Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നരേന്ദ്ര ദാബോൽക്കറെ രണ്ട് തവണ വെടിവെച്ചെന്ന് പ്രതി; തലക്ക് പിന്നിൽ വെടിയേറ്റ് വീണതിനു ശേഷം വലത് കണ്ണിലേക്കും വെടിയുതിർത്തു; തോക്കുകൾ ഉപയോഗിക്കുന്നതിലും പരിശീലനം ലഭിച്ചു; ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ മരണത്തിലും പങ്കുണ്ടെന്ന് പ്രതിയുടെ മൊഴി; അന്ധവിശ്വാസത്തിനു അനാചാരത്തിനും എതിരെ നിന്ന ആ സാമൂഹിക പ്രവർത്തകനെ കൊലപ്പെടുത്തിയ ശരദ് കലാസ്‌കർ കുറ്റസമ്മത മൊഴി പുറത്തുവിട്ട് എൻഡിടിവി

നരേന്ദ്ര ദാബോൽക്കറെ രണ്ട് തവണ വെടിവെച്ചെന്ന് പ്രതി; തലക്ക് പിന്നിൽ വെടിയേറ്റ് വീണതിനു ശേഷം വലത് കണ്ണിലേക്കും വെടിയുതിർത്തു; തോക്കുകൾ ഉപയോഗിക്കുന്നതിലും പരിശീലനം ലഭിച്ചു; ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ മരണത്തിലും പങ്കുണ്ടെന്ന് പ്രതിയുടെ മൊഴി; അന്ധവിശ്വാസത്തിനു അനാചാരത്തിനും എതിരെ നിന്ന ആ സാമൂഹിക പ്രവർത്തകനെ കൊലപ്പെടുത്തിയ ശരദ് കലാസ്‌കർ കുറ്റസമ്മത മൊഴി പുറത്തുവിട്ട് എൻഡിടിവി

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: നരേന്ദ്ര ദാബോൽക്കറെ താൻ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് വെളിപ്പെടുത്തുന്ന പ്രതി രദ് കലാസ്‌കറിന്റെ മൊഴി പുറത്ത്. രണ്ടു തവണ വെടി വെച്ചുവെന്നും തലയ്ക്കു പിന്നിൽ വെടിയേറ്റു വീണതിനു ശേഷം വലത് കണ്ണിലെക്ക് വീണ്ടും വെടിയുതിർത്തുവെന്നും കലാസ്‌കർ പറയുന്നു. എൻ ഡി ടി വിയാണ് 14 പേജുള്ള കുറ്റസമ്മതത്തിന്റെ പതിപ്പ് പുറത്തു വിട്ടത്. യുക്തിവാദിയും സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ദാബോൽക്കർ ആറ് വർഷം മുൻപാണ് കൊല്ലപ്പെടുന്നത്. പൂണെയിലെ ഓംകാരേശ്വർ ക്ഷേത്രത്തിനടുത്തുവച്ചാണ് കൊല നടക്കുന്നത്.

മഹാരാഷ്ട്രയിലെ നല്ലസോപരയിലെ പിസ്റ്റൾ നിർമ്മാണ കമ്പനിയിലെ റെയ്ഡിനിടയിലാണ് കലാസ്‌കർ പിടിയിലാകുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് എന്നിവരുടെ മരണത്തിലും തനിക്ക് പങ്കുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തി. ദാബോൽക്കറെ പോലെ തന്നെ ഹിന്ദുത്വ തീവ്രവാദത്തിനെതിരെ പ്രതികരിച്ചവരാണ് ഗൗരി ലങ്കേഷും ഗോവിന്ദ് പൻസാരെയും.കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇയാൾക്കു മുകളിൽ ചുമത്തിയിട്ടുള്ളത്. തോക്കുകൾ ഉപയോഗിക്കുന്നതിൽ പരിശീലനം തനിക്ക് ലഭിച്ചുവെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.

അന്ധവിശ്വാസങ്ങൾക്കും സമൂഹത്തിൽ നിലനിൽക്കുന്ന അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ച വ്യക്തിയായിരുന്നു നരേന്ദ്ര ദാബോൽക്കർ. മഹാരാഷ്ട്രയിലെ അന്ധശ്രദ്ധ നിർമൂലന സമിതിയുടെ നേതാവായിരുന്നു. പുരോഗമനാശയങ്ങളുടെ പ്രചരണത്തിനായി പുറത്തിറക്കിയിരുന്ന സാധന എന്ന മാസികയുടെ പത്രാധിപരായും അദ്ദേഹം സേവനമനുഷ്ടിച്ചു. വാസ്തുവിൽ വിശ്വാസമില്ലാതിരുന്ന അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരം വീടു വെക്കുകയും വിവാഹങ്ങളിലെ ചടങ്ങുകളെ വിമർശിക്കുകയും ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തെ സഹായിക്കാൻ പരിവർത്തൻ എന്ന സംഘടനയും രൂപീകരിച്ചു.

പുസ്തകങ്ങളെഴുതി അന്ധവിശ്വാസത്തെ എതിർക്കുകയും ആൾ ദൈവങ്ങളെ നിശിതമായി വിമർശിക്കുകയും ചെയ്തു. നിയമപരമായി അന്ധവിശ്വാസത്തെ നേരിടാൻ സ്വന്തമായി രൂപരേഖയുണ്ടാക്കി. എന്നാൽ ഹിന്ദു പാരമ്പര്യത്തെ ബാധിക്കുന്നതാണ് ഈ നടപടിയെന്നു ചൂണ്ടിക്കാട്ടി ബിജെപിയും ശിവസേനയും രംഗത്തു വന്നു. പക്ഷെ വിശ്വാസത്തിന്റെ പേരിലുള്ള ചൂഷണത്തെ താൻ എതിർക്കുമെന്ന് ദാബോൽക്കർ പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കെതിരെ നടത്തിയ പോരാട്ടം തന്നെയാണ് അദ്ദേഹത്തിന്റെ ജീവനെടുത്തതും. 1983 മുതൽ ദാബോൽക്കറിനു നേരെ വധഭീഷണിയുണ്ട്.

എന്നാൽ പൊലീസ് സംരക്ഷണം വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹമത് നിരസിച്ചു. തികച്ചും ആസൂത്രിതമായ കൊലപാതകമായിരുന്നു ദാബോൽക്കറുടേത്. അദ്ദേഹത്തിന്റെ മരണത്തെതുടർന്ന് ഇന്ത്യയിൽ നിരന്തരമായ പ്രതിഷേധങ്ങൾ നടന്നു. മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ കൊലപാതകികളെക്കുറിച്ചു വിവരം നൽകുന്നവർക്ക് പത്തു ലക്ഷം രൂപ പ്രതിഫലം വരെ പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP