Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അബ്ദുള്ളകുട്ടിയെ കോൺഗ്രസ് പുറത്താക്കുക ആജീവനാന്ത കാലത്തേക്ക്; ഇനി അബ്ദുള്ളകുട്ടിയുടെ തട്ടകം കർണ്ണാടക രാഷ്ട്രീയമോ? കണ്ണൂരിന്റെ പഴയ അത്ഭുതകുട്ടി രാഷ്ട്രീയ ചർച്ചകൾ നടത്തുന്നത് ആർ എസ് എസിന്റെ കർണ്ണാടക ഘടകവുമായി; മംഗലാപുരത്ത് കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയ മുൻ എംപിയെ ന്യൂനപക്ഷമുഖമായി അവതരിപ്പിക്കാൻ ബിജെപി; മഞ്ചേശ്വരത്ത് പരീക്ഷണ സ്ഥാനാർത്ഥിയാകാനും സാധ്യത; മോദി സ്തുതിയിൽ മുല്ലപ്പള്ളിയുടെ കാരണം കാണിക്കൽ നോട്ടീസിന് കണ്ണൂർ നേതാവ് മറുപടി നൽകാത്തതും തന്ത്രങ്ങളുടെ ഭാഗം

അബ്ദുള്ളകുട്ടിയെ കോൺഗ്രസ് പുറത്താക്കുക ആജീവനാന്ത കാലത്തേക്ക്; ഇനി അബ്ദുള്ളകുട്ടിയുടെ തട്ടകം കർണ്ണാടക രാഷ്ട്രീയമോ? കണ്ണൂരിന്റെ പഴയ അത്ഭുതകുട്ടി രാഷ്ട്രീയ ചർച്ചകൾ നടത്തുന്നത് ആർ എസ് എസിന്റെ കർണ്ണാടക ഘടകവുമായി; മംഗലാപുരത്ത് കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയ മുൻ എംപിയെ ന്യൂനപക്ഷമുഖമായി അവതരിപ്പിക്കാൻ ബിജെപി; മഞ്ചേശ്വരത്ത് പരീക്ഷണ സ്ഥാനാർത്ഥിയാകാനും സാധ്യത; മോദി സ്തുതിയിൽ മുല്ലപ്പള്ളിയുടെ കാരണം കാണിക്കൽ നോട്ടീസിന് കണ്ണൂർ നേതാവ് മറുപടി നൽകാത്തതും തന്ത്രങ്ങളുടെ ഭാഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നരേന്ദ്ര മോദിയെ അനുമോദിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട എ പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കും. ആജീവനാന്ത വിലക്കാകും ഏർപ്പെടുത്തുക. കോൺഗ്രസ് ഹൈക്കമാണ്ട് ഇതിന് കെപിസിസിക്ക് അനുമതി നൽകി. പാർട്ടി വിശദീകരണം ചോദിച്ചിട്ടും ഇതുവരെ മറുപടി നൽകാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. ഇനരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരമാണ് ബിജെപിക്ക് മഹാവിജയം നേടിക്കൊടുത്തതെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഗാന്ധിയൻ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്.

അതിനിടെ അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് പോകുമെന്ന് ഉറപ്പായി. കർണ്ണാടക ബിജെപിയിലാകും അബ്ദുള്ള കുട്ടി സജീവമാകുക. മംഗലാപുരത്താണ് അബ്ദുള്ളക്കുട്ടിയുടെ കുടുംബം ഉള്ളത്. ഇവിടെ ബിസിനസ്സും ഉണ്ട്. ഈ സാഹചര്യത്തിൽ കർണ്ണാടകയിലെ നേതാക്കളുമായാണ് അബ്ദുള്ളകുട്ടി ബന്ധപ്പെടുന്നത്. കാസർഗോഡ് കേരളത്തിലാണെങ്കിലും ആർ എസ് എസിന്റെ സംഘടനാ സംവിധാനത്തിൽ കർണ്ണാടകയ്ക്ക് കീഴിലാണ് കാസർഗോഡ്. ഇവിടുത്തെ നേതാക്കളാണ് അബ്ദുള്ളകുട്ടിയെ ബിജെപിയുമായി അടുപ്പിക്കാൻ ശ്രമിച്ചത്. ഇതിന്റെ ഭാഗം തന്നെയാണ് മോദി അനുകൂല പോസ്റ്റ് എന്നും വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് അബ്ദുള്ളകുട്ടിയെ കൈവിടുന്നത്. കർശന നടപടിയെടുക്കാൻ എകെ ആന്റണിയും കെപിസിസിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

കണ്ണൂരിന്റെ പഴയ അത്ഭുതകുട്ടിയാണ് അബ്ദുള്ളകുട്ടി. കണ്ണൂരിൽ മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ചാണ് അബ്ദുള്ളകുട്ടി സിപിഎമ്മിന്റെ പാർലമെന്റ് അംഗമായത്. പിന്നീട് കൂടുമാറി കോൺഗ്രസിലെത്തി എംഎൽഎയുമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിച്ചിരുന്നു. കിട്ടാത്ത നിരാശയാണ് ബിജെപിയുമായി അബ്ദുള്ളകുട്ടിയെ അടുപ്പിക്കുന്നതെന്നാണ് കോൺഗ്രസ് നിരീക്ഷണം. അതിനിടെ അബ്ദുള്ളകുട്ടി രാഷ്ട്രീയ ചർച്ചകൾ നടത്തുന്നത് ആർ എസ് എസിന്റെ കർണ്ണാക ഘടകവുമായി എന്ന സൂചനയും കോൺഗ്രസിന് കിട്ടി. മംഗലാപുരത്ത് കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയ മുൻ എംപിയെ ന്യൂനപക്ഷമുഖമായി അവതരിപ്പിക്കാൻ ബിജെപിയിലും ആലോചനയുണ്ട്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ പരീക്ഷണ സ്ഥാനാർത്ഥിയാകാനും ബിജെപി ആലോചിക്കുന്നു. ഇതുകൊണ്ടാണ് മോദി സ്തുതിയിൽ മുല്ലപ്പള്ളിയുടെ കാരണംകാണിക്കൽ നോട്ടീസിന് അബ്ദുള്ളകുട്ടി മറപടി നൽകാത്തതെന്നും കോൺഗ്രസ് വിലയിരുത്തുന്നു,

ഇതിന് വേണ്ടിയായിരുന്നു അബ്ദുള്ള കുട്ടിയുടെ മോദി സ്തുതി. അബ്ദുള്ളകുട്ടി ബിജെപിയിൽ ചേരും മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇതിന് വേണ്ടിയാണ് അതിവേഗ നടപടിക്ക് കെപിസിസി തയ്യാറാകുന്നത്. മോദി സ്തുതി അതിരുവിട്ടതാണെന്ന് കെപിസിസി നിരീക്ഷിക്കുന്നു. ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ ആ മൂല്യങ്ങൾ പ്രയോഗിച്ചിട്ടുണ്ടെന്ന കുട്ടിയുടെ വാദം കോൺഗ്രസിന് അംഗീകരിക്കാനാവില്ല. നിങ്ങൾ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിർവ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. മോദിയെ പുകഴ്‌ത്തിയ എ പി അബ്ദുള്ളക്കുട്ടിയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് കേൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

വിവാദം കൊഴുത്തതോടെ അബ്ദുള്ളകുട്ടിക്ക് കെപിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകി. നരേന്ദ്ര മോദിയെ സ്തുതിച്ചതിലും നേതാക്കളെ അവഹേളിച്ചതിലും വിശദീകരണം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് അബ്ദുള്ളകുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തിക്കൊണ്ട് ഫേസ്‌ബുക്കിലൂടെ പ്രസ്താവന നടത്തിയത്. പ്രസ്താവന വിവാദമായെങ്കിലും പോസ്റ്റ് പിൻവലിക്കാൻ അബ്ദുള്ളകുട്ടി തയ്യാറായിരുന്നില്ല. പറഞ്ഞ കാര്യത്തിൽ താൻ ഉറച്ച് നിൽക്കുകയാണെന്നാണ് അബ്ദുള്ളകുട്ടിയുടെ നിലപാട്. അബ്ദുള്ള കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി നേതാക്കൾ രംഗത്തെത്തുകയും ചെയ്തു. കണ്ണൂർ ഡിസിസിയുടെ പരാതിയിലാണ് കെപിസിസി വിശദീകരണം ചോദിച്ചത്. മുമ്പ് മോദിയെ സ്തുതിച്ചതിന്റെ പേരിലാണ് അബ്ദുള്ളകുട്ടിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയത്. പിന്നീട് അദ്ദേഹം കോൺഗ്രസിൽ ചേരുകയായിരുന്നു. വീണ്ടും മോദിയെ സ്തുതിച്ചത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം ആളക്കത്തിച്ചു.

ഇതിനിടെ മോദിയെക്കുറിച്ചുള്ള തന്റെ നിലപാടിൽ ഉറച്ചു തന്നെയാണ് അബ്ദുള്ളക്കുട്ടിയും വിശദീകരിച്ചു. മോദിയെക്കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ മാത്രമാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വികസന പദ്ധതികൾ തന്നെയാണ് മോദിക്ക് വിജയം സമ്മനിച്ചതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പാവപ്പെട്ടവർക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകിയതും ശൗചാലയം നിർമ്മിച്ച് നൽകിയതും വോട്ടായി മാറിയിട്ടുണ്ട്. അതിനെ പരിഹസിച്ചിട്ട് കാര്യമില്ല. അദ്ദേഹം അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദിയുടെ വിജയത്തെക്കുറിച്ച് വ്യാപകമായി ചർച്ചകൾ നടക്കുകയാണ്. ഈ വിജയത്തെ നിഷ്പക്ഷമായും ശാന്തമായും വിശകലനം ചെയ്യുകയാണ് വേണ്ടത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. അദ്ദേഹം പറഞഞു.

പ്രതിപക്ഷക്കാർ മാത്രമല്ല, ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്. എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ട സംഗതിയാണിത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്. മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു. നിങ്ങൾ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക. മോദി അത് കൃത്യമായി നിർവ്വഹിച്ചു. സ്മാർട്ട് സിറ്റികളും ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്. നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ് വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്. നരേന്ദ്ര മോദിയെ വിമർശിക്കുമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്.

പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ - പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായെന്നും അബ്ദുള്ളകുട്ടി ഫേസ്‌ബുക് പോസ്റ്റിൽ പറഞ്ഞിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP