1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
23
Tuesday

കാണ്ഡഹാർ മോഡൽ വിലപേശലിന് ഇറങ്ങിയ പാക്കിസ്ഥാൻ പൊടുന്നനെ നിലപാട് മാറ്റിയത് അമേരിക്കയുടെ സമ്മർദ്ദം ശക്തമായപ്പോൾ; ഫോൺ പോലും എടുക്കാതെ ചർച്ചയ്ക്ക് വിസമ്മതിച്ച് ഉറച്ച നിലപാട് മോദിയും എടുത്തപ്പോൾ വേറെ വഴിയില്ലാതെയായി; ഒപ്പം എന്ന് കരുതിയ സൗദിയും അവസാന നിമിഷം പാക്കിസ്ഥാനെ കൈവിട്ടപ്പോൾ മറ്റൊരു നിവർത്തിയുമില്ലാതെ സമാധാനത്തിന്റെ അംബാസിഡറാകാൻ അഭിനന്ദിനെ വിട്ടയയ്ക്കുന്നു; ഇരു രാജ്യങ്ങൾക്കും വിജയം അവകാശപ്പെടാൻ ആയതോടെ യുദ്ധഭീതിയും ഒഴിയുമെന്ന് വിലയിരുത്തൽ

March 01, 2019 | 07:14 AM IST | Permalink



കാണ്ഡഹാർ മോഡൽ വിലപേശലിന് ഇറങ്ങിയ പാക്കിസ്ഥാൻ പൊടുന്നനെ നിലപാട് മാറ്റിയത് അമേരിക്കയുടെ സമ്മർദ്ദം ശക്തമായപ്പോൾ; ഫോൺ പോലും എടുക്കാതെ ചർച്ചയ്ക്ക് വിസമ്മതിച്ച് ഉറച്ച നിലപാട് മോദിയും എടുത്തപ്പോൾ വേറെ വഴിയില്ലാതെയായി; ഒപ്പം എന്ന് കരുതിയ സൗദിയും അവസാന നിമിഷം പാക്കിസ്ഥാനെ കൈവിട്ടപ്പോൾ മറ്റൊരു നിവർത്തിയുമില്ലാതെ സമാധാനത്തിന്റെ അംബാസിഡറാകാൻ അഭിനന്ദിനെ വിട്ടയയ്ക്കുന്നു; ഇരു രാജ്യങ്ങൾക്കും വിജയം അവകാശപ്പെടാൻ ആയതോടെ യുദ്ധഭീതിയും ഒഴിയുമെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക് വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാക്കിസ്ഥാൻ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർത്തവനെ  ഇന്ന് ഇന്ത്യക്ക് കൈമാറും. മുപ്പതു മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് വിങ് കമാൻഡർ അഭിനന്ദനെ വിട്ടയ്ക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പ്രഖ്യാപനം എത്തുന്നത്. അമേരിക്കയുടെ സമ്മർദ്ദമാണ് പാക്കിസ്ഥാനെ വലച്ചത്.

അഭിനന്ദനെ മുന്നിൽ നിർത്തി വിലപേശലിനാണ് പാക്കിസ്ഥാൻ ശ്രമിച്ചത്. കാണ്ഡഹാർ മോഡലിലിൽ ഇന്ത്യയെ കുഴച്ച് കാര്യങ്ങൾ നേടുകയെന്നതായിരുന്നു തന്ത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചയിലേക്ക് കാര്യങ്ങളെത്തിക്കുകയായിരുന്നു പാക് നീക്കം. എന്നാൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഫോണിൽ പോലും സംസാരിക്കാൻ മോദി തയ്യാറായില്ല. ഭീകരതയ്‌ക്കെതിരെ ഇനിയും പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് നിലപാട് പ്രഖ്യാപിച്ചാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്. ഇതിനിടെയിലും അഭിനന്ദൻ വർത്തവനെ ഇന്ത്യയ്ക്ക് തിരികെ നൽകുകയാണ് പാക്കിസ്ഥാൻ.

വാഗാ അതിർത്തി വഴിയാകും അഭിനന്ദനെ കൈമാറുന്നത്. അഭിനന്ദനെ സ്വീകരിക്കാനായി കുടുംബവും എത്തിയിട്ടുണ്ട്. മുപ്പതു മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് വിങ് കമാൻഡർ അഭിനന്ദനെ വിട്ടയ്ക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ പ്രഖ്യാപനം എത്തുന്നത്. റാവൽപിണ്ടിയിൽ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിർത്തിയിലും എത്തിച്ച ശേഷം വിങ് കമാൻഡർ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് സൂചന. നേരത്തെ അന്താരാഷ്ട്ര ചട്ടങ്ങൾ പ്രകാരം വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ കൈമാറണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാകും എന്ന് വ്യക്തമായ ഉറപ്പ് നല്കിയാൽ കൈമാറാം എന്നായിരുന്നു രാവിലെ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ പ്രസ്താവന. ഒരുപാധിയും അംഗീകരിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തു. ഇത് അമേരിക്കയേയും ഇന്ത്യ അറിയിച്ചു. ഇതോടെയാണ് അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകുന്നത്. അമേരിക്ക എല്ലാ അർത്ഥത്തിലും വിലപേശലിനെതിരെ പാക്കിസ്ഥാനെ താക്കീത് ചെയ്തു. ഉറച്ച പങ്കാളിയായി പാക്കിസ്ഥാൻ കണ്ട സൗദി അറേബ്യ പോലും പാക്കിസ്ഥാനെ തള്ളി പറഞ്ഞു.

ജനീവ കരാർ നടപ്പാക്കിയേ മതിയാകൂവെന്ന് അമേരിക്ക നിലപാട് എടുത്തപ്പോൾ പാക്കിസ്ഥാന് മുന്നിൽ മറ്റ് വഴികളില്ലാതെയായി. അപ്പോഴും ഇന്ത്യയുമായുള്ള പോരാട്ടത്തിൽ മിഗ് 21 വിമാനം വെടിവച്ചിട്ടതും അഭിനന്ദിനെ പിടിക്കാനായതും നേട്ടമായി പാക്കിസ്ഥാൻ കരുതുന്നു. ബാലാകോട്ടിലെ ഭീകര ക്യാമ്പ് തകർത്ത ഇന്ത്യ പാക്കിസ്ഥാൻ എഫ് 16 വിമാനവും തകർത്തു. അങ്ങനെ സൈനിക ശേഷിയിൽ പോരാട്ടം ജയിച്ച് ഇന്ത്യയും. ഈ സാഹചര്യത്തിൽ അതിർത്തിയിലെ സംഘർഷത്തിന് അയവ് വരുമെന്നാണ് ലോകരാജ്യങ്ങളുടെ പ്രതീക്ഷ.

ചൈനീസ് ഇടപെടലും നിർണ്ണായകമായി 

അഭിനന്ദന്റെ മോചനകാര്യത്തിൽ ചൈനീസ് വിദേശകാര്യമന്ത്രിയും സൗദി വിദേശകാര്യമന്ത്രിയും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇമ്രാൻ ഖാൻ സംസാരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിങ് കമാൻഡർ അഭിനന്ദനെ മോചിപ്പിക്കാതെ ചർച്ച വേണ്ട എന്നതായിരുന്നു നിലപാട്. ഇതെല്ലാം പാക്കിസ്ഥാനെ പെട്ടെന്ന് നിലപാടെടുക്കാൻ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാസമിതി യോഗം സ്ഥിതി വിലയിരുത്തി.

എല്ലാ അർത്ഥത്തിലും അഭിനന്ദൻ വർധമാനെ കസ്റ്റഡിയിൽ വച്ച് ഇന്ത്യയുമായി വിലപേശാനുള്ള പാക്ക് ശ്രമത്തെ രാജ്യാന്തര സമ്മർദത്തിലൂടെയാണ് ഇന്ത്യ നേരിട്ടത്. ആ നീക്കം വിജയിച്ചു. അഭിനന്ദൻ പിടിയിലായി രണ്ടാം ദിവസം തന്നെ മോചിപ്പിക്കുമെന്നു പ്രഖ്യാപിക്കാൻ പാക്കിസ്ഥാൻ നിർബന്ധിതരായി. അതിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സമാധാനം സാധ്യമാക്കാൻ ശ്രമിക്കുകയാണെന്നും അതു സംഭവിക്കുമെന്നാണു കരുതുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഹാനോയിയിൽ പറഞ്ഞു. സന്തോഷകരമായ വാർത്ത വരാൻ പോകുന്നുവെന്ന് അദ്ദേഹം പറഞ്ഞത് അഭിനന്ദിന്റെ മോചനത്തെ കുറിച്ചായിരുന്നു.

സൗദി അറേബ്യ, യുഎഇ, തുടങ്ങിയ രാജ്യങ്ങളുടെ സമ്മർദ്ദവും പാക്കിസ്ഥാനെ കുഴച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ ഇന്ത്യയോടൊപ്പമെന്ന് റഷ്യ പ്രഖ്യാപിച്ചതും പാക്കിസ്ഥാനെ വലച്ചു.അങ്ങനെ അഭിനന്ദനെ പാക്കിസ്ഥാൻ വിട്ടയ്ക്കുകയാണ്. ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ പിടിയിലാവുന്നത് പാക്കിസ്ഥാൻ യുദ്ധവിമാനം എഫ്-16 വെടിവെച്ചിട്ട ശേഷം.

സ്വീകരിക്കാൻ പ്രതിരോധമന്ത്രിയും എത്തും

പാക്കിസ്ഥാൻ സൈനികരുടെ തടവിലായപ്പോഴും സധൈര്യം സാഭിമാനം തലയുയർത്തിനിന്ന അഭിനന്ദനാണ് പാക്കിസ്ഥാൻ വ്യോമസേനയുടെ അതിർത്തിക്കിപ്പുറത്തേക്കുള്ള കടന്നുകയറ്റം ബുധനാഴ്ച രാവിലെ ചെറുത്തത്. അഭിനന്ദിനെ തിരികെ സ്വീകരിക്കാൻ എല്ലാ അർത്ഥത്തിലും രാജ്യവും തയ്യാറെടുക്കുകയാണ്. അഭിനന്ദന്റെ കുടുംബത്തിനൊപ്പം പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനും വീര വൈമാനികനെ സ്വീകരിക്കാൻ വാഗാ അതിർത്തിയിലെത്തും. അഭിനന്ദിനെ വിട്ടയയ്ക്കുന്ന സമയത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

ബുധനാഴ്ച രാവിലെ നിയന്ത്രണരേഖകടന്ന് ഇന്ത്യയിൽ ആക്രമണം നടത്തിയ പാക്കിസ്ഥാൻ സംഘത്തിൽ എഫ്-16 ഉൾപ്പെടെ 24 യുദ്ധവിമാനങ്ങളുണ്ടായിരുന്നു. പടിഞ്ഞാറൻ രജൗറിയിലെ സുന്ദർബനി പ്രദേശത്താണിതെന്ന് കരസേനാ മേജർ ജനറൽ സുരിന്ദർ സിങ് മഹൽ സ്ഥിരീകരിച്ചു. ഇതു തടയാൻ ഇന്ത്യയുടെ ഒരു മിഗ്-21 ബൈസൺ, ഒരു സുഖോയ്-30 എം.കെ.ഐ., ഒരു മിറാഷ് 2000 എന്നിവയുൾപ്പെടെ എട്ടു യുദ്ധവിമാനങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ പ്രതിരോധിച്ചത്.

ഇതിൽ മിഗ്-21 ബൈസൺ പറത്തിയിരുന്നത് അഭിനന്ദനായിരുന്നു. രാവിലെ 9.45-ന് നിയന്ത്രണരേഖയുടെ പത്തുകിലോമീറ്റർ മാത്രം അകലെവച്ചാണ് ആക്രമണ നീക്കം ഇന്ത്യയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പാക് എഫ്-16 വിമാനത്തെ പ്രതിരോധിച്ച് അഭിനന്ദന്റെ മിഗ്-21 പിന്തുടർന്നു. എഫ്-16നുനേരെ അദ്ദേഹം ആർ-73 വ്യോമ മിസൈൽ തൊടുത്തു. ഇതുകൊണ്ട് പാക് വിമാനം നിലംപതിച്ചു. ഇതിനിടെ പാക്കിസ്ഥാന്റെ മറ്റൊരു എഫ്-16 വിമാനം രണ്ട് അംറാം മിസൈലുകൾ തൊടുത്തു. അതിലൊന്ന് അഭിനന്ദന്റെ വിമാനത്തിൽ കൊണ്ടു. അങ്ങനെയാണ് വിമാനം തകർന്ന് വീണത്.

ഇതോടെ രണ്ടുവിമാനങ്ങളിലെയും പൈലറ്റുമാർ പാരച്യൂട്ടിൽ താഴേക്കുചാടി. നിയന്ത്രണരേഖയ്ക്കപ്പുറം പാക് അധീന മേഖലയിലാണ് ഇവരിറങ്ങിയത്. ഇവിടെനിന്നാണ് അഭിനന്ദൻ പാക്കിസ്ഥാന്റെ പിടിയിലായത്. പാരച്യൂട്ടിൽ നിലത്തെത്തുമ്പോൾ അഭിനന്ദൻ സുരക്ഷിതനും പൂർണ ആരോഗ്യവാനുമായിരുന്നെന്ന് പാക് ദിനപത്രമായ ഡോണിനെ ഉദ്ധരിച്ച് ഐ.എ.എൻ.എസ്. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിയന്ത്രണരേഖയ്ക്ക് ഏഴുകിലോമീറ്റർ അപ്പുറത്ത് ഭിംബേർ ജില്ലയിൽ ഹൊറ ഗ്രാമത്തിൽനിന്നുള്ള ദൃക്സാക്ഷികളാണ് ഇത് സ്ഥിരീകരിച്ചത്.

രാവിലെ 8.45-നോടടുത്ത് ആകാശത്ത് യുദ്ധവിമാനങ്ങൾ ഏറ്റുമുട്ടുന്നതും ശബ്ദവും പുകയും കണ്ടതായി അദ്ദേഹം പറയുന്നു. തുടർന്ന് രണ്ടുവിമാനങ്ങൾക്ക് തീപിടിച്ചു. ഒരെണ്ണം നിയന്ത്രണ രേഖയ്ക്കടുത്തേക്ക് മറഞ്ഞു. രണ്ടാമത്തെ വിമാനം ആളിക്കത്തി വേഗത്തിൽ താഴേക്കുപതിച്ചു. ഇതിലൊന്ന് പാക്കിസ്ഥാന്റെ എഫ് 16 വിമാനമായിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നെടുമ്പാശേരി വരെ കുടുംബത്തെ ഒപ്പം കൂട്ടും; ഭാര്യയ്ക്കും മക്കൾക്കും ടാറ്റ പറഞ്ഞ് കേറുന്നത് കരിപ്പൂരിലേക്കുള്ള വിമാനം; പിന്നെ തീവണ്ടിയിൽ ആറുമാസത്തെ മോഷണയാത്രകൾ; കവർച്ചക്കാലത്തെ ഉല്ലാസ ഭരിതമാക്കാൻ വീട്ടമ്മമാരെ വളച്ചിടാൻ ഉപയോഗിക്കുന്നത് മറ്റൊരു നമ്പർ; ഒരു പതിറ്റാണ്ടു കാലത്ത് കളവ് ജീവിതത്തിലൂടെ കെട്ടി ഉയർത്തിയത് വല്ലപ്പുഴയിൽ കോടികളുടെ രണ്ട് മണിസൗധങ്ങൾ; 'ഗൾഫുകാരൻ' എന്ന പേരിൽ ഭാര്യയ്ക്ക് നൽകിയത് കിലോ കണക്കിന് സ്വർണം; കള്ളൻ നൗഷാദിന്റെ ചെപ്പടി വിദ്യകൾ ഇങ്ങനെ
മെഡിഹെവൻ ആശുപത്രി കൊല ചെയ്തത് സോഷ്യൽ മീഡിയയിൽ നല്ല ഭക്ഷണം വിളമ്പിയ പാചകക്കാരിയെ; റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര ദിനത്തിലും തീൻ മേശയിൽ വിളമ്പിയത് രാജ്യസ്‌നേഹത്തിന്റെ ത്രിവർണ്ണം; അബുദാബിയിലെ നേഴ്‌സിന്റെ കൈപ്പുണ്യം എഫ് ബിയിൽ നുണഞ്ഞ ആരാധകർ കമന്റ് ബോക്‌സുകളിൽ പങ്കുവയ്ക്കുന്നത് വേദനകൾ; ആക്റ്റിവ് മെമ്പറുടെ മരണം വ്യസനസമേതം അറിയിച്ച് ആദരസൂചകമായി മറ്റ് പോസ്റ്റുകൾ ഒഴിവാക്കി ഫുഡി പാരഡൈസ് ഗ്രൂപ്പ്; സന്ധ്യാ മേനോന്റെ മരണം നിറയ്ക്കുന്നത് കണ്ണീരോർമ്മകൾ
ഓച്ചിറയിൽ 14കാരി ഇരയായത് രണ്ടാനച്ഛന്റെ ക്രുരമായ ലൈംഗിക പീഡനത്തിന്; ക്രൂരത വിശദീകരിച്ച കുട്ടിയുടെ മൊഴി കേട്ട് വനിത പൊലീസ് ഉദ്യോഗസ്ഥ ബോധം കെട്ട് വീണു; ആദ്യ പീഡനം അമ്മയുടെ പ്രസവ സമയത്ത്; ഒരിക്കൽ പെൺകുട്ടി ഗർഭിണിയായതായും വിവരം; അനാഥാലയത്തിൽ കഴിഞ്ഞിരുന്നു കുട്ടിയെ പീഡിപ്പിച്ചിരുന്നത് എല്ലാ ആഴ്ചയിലും വീട്ടിൽ വിളിച്ചുകൊണ്ടുവന്ന്; അമ്മയ്ക്കും പങ്കുണ്ടോയെന്ന് അന്വേഷണം
ആലുവയിലെ മെഡി ഹെവനായത് പഴയ കെ എം കെ ആശുപത്രി; ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടർന്ന് മരിച്ചത് വിദേശത്ത് നേഴ്‌സായ യുവതി; പ്രസവ നിർത്താനുള്ള ശസ്ത്രക്രിയയ്ക്കിടെയുള്ള കുത്തിവയ്പ് വില്ലനായി; മരുന്ന് മാറി നൽകിയെന്ന് അമ്മയുടെ കൈപിടിച്ച് കരഞ്ഞ് പറഞ്ഞ് ആംബുലൻസിൽ സന്ധ്യ കയറിയത് മരണയാത്രയ്ക്ക്; അബുദാബിയിലെ നേഴ്‌സിന്റെ മരണം ചികിൽസാ പിഴവെന്ന് ആരോപിച്ച് കുടുംബം
ചാന്ദ്ര ദൗത്യത്തിൽ ലോകം മുഴുവൻ ഇന്ത്യയെ പുകഴ്‌ത്തുമ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങൾക്ക് കട്ട കലിപ്പ്; അടിമ രാജ്യമായിരുന്നവർ ലോക നായക പദവിയിലേക്ക് കുതിക്കുമ്പോൾ ഇകഴ്‌ത്താൻ കൂട്ട് നിൽക്കുന്നത് ഇന്ത്യൻ `ബുജികളും`; ശാസ്ത്ര ലോകത്ത് വികസിത രാഷ്ട്രങ്ങൾ പോലും എത്താത്ത നേട്ടത്തിൽ ഇന്ത്യ എത്തുമ്പോൾ അസൂയ മൂത്ത് ചർച്ച ചെയ്യുന്നത് ഇന്ത്യയിലെ ദാരിദ്ര്യവും ചേരിക്കഥയും; ഇടയ്ക്ക് അഭിനന്ദനവും കൂടുതൽ കുശുമ്പുമായി `ചന്ദ്രയാൻ 2` പ്രസിദ്ധീകരിച്ച് ബ്രിട്ടീഷ് പത്രങ്ങൾ
ഇറാനോട് പ്രതികരിക്കാൻ ശേഷിയില്ലാത്ത ബ്രിട്ടീഷ് കപ്പലുകൾ സഖ്യസേനയ്ക്ക് നാണക്കേടാവുന്നു; ഇറാനെ ഭയന്ന് ബ്രിട്ടീഷ്-അമേരിക്കൻ-സൗദി പതാകകൾ മാറ്റി ചൈനീസ് പതാക സ്ഥാപിച്ച് കപ്പൽ കമ്പനികൾ; മലയാളികൾ അടങ്ങിയ ജീവനക്കാരോടൊപ്പം കപ്പൽ പിടിച്ചിട്ട് മൂന്ന് ദിവസമായിട്ടും ഒന്നും ചെയ്യാനാവാതെ അമേരിക്കയും സഖ്യകക്ഷികളും; ഇറാനോട് ഏറ്റുമുട്ടിയാൽ വമ്പൻ പണിയെന്ന് തിരിച്ചറിഞ്ഞ് സായിപ്പന്മാർ
അച്ഛന്റെ സഹോദരിമാരുടെ കാറിൽ തൊടുമ്പോൾ അവയുടെ ഡ്രൈവർമാരുടെ തല്ലുവരെ കിട്ടയ ബാല്യം; ആഭരണം വിറ്റും ഉള്ള പണം മുഴുവനുമെടുത്ത് ആദ്യ ബെൻസ്; ഫാൻസി നമ്പർ ഭ്രാന്തായപ്പോൾ ഒഴുക്കിയത് ലക്ഷങ്ങൾ; പോർഷെ കാറിന് ഒന്നാം നമ്പർ കിട്ടാൻ മുടക്കിയത് 31.5 ലക്ഷം രൂപ; ഒടുവിൽ സിഎം 01 നമ്പറിൽ കോളടിച്ച് ദേവി ഫാർമാ ഉടമ; കാറുകളുടെ പ്രണയിതാവിന് മുഖ്യമന്ത്രിയുടെ കാറിന്റെ നമ്പറുമായി സാമ്യമുള്ള സിഎം 01 നൽകേണ്ടി വന്നത് ചുളുവിലയ്ക്കും; പുതിയ ബെൻസിനും ഇഷ്ട നമ്പർ കിട്ടിയ ആവേശത്തിൽ ബാലഗോപാൽ
കടുത്ത പാർട്ടിക്കാരുടെ വീട്ടിൽ ചെന്നപ്പോൾ പോലും ശബരിമല വിഷയം ഉയർത്തി ചോദ്യം ചെയ്ത് വീട്ടമ്മമാർ; വിശദീകരിച്ച് പിടിച്ചു നിൽക്കാൻ ശ്രമിക്കുമ്പോൾ വിനയാകുന്നത് മുഖ്യമന്ത്രിയുടെ തുടർ നവോത്ഥാന പ്രസ്താവനകൾ; യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും പെരിയ കൂട്ടക്കൊലയും മറക്കാതെ സാധാരണക്കാർ; തോൽവിയുടെ കാരണം അറിയാൻ സിപിഎം നേതാക്കൾ വീടുകൾ കയറി ഇറങ്ങാൻ തുടങ്ങിയപ്പോൾ മനസ്സിലാകുന്നത്
മോഷണക്കേസിൽ കള്ളിയാക്കി അറസ്റ്റ് ചെയ്താൽ എല്ലാം വിളിച്ചു പറയുമെന്ന ഭീഷണി ഏറ്റു; എസ് ഐ വിപിൻ വേണുഗോപാലിന് മാറ്റിയതിന് പിന്നാലെ കളവ് പോയ മുതൽ വീട്ടിൽ നിന്ന് സിപിഎം കൗൺസിലർക്ക് തിരിച്ചു കിട്ടി! ഒറ്റപ്പാലത്ത് പാർട്ടിയെ രക്ഷിക്കാനുള്ള പിണറായി വിജയന്റെ നവോത്ഥാനം ഏറ്റു; വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കള്ളിയല്ലെന്ന് സമ്മതിച്ച് കോടതിയിൽ പരാതിക്കാരിയായ സിപിഎം കൗൺസിർ;ഒറ്റപ്പാലം നഗസഭയിലെ മോഷണത്തിന്റെ ക്ലൈമാക്‌സിൽ വമ്പൻ ട്വിസ്റ്റ്; സുജാതയെ സംശയിച്ചത് വെറുതെയായി!
മരണം രംഗബോധമില്ലാത്ത കോമാളിയായപ്പോൾ വിവാഹ വീട് സാക്ഷിയായത് ഒരു ദുരന്തത്തിന്; ആഹ്ലാദത്തിനും പൊട്ടിച്ചിരികൾക്കും വേദിയായിരുന്ന വിവാഹവീട് മണിക്കൂറുകൾക്കുള്ളിൽ അലമുറയുടെ വേദിയായി; നിജാസ് അപകടത്തിൽ മരിച്ചത് സഹോദരൻ മുനീറിന്റെ വിവാഹം നടക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ; വിവാഹം കഴിയും വരെ നിജാസിന്റെ വേർപാട് വീട്ടുകാരെ അറിയിക്കാതെ ബന്ധുക്കളും വിഷമം താങ്ങി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
ഏകജാലകവും വ്യവസായ സൗഹൃദവുമൊക്കെ പിണറായിയുടെ വാചകത്തിൽ മാത്രം! മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിച്ചു ചെന്നൈ ഉപേക്ഷിച്ചു തിരുവനന്തപുരത്തു വന്ന നിസ്സാൻ കമ്പനി അക്ഷരാർത്ഥത്തിൽ പെട്ടുപോയി; കരാർ ഒപ്പിടും മുമ്പ് പറഞ്ഞ വാക്കുകളെല്ലാം ഉദ്യോഗസ്ഥർ മാറ്റിപ്പറയാൻ തുടങ്ങിയതോടെ മുടക്കിയ കാശ് വേണ്ടെന്ന് വെച്ച് കേരളം വിടാൻ ആലോചിച്ച് ജാപ്പനീസ് കാർ ഭീമൻ; വാക്കിനു വിലയില്ലാത്ത കേരളത്തിന്റെ തെറ്റുകുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞു നിസാൻ ചീഫ് സെക്രട്ടറിക്കെഴുതിയ കത്ത് കേരളത്തെ നാണം കെടുത്തുന്നു
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത് വമ്പ് കാട്ടുമ്പോഴും ഇറാൻ ഭയക്കുന്നത് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; എഫ്-35 ജെറ്റിന് മുന്നിൽ നെതൻയാഹു ചെറുപുഞ്ചിരിയോടെ കൂളായി മുഴക്കിയ ഭീഷണി: 'ഇസ്രലേിന് ഇറാനിലെത്താനാകും...പക്ഷേ ഇറാന് ഇസ്രയേലിൽ എത്താനാകില്ല'; ഒരുകുഞ്ഞുപോലുമറിയാതെ ടെൽഅവീവിൽ നിന്ന് ടെഹ്‌റാനിലേക്ക് എഫ്-35 ജെറ്റുകൾ പറന്ന സംഭവം ഓർത്താൽ 'ഖൊമേനി'യും ഞെട്ടും; ഇസ്രയേലിന്റെ ചുണക്കുട്ടനെ ഇറാൻ ഭയക്കുന്നത് എന്തുകൊണ്ട്?
ആഗ്രഹിച്ചത് മാമൂട്ടിലെ കാമുകന്റെ കുഞ്ഞിനെയും വയറ്റിലിട്ട് ചങ്ങനാശേരിയിലെ കാമുകനെ വിവാഹം കഴിച്ച് സുഖമായി കഴിയാൻ; മല്ലപ്പള്ളിയിൽ അവിവാഹിത പ്രസവിച്ചത് വളർച്ചയെത്താത്ത ഭ്രൂണം; അഞ്ചുമാസം മാത്രം പ്രായമുള്ള ഭ്രൂണം ആരുമറിയായെ മറവ് ചെയ്തതിന് മാത്രം കേസ്; ഗർഭം അലസാൻ കാരണം തലേന്ന് നടന്ന ലൈംഗിക ബന്ധം: യുവതിക്ക് രണ്ടു കാമുകന്മാർ; കുട്ടി ഒരാളുടേത്; വിവാഹം ഉറപ്പിച്ചിരിക്കുന്നത് അപരനുമായും: കഥയിലെ ട്വിസ്റ്റു കണ്ട് വലഞ്ഞ് കീഴ്‌വായ്പൂർ പൊലീസ്
ഫേസ്‌ബുക്ക് കാമുകിയെ നേരിട്ടൊന്ന് കാണാൻ എടപ്പാളിലെ ലോഡ്ജിൽ മുറിയെടുത്തുകൊല്ലം സ്വദേശിയായ യുവാവും സുഹൃത്തും; കാമുകനെ കാണാൻ കാമുകി എത്തിയത് കോളേജ് യൂണിഫോമിൽ; പന്തികേട് സംശയിച്ച് പിന്തുടർന്ന നാട്ടുകാരെത്തി ചോദ്യം ചെയ്യൽ; സദാചാര പൊലീസ് ചമഞ്ഞ ചിലരുടെ വക പൊതിരെ തല്ലും; ഒടുവിൽ കാമുകന് സംഭവിച്ചത് ഇങ്ങനെ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
കീമോതെറാപ്പിക്കിടെ ആശുപത്രി കിടക്കയിൽ നിന്നും അനിത എത്തിയത് വീൽചെയറിൽ; രണ്ട് പെൺമക്കളും പുതുജീവിതത്തിലേക്ക് കടന്നപ്പോൾ സന്തോഷത്തോടെ കണ്ണീർ തുടച്ചു തച്ചങ്കരിയുടെ ഭാര്യ വിരുന്നിനു നിൽക്കാതെ ആശുപത്രിയിലേക്ക് തന്നെ മടങ്ങി; ഹെലികോപ്ടറിൽ പറന്നു യൂസഫലി എത്തിയപ്പോൾ ആശംസകളുമായി പിണറായിയും ഭാര്യ കമലയും എത്തി; പൊലീസ് ആസ്ഥാനമായി ലേ മെറിഡിയൻ മാറിയപ്പോൾ പൊലീസുകാർക്ക് വേണ്ടി മാത്രം പ്രത്യേകസദ്യ; തച്ചങ്കരിയുടെ പെൺമക്കൾ പുതുജീവിതത്തിലേക്ക് കടന്നത് ഇങ്ങനെ