Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിങ് കമാൻഡർ അഭിനന്ദിനെ പാക് സൈന്യം വാഗാ അതിർത്തിയിൽ എത്തിച്ചു; വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ജെ ഡി കുര്യൻ അഭിനന്ദിനെ സ്വീകരിക്കും; അതിർത്തിയിൽ ആവേശത്തോടെ കാത്തിരിക്കുന്നത് മാതാപിതാക്കളും സൈനികരും അടക്കമുള്ളവർ; കൈമാറ്റം നടത്തുക ബീറ്റിങ് റിട്രീറ്റ് ചടങ്ങിനിടെ റെഡ് ക്രോസിന്റെ സാന്നിധ്യത്തിൽ; പാക്ക് സൈന്യത്തിന് മുമ്പിൽ തലകുനിക്കാത്ത വിങ് കമാൻഡറെ വരവേൽക്കാൻ വന്ദേമാതരം വിളിച്ച് ത്രിവർണ പതാക ഏന്തിയും ആയിരങ്ങൾ

വിങ് കമാൻഡർ അഭിനന്ദിനെ പാക് സൈന്യം വാഗാ അതിർത്തിയിൽ എത്തിച്ചു; വ്യോമസേനാ ഗ്രൂപ്പ് കമാൻഡർ ജെ ഡി കുര്യൻ അഭിനന്ദിനെ സ്വീകരിക്കും; അതിർത്തിയിൽ ആവേശത്തോടെ കാത്തിരിക്കുന്നത് മാതാപിതാക്കളും സൈനികരും അടക്കമുള്ളവർ; കൈമാറ്റം നടത്തുക ബീറ്റിങ് റിട്രീറ്റ് ചടങ്ങിനിടെ റെഡ് ക്രോസിന്റെ സാന്നിധ്യത്തിൽ; പാക്ക് സൈന്യത്തിന് മുമ്പിൽ തലകുനിക്കാത്ത വിങ് കമാൻഡറെ വരവേൽക്കാൻ വന്ദേമാതരം വിളിച്ച് ത്രിവർണ പതാക ഏന്തിയും ആയിരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാൻ കസ്റ്റഡിയിൽ നിന്നും ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ അൽപ്പ സമയത്തിനകം ഇന്ത്യയിലെത്തും. കൈമാറുന്നതിനായി അദ്ദേഹത്തെ വാഗാ അതിർത്തിയിൽ എത്തിച്ചിട്ടുണ്ട്. അഞ്ച് മണിയോടെ അദ്ദേഹത്തിനെ ഇന്ത്യയിലേക്ക് കൈാമാറും. ഇപ്പോൾ വാഗയിലെ കസ്റ്റംസ് ഓഫീസിലാണ് അദ്ദേഹമുള്ളത്. അഭിനന്ദന്റെ ആരോഗ്യം അടക്കമുള്ള കാര്യങ്ങൾ റെഡ് ക്രോസ് പ്രതിനിധിയുടെ സാന്നിധ്യത്തിൽ പരിശോധിച്ചു കൊണ്ടിരിക്കയാണ്.

വിങ് കമാൻഡറെ സ്വീകരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി ആകാംക്ഷയോടെ ആയിരങ്ങളാണ് അവിടെ കാത്തിരിക്കുന്നത്. ജനീവ കരാർ പ്രകാരം എങ്ങനെയാണോ തടവുകാരെ കൈമാറേണ്ടത്. അതേ വിധത്തിലാണ് കൈമാറേണ്ടതെന്നാണ് അറിയുന്നത്. വാഗാ അതിർത്തിയിൽ വ്യോമസേനയുടെ ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതിന്റെ ഭാഗമായാണ് പാക്കിസ്ഥാൻ വാഗാ അതിർത്തി വഴി കൈമാറാൻ തീരുമാനിച്ചത്. അന്തർഗദേശീയ മാധ്യമങ്ങളുടെ കൂടി ശ്രദ്ധ പ്രതീക്ഷിച്ചാണ് ഈ തീരുമാനം. അതേസമയം പാക്കിസ്ഥാൻ സേന ഇന്നും ബീറ്റിങ് റിട്രീറ്റ് തുടരാനണ് സാധ്യത. വാഗാ അതിർത്തിയിൽ വലിയ ആവേശകരമായ അന്തരീക്ഷമാണ് നിലവിലുള്ളത്.

അഭിനന്ദൻ വർധനെ രാജ്യത്തിലേക്ക് തിരികെ കൊണ്ടു വരാൻ യുദ്ധവിമാനം അയക്കാം എന്ന ഇന്ത്യയുടെ നിർദ്ദേശം പാക്കിസ്ഥാൻ തള്ളിയിരുന്നു. ലഹോറിൽ നിന്നുമാണ് അഭിനന്ദിനെ കൈമാറിയത്. വാഗയിൽ വച്ച് ഗ്രൂപ്പ് കമാൻഡഡറും മലയാളിയായ ജെഡികുര്യന്റെ നേതൃത്വത്തിലുള്ള വ്യോമസേനാസംഘം അഭിനന്ദനെ സ്വീകരിക്കും. അഭിനന്ദന്റെ കുടുംബവും വാഗാ അതിർത്തിയിലെത്തിയട്ടുണ്ട്. ഇന്ത്യൻ അതിർത്തിയിൽ എത്തിയാൽ ഉടൻ തന്നെ അഭിനന്ദനെ ഡൽഹിയില്ലേക്ക് കൊണ്ടും പോകും എന്നാണ് വിവരം. മെഡിക്കൽ പരിശോധനകൾ അടക്കം പല നടപടികളും പൂർത്തിയാക്കിയ ശേഷമാവും അഭിനന്ദനെ കുടുംബത്തിനൊപ്പം വിടുക.

റെഡ്ക്രോസ് പ്രതിനിധികളുടെ സാന്നിധ്യത്തിലാകും കൈമാറ്റം. അഭിനന്ദന്റെ മാതാപിതാക്കളും ഇവിടെയെത്തും. നൂറുകണക്കിന് ആളുകൾ ഇന്ത്യൻ പതാകയുമായി വാഗയിൽ എത്തിയിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യാ പാക് അതിർത്തിയിൽ നടന്ന ആക്രമണങ്ങളിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങളെന്ന് പ്രതിരോധ മന്ത്രാലയം. ഉദ്ദംപൂരിലെ സൈനിക ആസ്ഥാനമായിരുന്നു പാക്കിസ്ഥാൻ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ ചെറുത്ത് നിൽപ്പിന് മുന്നിൽ പാക് വിമാനങ്ങൾ തിരിഞ്ഞോടി.റെസായി കത്ര മേഖലയിലെ വൈഷ്ണോ മാതാ ക്ഷേത്രത്തിന് സമീപത്ത് 24കിലോമീറ്റർ പരിധി വരെ പാക് വിമാനങ്ങൾ എത്തിയിരുന്നു. പാക് വിമാനങ്ങൾ സമീപ പ്രദേശങ്ങളിൽ ബോംബാക്രമണം നടത്തിയെങ്കിലും വ്യോമസേനയുടെ ശക്തമായ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാന്റെ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.

പാക്കിസ്ഥാന്റെ പോർവിമാനങ്ങൾ ബുധനാഴ്ച ഇന്ത്യയുടെ അതിർത്തി കടന്ന് രജൗരി മേഖലയിൽ ആക്രമണം നടത്തിയിരുന്നു. അതേസമയം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ വിമാനങ്ങൾ ചെറുക്കുന്ന ദൗത്യത്തിലായിരുന്നു അഭിനന്ദൻ വർദ്ധമാൻ. അതിർത്തി കടന്നെത്തിയ വിമാനങ്ങളെ തുരത്തുന്നതിനിടയിൽ അഭിനന്ദ് നിയന്ത്രിച്ചിരുന്ന മിഗ്21 പോർ വിമാനം പാക് സൈന്യം വെടി വച്ചിടുകയായിരുന്നു. തുടന്ന് വിമാനത്തിൽ നിന്ന് രക്ഷപെട്ടെങ്കിലും അഭിനന്ദൻ പാക് നിയന്ത്രണ മേഖലയിൽ വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം, മുപ്പതു മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷം വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറുമെന്ന് അറിയിച്ചത്.

അഭിനന്ദൻഇന്ത്യയുടെ ആത്മാഭിമാനത്തിന്റെ കൊടി ഉയർത്തിപ്പിടിച്ചാണ് അഭിനന്ദൻ ഇന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടും അശേഷം കുലുങ്ങാതെ നിന്ന് അഭിനന്ദന്റെ ധീരതയെയും ചങ്കൂറ്റത്തെയും ആദരവോടെയാണ് ലോകം കണ്ടത്. ശത്രുക്കൾ തൊടുത്ത ചോദ്യങ്ങളുടെ തോക്കിന്മുനയിൽ നിന്ന് ധീരതയുടെ കരുത്തോടെ അഭിനന്ദൻ പറഞ്ഞത്: സോറി, ഇതിലുമധികമൊന്നും എനിക്കു പറയാനാവില്ല എന്നാണ്. പാക്കിസ്ഥാൻ മാധ്യമങ്ങൾക്കുപാേലും ഈ ധീരതയെ പുകഴ്‌ത്താതിരിക്കാനായില്ല. ഇന്ത്യ വീഴ്‌ത്തിയ പാക് വിമാനത്തെ എതിരിട്ടത് അഭിനന്ദൻ പറത്തിയ വിമാനമാണെന്ന് വ്യോമസേന വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP