ്യുതി ബിൽ കുറച്ചു; ഫിക്‌സഡ് റേറ്റിൽ നേരീയ വർധന വരുത്തി വരുമാനം കുറയാതിരിക്കാൻ ഉറപ്പുവരുത്തി പവർകമ്പനികൾക്ക് ഷോക്ക് നൽകി ഡൽഹി സർക്കാർ; എല്ലാവരും കൂക്കിവിളിക്കുമ്പോഴും ജനകീയ ഭരണവുമായി ആം ആദ്മി സർക്കാർ മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയുടെ ഭരണത്തിലേറിയപ്പോൾത്തന്നെ താനും തന്റെ സർക്കാരും സാധാരണക്കാർക്കൊപ്പം നിലകൊള്ളുമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരീവാൾ പ്രഖ്യാപിച്ചിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുമായി സധൈര്യം പോരാടി നിൽക്കുന്ന ആം ആദ്മി സർക്കാർ ഇപ്പോഴും പഴയ പ്രഖ്യാപനത്തിൽനിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് തെളിയിക്കുകയാണ്. സാധാരണക്കാരുടെ വൈദ്യുതി ബിൽ ഭരണത്തിലേറിയ ഉടൻ വെട്ടിച്ചുരുക്കിയ സർക്കാർ ഇപ്പോൾ എല്ലാവർക്കും അതിന്റെ ആനുകൂല്യം ലഭിക്കാൻ വഴിയൊരുക്കി.

ഉപയോഗിക്കുന്ന വൈദ്യുതിക്കനുസരിച്ച് താരിഫിൽ വ്യത്യാസം വരുത്തിയാണ് ഡൽഹി ഇലലക്ട്രിസ്റ്റി റെഗുലേറ്ററി കമ്മിഷൻ (ഡിആർആർസി) വൈദ്യുതി നിരക്കിൽ ഗണ്യമായ കുറവ് വരുത്തിയത്. ഏപ്രിൽ ഒന്നുമുതൽക്കുള്ള വൈദ്യുതി ബില്ലുകളിൽ ഈ കുറവ് പ്രതിഫലിച്ചുതുടങ്ങും. ഓരോ ഉപഭോക്താവിന്റെയും ഫിക്‌സഡ് ചാർജിൽ നേരീയ വർധന വരുത്തിയെങ്കിലും യൂണിറ്റ് നിരക്കിൽ ഗണ്യമായ കുറവ് വരുത്തി. വൈദ്യുതി ഉപഭോഗം കൂടുതലുള്ള വേനൽക്കാലത്ത് വൈദ്യുതി ബില്ലിൽവരുന്ന കുറവ് ഡൽഹിയിലെ ജനങ്ങൾക്കാകെ അനുഗ്രഹമായി മാറും.

വൈദ്യുതോത്പാദന കേന്ദ്രങ്ങളിലും മറ്റും ജോലി ചെയ്തിരുന്നവർക്കുള്ള പെൻഷനുവേണ്ടി വിനിയോഗിക്കുന്ന സർച്ചാർജ് ഉപഭോക്താക്കളിൽനിന്നാണ് ഈടാക്കുന്നത്. 3.7 ശതമാനമായിരുന്ന സർചാർജ് 3.8 ശതമാനമാക്കി വർധിപ്പിച്ചു. എന്നാൽ, ഫിക്‌സഡ് റേറ്റിലും സർച്ചാർജിലുമുണ്ടായ നേരീയ വർധന ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്കിലുണ്ടായ കുറവുമായി കണക്കിലെടുക്കുമ്പോൾ ഉപഭോക്താവിനെ ബാധിക്കുകയേയില്ല.

ഒരു ഉപഭോക്താവിനുപോലും നേരത്തേയടച്ചതിനെക്കാൾ കൂടുതൽ അടയ്‌ക്കേണ്ടിവരില്ലെന്ന് ഡൽഹി ഊർജവകുപ്പ് മന്ത്രി സത്യേന്ദർ ജയിൻ പറഞ്ഞു. പുതിയ താരിഫ് അനുസരിച്ച് വൈദ്യുതി ബില്ലിൽ ഏഴുമുതൽ എട്ടുശതമാനം വരെ കുറവുണ്ടാകും. ബില്ലിന്റെ ഭാഗമായ ഫിക്‌സഡ് ചാർജ് വൈദ്യുതി ഉപയോഗിച്ചില്ലെങ്കിൽക്കൂടി ഉപഭോക്താവ് നൽകേണ്ട തുകയാണ്. ഇതിലാണ് കാര്യമായ മാറ്റമുണ്ടായിട്ടുള്ളത്.

രണ്ട് കിലോവാട്ടുമുതൽ അഞ്ച് കിലോവാട്ടുവരെ വൈദ്യുതി ഉപയോഗിക്കുന്നവർ 35 രൂപയാണ് ഫിക്‌സഡ് ചാർഡ് ഇനത്തിൽ നൽകേണ്ടിയിരുന്നത്. ഇത്് 140 രൂപയായി വർധിക്കും. അഞ്ച് കിലോവാട്ടുമുതൽ 15 കിലോവാട്ടുവരെ വൈദ്യുതി ഉപയോഗിച്ചിരുന്നവർക്കുള്ള ഫിക്‌സഡ് ചാർജ് 45 രൂപയിൽനിന്ന് 175 രൂപയായും വർധിക്കും. ഡൽഹിയിലാകെ 58 ലക്ഷം വൈദ്യുതി ഉപഭോക്താക്കളാണുള്ളത്. ഇതിൽ 47 ലക്ഷവും ഗാർഹിക കണക്ഷനാണ്. 27 ലക്ഷം ഉപഭോക്താക്കൾ രണ്ട് കിലോവാട്ടുവരെ വൈദ്യുതി ഉപയോഗിക്കുന്നവരാണ്. അവർക്ക് 125 രൂപയാണ് ഫിക്‌സഡ് ചാർജ്.

ഒറ്റനോട്ടത്തിൽ ഫിക്‌സഡ് ചാർജിൽ വലിയ വർധന വന്നതായി തോന്നുമെങ്കിലും യൂണിറ്റ് നിരക്കിൽ കുറവുവരുത്തിയതിനാൽ ഇത് ഉപഭോക്താവിനെ കാര്യമായി ബാധിക്കില്ല. യൂണിറ്റ് നിരക്ക് 0.8 പൈസ മുതൽ 1.45 രൂപവരെയാണ് കുറച്ചിട്ടുള്ളത്. ബില്ലിൽ വ്യത്യാസപ്പെട്ടുവരുന്ന ഈ തുകയിലുണ്ടാകുന്ന കുറവ് ഫിക്‌സഡ് ചാർജിലെ വർധന ഉപഭോക്താക്കളെ ബാധിക്കാത്തതരത്തിലാകുമെന്ന് ഡിഇആർസി അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP