Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അബ്ദുള്ളയുടേയും ഖദീജയുടേയും മകൾ രാജേശ്വരിയെ ക്ഷേത്ര നടയിൽ വിച്ച് വിഷ്ണു പ്രസാദ് മിന്നുകെട്ടിയപ്പോൾ നിറഞ്ഞൊഴുകിയത് അനേകം കണ്ണുകൾ; എല്ലാം ഒരുക്കിയത് സഹോദരങ്ങളായ ഷമീമിം നജീബും ഷെറീഫും; കാക്കമാർ കൊത്തിക്കൊണ്ട് പോകുമെന്ന് ഭയന്ന് സിന്ദൂരം തേപ്പിക്കുന്ന കാലത്ത് ഇതാ ഒരു അപൂർവ്വ കഥ

അബ്ദുള്ളയുടേയും ഖദീജയുടേയും മകൾ രാജേശ്വരിയെ ക്ഷേത്ര നടയിൽ വിച്ച് വിഷ്ണു പ്രസാദ് മിന്നുകെട്ടിയപ്പോൾ നിറഞ്ഞൊഴുകിയത് അനേകം കണ്ണുകൾ; എല്ലാം ഒരുക്കിയത് സഹോദരങ്ങളായ ഷമീമിം നജീബും ഷെറീഫും; കാക്കമാർ കൊത്തിക്കൊണ്ട് പോകുമെന്ന് ഭയന്ന് സിന്ദൂരം തേപ്പിക്കുന്ന കാലത്ത് ഇതാ ഒരു അപൂർവ്വ കഥ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: മതസൗഹാർദത്തിന്റെ മനോഹരമായ ആ മുഹൂർത്തത്തിൽ വിഷ്ണു രാജേശ്വരിക്കു മിന്നുകെട്ടി. ഭഗവതിയുടെ തിരുനടയിൽ കാഞ്ഞങ്ങാട്ടെ വിഷ്ണുപ്രസാദ് മേൽപ്പറമ്പ് 'ഷമീംമൻസി'ലിലെ രാജേശ്വരിയുടെ കഴുത്തിൽ മിന്നുകെട്ടി. അബ്ദുള്ള-ഖദീജ ദമ്പതിമാരുടെ വളർത്തുമകളാണ് തഞ്ചാവൂരുകാരിയായ രാജേശ്വരി. ചെറുപ്പത്തിലേ രാജേശ്വരിയുടെ അച്ഛനും അമ്മയും മരിച്ചു. പിന്നെ അബ്ദുള്ളയും ഖദീജയുമായിരുന്നു രാജേശ്വരിയുടെ മതാപിതാക്കൾ.

രാജേശ്വരിയുടെ കഴുത്തിൽ വിഷ്ണു താലിചാർത്തുമ്പോൾ അബ്ദുള്ളയുടെയും ഖദീജയുടെയും കണ്ണു നിറഞ്ഞു. വളർത്തച്ഛനും അമ്മയും ആനന്ദക്കണ്ണീർതുടച്ച് വധൂവരന്മാരെ അനുഗ്രഹിച്ചു. എല്ലത്തിനും സാക്ഷ്യം വഹിച്ച് വധുവിന്റെ മറ്റ് മുസ്ലിം സഹോദരങ്ങളുമുണ്ടായിരുന്നു. ഷമീമിനും നജീബിനും ഷെറീഫിനും സഹോദരിയുടെ വിവാഹം മറക്കാനാവാത്ത അനുഭവവുമായി. രാജേശ്വരിയെ കുറിച്ച് ഈ കുടുംബത്തിനുള്ളത് എന്നും കരുതൽ മാത്രമായിരുന്നു. ഇതാണ് വിവാഹത്തിലും നിറഞ്ഞത്.

''ഏഴോ എട്ടോ വയസ്സായപ്പോൾ വന്നതാണ്. അച്ഛനും അമ്മയും മരിച്ചശേഷം ഇവൾ നാട്ടിലേക്ക് പോയില്ല. ഇപ്പോൾ വയസ്സ് 22 കഴിഞ്ഞു'' -വളർത്തുമകളെ കുറിച്ച് അബ്ദുള്ള പറഞ്ഞു. അച്ഛൻ ശരവണൻ കാസർകോട്ടും മേൽപ്പറമ്പിലും കൂലിപ്പണിയെടുത്താണ് ജീവിച്ചത്. ഏറെക്കാലം അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും പണിയെടുത്തു. അങ്ങനെയാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടിലെത്തിയത്. ഇതിനിടെ അച്ഛനും അമ്മയും മരിച്ചു. തിരിച്ചു പോയില്ല. മക്കൾ ഷമീമിനും നജീബിനും ഷെറീഫിനുമൊപ്പം അവരുടെ സഹോദരിയായി രാജേശ്വരിയും വളർന്നു.

വിവാഹ പ്രായമായപ്പോൾ രാജേശ്വരിയുടെ മതത്തിൽ നിന്ന് തന്നെ വരനെ കണ്ടെത്താൻ തീരുമാനിച്ചു. വിവാഹാലോചനവന്നപ്പോൾ അബ്ദുള്ളയും വീട്ടുകാരും വിഷ്ണുവിന്റെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. പുതിയകോട്ടയിലെ ബാലചന്ദ്രൻ-ജയന്തി ദമ്പതിമാരുടെ മകനാണ് വിഷ്ണു. കല്യാണം ക്ഷേത്രത്തിൽ വേണമെന്ന് വിഷ്ണുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടു. മുസ്ലിം സമുദായക്കാർക്കുകൂടി കയറാവുന്ന കാഞ്ഞങ്ങാട്ടെ മന്യോട്ട് ക്ഷേത്രത്തിൽ നടത്താമെന്ന് തീരുമാനിച്ചു. കാരണം മിന്നുകെട്ട് അബ്ദുള്ളയ്ക്കും കാണണമായിരുന്നു.

ഞായറാഴ്ച രാവിലെ അബ്ദുള്ളയുടെ 84-കാരിയായ മാതാവ് സഫിയുമ്മ ഉൾപ്പെടെ ബന്ധുക്കളെല്ലാം വിവാഹത്തിനെത്തി. വിഷ്ണുവിന്റെ അമ്മയുടെ സഹോദരി പൂർണിമയും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ എച്ച്.ആർ. ശ്രീധരനും ബിജെപി. ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധനും വിഷ്ണുവിന്റെ സുഹൃത്തുക്കളുമെല്ലാം ചേർന്ന് വധുവിനൊപ്പമെത്തിയവരെ നാലമ്പലത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു.

ശ്രീകോവിലിനുമുന്നിൽ ചടങ്ങ് തുടങ്ങുമ്പോൾ തെല്ലകലെ മാറിനിന്ന അബ്ദുള്ളയെയും സഹോദരൻ മുത്തലീബിനെയും ഭാര്യാസഹോദരൻ ബഷീർ കുന്നരിയത്തിനെയും വരന്റെ ആളുകൾ കൈപിടിച്ച് അടുപ്പിച്ചു. അങ്ങനെ മനുഷ്യ സ്‌നേഹത്തിന്റെ വേറിട്ട കാഴ്ചകൾക്ക് വിവാഹം വേദിയായി. കാക്കമാർ കൊത്തിക്കൊണ്ട് പോകുമെന്ന് ഭയന്ന് സിന്ദൂരം നെറ്റിയിൽ ഇടുന്നുവെന്ന് പറയുന്നവരുടെ കാലത്താണ് ഈ സംഭവവും. മതത്തിന്റെ വേലിക്കെട്ടുകളെ സ്‌നേഹം തകർക്കുകയാണ് ഇവിടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP