Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അശ്രദ്ധയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ; ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യവേ മുണ്ട് പിൻചക്രത്തിൽ കുടുങ്ങി; മറിഞ്ഞു വീണ യുവാവ് മരിച്ചത് തലയോട്ടിയിലേറ്റ ഗുരുതരമായ പൊട്ടലിനെ തുടർന്ന്; ഖത്തറിൽ ജോലി ചെയ്യുന്ന സുജിത്ത് ബാബു നാട്ടിലെത്തിയത് രണ്ടു ദിവസം മുന്നേ

അശ്രദ്ധയിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ; ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യവേ മുണ്ട് പിൻചക്രത്തിൽ കുടുങ്ങി; മറിഞ്ഞു വീണ യുവാവ് മരിച്ചത് തലയോട്ടിയിലേറ്റ ഗുരുതരമായ പൊട്ടലിനെ തുടർന്ന്; ഖത്തറിൽ ജോലി ചെയ്യുന്ന സുജിത്ത് ബാബു നാട്ടിലെത്തിയത് രണ്ടു ദിവസം മുന്നേ

മറുനാടൻ ഡെസ്‌ക്‌

ചെറുതുരുത്തി; ഒരു ചെറിയ അശ്രദ്ധ ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളെയും തന്നെയാണ്. രണ്ടു ദിവസം മുൻപാണ് ഖത്തറിൽ നിന്ന് സുജിത്ത് ബാബു നാട്ടിലെത്തിയത്. ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യവേയാണ് സുജിത്തിനെ ദുരന്തം കൂടെ കൂട്ടിയത്. അതിന് കൂട്ടായത് ചെറിയ അശ്രദ്ധയും.

ബൈക്കിൽ കൂട്ടുകാരനൊപ്പം യാത്ര ചെയ്യവെ മുണ്ട് പിൻചക്രത്തിൽ കുടുങ്ങി മറിഞ്ഞു വീഴുകയായിരുന്നു സുജിത്ത്. തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സുജിത്ത് ബാബു സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. മുള്ളൂർക്കര അപ്പനാത്ത് പറമ്പിൽ സുന്ദരൻ, ശാരദ ദമ്പതികളുടെ മകനാണ് മരിച്ച സുജിത്ത് ബാബു(28).

ശനിയാഴ്ച രാത്രി പത്തരയോടെ ആറ്റൂരിലായിരുന്നു അപകടം. ഷൊർണൂരിൽ നിന്നും മുള്ളൂർക്കര വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം.ബൈക്ക് ഓടിച്ചിരുന്ന മുള്ളൂർക്കര സ്വദേശി കോലോത്തും പറമ്പിൽ രാമൻ മകൻ കൃഷ്ണകുമാർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുമേഷ്, സൂരജ് എന്നിവർ സഹോദരങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP