Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഭിനന്ദിന്റെ രക്ഷപ്പെടലിന്റെ ക്രെഡിറ്റ് മോദിക്കോ ഇമ്രാനോ ട്രംപിനോ കൊടുക്കേണ്ട! അതെല്ലാം ധീരനായ ആ അച്ഛനും മനുഷ്യസ്‌നേഹിയായ ആ അമ്മയ്ക്കും മാത്രം അവകാശപ്പെട്ടതാണ്; ആഫ്രിക്കയിലെ യുദ്ധഭൂമികളിൽ മുറിവേറ്റവരെ ശുശ്രൂഷിച്ചും പ്രകൃതി ദുരന്തത്തിൽ തകർന്ന മൂന്നാം ലോകത്തെ പാവങ്ങളുടെ കണ്ണീരൊപ്പിയും ജീവിതം സമൂഹത്തിന് വേണ്ടി മാറ്റി വച്ച ഡോ. ശോഭയുടെ മകനെ രക്ഷിക്കാതിരിക്കാൻ എങ്ങനെ ദൈവത്തിന് കഴിയും?

അഭിനന്ദിന്റെ രക്ഷപ്പെടലിന്റെ ക്രെഡിറ്റ് മോദിക്കോ ഇമ്രാനോ ട്രംപിനോ കൊടുക്കേണ്ട! അതെല്ലാം ധീരനായ ആ അച്ഛനും മനുഷ്യസ്‌നേഹിയായ ആ അമ്മയ്ക്കും മാത്രം അവകാശപ്പെട്ടതാണ്; ആഫ്രിക്കയിലെ യുദ്ധഭൂമികളിൽ മുറിവേറ്റവരെ ശുശ്രൂഷിച്ചും പ്രകൃതി ദുരന്തത്തിൽ തകർന്ന മൂന്നാം ലോകത്തെ പാവങ്ങളുടെ കണ്ണീരൊപ്പിയും ജീവിതം സമൂഹത്തിന് വേണ്ടി മാറ്റി വച്ച ഡോ. ശോഭയുടെ മകനെ രക്ഷിക്കാതിരിക്കാൻ എങ്ങനെ ദൈവത്തിന് കഴിയും?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിങ്കകുട്ടിയാണ് അച്ഛൻ. കാർഗിലിൽ ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമുയർത്തിയ വൈമാനികൻ. അമ്മയും മനുഷ്യത്വത്തിന്റെ മുഖമാണ്. അച്ഛന്റെ ധീരതയും അമ്മയുടെ നിശ്ചയദാർഡ്യവും ഒരുമിക്കുമ്പോൾ വിങ് കമാൻഡർ അഭിനന്ദ് വർത്തവൻ പാക്കിസ്ഥാനെതിരെ പോരാട്ടത്തിന്റെ പുതിയ മുഖമായി. പാക് സൈന്യത്തിന് മുമ്പിൽ മുഖം കുനിക്കാത്ത അഭിനന്ദിന്റെ അച്ഛൻ രാജ്യമറിയുന്ന വ്യോമ സേനാ പൈലറ്റായിരുന്നു. രാജ്യം സല്യൂട്ട് ചെയ്യുന്ന പോരാളി. അഭിനന്ദിന്റെ അമ്മ വംശീയ കലാപത്തിന്റെ രൂക്ഷത പേറിയ രാജ്യങ്ങളിൽ സേവന സന്നദ്ധമായ മനുഷ്യത്വത്തിന്റെ മുഖവും. അതുകൊണ്ട് തന്നെ അഭിനന്ദിന്റെ മോചനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും അമേരിക്കൻ പ്രസിഡന്റ് ട്രംപും അവകാശം ഉന്നയിക്കുന്നു. എന്നാൽ അഭിനന്ദിന്റെ അമ്മയുടെ പ്രാർത്ഥനയാണ് അഭിനന്ദിന്റെ അതിവേഗ മോചനത്തിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് സോഷ്യൽ മീഡിയയുടെ പൊതു വികാരം.

അഭിനന്ദിന്റെ മോചനം ഏവരും പ്രതീക്ഷിച്ചതാണ്. എന്നാൽ അതിവേഗം അത് നടക്കുമെന്ന് ആരും കരുതിയില്ല. ദൈവത്തിന്റെ ഇടപെടൽ പോലെയായിരുന്നു പാക് പാർലമെന്റിൽ ഇമ്രാന്റെ പ്രഖ്യാപനമെത്തിയത്. അമേരിക്കയും ചൈനയും സൗദിയും യുഎഇയും റഷ്യയും എല്ലാം അഭിനന്ദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെയാണ് ക്രെഡിറ്റെടുക്കാൻ ഇമ്രാന്റെ പ്രഖ്യാപനമെത്തിയത്. എന്നാൽ എല്ലാം അമ്മയുടെ പ്രാർത്ഥനയുടെ ഫലമാണെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. പാക് സൈന്യത്തിന്റെ പിടിയിലും ധൈര്യത്തോടെയാണ് അഭിനന്ദൻ പ്രതികരിച്ചത്. ഭാരത് മാതാ കി ജയ് എന്ന് പലവട്ടം വിളിക്കുകയും ചെയ്തു. അപ്പോഴും ആരും അഭിനന്ദിന്റെ ജീവനെടുത്തില്ല. ഇതിനെല്ലാം കാരണമായത് അമ്മയുടെ കണ്ണീരിന്റെ വിലയാണെന്നാണ്

വാഗാ അതിർത്തിയിലേക്കുള്ള യാത്രയിൽ വിമാനത്തിനുള്ളിൽ ഈ അച്ഛനും അമ്മയ്ക്കും കിട്ടിയ കൈയടി അർഹിക്കുന്നതാകുന്നത് ഇവരുടെ ജീവിതം കൂടി അറിയുമ്പോഴാണ്. അച്ഛൻ സിങ്കക്കുട്ടിയെ പോലെ ധീരതയുടെ കാഥയാണ് അമ്മ ഡോ. ശോഭാ വർത്തമനും പറയാനുള്ളത്. വംശീയ കലാപങ്ങളുടെ ഭൂമികയായ ആഫ്രിക്കയിലെ ലൈബീരിയ, ഐവറി കോസ്റ്റ, പാപുവാ ന്യൂഗിനിയ, ഹെയ്തി, ലാവോസ് എന്നീ രാജ്യങ്ങളിലും യുദ്ധങ്ങൾ തകർത്തെറിഞ്ഞ ഇറാഖിലും ഇറാനിലും മരണത്തെയൂം സ്‌ഫോടനങ്ങളെയും ചോരപ്പുഴയെയും നേരിട്ട ഡോക്ടർ. യുദ്ധമുഖത്തെ വേദനകളെ തുടച്ച ഡോക്ടർ. ഈ അമ്മയുടെ കണ്ണുനീർ ദൈവം കാണാതിരിക്കുമോ എന്ന ചോദ്യമാണ് അഭിനന്ദ് വാഗ അതിർത്തിയിലേക്ക് എത്തുമ്പോൾ സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. ജോലി സ്ഥലത്ത് കാരുണ്യവതിയായ തിരക്കുപിടിച്ച ഡോക്ടറായിരിന്നു ഡോ ശോഭ. ഇതിനൊപ്പം നല്ല അമ്മയുടേയും ഭാര്യയുടേയും റോളുകളും കൃത്യമായി ചെയ്തു. ഒരിക്കൽ യുഎന്നിന്റെ ഭാഗമായി ട്രിനിഡാഡ് ആൻഡ് ടുബാഗോയിലേക്ക് പോകാനുള്ള നിയോഗം അവർ തള്ളി. നയതന്ത്ര പ്രതിനിധിയായി ഉന്നത സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം ഫ്രാൻസിലേക്ക് പോകാനായിരുന്നു ശോഭ തയ്യാറായത്.

അങ്ങനെ ഇന്ത്യൻ സൈന്യത്തിന്റെ വികാരത്തിന് പ്രാമുഖ്യം നൽകിയ ഡോക്ടർ ശോഭ. അധിനിവേശ കാശ്മീരിലെ പാക് ഭീകര താവളങ്ങളിൽ അഗ്‌നി വർഷിക്കാൻ ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യയുടെ പന്ത്രണ്ട് മിറാഷ് 2000 വിമാനങ്ങൾ പറന്നയുർന്ന ഗ്വാളിയർ വ്യോമസേനാ താവളത്തിൽ കാർഗിൽ യുദ്ധകാലത്ത് ചീഫ് ഓപ്പറേഷൻസ് ഓഫീസർ ആയിരുന്നു സിങ്കകുട്ടി വർത്തമൻ. ആകാശത്തേക്കു ചിറകുവിരിക്കാൻ അഭിനന്ദന്റ സ്വപ്നങ്ങൾക്കു പേശീബലം നൽകിയത് അച്ഛനായിരുന്നു. എങ്കിൽ അമ്മയുടെ താങ്ങും തണലും അഭിനന്ദിന് പുതിയ വീര്യം നൽകി. അച്ഛനായിരുന്നു എക്കാലവും അഭിനന്ദന്റെ ധീരപുരുഷൻ. വ്യോമസേനയിൽ 4000 മണിക്കൂറുകൾ യുദ്ധവിമാനം പറത്തിയ അച്ഛനു മുന്നിൽ മകന്റെ സ്‌നേഹവും ആദരവുമാണ് അഭിനന്ദനെന്ന ധീരനായ വൈമാനികനെ ഇന്ത്യയ്ക്ക് നൽകിയത്. ഇതിൽ അമ്മയുടെ പങ്കും വലുതാണ്. കാരണം അവരും ഒരു പോരാളിയായിരുന്നു.

മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും വൈദ്യശാസ്ത്രത്തിൽ ബിരുദവും ഇംഗ്ളണ്ടിലെ റോയൽ കോളേജ് ഓഫ് സർജനിൽ നിന്നും അനസ്തീഷ്യോളജിയിൽ ബിരുദാനന്ദ ബിരുദം നേടുകയും ചെയ്ത ഡോ. ശോഭ മെഡിസിൻ സാൻസ് ഫ്രണ്ടയേഴ്സി (ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡർ) ന്റെ അംഗം എന്ന നിലയിലാണ് യുദ്ധ വേദികളിലേക്ക് എത്തുന്നത്. എംഎസ്എഫുമായി ചേർന്നുള്ള പ്രവർത്തനമാണ് അവരെ കലാപ കലുഷിത യുദ്ധ സമാന മേഖലകളിലെ കണ്ണീരൊപ്പാൻ എത്തിച്ചത്. എകെ 47 തോക്കുകളും വടിവാളുകളും നിറഞ്ഞ് സംഘർഷഭരിതമായിരുന്ന ഐവറി കോസ്റ്റിന്റെ വടക്കൻ പ്രവിശ്യകളിൽ 2005 ൽ ജോലി ചെയ്യാൻ എത്തിയ ശോഭ പിന്നീട് തന്റെ ജീവിതം അശരണരുടെ കണ്ണീരൊപ്പാനായി മാറ്റി വച്ചു. അടുത്ത നിയോഗം ആഭ്യന്തരകലാപം നടന്ന ലൈബീരിയയിൽ ആയിരുന്നു. ആഭ്യന്തര കലാപം രൂക്ഷമായിരുന്ന സമയത്തായിരുന്നു ഡോ. ശോഭയുടെ പ്രവർത്തനങ്ങൾ. പിന്നെ നൈജീരിയയുടെ വടക്കൻ ഭാഗങ്ങളിലേക്ക്. ഈ സ്ഥലത്ത് അത്യാഹിത ചികിത്സയ്ക്കായി ഒരു തീയറ്റർ, ഒരു രക്തബാങ്ക്, ഒരു അത്യാസന്ന വിഭാഗം എന്നിവ ഡോ. ശോഭ ഒരുക്കി. നിരവധിയാളുകളുടെ കണ്ണീരാണ് ഇവിടെ ശോഭ ഒപ്പിയെടുത്തത്.

രണ്ടാം ഗൾഫ് യുദ്ധകാലത്ത് ഇറാഖിലെ സുലേമാനിയയിൽ ആയിരുന്നു പ്രവർത്തനം. ചാവേറാക്രമണങ്ങളും ബോംബ് സ്‌ഫോടനകളും സധൈര്യം നേരിട്ട ശോഭ ഇറാനിൽ നിരവധി പേർക്ക് ജീവൻ തിരിച്ചു നൽകി. രോഗികളിൽ പ്രാണായാമം വരെ ശോഭ പരീക്ഷിച്ചിരുന്നു. 11 വർഷം നടന്ന ഇറാൻ ഇറാഖ് യുദ്ധത്തെ രണ്ടു രാജ്യങ്ങളിലെയും ജനത അതിജീവിച്ചതായിരുന്നു. മൈനകൾക്ക് ഇരയായി ജീവിതം തന്നെ നഷ്ടമായ അനേകം ഇറാനിയൻ യുവാക്കളുടെ ധൈര്യം നേരിട്ടനുഭിച്ച ഡോക്ടർ. ഗൾഫിൽ നിന്നും പാപുവാ ന്യൂ ഗിനിയയിലേക്ക് 2009 ൽ ചീഫ് മെഡിക്കൽ കോർഡിനേറ്ററായിട്ടായിരുന്നു ഡോ. ശോഭ എത്തിയത്. മിന്നലാക്രമണങ്ങൾ, ലൈംഗിക പീഡനങ്ങൾ, എയ്ഡ്സ് എന്നിവയായിരുന്നു അവിടെ നേരിടേണ്ടി വന്ന പ്രധാന വെല്ലുവിളികൾ. ബലാത്സംഗത്തിന് ഇരയായുന്നതും ചികിത്സ കിട്ടാത്തതുമായി യുവതികൾ, എയ്ഡ്സ് ബാധിതയായി ബുദ്ധിമുട്ടുന്നവർ എന്നിവർക്കെല്ലാം സാന്ത്വനമായി. ക്രൂരന്മാരായ ഗോത്രവർഗ്ഗക്കാർ നിറഞ്ഞ പ്രദേശങ്ങളിൽ പോലും പാപുവാ ന്യൂഗിനിയയിൽ സജീവമാണ്. ഇവിടെയെല്ലാം ധൈര്യസമേതം ശോഭ നടന്നു ചെന്നു. പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കി.

ലാവോസിലേക്കായിരുന്നു പിന്നീടുള്ള യാത്ര. ഏറ്റവും വലിയ വെല്ലുവിളികൾ ഡോ. ശോഭയ്ക്ക് നേരിടേണ്ടി വന്നത് ഹെയ്തിയിൽ ആയിരുന്നു. 2010 ൽ ഉണ്ടായ ഭൂകമ്പത്തിൽ മൂന്ന് ലക്ഷം പേരാണ് മരിച്ചത്. പരിക്കേറ്റവും ലക്ഷങ്ങൾ. അവിശിഷ്ടങ്ങൾക്കിടയിൽ നിന്ന് ശോഭ ഉൾപ്പെട്ട വൈദ്യസംഘം ശുശ്രൂഷയും നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നു. പാക് പിടിയിലായ വിങ് കമാൻഡറുടെ മോചന വാർത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെ ചെന്നൈയിൽനിന്നു ഡൽഹിയിലേക്കു യാത്ര പുറപ്പെട്ട അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കു വിമാനത്തിൽ സഹയാത്രികരുടെ സ്നേഹോഷ്മളമായ ആദരവ് കിട്ടിയിരുന്നു. പരം വിശിഷ്ഠ് സേവാ മെഡൽ ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ച എസ്. വർത്തവനും അദ്ദേഹത്തിന്റെ പിതാവും വ്യോമസേനയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചവരാണ്. അഭിനന്ദന്റെ മുത്തച്ഛൻ രണ്ടാം ലോക യുദ്ധകാലത്ത് വ്യോമസേനാംഗമായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP