Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇഖാമ ലഭിക്കാൻ ബംഗ്ലാദേശി നടത്തിയ തിരിമറിയിൽ കുവൈറ്റ് ജയിലിലായ എബിൻ ഒടുവിൽ ജയിൽ മോചിതനായി; ആറു മാസത്തെ ജയിൽ വാസത്തിനൊടുവിൽ നിരപരാധിയാണെന്ന് ബോധ്യപ്പെട്ട എബിന് ഉപാധികളോടെ ജാമ്യം: ഒക്ടോബർ രണ്ടിന് വീണ്ടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശം

ഇഖാമ ലഭിക്കാൻ ബംഗ്ലാദേശി നടത്തിയ തിരിമറിയിൽ കുവൈറ്റ് ജയിലിലായ എബിൻ ഒടുവിൽ ജയിൽ മോചിതനായി; ആറു മാസത്തെ ജയിൽ വാസത്തിനൊടുവിൽ നിരപരാധിയാണെന്ന് ബോധ്യപ്പെട്ട എബിന് ഉപാധികളോടെ ജാമ്യം: ഒക്ടോബർ രണ്ടിന് വീണ്ടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശം

കുവൈറ്റ്: രോഗിയായ അമ്മയ്ക്കും ജോലി ചെയ്യാൻ കഴിയാത്ത വികലാംഗനായ സഹോദരനും സുഖമായി ജീവിക്കാൻ പണം കണ്ടെത്താനാണ് എബിൻ തോമസ് എന്ന യുവാവ് കുവൈറ്റിലേക്ക് വിമാനം കയറിയത്. എന്നാൽ കുവൈറ്റിൽ വെച്ച് ബംഗ്ലാദേശിയുടെ ചതിയിൽപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന എബിൻ ഒടുവിൽ ജയിൽ മോചിതനായി.

ഇന്നലെ ജാമ്യം ലഭിച്ച എബിൻ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ജയിലിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു. ഇന്നലെ നടന്ന കോടതി വിസ്താരത്തിൽ എബിന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമാവുകയും ജാമ്യം അനുവദിക്കുകയും ആയിരുന്നു. 200 കുവൈറ്റ് ദിനാർ കെട്ടിവച്ചാണ് എബിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയ എബിനോട് ഒക്ടോബർ 2ന് വീണ്ടും കോടതിയിൽ ഹാജരാകുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി എബിൻ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കഴിയുകയായിരുന്നു.

ഇന്നലെ നടന്ന കോടതി വിസ്താരത്തിലാണ് എബിന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമായത്. ഇതോടെ എബിന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങുകയായിരുന്നു. എബിന്റെ മോചനത്തിനായി തന്റെ കൂട്ടുകാർ ആരംഭിച്ച സേവ് എബിൻ തോമസ് എന്ന പേജിലൂടെയാണ് മോചന വാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ജയിലിലായ എബിന് എല്ലാ സഹായങ്ങളും ചെയ്തത് കുവൈറ്റിലുള്ള മലയാളി സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു. ഇവരുടെ കഠിന പരിശ്രമത്തിലാണ് എബിൻ ജയിൽ മോചിതനായത്.

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫഹീൽ ക്ലീനിക്കിലെ ലാബിലായിരുന്നു എബിൻ ജോലി നോക്കിയിരുന്നത്. ജയിലിൽ അകപ്പെട്ട എബിന്റെ കഥ ആരെയും സങ്കടത്തിലാക്കുന്നതാണ്. ബംഗ്ലാദേശിയായ യുവാവ് ഇഖാമ ലഭിക്കാൻ മെഡിക്കൽ ചെക്കപ്പിനായി നൽകിയ രക്തം ആരോ മാറ്റിവെച്ചതാണ് എബിന്റെ തലവര മാറ്റി മറിച്ചത്. അസുഖ ബധിതനായ ബംഗ്ലാദേശി കൈക്കൂലി നൽകി തന്റെ രക്ത സാമ്പിളിലെ സ്റ്റിക്കർ മാറ്റി മറ്റാരുടേതുമായി മാറ്റി ഒട്ടിക്കുകയായിരുന്നു. എന്നാൽ ഈ ബംഗ്ലാദേശിയുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് എടുത്തത് എബിൻ ആയിരുന്നു. ഇതിന് ശേഷമാണ് ആരോ ബ്ലഡ് സാമ്പിൾ മാറ്റിയത്.

എന്നാൽ ഈ ബംഗ്ലാദേശിയിൽ സംശയം തോന്നിയ പൊലീസ് ഇയാളെ പിടികൂടുകയും വീണ്ടും രക്ത സാമ്പിൾ പരിശോധന നടത്തുകയും ചെയ്തതോടെയാണ് എബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ എബിൻ കൈക്കൂലി വാങ്ങി രക്തസാമ്പിളിൽ തിരിമറി നടത്തി എന്നാരോപിച്ച് പൊലീസ് കസ്ററഡിയിൽ എടുത്തു. കഴിഞ്ഞ ഫെബ്രുവരി 27നാണ് എബിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ക്രൂരമായ ശാരീരിക പീഡനം അഴിച്ചു വിട്ട പൊലീസ് എബിനെ നിർബന്ധിച്ച് കുറ്റ പത്രത്തിൽ ഒപ്പിടീക്കുകകയും ചെയ്തു.

എന്നാൽ ഈ ബംഗ്ലാദേശി ഒരിക്കൽ പോലും എബിന്റെ പേര് പറഞ്ഞിരുന്നില്ലെന്ന് എബിന്റെ സഹോദരൻ സഹോദരൻ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. നിർദ്ധനരായ എബിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു ഈ വാർത്ത. കുവൈറ്റിലുള്ള എബിന്റെ സുഹൃത്തുക്കളും ഒരു ബന്ധുവും ചേർന്നാണ് കേസ് നടത്തുന്നത്. അറസ്റ്റ് ചെയ്ത് രണ്ടാഴ്ചയ്ക്കകം ഇവർ തന്നെ പൈസ മുടക്കി വക്കീലിനെ വയ്ക്കുകയും കേസ് നടത്തുകയും ചെയ്തത്. ശനിയാഴ്ചയും എബിന്റെ വിസ്താരം നടക്കും. എല്ലാത്തിനും പണവും താങ്ങുമായി നിൽക്കുന്നത് എബിന്റെ സുഹൃത്തുക്കൾ തന്നെയാണ്. '

കുവൈറ്റിൽ ചെന്ന ശേഷം ശമ്പളത്തിൽ നിന്നും മൂന്നര വർഷത്തെ കാലയളവിലേക്ക് ഒരു ലോണും എബിൻ എടുത്തിരുന്നു. ഒരു വർഷം കൂടി ഉണ്ട് ഈ ലോണിന്റെ കാലാവധി. എബിൻ ജയിലിൽ ആയതോടെ എബിന്റെ സുഹൃത്തുക്കൾ തന്നെയാണ് ഈ ലോണും അടയ്ക്കുന്നത്. മറ്റൊരു കേസ് കൂടി എബിന്റെ പേരിൽ വന്നാലോ എന്ന് പേടിച്ചാണ് സുഹൃത്തുക്കൾ ഈ ലോണും അടയ്ക്കുന്നത്.

എബിന്റെ സഹോദരൻ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പരാതി നൽകി എങ്കിലും കേസ് രജിസ്റ്റർ ആയിപ്പോയതിനാൽ ഒന്നും ചെയ്യാനാകില്ലെന്നാണ് എമ്പസിയിൽ നിന്നും അറിയിച്ചത്. നോർക്ക വഴിയും ബന്ധപ്പെട്ടെങ്കിലും നിയമം വിട്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു അവിടെ നിന്നും കിട്ടിയ മറുപടി.

രക്തസാമ്പിൾ മാറ്റുന്നതിനായി ബംഗ്ലാദേശിയായ ഹസൻ എന്ന ആൾ വഴിയാണ് ഇയാൾ ആശുപത്രിയിലുള്ള സ്റ്റാഫിനെ സ്വാധീനിച്ചതെന്നാണ് റിപ്പോർട്ട്. പുറത്തു നിന്നും എത്തുന്ന ആളുകൾക്ക് വേണ്ടി ഒരു സഹായി ആയി പ്രവർത്തിച്ചിരുന്ന ആളാണ് ഹസൻ. മറ്റ് രണ്ട് ബംഗ്ലാദേശികൾ മുഖേനയാണ് ഇയാൾ ഹസനെ പരിചയപ്പെടുന്നത്. ഹസനെ പരിചയപ്പെടുത്തി കിട്ടുന്നതിനായി ഇവർക്കും ഇയാൾ പൈസ കൊടുത്തതായാണ് റിപ്പോർട്ട്.

എബിന്റെ വരുമാനം ഇല്ലാതായതോടെ കൃഷിയിൽ നിന്ന് കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടണ് ഈ കുടുംബം ജീവിച്ച് പോകുന്നത്. 2015 മാർച്ചിലാണ് എബിൻ ജോലിക്കായി കുവൈറ്റിൽ എത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP