Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിർത്തി കാക്കാൻ അഭിനന്ദൻ ഉടൻ എയർഫോഴ്‌സിൽ തിരിച്ചെത്തും; ശത്രുരാജ്യങ്ങളുടെ പിടിയിലകപ്പെട്ടവർ തിരിച്ചെത്തുമ്പോളുള്ള നടപടിക്രമങ്ങളിലും തെളിയുന്നത് വൈമാനികന്റെ ധീരത തന്നെ; ഡീബ്രീഫിങ്ങിന്റെ ഭാഗമായി ഇനി റോയും ഐബിയും ചോദ്യം ചെയ്യും; ഈ വൈമാനികൻ രാജ്യത്തിന്റെ അഭിമാനം തന്നെ; യുവാക്കുളുടെ സൂപ്പർബ്രാൻഡായി മാറി അഭിനന്ദൻ മീശ; സിങ്കം ശ്രമിച്ചിട്ടും നടക്കാതെ പോയ നീണ്ടു വളർന്ന കൊമ്പൻ മീശ പുതിയ ചിഹ്നമായും മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക് എഫ് 16 വിമാനം വെടിവച്ചിടുകയും പാക് സൈന്യത്തിന്റെ പിടിയിലും രാജ്യത്തിന് വേണ്ടി തലയുയർത്തി നിന്ന് അഭിമാനം കാക്കൂകയും ചെയ്ത അഭിനന്ദൻ വർത്തമൻ വീണ്ടും ഇന്ത്യൻ എയർഫോഴ്‌സിന്റെ ഭാഗമാകും. ശാരീരിക പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ അഭിനന്ദനെ വേഗത്തിൽ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാനാണ് തീരുമാനം. അഭിനന്ദനെ വ്യോമസേന ഒഴിവാക്കും എന്ന തരത്തിൽ പാക് മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും നടക്കുന്ന പ്രചരണം തെറ്റാണെന്നാണ് സൂചന. ഡീബ്രീഫിങ്ങിന്റെ ഭാഗമായി അഭിനന്ദനെ ഇന്റലിജൻസ് ബ്യൂറോയും റോയും ഇനി ചോദ്യംചെയ്യും. അതിന് ശേഷം വായുസേനയുടെ ഭാഗമാക്കും. ഇന്നലെ നടന്ന ചോദ്യം ചെയ്യലുകളിൽ അഭിനന്ദന്റെ ധീരതയാണ് തെളിഞ്ഞത്. അതിനിടെ അഭിനന്ദന്റെ മീശ പുതിയ തരംഗമാവുകയാണ്. ഏറ്റവും പുതിയ ഫാഷനായി ഇത് മാറുന്നു. ധീരതയുടെ പുതിയ ചിഹ്നമാണ് ഇത്.

ശത്രുരാജ്യങ്ങളുടെ പിടിയിലകപ്പെട്ടവർ തിരിച്ചെത്തുമ്പോളുള്ള നടപടിക്രമങ്ങളുടെ ഭാഗമായുള്ള വിവരശേഖരണരീതിയാണ് ഡീബ്രീഫിങ്ങ്. അതിനിടെ പാക്കിസ്ഥാന്റെ പിടിയിലായിരിക്കെ അഭിനന്ദൻ അനുഭവിച്ചതു കടുത്ത മാനസിക പീഡനമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സേനയുടെ നീക്കങ്ങളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും സംബന്ധിച്ച് വിവരങ്ങൾ ആരായാൻ പാക് ശ്രമിച്ചെങ്കിലും അഭിനന്ദൻ വഴങ്ങാതിരുന്നതോടെ പാക് സേന നിരാശരായി. ഇതേ തുടർന്നായിരുന്നു മാനസിക പീഡനം. എന്നാൽ അഭിനന്ദനെ ശാരീരികമായി ഉപദ്രവിക്കാൻ ശത്രുപക്ഷം തയാറായില്ല. ഇക്കാര്യങ്ങളെല്ലാം വായുസേനയുടെ മുതിർന്ന ഉദ്യോഗസ്ഥരോട് അഭിനന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. കാർഗിൽ യുദ്ധകാലത്ത് പാക്കിസ്ഥാന്റെ പിടിയിലായ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് നചികേതയും 1965 യുദ്ധകാലത്ത് പിടിക്കപ്പെട്ട ഫീൽഡ് മാർഷൽ കരിയപ്പയുടെ മകൻ സ്‌ക്വാഡ്രൺ ലീഡർ കെ.സി. നന്ദ കരിയപ്പയും ഇതേ രീതിയിലുള്ള ചോദ്യംചെയ്യലിനു വിധേയരായിട്ടുണ്ട്.

ഡീബ്രീഫിങ്ങിന്റെ ഭാഗമായി അഭിനന്ദനെ ഇനി വായുസേനയുടെ ഇന്റലിജൻസ് വിഭാഗം ആദ്യം ചോദ്യംചെയ്യും. പിന്നീട് ആരോഗ്യ പരിശോധന നടക്കും. ശത്രുരാജ്യം ശരീരത്തിൽ എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഒളിപ്പിച്ചിട്ടുണ്ടോ എന്നതടക്കം അറിയുന്നതിനാണിത്. തുടർന്ന് മാനസിക പരിശോധനകളും. ശത്രുരാജ്യം വിവരങ്ങൾ ചോർത്തിയിട്ടുണ്ടോയെന്നത് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഈ നടപടി ക്രമങ്ങൾ പൂർത്തിയായാൽ അഭിനന്ദനെ സേനയുടെ ഭാഗമാക്കും. കഴിഞ്ഞ ബുധനാഴ്ച പാക് അധീന കശ്മീരിൽനിന്നാണ് പാക്സേന അഭിനന്ദനെ പിടികൂടിയത്. കണ്ണുകൾ മൂടിക്കെട്ടി കൈകൾ ബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇതിനിടെയിലും മാനസികമായി അഭിനന്ദൻ പതറിയില്ല. സ്റ്റൈലിഷ് മീശയുമായി പാക്കിസ്ഥാനികളെ നിരാശപ്പെട്ടുത്തി. അങ്ങനെ ഇന്ത്യയുടെ പുതിയ 'സെലിബ്രിറ്റി'യായി വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ മാറുന്നതോടെ ആ മീശയും തരംഗമാകുകയാണ്. അഭിനന്ദന്റെ അച്ഛൻ സിങ്കക്കുട്ടി മുൻ എയർമാർഷലാണ്. അച്ഛന് വ്യോമസേനയുടെ അഭിമാനമായിരുന്നു. അപ്പോഴും കൊമ്പൻ മീശവയ്ക്കാനായില്ല. അച്ഛന്റെ വഴിയേ സേനയിലെത്തിയ അഭിനന്ദൻ മീശ തന്റെ പേഴ്‌സണാലിറ്റിയുടെ ഭാഗമാക്കി. ഈ മീശയാണ് ഇപ്പോൾ അഭിമാനത്തിന്റെ പുതിയ ചിഹ്നമായി മാറുന്നത്.

അഭിനന്ദന്റെ ധൈര്യം യുവാക്കൾ ഏറ്റെടുത്തതിന്റെ പിന്നാലെ അദ്ദേഹത്തിന്റെ മീശയ്ക്കും ആരാധകർ ഏറെയാണ്. അഭിനന്ദന്റെ ധീരതയുടേയും ആത്മവിശ്വാസത്തിന്റെയും ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് നവമാധ്യമങ്ങൾ പറയുന്നത്. 18 - 19 നീറ്റാണ്ടുകളിൽ ഇംഗ്ലണ്ടിലെ തരംഗമായിരുന്ന മീശയാണ് അഭിനന്ദൻ ഉപയോഗിച്ചിരിക്കുന്നത്. വിടർന്ന പുഞ്ചിരിക്കും ജ്വലിക്കുന്ന കണ്ണിനും മാറ്റ് കൂട്ടുന്നതാണ് അഭിനന്ദന്റെ മീശ. തമിഴ് പൊലീസ് ചിത്രമായ സിങ്കത്തിൽ സൂര്യ ഉപയോഗിച്ചിരുന്ന മീശയെ അനുസ്മരിപ്പിക്കുന്നതാണ് അഭിനന്ദന്റെ മീശ എന്ന് തമിഴരും പറയുന്നു. രണ്ടാം ഫ്രെഡ്രിക്ക്‌ബർഗ്ഗ് യുദ്ധത്തിൽ അമേരിക്കയുടെ ധീരനായ പോരാളി എന്ന് ആദരിച്ച ജനറൽ അലക്സാണ്ടർ ഷാലർ സമാനമായ മീശ ഉപയോഗിച്ചിരുന്നുവെന്നും സോഷ്യൽ മീഡിയ കണ്ടെത്തിക്കഴിഞ്ഞു. ഇതോടെയാണ് മീശയ്ക്ക് ആരാധകരും കൂടുന്നത്. പിരിയൻ മീശയുമായി അഭിനന്ദൻ വീണ്ടും വ്യോമസേനയുടെ ഭാഗമാകുന്നത് അവേശമാക്കാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യക്കാരും. ഇത് തന്നെയാണ് സോഷ്യൽ മീഡിയാ സന്ദേശങ്ങളിലും നിറയുന്നത്.

പാക്കിസ്ഥാൻ വിമാനം വെടിവച്ചിട്ട്, ശത്രുവിന്റെ പിടിയിലായിട്ടും അസാമാന്യ ധൈര്യത്തോടെ പതറാതെ നിന്ന് രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച പോരാളിയുടെ പര്യായമായി അഭിനന്ദൻ മാറിക്കഴിഞ്ഞു. ഇതോടെയാണ് ആ സ്‌റ്റൈലൻ മീശ ലോകം ഏറ്റെടുത്തത്. ആത്മാഭിമാനത്തിന്റെയും ധീരതയുടെയും ചിഹ്നം. 'അഭിനന്ദൻ മീശ' യുവാക്കളിലേക്ക് ആവേശമെത്തിക്കുകയാണ്. എനിക്കും വേണം അഭിനന്ദൻ മീശയെന്ന് പിഞ്ചുബാലന്മാർ വരെ പറയുന്നു. അഭിനന്ദൻ ഒരു 'സൂപ്പർബ്രാൻഡാ'യി അതിവേഗം മാറുമെന്നു ഫാഷൻ ലോകത്തെ വിദഗ്ദ്ധർ പ്രവചിക്കുന്നു. പഴമയുടെ പടയോട്ടങ്ങൾ നയിച്ചു പ്രതാപികളായ രാജാക്കന്മാരുടെ ഓർമയുണർത്തുന്ന മീശ. gunslinger moustache (ഗൺസ്ലിങ്ങർ മീശ) എന്ന ഓമനപ്പേരിൽ അത് ഇന്ത്യൻ വീരസങ്കൽപങ്ങളിലേക്ക് പറന്നിറങ്ങുകയാണ്.

നവജാതശിശുവിന് അഭിനന്ദന്റെ പേരിട്ട് രാജസ്ഥാനിലെ ഒരു കുടുംബവും വാർത്ത സൃഷ്ടിച്ചു. ആൾവറിലെ കിഷൻഗഡിൽ കഴിഞ്ഞ ദിവസം പിറന്ന കുഞ്ഞിനാണു വീട്ടുകാർ അഭിമാനത്തോടെ അഭിനന്ദ് പേരിട്ടത്. കുട്ടി വളരുമ്പോൾ അവനെ സൈനികനാക്കുമെന്ന് അമ്മ സ്വപ്ന ദേവി പറഞ്ഞു. ധൈര്യശാലിയായ പൈലറ്റാക്കാനാണ് ആഗ്രഹം. അൽവർ കൃഷ്ണഘട്ടിലാണ് കുടംബം താമസിക്കുന്നത്. വ്യോമസേന പൈലറ്റ് അഭിനന്ദനോടുള്ള ബഹുമാനാർഥമാണ് മരുമകൾ ജന്മം നൽകിയ കുഞ്ഞിന് ആ പേരിട്ടതെന്ന് മുത്തച്ഛൻ ജനേഷ് ഭുട്ടാനിയും പറഞ്ഞു. അഭിനന്ദനുമായി ബന്ധപ്പെട്ട വാർത്തകൾ കുടുംബം ടി.വിയിൽ കണ്ടിരുന്നു.

പാക് വ്യോമസേനയുടെ എഫ് 16 വിമാനങങളെ പ്രതിരോധിക്കുന്നതിനിടെ ഫെബ്രുവരി 27-നാണ് ഇന്ത്യയുടെ മിഗ്-21 ബൈസൺ വിമാനത്തിന്റെ പൈലറ്റായ വിങ് കമാൻഡർ അഭിനന്ദൻ പാക് അധീന കശ്മീരിലെ ഭിംബേർ ജില്ലയിലെ ഹൊറ ഗ്രാമത്തിൽ നാട്ടുകാരുടെ പിടിയിലായത്. പിന്നീട് പാക് സേന ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് റാവൽപിണ്ടിയിലേക്ക് കൊണ്ടുപോയി. ഇന്ത്യൻ സമ്മർദ്ദത്തെ തുടർന്ന് അതിവേഗം അഭിനന്ദനെ മോചിപ്പിച്ചു. വാഗാ അതിർത്തിയിൽ നിന്ന് വെള്ളിയാഴ്ച 9.21-ന് അടാരിയിലെ ഇന്ത്യൻ മണ്ണിൽ കാലുകുത്തിയ അഭിനന്ദനെ രാത്രി 11.45-ഓടെയാണ് പ്രത്യേക വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലെത്തിച്ചത്. വ്യോമസേനാ ആശുപത്രിയിലെത്തിയ ശേഷം പ്രാഥമിക ആരോഗ്യ പരിശോധനകൾ നടന്നു. തുടർന്ന് ശനിയാഴ്ച രാവിലെ ഉറങ്ങി എണീറ്റ ശേഷം അച്ഛനമ്മമാരായ മുൻ എയർമാർഷൽ സിങ്കക്കുട്ടി വർത്തമാനെയും ഡോ. ശോഭയെയും കാണാനനുവദിച്ചു. വ്യോമസേനയിലെ ഉയർന്ന ഉദ്യോഗസ്ഥരും സന്ദർശിച്ചു.

തുടർന്ന് സ്‌കാനിങ് ഉൾപ്പെടെയുള്ള വിശദമായ ആരോഗ്യപരിശോധനയ്ക്ക് വിധേയനാക്കി. 60 മണിക്കൂറോളം പാക്കിസ്ഥാൻ തടവിൽ കഴിയേണ്ടി വന്ന അദ്ദേഹത്തിന് കൗൺസലിങ്ങും നൽകി. ഇതിനിടെയാണ് പാക് തടവിൽ വലിയ തോതിൽ മാനസിക പീഡനം ഏൽക്കേണ്ടി വന്നതായി അഭിനന്ദൻ വെളിപ്പെടുത്തിയത്. അഭിനന്ദന്റെ ആരോഗ്യപരിശോധനയും ഡീബ്രീഫിങ്ങും ഞായറാഴ്ചയും തുടരും. കാർഗിൽ യുദ്ധകാലത്ത് പാക്കിസ്ഥാന്റെ പിടിയിലായ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് നചികേതയും 1965 യുദ്ധകാലത്ത് പിടിക്കപ്പെട്ട ഫീൽഡ് മാർഷൽ കരിയപ്പയുടെ മകൻ സ്‌ക്വാഡ്രൺ ലീഡർ കെ.സി. നന്ദ കരിയപ്പയും ഇതേ രീതിയിലുള്ള ചോദ്യംചെയ്യലിനു വിധേയരായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP