Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉള്ളഭൂമിയിലെ കൃഷിപ്പണിയുമായി അച്ഛനും അമ്മയും സഹോദരനും; സഹോദരിക്ക് ജോലി കിറ്റക്‌സിലും; രാഷ്ട്രീയത്തിൽ തെരഞ്ഞെടുത്തത് അച്ഛൻ പിടിച്ച ചെങ്കൊടിയും; ഡിവൈഎഫ്ഐ വട്ടവട വില്ലേജ് സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങിയത് നവ വിദ്യാർത്ഥികളുടെ സ്വീകരണം കെങ്കേമമാക്കാൻ; അലമുറയിട്ട് കരയുന്ന അമ്മയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും; അഭിമന്യൂവിന്റെ കൊലയിൽ ഞെട്ടി വട്ടവട ഗ്രാമം

ഉള്ളഭൂമിയിലെ കൃഷിപ്പണിയുമായി അച്ഛനും അമ്മയും സഹോദരനും; സഹോദരിക്ക് ജോലി കിറ്റക്‌സിലും; രാഷ്ട്രീയത്തിൽ തെരഞ്ഞെടുത്തത് അച്ഛൻ പിടിച്ച ചെങ്കൊടിയും; ഡിവൈഎഫ്ഐ വട്ടവട വില്ലേജ് സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങിയത് നവ വിദ്യാർത്ഥികളുടെ സ്വീകരണം കെങ്കേമമാക്കാൻ; അലമുറയിട്ട് കരയുന്ന അമ്മയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും; അഭിമന്യൂവിന്റെ കൊലയിൽ ഞെട്ടി വട്ടവട ഗ്രാമം

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: ഉള്ള ഭൂമിയിൽ കൃഷിപ്പണിയുമായിട്ടായിരുന്നു അഭിമന്യൂവിന്റെ മാതാപിതാക്കളുടെ ജീവിതം. സഹായത്തിന് മൂത്തമകൻ അഭിജിത്തും ഉണ്ടായിരുന്നു.സഹോദരി കൗസല്യ കിഴക്കമ്പലം കിറ്റക്‌സിലെ ജീവനക്കാരിയാണ്. സ്‌കൂൾ പഠനകാലത്ത് അഭിമന്യൂവിനെ കൊടിപിടിച്ച് കണ്ടതായി നാട്ടുകാർക്ക് ഓർമ്മയില്ല. കോളജിലെ രാഷ്ട്രീയത്തെക്കുറിച്ച് നാട്ടുകാരും വീട്ടുകാരുമൊക്കെ അറിഞ്ഞ് തുടങ്ങിയത് തന്നെ അടുത്തകാലത്താണ്.നാട്ടുകാരിയായ പെൺകുട്ടി എതിർസംഘടനയിൽ ചേർന്നതറിഞ്ഞ് ഹോസ്റ്റലിലെത്തി തിരുത്താൻ ശ്രമിച്ചതായി അറിഞ്ഞപ്പോഴാണ് താനും സുഹൃത്തുക്കളും അഭിമന്യൂവിലെ രാഷ്ട്രീയക്കൂറ് മനസിലാക്കിയതെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞു.

പിതാവ് മനോഹരൻ നാട്ടിലെ സി പി എം പ്രവർത്തകനായിരുന്നു. മകന്റെ വിദാർത്ഥി സംഘാടനാ പ്രവർത്തനം അറിഞ്ഞത് മുതൽ മാതാവ് പൂങ്കുഴിയും അസ്വസ്ഥയായിരുന്നു.രാഷ്ട്രീട്രീയത്തിന്റെ പേരിൽ നാട്ടിൽ നടക്കുന്ന അക്രമസംഭവങ്ങളേക്കുറിച്ചുള്ള കേട്ടറിവുകളായിരുന്നു ഇവരുടെ ഭായാശങ്കൾക്ക് വഴിതുറന്നത്. അടുത്തകാലത്തായി നാട്ടിൽ നടന്നുവന്നിരുന്ന പാർട്ടി പരിപാടികളിലും അഭിമന്യൂ പങ്കെടുത്തിരുന്നു. ഡി വൈ എഫ് ഐ വട്ടവട പഞ്ചായത്ത് സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് അഭിമന്യൂ എറണആകുളത്തേയ്ക്ക് വണ്ടികയറിയത്. രാഷ്ട്രിയത്തിനപ്പുറമുള്ള സൗഹൃദവൃന്ദം കാത്തുസൂക്ഷിച്ചിരുന്നുവെന്ന് നാട്ടുകാർ ഒരേ സ്വരത്തിൽ വ്യക്തമാക്കുന്നു.

വീട്ടിലെ കഷ്ടപാടുകൾക്കിടയിലും പഠിക്കാൻ മിടുക്കനായിരുന്നു അഭിമന്യു. അതുകൊണ്ട് കൂടിയാണ് എറണാകുളത്തെ മകന്റെ പഠന മോഹങ്ങൾക്ക് വീട്ടുകാർ തടസ്സം നിൽക്കാത്തത്. മഹാരാജാസിലെത്തി ചുരുങ്ങിയ നാൾ കൊണ്ട് തന്നെ അഭിമന്യു കോളേജിലെ പ്രിയങ്കരനായി. മഹാരാജാസ് കോളേജിലെ കെമിസ്ട്രി രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിനെ ഇന്ന് പുലർച്ചെയാണ് ക്യാമ്പസ് ഫ്രണ്ട് അക്രമികൾ കുത്തികൊന്നത്.ക്യാമ്പസിൽ അതിക്രമിച്ചു കയറിയ 20ഓളം പേർ നടത്തിയ ആക്രമത്തിൽ അഭിമന്യുവിനൊപ്പം വിനീത് , അർജുൻ എന്നിവർക്കും കുത്തേറ്റു. ഇതിൽ അർജുന്റെ നില ഗുരുതരമാണ്. കോളേജിലെ പുതിയ ബാച്ചിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾക്കിടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.

പുലർച്ചെ 12.30 ഓടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയാണ് കൊല ചെയ്തത്. മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20ഓളം വരുന്ന സംഘം കോളേജിലേക്ക് ആക്രമിച്ചുകയറാൻ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാൾ പിന്നിൽനിന്നു പിടിച്ചുനിർത്തുകയും മറ്റൊരാൾ കത്തികൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു. തൽക്ഷണം മരിച്ചു. അർജുൻ, വിനീത് എന്നിവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെമിസ്ട്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ് അഭിമന്യൂ. അഭിമന്യുവിന്റെ മൃതദേഹം മഹാരാജസ് കോളേജിൽ ഉച്ചക്ക് ഒരുമണിക്ക് പൊതുദർശനത്തിന് വെയ്ക്കും.

വട്ടവട കൊട്ടക്കാമ്പൂർ രണ്ടാം വാർഡിൽ സൂപ്പവീട്ടിൽ എസ് ആർ മനോഹരന്റെ മകനാണ്. അമ്മ ഭൂപതി. ഡിവൈഎഫ്ഐ വട്ടവട വില്ലേജ് സമ്മേളനം ഞായറാഴ്ച ഉദ്ഘാടനം ചെയ്തശേഷം വൈകിട്ട് നാലോടെയാണ് അഭിമന്യു കോളേജിലേക്ക് തിരിച്ചുപോയത്. തിങ്കളാഴ്ച പരീക്ഷ ഉള്ളതിനാലാണ് കോളേജിലേക്ക് മടങ്ങുന്നതെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വട്ടവട സർക്കാർ സ്‌കൂളിൽനിന്ന് പ്ലസ് ടു പാസായതിന് ശേഷമാണ് മഹാരാജാസിൽ ചേർന്നത്. മരണവാർത്തയറിഞ്ഞ് മാതാപിതാക്കളടക്കം ഉറ്റവരും സുഹൃത്തുക്കളുമടങ്ങുന്ന വലിയൊരു വിഭാഗം രാത്രി തന്നെ എറണാകുളത്തേയ്ക്ക തിരിച്ചു.

അഭിമന്യൂവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി പി എം ഇന്ന് പുലർച്ചെ ആറ് മുതൽ വൈകിട്ട് ആറ് വരെ വട്ടവട പഞ്ചായത്ത് ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്.രാവിലെ പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ വട്ടവടയിൽ പ്രതിഷേധ പ്രകടനവും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP