Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മലയാളി നാവികൻ അഭിലാഷ് ടോമിയെ ഇനി മൗറീഷ്യസിലേക്ക് കൊണ്ടു പോകില്ല; അടുത്തയാഴ്‌ച്ച ഇന്ത്യയിലെത്തിക്കും; ആരോഗ്യനില തൃപ്തികരമെന്ന് നാവികസേന; എത്തിക്കുന്നത് ഐഎൻഎസ് സത്പുരയിൽ; അഭിലാഷുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ് ; ഇന്ത്യയിലെ ഏത് ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് തീരുമാനമായില്ല

മലയാളി നാവികൻ അഭിലാഷ് ടോമിയെ ഇനി മൗറീഷ്യസിലേക്ക് കൊണ്ടു പോകില്ല; അടുത്തയാഴ്‌ച്ച ഇന്ത്യയിലെത്തിക്കും; ആരോഗ്യനില തൃപ്തികരമെന്ന് നാവികസേന; എത്തിക്കുന്നത് ഐഎൻഎസ് സത്പുരയിൽ; അഭിലാഷുമായി സംസാരിച്ചെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റ് ; ഇന്ത്യയിലെ ഏത് ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് തീരുമാനമായില്ല

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സാഹസിക യാത്രയായ ഗ്ലോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടം സംഭവിച്ച മലയാളി നാവികൻ അഭിലാഷ് ടോമി ഇന്ത്യയിലേക്ക്. അടുത്തയാഴ്‌ച്ച അഭിലാഷിനെ ഇന്ത്യയിലേക്ക് എത്തിക്കുമെന്നും ഇതിനായി നാവിക സേനയുടെ ഐഎൻഎസ് സത്പുര എന്ന കപ്പൽ വെള്ളിയാഴ്‌ച്ച ആംസ്റ്റർഡാമിലെത്തുമെന്നും നാവിക സേനാ അധികൃതർ അറിയിച്ചു. ഇവിടെ നിന്നും അഭിലാഷ് ടോമിയെ മുംബൈയിൽ എത്തിക്കുമെന്നാണ് കരുതുന്നത്.

അഭിലാഷിനെ ഇന്ത്യയിൽ എത്തിച്ച ശേഷം എവിടെയുള്ള ആശുപത്രിയിലാകും പ്രവേശിപ്പിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തുടർചികിൽസ നൽകാൻ മൗറീഷ്യസിലേക്കു കൊണ്ടുപോകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അഭിലാഷ് ടോമിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ഇന്ത്യൻ നാവിക സേയുടെ ഐഎൻഎസ് സത്പുര വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആംസ്റ്റർഡാം ദ്വീപിലെത്തുമെന്നും അധികൃതർ പറഞ്ഞു.

ബല്ലാറത്ത് എന്ന ഓസ്‌ട്രേലിയൻ യുദ്ധക്കപ്പൽ വ്യാഴാഴ്‌ച്ച ദ്വീപിൽ എത്തിയിരുന്നു. ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ പരിക്കേറ്റ ഐറിഷ് നാവികൻ ഗ്രിഗർ മക്ഗുകിനെയുമായി ബല്ലാറത്ത് മടങ്ങി. അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി ആംസ്റ്റർ ഡാമിൽ എത്തിച്ച ഫ്രാൻസിന്റെ മത്സ്യബന്ധന പട്രോളിങ് കപ്പലായ ഒസി രിസും ദ്വീപിൽനിന്നു തിരിച്ചുപോയി.

കഴിഞ്ഞ ദിവസം തന്റെ രണ്ടാംജന്മത്തിനു കാരണമായവർക്കു അഭിലാഷ് ടോമി നന്ദി അറിയിച്ചിരുന്നു. പ്രതികൂല സാഹചര്യത്തിലും നടുക്കടലിൽനിന്നു രക്ഷപ്പെ ടുത്തിയ രക്ഷാപ്രവർത്തകർക്കും നാവിക സേനയ്ക്കും അഭിലാഷ് നന്ദി പറഞ്ഞു. രക്ഷപ്പെടുത്തപ്പെട്ടശേഷമുള്ള ചിത്രങ്ങൾ സഹിതം അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം ഇന്ത്യൻ നാവികസേനയാണു ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

അഭിലാഷിന്റെ ക്ഷേമ വിവരം ആരാഞ്ഞ് മോദി

സാഹസിക യാത്രയായ ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയുടെ ക്ഷേമവിവരം ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ അഭിലാഷ് ടോമിയുമായി സംസാരിച്ചതായും ക്ഷേമവിവരം ചോദിച്ചറിഞ്ഞതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

അഭിലാഷ് അതിവേഗം സൗഖ്യം പ്രാപിക്കാൻ എല്ലാ ഇന്ത്യക്കാരും പ്രാർത്ഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അഭിലാഷിനെ രക്ഷിച്ച സംഘത്തിലുള്ളവരോട് അഭിനന്ദനം അറിയിക്കുകയാണ്. ഐഎൻഎസ് തരിനി സംഘത്തോടൊപ്പം എത്തിയ അഭിലാഷുമൊത്തുള്ള നിമിഷങ്ങൾ ഓർമിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP