Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്എഫ്ഐക്കാരെ കുടുക്കാൻ കത്തിയും ബ്ലേഡും ഉപയോഗിച്ച് ആഴത്തിൽ അഞ്ചോളം തുന്നൽ വരുന്ന മുറിവ് ഉണ്ടാക്കി; തുടർന്ന് സംഘം ചേർന്ന് ആക്രമിച്ചെന്ന് പരാതി നൽകി; ഒടുവിൽ പൊലീസ് അന്വേഷണത്തിൽ വാദി പ്രതിയായി; ഉണ്ടാക്കുന്ന മുറിവും വെട്ടേൽക്കുന്നതും നിഷ്പ്രയാസം തിരിച്ചറിയാമെന്ന ധാരണപോലും ഇവർക്കില്ലായിരുന്നെന്ന് പൊലീസ്; പരിവാറുകാർ സ്വന്തം ശരീരത്തിലും ഫോട്ടോഷോപ്പ് തുടങ്ങിയോ എന്ന് ട്രോളി സോഷ്യൽ മീഡിയയും; കാലടി സംസ്‌കൃത സർവകലാശാലയിൽ എബിവിപി നടത്തിയ നാടകം പൊളിഞ്ഞത് ഇങ്ങനെ

എസ്എഫ്ഐക്കാരെ കുടുക്കാൻ കത്തിയും ബ്ലേഡും ഉപയോഗിച്ച് ആഴത്തിൽ അഞ്ചോളം തുന്നൽ വരുന്ന മുറിവ് ഉണ്ടാക്കി; തുടർന്ന് സംഘം ചേർന്ന് ആക്രമിച്ചെന്ന് പരാതി നൽകി; ഒടുവിൽ പൊലീസ് അന്വേഷണത്തിൽ വാദി പ്രതിയായി; ഉണ്ടാക്കുന്ന മുറിവും വെട്ടേൽക്കുന്നതും നിഷ്പ്രയാസം തിരിച്ചറിയാമെന്ന ധാരണപോലും ഇവർക്കില്ലായിരുന്നെന്ന് പൊലീസ്; പരിവാറുകാർ സ്വന്തം ശരീരത്തിലും ഫോട്ടോഷോപ്പ് തുടങ്ങിയോ എന്ന് ട്രോളി സോഷ്യൽ മീഡിയയും; കാലടി സംസ്‌കൃത സർവകലാശാലയിൽ എബിവിപി നടത്തിയ നാടകം പൊളിഞ്ഞത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നുണകളുടെയും ഫോട്ടോഷോപ്പിന്റെയും ഫാക്ടറികൾ എന്നാണ് പൊതുവെ സംഘപരിവാർ പ്രവർത്തകരെ കുറിച്ച് പറയുന്നത്. മോദിയുടെ ഭരണനേട്ടങ്ങൾ, തൊട്ട് ശബരരിമല സമരത്തിലടക്കം സംഘപരിവാർ ഉയർത്തിയ വ്യാജ പ്രചാരണങ്ങൾക്ക് കൈയും കണക്കുമില്ല. ഇല്ലാത്ത കാരണങ്ങൾ വഴി രണ്ടു ഹർത്താലുകൾപോലും കേരളം കണ്ടു. പക്ഷേ ഇപ്പോഴിതാ വ്യാജ പ്രചാരണങ്ങൾ വിട്ട് ഉത്തരേന്ത്യയിലൊക്കെ കാണുന്നതുപോലുള്ള വ്യാജ പ്രവർത്തികൾ തന്നെ നടത്തി എതിരാളികളെ കുടുക്കാനുള്ള നീക്കം സംഘപരിവാർ നടത്തുന്നു എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ എസ്എഫ്ഐയെ കുടുക്കാനായി എബിവിപി പ്രവർത്തകർ നടത്തിയ നാടകം പൊലീസ് പൊളിച്ചിരിക്കയാണ്. ശരീരത്തിൽ സ്വയം മുറിവുണ്ടാക്കി അത് എസ്എഫ്ഐയുടെ പിരടിക്കിടാനായിരുന്നു എബിവിപിയുടെ നീക്കം. ഈ മാസം 16ന് എട്ടേളം പേർ ചേർന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ എബിവിപി പ്രവർത്തകൻ അന്നനാട് സ്വദേശിയായ ലാൽ മോഹനെ ആക്രമിച്ചു എന്നായിരുന്നു പൊലീസിൽ കിട്ടിയ പരാതി. എഴുതി തയ്യാറാക്കിയ ഒരു കഥയായിരുന്നു ഇതെന്ന് പൊലീസ് അറിയിച്ചു.

കാലടി പൊലീസ് സ്റ്റേഷനിൽ കൊലപാതകം അടക്കം നിരവധി കേസ്സുകളിലെ പ്രതിയായ മറ്റൂർ വട്ടപറമ്പ് സ്വദേശിയായ മനീഷാണ് ഈ ഗൂഢാലോചനക്കു നേതൃത്വം നൽകിയത്. പരാതിക്കാരനായ ലാൽ മോഹൻ പാലീസിൽ പറഞ്ഞത് മുളക് പൊടിയെറിഞ്ഞ ശേഷം കമ്പി വടിക്ക് അടിക്കുകയും കത്തി പോലുള്ള ആയുധം കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയും ആയിരുന്നു എന്നാണ്. ഇതിനെ തുടർന്ന് പൊലിസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ പരാതിക്കാരനായ ലാൽ പറഞ്ഞത് തെറ്റാണന്ന് സാക്ഷി മൊഴികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പൊലീസ് തെളിയിക്കുകയായിരുന്നു.

തുടർന്ന് പരാതിക്കാരനായ ലാലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിൽ എസ്എഫ്ഐ കോളേജിൽ നടന്ന ഡിജെ പാർട്ടിയിൽ ഉപദ്രവിച്ചതിന്റെ വൈരാഗ്യം തീർക്കാനാണ് ഇത്തരത്തിൽ കഥ മെനഞ്ഞതെന്നും പെരുമ്പാവൂരിൽ വച്ച് മനീഷ്, വിഷ്ണു, ശ്രീജിത്ത് എന്നിവരുമായി ചേർന്ന് ആലോചിച്ചുറപ്പിച്ചാണ് ദേഹത്ത് മുറിവുണ്ടാക്കിയതെന്നും ലാൽ പൊലീസിനോടു പറഞ്ഞു. മനീഷ് മറ്റു സഹായികളുടെ സഹായത്തോടെ ലാലിന്റെ കയ്യിൽ, കത്തിയും ബ്ലേഡും ഉപയോഗിച്ച് ആഴത്തിൽ അഞ്ചോളം തുന്നൽ വരുന്ന മുറിവ് ഉണ്ടാക്കുകയായിരുന്നു എന്നും ലാൽ പൊലീസിനോട് സമ്മതിച്ചു.പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിന് കാലടി പൊലീസ് മനീഷിനും മറ്റുള്ളവർക്കുമെതിരെ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.സ്വയം ഉണ്ടാക്കുന്ന മുറിവും വെട്ടേൽക്കുന്നതും തമ്മിൽ ശാസ്ത്രീയപരിശോധനയിൽ നിഷ്്പ്രയാസം അറിയാൻ കഴിയുമെന്ന പ്രാഥമിക വിവരംപൊലും പ്രതികൾക്ക് ഇല്ലായിരുന്നൊണ് പൊലീസ് പറയുന്നത്.

എബിവിപിയുടെ നാടകം സോഷ്യൽ മീഡിയിലും വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്.സംഘപരിവാറുകാർ സ്വന്തം ശരീരത്തിലും ഫോട്ടോഷോപ്പ് തുടങ്ങിയോ എന്നാണ് പലരും ചോദിക്കുന്നത്. അതേസമയം ഈ സംഭവത്തിന്റെ തുടച്ചയെന്നോണം കാലടി ശ്രീശങ്കര കോളേജിൽ ഇന്നലെ എസ് എഫ് ഐ എ ബി വി പി പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. എസ്എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. ടോം ജിറ്റ സാജനാണ് വെട്ടേറ്റത്.വനിതാ മതിലുമായ് ബന്ധപ്പെട്ട വാക്ക് തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വെട്ടേറ്റയാളെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപതിയിൽ ചികിൽസയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP