Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ നിയമഭേദഗതി സുവർണാവസരമാക്കി സംവിധായകൻ ആഷിഖ് അബു മുതൽ ബേക്കറി ലഹളക്കാർ വരെ! പൗരത്വ ബില്ലിനെ കുറിച്ചുള്ള നുണ പ്രചരണത്തിന്റെ ഭാഗമായി ആഷിഖ് അബു; ഫേസ്‌ബുക്കിൽ ഷെയർ ചെയ്തത് ഇന്ത്യൻ പാസ്‌പോർട്ടുള്ള മുസ്ലീമിന് പോലും പൗരത്വം ലഭിക്കില്ലെന്ന പച്ചനുണ; തെറ്റെന്ന് വിമർശകർ ചൂണ്ടിക്കാട്ടിയപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു തടിയുരി; സൈബർ നുണപ്രചരണത്തിൽ കുടുങ്ങുന്നത് വിദ്യാസമ്പന്നനായ സംവിധായകൻ മുതൽ സാധാരണക്കാർ വരെ

പൗരത്വ നിയമഭേദഗതി സുവർണാവസരമാക്കി സംവിധായകൻ ആഷിഖ് അബു മുതൽ ബേക്കറി ലഹളക്കാർ വരെ! പൗരത്വ ബില്ലിനെ കുറിച്ചുള്ള നുണ പ്രചരണത്തിന്റെ ഭാഗമായി ആഷിഖ് അബു; ഫേസ്‌ബുക്കിൽ ഷെയർ ചെയ്തത് ഇന്ത്യൻ പാസ്‌പോർട്ടുള്ള മുസ്ലീമിന് പോലും പൗരത്വം ലഭിക്കില്ലെന്ന പച്ചനുണ; തെറ്റെന്ന് വിമർശകർ ചൂണ്ടിക്കാട്ടിയപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്തു തടിയുരി; സൈബർ നുണപ്രചരണത്തിൽ കുടുങ്ങുന്നത് വിദ്യാസമ്പന്നനായ സംവിധായകൻ മുതൽ സാധാരണക്കാർ വരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പാസാക്കിയതോടെ പേരിൽ രാജ്യത്ത് കടുത്ത പ്രക്ഷോഭം നടക്കുമ്പോഴും കേരളത്തിൽ ഇതിന്റെ പേരിൽ നടക്കുന്നത് വൻ നുണപ്രചരണങ്ങളാണ്. വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കാൻ വേണ്ടി പാർട്ടികളും രംഗത്തെത്തിയതോടെ സൈബർ ലോകത്ത് അടക്കം നുണകളുടെ പ്രവാഹം തന്നെയാണ് നടക്കുന്നത്. കേരളത്തെ യാതൊരു വിധത്തിലും പൗരത്വ നിയമഭേദഗതി ബാധിക്കില്ല എന്നിരിക്കെയാണ് ചില കേന്ദ്രങ്ങൾ പെരുപ്പിച്ചു കാണിക്കുകയാണ്. ഈ പ്രചരണത്തിന്റെ ഭാഗമായി കുടുങ്ങിയിരിക്കുന്നത് വിദ്യാസമ്പന്നരായ ചെറുപ്പക്കാർ മുതൽ സാധാരണക്കാരായ മുസ്ലിം യുവാക്കൾ വരെയുണ്ട്.

പ്രശസ്ത മലയാളം സംവിധായകൻ ആഷിഖ് അബു അടക്കമുള്ളവർ ഈ ദുഷ്പ്രചരണത്തിൽ അറിഞ്ഞോ അറിയാതെയോ ഭാഗമായി. ഇന്നലെ ആഷിഖ് അബു ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലുമായി പ്രചരിക്കുന്ന തെറ്റിദ്ധാരണ നിറഞ്ഞ ഒരു പോസ്റ്റ് ഷെയർ ചെയ്യുകയുണ്ടായി. തെറ്റായ പോസ്റ്ററാണ് ഷെയർ ചെയ്തത് എന്നറിഞ്ഞതോടെ ഒടുവിൽ ഡിലീറ്റ് ചെയ്ത് തടി രക്ഷിക്കുകയായിരുന്നു അദ്ദേഹം. എന്താണ് എൻആർസി ആക്ട് എന്നു പറയുന്ന കാർഡായിരുന്നു ആഷിഖ് അബു ഷെയർ ചെയ്തത്. ഒരു മുസ്ലിം യുവാവും ഹിന്ദുവായ വ്യക്തിയെയും പുതിയ പൗരത്വബിൽ എങ്ങനെ ബാധിക്കുന്നു എന്നു വരുത്താൻ വേണ്ടിയാണ് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് കാർഡ് തയ്യാറാക്കിയത്.

പാസ്‌പോർട്ട് ഉണ്ടെങ്കിലും മുസ്ലിമായ കാരണത്താൽ പൗരത്വം ലഭിക്കില്ലെന്ന പച്ചക്കള്ളമാണ് ആഷിഖ് അബു ഷെയർ ചെയ്തത്. ഇത് ആഷിഖ് അബുവിനെ കൂടാതെ മറ്റു ചില ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ടുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പുതിയ നിയമം ഇന്ത്യയിലെ മുസ്ലിംങ്ങളെ മുഴുവൻ ഓടിക്കാനുള്ള പദ്ധതിയാണെന്ന് എന്ന വിധത്തിലാണ് തള്ളുന്നത്. ഇന്ത്യൻ മുസ്ലീങ്ങൾ ഇതോടെ രണ്ടാംതരം പൗരന്മാർ ആവുമെന്ന നട്ടാൽ മുളക്കാത്ത നുണകളും പ്രചരിപ്പിക്കുന്നു. ആഷിഖ് അബു മാത്രമല്ല, ഈ പ്രചരണത്തിൽ പെട്ടുപോയവരിൽ എം മുകുന്ദനും സാറാ ജോസഫും അടക്കമുള്ളവരുമുണ്ട. എന്നാൽ, ആഷിഖിനെ പോലെ പച്ചക്കള്ളം ഷെയർ ചെയ്തില്ലെന്ന് മാത്രം.

പൗരത്വ ബില്ലിലെ എതിർത്തും മുസ്ലിങ്ങളെ ഒഴിവാക്കിയതിനുമല്ല അസമിലടക്കം വടക്കുകിഴക്കൻ മേഖലിയിൽ പ്രക്ഷോഭം നടക്കുന്നത്. കുടിയേറ്റക്കാർ ആരും വേണ്ട എന്നാണ് അവിടുത്തുകാരുടെ നിലപാട്. എന്നിട്ടും ഈ ഗ്രൂപ്പുകളും അവരുടെ പത്രങ്ങളും പ്രചരിപ്പിക്കുന്നത് ഇതും പൗരത്വ ഭേദഗതിക്കെതിരായ സമരമാണെന്നാണ്. ഈ രീതിയിലുള്ള നുണകളുടെ കൂമ്പാരമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. മുമ്പ് വാട്‌സ് ആപ്പ് ഹർത്താലുമായി രംഗത്തെത്തിയ അതേ സംഘമാണ് ഇപ്പോൾ നുണപ്രചരണവുമായി രംഗത്തുള്ളതും. നിലവിലുള്ള നിയമം അസം ഒഴികെയുള്ള സംസ്ഥാനങ്ങളെ ബാധിക്കുന്നത് അല്ല എന്ന് അറിയാമെങ്കിലു ഇതൊരു സുവർണാവസരം ആക്കുകയാണ് എല്ലാവരും. സുവർണ്ണാവസരമാണ്. കേരളത്തിൽ അവരുടെ അടിത്തറ വർദ്ധിപ്പിക്കാൻ നോക്കുന്നതാണ് പൗരത്വ ബിൽ എന്ന് പറയേണ്ടി വരും. പക്ഷേ അതിൽ എഴുത്തുകാരും ബുദ്ധിജീവികളും അടക്കമുള്ളവർ വീണുപോവുന്നതിലാണ് അത്ഭുദം.

വ്യാപകമായ തെറ്റിദ്ധാരണയാണ് ചില കേന്ദ്രങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജ്യത്തെ മുസ്ലിങ്ങളെ ഘട്ടം ഘട്ടമായി പുറത്താക്കാനുള്ള നീക്കമാണ് ഇതെന്നാണ്. പക്ഷേ ഇത് പൂർണ്ണമായും അടിസ്ഥാന രഹിതമാണ്. നിലവിലുള്ള പൗരന്മാരെ ഇത് യാതൊരു രീതിയിലും ബാധിക്കുന്നില്ല. ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ ഭരണഘടനയുടെ പൂർണ സംരക്ഷണം ഉണ്ട്. മതത്തിന്റെയോ ജാതിയുടെയോ പോലുള്ള ഒരു വിവേചനവും ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏത് കണ്ണുപൊട്ടനും അറിയാം അത്തരം ഒരു നിയമം കൊണ്ടുവന്നാൽ അത് കോടതിയിൽ നിലനിൽക്കില്ല എന്ന്. ബിജെപിയല്ല ആരും വിചാരിച്ചാലും ഇന്ത്യൻ ഭരണഘടന നിലനിൽക്കുന്ന കാലത്തോളം ഇന്ത്യയിലെ ഒരു പൗരനെയും മതത്തിന്റെ അടിസ്ഥാനത്തിൽ പുറന്തള്ളാൻ കഴിയില്ല. (എന്നാൽ ഇസ്ലാമിക രാജ്യങ്ങളുടെ അവസ്ഥ അങ്ങനെയല്ല. അവിടെ മറ്റ് മതക്കാർ കൃത്യമായും രണ്ടാംതരം പൗരന്മാർ തന്നെയാണ്. ആധുനിക ജനാധിപത്യ മൂല്യങ്ങളുടെ സമ്മർദം മൂലം ഇപ്പോൾ കുറേയെറെ മാറിവരുന്നുണ്ടെങ്കിലും) ഇനി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ബിജെപി ഭരണഘടന ഭേദഗതി ചെയ്താലോ എന്ന ചോദ്യം ഉയരുന്നുണ്ട്. അപ്പോഴും നമ്മുടെ ഭരണഘടനയുടെ കോർ മാറ്റാൻ കഴിയില്ല. അത് അൺ അമൻഡബിളാണ്.

ഭരണഘടനാ ശിൽപ്പികളായ നെഹ്റുവും അംബേദ്ക്കറും സമത്വംപോലുള്ള ആശയങ്ങൾ ഈ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാമചന്ദ്രഗുഹയെപ്പോലുള്ള എഴുത്തുകാർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത് ഇന്ത്യൻ മുസ്ലിംങ്ങളെ ഇന്ത്യയിൽ നിന്ന് ആട്ടിപ്പായിപ്പിക്കും എന്നത്, സംഘപരിവാറിന്റെ ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രമാണ്. മാത്രമല്ല 20 കോടിയോളം വരുന്ന ഒരു ജനവിഭാഗത്തെ പുറം തള്ളുകയെന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഇത് ഇന്ത്യയെയും സാമ്പത്തികമായി തകർക്കയാണ് ചെയ്യുക. മാത്രമല്ല ഇന്ത്യ ഒരു തുരുത്തല്ല. യു എൻ ഉൾപ്പെടുന്ന അന്താരാഷ്ട്ര സംഘടനകളിലെ അംഗമാണ്. ലോകത്തെ മൂഴുവൻ വെല്ലുവിളിച്ച് രാജ്യത്തെ മുസ്ലീങ്ങളെ പുറത്താക്കി സ്വയം സാമ്പത്തികമായും സാമൂഹ്യമായും ഒറ്റപ്പെടാൻ ആരാണ് തയ്യാറാവുക.

പൗരത്വനിയമം ഭേദഗതി കുടിയേറ്റക്കാരെ സംബന്ധിച്ചുള്ളതാണ്. നിലവിൽ ഇന്ത്യൻ പൗരന്മായവർക്ക് ബിൽ ബാധകമല്ല. അപ്പോൾ പിന്നെ രാജ്യത്തെ നിലവിലുള്ള മുസ്ലിങ്ങൾ എന്തിന് അസ്വസ്ഥരാകണം. അവർ പൗരന്മാരല്ലെന്ന് ആരാണ് പറഞ്ഞത്. കഴിഞ്ഞ 14 വർഷത്തിൽ 11 വർഷം രാജ്യത്ത് ഉണ്ടായിരിക്കുക, അതിൽ തന്നെ കഴിഞ്ഞ 12 മാസം സ്ഥിരതാമസം ഉണ്ടായാരിക്കുക എന്നതാണ് 1956 മുതലുള്ള പൗരത്വം സംബന്ധിച്ച ഇന്ത്യൻ നിയമം. അതിൽ നാച്ചുറലൈസേഷന് 11 വർഷം എന്നത് 5 വർഷമായി (2014 ഡിസംമ്പർ 31 വരെയുള്ളവർ) കുറച്ചു എന്നതാണ് ഭേദഗതി ബില്ല് കൊണ്ടുവരുന്ന പ്രധാന മാറ്റം. ഏതാണ്ട് മുപ്പതിനായിരം പേർക്ക് ഈ നിയമത്തിന്റെ ഗുണം ലഭിക്കുമെന്ന് കരുതപ്പെടുന്നു. അഭയാർത്ഥികളെ പൗരർ ആക്കാനുള്ള മാനദണ്ഡങ്ങളാണ് മറ്റൊന്ന്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മതപീഡനം സഹിക്കാനാവാതെ 2014 ഡിസംമ്പർ 31 ന് മുമ്പ് ഇന്ത്യയിൽ അഭയംതേടുകയും മതിയായ രേഖകൾ ഇല്ലാത്തതിനാൽ അഭയാർത്ഥികളായി കഴിയുകയും ചെയ്യുന്നവർക്ക് പൗരത്വം നൽകും എന്നാണ് പുതിയ നിയമം പറയുന്നത്. പക്ഷെ അത്തരം അഭയാർത്ഥികൾ മുസ്ലിം-ഇതര മതവിഭാഗഗങ്ങളിൽ പെട്ടവരായിരിക്കണം എന്നാണ് നിബന്ധന. മേൽപ്പറഞ്ഞ മുസ്ലിംരാജ്യങ്ങളിൽ നിന്നും രക്ഷനേടുന്നവർ മുസ്ലിങ്ങൾ ആകാൻ സാധ്യമല്ലെന്ന വാദമാണ് സർക്കാർ ഉന്നയിക്കുന്നത്. ഈ വാദം പൂർണ്ണമായും ശരിയല്ലെങ്കിലും ചില വസ്തുതകൾ കാണാതിരുന്നുകൂടാ.

ആ മൂന്ന് മുസ്ലിം രാജ്യങ്ങളിലും മേൽപ്പറഞ്ഞ ഹിന്ദു അടക്കമുള്ള ആറ് മതവിഭാഗങ്ങൾ രണ്ടാം തരം പൗരന്മാർ എന്ന വിവേചനം അനുഭവിക്കുന്ന മത ന്യൂനപക്ഷങ്ങളാണ്. അതേ സമയം ആ മുന്ന് മുസ്ലിം രാജ്യങ്ങളിലും മുസ്ലീങ്ങൾ എല്ലാ പൗരാവകാശങ്ങളും അനുഭവിക്കുന്ന ഒന്നാം തരം പൗരന്മാരുമാണ്. അവർ എന്തിനാണ് ഇന്ത്യയിൽ അഭയാർഥികളായി വരുന്നത്? വന്നാൽ തന്നെ അവർക്ക് എന്തിനാണ് ഇന്ത്യയിൽ പൗരത്വം നൽകുന്നത്? ഇന്ത്യയിൽ ജനസംഖ്യ കുറഞ്ഞിട്ടാണോ? അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ,ബംഗ്ലാദേശ് എന്നീ മുസ്ലിം രാജ്യങ്ങളിലെ മുസ്ലീങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നൽകി ഇവിടത്തെ ജനസംഖ്യ വർദ്ധിപ്പിക്കാൻ മുറവിളി കൂട്ടുന്നതിന്റെ ലോജിക്ക് എന്താണ? ഒറ്റയടിക്ക് ഉത്തരം പറയാൻ കഴിയാത്ത സങ്കീർണ്ണമായ പ്രശ്‌നമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP