Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭാരതത്തിന്റെ വീരപുത്രനായി തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ ഡൽഹിയിലെത്തി; വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കും; തുടർന്ന് വ്യോമസേനയും ഇന്റലിജൻസ് ഏജൻസികളും പാക്കിസ്ഥാനിൽ നേരിട്ട അനുഭവങ്ങളെക്കുറിച്ച സൈനികമായി ചോദ്യം ചെയ്യും; മാധ്യമങ്ങളെ കാണുക എല്ലാവിധ നടപടി ക്രമങ്ങളും പൂർത്തിയാക്കിയ ശേഷം; ഒട്ടും പതറാതെ ഉറച്ച മനസും ഉത്കണ്ഠയോ ഭാവഭേദങ്ങളോ ഇല്ലാതെ തിരിച്ചെത്തിയ അഭിനന്ദിന്റെ മടങ്ങിവരവ് ആഘോഷമാക്കി രാജ്യം

ഭാരതത്തിന്റെ വീരപുത്രനായി തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർത്തമൻ ഡൽഹിയിലെത്തി; വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കും; തുടർന്ന് വ്യോമസേനയും ഇന്റലിജൻസ് ഏജൻസികളും പാക്കിസ്ഥാനിൽ നേരിട്ട അനുഭവങ്ങളെക്കുറിച്ച സൈനികമായി ചോദ്യം ചെയ്യും; മാധ്യമങ്ങളെ കാണുക എല്ലാവിധ നടപടി ക്രമങ്ങളും പൂർത്തിയാക്കിയ ശേഷം; ഒട്ടും പതറാതെ ഉറച്ച മനസും ഉത്കണ്ഠയോ ഭാവഭേദങ്ങളോ ഇല്ലാതെ തിരിച്ചെത്തിയ അഭിനന്ദിന്റെ മടങ്ങിവരവ് ആഘോഷമാക്കി രാജ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശത്രുസൈന്യത്തിന് മുന്നിലും പതാറാത്ത മനസുമായി തല ഉയർത്തിപ്പിടിച്ചു നിന്ന വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാന്റെ തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കയാണ് രാജ്യം. ഇന്നലെ മുഴുവൻ ആഘോഷങ്ങളായിരുന്നു അഭിനന്ദിന്റെ മോചനവാർത്ത അറിഞ്ഞ ശേഷം. പടക്കം പൊട്ടിച്ചും മറ്റുമാണ് രാജ്യം വീരപുത്രനെ വരവേറ്റത്. ഇന്നലെ തന്നെ വിമാനത്തിൽ അഭിനന്ദനെ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. ഇവിടെ വിശദമായി തന്നെ ചോദ്യം ചെയ്ും.

'ഡീബ്രീഫിങ്' എന്നറിയപ്പെടുന്ന നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റിലിജൻസ് ബ്യൂറോ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ അഭിനന്ദനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യും. പാക്ക് അധികൃതരോട് അഭിനന്ദൻ എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണു ഡീബ്രിഫിങ്ങിന്റെ പ്രധാന ഉദ്ദേശ്യം. വിമാനം തകർന്നത് എങ്ങനെ, പാക്ക് വിമാനത്തെ വീഴ്‌ത്തിയത് എങ്ങനെ, പാക്ക് ചാര സംഘടനയായ ഐഎസ്‌ഐ ചോദ്യം ചെയ്‌തോ, പാക്ക് കസ്റ്റഡിയിൽ മർദിക്കപ്പെട്ടോ തുടങ്ങിയ കാര്യങ്ങൾ അഭിനന്ദനോടു ചോദിച്ചറിയും.

ചോദ്യം ചെയ്യലിനു മനഃശാസ്ത്രജ്ഞന്റെ സഹായവുമുണ്ടാകും. അഭിനന്ദന്റെ മനഃസാന്നിധ്യവും പരിശോധിക്കും. പിന്നീട് മാധ്യമങ്ങൾ സമീപിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ വെളിപ്പെടുത്തണമെന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ അഭിനന്ദനു വിശദമായ ക്ലാസെടക്കും. ുടർന്ന് പാക്കിസ്ഥാനിൽ നേരിട്ട അനുഭവങ്ങളെക്കുറിച്ച സൈനികമായ ചോദ്യംചെയ്യലും ഉണ്ടാവും.

പാർവിമാനം തകർന്ന് രക്ഷപ്പെടുന്ന ഘട്ടത്തിൽ പൈലറ്റിന് വലിയ ക്ഷതമേൽക്കാൻ സാധ്യതയുണ്ട്. പൈലറ്റ് മാത്രം യാത്രക്കാരനായ മിഗ്-21 ബൈസൺ വിമാനമാണ് അഭിനന്ദൻ പറത്തിയിരുന്നത്. എഫ്-16 വിമാനം വെടിവെച്ചിടുന്നതിനിടയിൽ സ്വന്തം വിമാനം തകർന്നു. ഇത്തരം ഘട്ടങ്ങളിൽ വിമാനത്തിൽനിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടാനുള്ള ശ്രമത്തിലാണ് പൈലറ്റിന് നട്ടെല്ലിനും മറ്റും ക്ഷതമേൽക്കുക. 'എജക്ട് ബട്ടൺ' അമർത്തിയാൽ ഇരിപ്പിടം വേഗത്തിൽ ഉയരുകയും വിമാനത്തിന്റെ മുകൾഭാഗം തകർത്ത് പൈലറ്റ് പുറത്തു വരുകയും പാരച്യൂട്ട് നിവരുകയുമാണ് ചെയ്യുക.

പാരച്യൂട്ടിൽ പാക്കിസ്ഥാനിൽ ചെന്നുവീണ അഭിനന്ദന് നാട്ടുകാരുടെ മർദനം ഏൽക്കേണ്ടിവന്നു. ചോരയൊലിക്കുന്ന മുഖവുമായി പാക്കിസ്ഥാൻ സേന അഭിനന്ദനെ മോചിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ ആഘാതങ്ങളും വൈദ്യപരിശോധനയിൽ ബോധ്യപ്പെടും. എല്ലാ നടപടികളും പൂർത്തിയായശേഷമേ അഭിനന്ദൻ മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ സാധ്യതയുള്ളൂ. അന്യരാജ്യത്തിന് ഏതെങ്കിലും രഹസ്യ വിവരങ്ങൾ കൈമാറിപ്പോയിട്ടുണ്ടോ, അവിടത്തെ പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ചാണ് സേന വിവരങ്ങൾ ആരായുക. സൈനികരെ കൈമാറുന്ന നടപടിയിലും അന്താരാഷ്ട്ര മാനദണ്ഡങ്ങൾപ്രകാരം വൈദ്യപരിശോധന നിർബന്ധമാണ്. മോചനഘട്ടത്തൽ വർധമാന് അകമ്പടിയായിനിന്ന ഇന്ത്യൻ എയർ അറ്റാഷെ ജെ.ടി. കുര്യനും നയതന്ത്ര പ്രതിനിധികളുമാണ് ഇക്കാര്യങ്ങളിൽ സാക്ഷികളായി നിൽക്കുക.

രാത്രി ഒമ്പത് 20 ഓടെയാണ് പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന്റെ അകമ്പടിയോടെ അഭിനന്ദിനെ വാഗാ അതിർത്തി വഴി ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിലെത്തിയ അഭിനന്ദിനെ ബി.എസ്.എഫ് ഏറ്റുവാങ്ങി. റെഡ് ക്രോസിന്റെ മെഡിക്കൽ പരിശോധനകളടക്കമുള്ള നിരവധി നടപടി ക്രമങ്ങൾക്കും പ്രോട്ടോകോളുകൾക്കും പിന്നാലെയാണ് സൈനികനെ പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറിയത്. എയർ വൈസ് മാർഷൽസ്-ആർ.ജി.കെ കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവരാണ് അഭിനന്ദിനെ സ്വീകരിച്ചത്.

അഭിനന്ദിനായി പ്രത്യേക വിമാനം പാക്കിസ്ഥാനിലേക്ക് അയക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നുവെങ്കിലും പാക്കിസ്ഥാൻ ഇത് നിഷേധിക്കുകയായിരുന്നു. വൻസുരക്ഷയോടെയാണ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറാനായി വാഗയിൽ എത്തിച്ചത്. ലാഹോറിൽ നിന്ന് വാഗാ- അത്താരി അതിർത്തിയിലേക്കുള്ള വഴിയിൽ ഇന്ത്യൻ ഹൈകമീഷനിലെ ഉദ്യോഗസ്ഥരും അഭിനന്ദിനൊപ്പമുണ്ടായിരുന്നു. നാട്ടിലേക്ക് തിരികെ എത്തുന്ന വേളയിലും പതറാതെ തല ഉയർത്തിപ്പിടിച്ചാണ് നിന്നത്. ആ മുഖത്ത് ഉത്കണ്ഠയോ ഭാവഭേദങ്ങളോ ഉണ്ടായിരുന്നില്ല. ഉറച്ച മനസ്സും കാൽവെപ്പുകളുമായി, ബി.എസ്.എഫ് ജവാന് ഹസ്തദാനം ചെയ്ത് വാഗാ അതിർത്തിയിലെ സംയുക്ത ചെക്‌പോസ്റ്റ് മറികടന്ന് അഭിനന്ദൻ ഇന്ത്യയിലേക്ക് കടന്നുവന്നു. രാത്രി 9.15നായിരുന്നു ആ കൈമാറ്റം.

ഇന്ത്യയുടെ എയർ അറ്റാഷെ ജെ.ടി. കുര്യനൊപ്പമാണ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ വാഗാ അതിർത്തിയിലെ പാക്കിസ്ഥാൻ ഭാഗത്ത് എത്തിയത്. വ്യോമസേന യൂനിഫോമിലായിരുന്നില്ല, പാന്റും കോട്ടുമായിരുന്നു വേഷം. സംയുക്ത ചെക്‌പോസ്റ്റിന് അൽപമകലെയായി അവർ നിന്നു. പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന്റെ ഒരു സൈനികൻ ചെക്ക് പോസ്റ്റിലേക്ക് നടന്നുവന്ന് ബി.എസ്.എഫ് ജവാനിൽനിന്ന് രേഖകൾ ഒപ്പിട്ടുവാങ്ങി മടങ്ങി. കൈമാറുന്ന വിവരം പ്രഖ്യാപിച്ചു. തുടർന്ന് ചെക്‌പോസ്റ്റിലേക്ക് എത്തിയ അഭിനന്ദനെ ഹസ്തദാനം ചെയ്ത് സ്വീകരിച്ച ബി.എസ്.എഫ് ജവാന്മാർ, കെട്ടിപ്പിടിച്ച് വാഹനത്തിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് സുരക്ഷ അകമ്പടിയോടെ ഡൽഹിയിലേക്ക് പുറപ്പെട്ടു.

അഭിനന്ദനെ സ്വീകരിക്കാനായി വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും മാതാപിതാക്കളും നൂറുകണക്കിന് ആളുകളും വാഗാ അതിർത്തിയിൽ എത്തിയിരുന്നു. അഭിനന്ദിനെ സ്വാഗതം ചെയ്യാൻ 20,000ത്തോളം ഇന്ത്യക്കാർ വാഗാ അതിർത്തിയിൽ എത്തിയിരുന്നു. രാവിലെ തമിഴ്‌നാട്ടിലെ ഹോം ഗാർഡുകൾ ചെന്നൈയിലെ കലികാംബാൾ ക്ഷേത്രത്തിൽ അഭിനന്ദിനായി ഇന്ന് പ്രത്യേക നന്ദി പ്രാർത്ഥന നടത്തിയിരുന്നു.

വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ ജന്മനാടായ തിരുവണ്ണാമലയും അദ്ദേഹം ഇപ്പോൾ താമസിക്കുന്ന ചെന്നൈയും അഭിമാന പുത്രന്റെ മടങ്ങിവരവ് ആഘോഷമാക്കിയത് പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും വർണപ്പൊടികൾ വാരി വിതറിയും. അഭിനന്ദൻ, അങ്ങയെ ഓർത്ത് അഭിമാനിക്കുന്നുവെന്നെഴുതിയ ബാനറുകളുമായാണു കുട്ടികളെത്തിയത്.തിരുവണ്ണാമലയിലെ ജൈനക്ഷേത്രങ്ങളിൽ ഇന്നലെയും പൂജ നടന്നു.

ചെന്നൈ പാരിസിലെ പ്രസിദ്ധമായ കാളികാംപൽ കോവിലിൽ തമിഴ്‌നാട് ഹോം ഗാർഡിന്റെ നേതൃത്വത്തിൽ നടത്തിയ പൂജയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സുരക്ഷിതനായി തിരിച്ചെത്തുന്നതിനായി അഭിനന്ദന്റെ ഫൊട്ടോയുൾപ്പെടെ വച്ചായിരുന്നു പൂജ. അഭിനന്ദന്റെ മാതാപിതാക്കൾ വ്യാഴാഴ്ച രാത്രി തന്നെ ഡൽഹിയിലേക്കു പോയെങ്കിലും അവർ താമസിക്കുന്ന മാടംപക്കം ജൽവായു വിഹാറിലെ വീടിനു മുന്നിൽ ആഘോഷത്തിനു കുറവുണ്ടായില്ല. വാർഡ് കൗൺസിലറുൾപ്പെടെ നേതൃത്വം നൽകാനെത്തി. ജൽവായു വിഹാർ എയർഫോഴ്‌സ് കോളനിയിലെ സുരക്ഷാ ജീവനക്കാരൻ ജനാർദനും ആഘോഷം കുറച്ചില്ല. ഒത്തുകൂടിയവർക്കെല്ലാം ചോക്ലേറ്റ് വിതരണം ചെയ്തു.

ലോകശ്രദ്ധ നേടിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ കാത്തിരിക്കുന്നത് വലിയ സേനാ ബഹുമതികൾ. ഒപ്പം ആ സാഹസികത വൈകാതെ സിനിമയാകാനും സാധ്യതയാണ്. അഭിനന്ദന്റെ കഥ പ്രമേയമാക്കി സിനിമക്ക് ടൈറ്റിലുകൾ ഇതിനകം ബുക്ക് ചെയ്തുകഴിഞ്ഞു.യുദ്ധസമാനമായ സാഹചര്യങ്ങളിൽ അസാധാരണ സാഹസികതയും മനോധൈര്യവും കാണിച്ചതു മുൻനിർത്തി മഹാവീർ ചക്ര പോലുള്ള ബഹുമതികൾ അഭിനന്ദന് നൽകിയേക്കും. പാക്കിസ്ഥാന്റെ പക്കലുള്ള ഏറ്റവും മുന്തിയ എഫ്-16 വിമാനം വെടിവെച്ചുവീഴ്‌ത്തിയതും സൈനിക തലത്തിൽ ഏറെ ശ്രദ്ധേയ നേട്ടമാണ്. അമേരിക്കയിൽനിന്ന് പാക്കിസ്ഥാന് ലഭിച്ച വിമാനമാണിത്. മുമ്പ് എഫ്-16ന് ഇന്ത്യ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP