Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിമൂന്ന് വയസ്സുള്ള കുട്ടിയെ വിവിധയിടങ്ങളിൽ വെച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം; വീട്ടിലും കാറിലും പീഡനത്തിന് നിരവധി സാക്ഷികൾ; നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തിയതും പ്രോസിക്യൂഷൻ തെളിയിക്കുമെന്ന് ഭയം; തെറ്റ് ചെയ്തില്ലെന്ന് അഭിഭാഷകനെ അറിയിച്ച് കോടതി വിധിയുടെ അന്ന് പോക്‌സോ പ്രതിയുടെ ആത്മഹത്യ; മഞ്ചേരിയെ നടുക്കി അബ്ദുൽ റസാഖിന്റെ തൂങ്ങിമരണം

പതിമൂന്ന് വയസ്സുള്ള കുട്ടിയെ വിവിധയിടങ്ങളിൽ വെച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം; വീട്ടിലും കാറിലും പീഡനത്തിന് നിരവധി സാക്ഷികൾ; നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തിയതും പ്രോസിക്യൂഷൻ തെളിയിക്കുമെന്ന് ഭയം; തെറ്റ് ചെയ്തില്ലെന്ന് അഭിഭാഷകനെ അറിയിച്ച് കോടതി വിധിയുടെ അന്ന് പോക്‌സോ പ്രതിയുടെ ആത്മഹത്യ; മഞ്ചേരിയെ നടുക്കി അബ്ദുൽ റസാഖിന്റെ തൂങ്ങിമരണം

ജാസിം മൊയ്ദീൻ

മഞ്ചേരി: പീഡനക്കേസിൽ വിധി പറയാനിരിക്കെ പ്രതി ആത്മഹത്യ ചെയ്തത് താൻ കുറ്റക്കാരനല്ലെന്ന് സ്വന്തം അഭിഭാഷകനെ ഫോണിൽ വിളിച്ച് അറിയിച്ചതിന് ശേഷം. തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി പുളിക്കലകത്ത് വീട്ടിൽ അബ്ദുൽ റസാഖ് തനിക്കെതിരെയുള്ള പീഡക്കേസിൽ വിധി പറയാനിരിക്കെ ഇന്നലെ ആത്മഹത്യ ചെയ്തത്. ഇന്നലെയായിരുന്നു റസാഖിനെതിരെയുള്ള കേസിൽ വിധി പറയേണ്ടിയിരുന്നത്. എന്നാൽ കേസ് പരിഗണനക്കെടുത്ത ഘട്ടത്തിൽ പ്രതിഭാഗം അഭിഭാഷകൻ പ്രതി മരിച്ചതായി കോടതിയിൽ അറിയിക്കുകയായിരുന്നു.

ഇതോടെ 14 സാക്ഷി വിസ്താരവും 19 രേഖകളുടെ പരിസോദനയും പൂർത്തിയാക്കിയ കേസ് പ്രതിയുടെ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കാനായി മെയ് 17ലേക്ക് മാറ്റുകയായിരുന്നു. മഞ്ചേരി ജില്ല അഡീഷണൽ ഒന്നാം അതിവേഗ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുന്നത്. പതിമൂന്ന് വയസ്സുള്ള കുട്ടിയെ വിവിധയിടങ്ങളിൽ വെച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ 2013 മാർച്ച് 25ന് തീരൂരങ്ങാടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിലും കാറിൽവെച്ചും നിരവധി തവണ കുട്ടിയെ പീഡിപ്പിക്കുകയും കാറിൽ വെച്ച് കുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. പോക്സോ നിയമപ്രകാരമായിരുന്ന ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.

വിചാരണകൾക്കൊടുവിൽ ഇന്നലെയായിരുന്നു കേസിന്റെ വിധി പറയേണ്ടിയിരുന്നത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് ശിക്ഷ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പുമായിരുന്നു. എന്നാൽ ഇന്നലെ കാലത്ത് 7 മണിയോട്കൂടി അബ്ദുൽ റസാഖ് തന്റെ അഭിഭാഷകനെ വിളിച്ച് താൻ കുറ്റം ചെയ്തിട്ടില്ലെന്നും, കേസിൽ കുറ്റക്കാരനെന്ന് വിധിക്കുമെന്നും ഇത് തനിക്ക് താങ്ങാനാകില്ലെന്നും പറയുകയായിരുന്നു. അറസ്റ്റിലായതിന് ശേഷം താൻ മാനസികമായി തകർന്നിരിക്കുകയാണെന്നുമെല്ലാം ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. അപ്പോഴൊന്നും പ്രതി ആത്മഹത്യ ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് ആരും കരുതിയിരുന്നില്ല. മാത്രുമല്ല കോടതിയിലേക്ക് വരാൻ വേണ്ടി അഭിഭാഷകൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ കേസ് തുടങ്ങുന്നതിന് മുന്നേ 9 മണിയോട് കൂടി പ്രതി വീട്ടിൽ തൂങ്ങിമരിച്ചതായി വിവരം ലഭിക്കുകായിരുന്നു.

പിന്നീട് പ്രതിഭാഗം അഭിഭാഷകൻ കേസ് പരിഗണനക്കെടുത്ത ഘട്ടത്തിൽ പ്രതി മരിച്ചതായി കോടതിയിൽ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പ്രതിയുടെ മരണസർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് വേണ്ടി കേസ് മെയ് 17ലേക്ക് വിധിപറയുന്നതിനായി കോടതി മാറ്റിയത്. കോടതിയിൽ ജീവനോടെ ഹാജരായാൽ താൻ കുറ്റക്കാരനാണെന്ന് വിധിക്കുമെന്ന ഭയമാണ് പ്രതിയെ ആത്മഹത്യയിലേക്ക് നയിച്ചത്. മാത്രവുമല്ല ഒരു പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് പിന്നീട് നാട്ടുകാരിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്ന വിലക്കുകളെ കുറിച്ചും അബ്ദുൽ റസാഖിന് ആശങ്കയുണ്ടായിരുന്നതായി വേണം കരുതാൻ.

അതേ രീതിയിലാണ് 2013ൽ അറസ്റ്റിലായതിന് ശേഷം നാട്ടുകാർ ഇയാളോട് പെരുമാറിയിട്ടുള്ളത്. ഈ ആശങ്കളെല്ലം ഇയാൾ തന്റെ അഭിഭാഷകനോട് രാവിലെ പങ്ക് വെക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP