Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത വേഗതയിൽ പൊലിഞ്ഞത് പ്രതിശ്രുത വരന്റെ സ്വപ്നങ്ങൾ; ദേശീയപാതയിൽ മരണം പതിയിരുന്നത് പൂവാറിലെ വിനീഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങി വരവേ; വരനടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതറിഞ്ഞ് ചങ്കു തകർന്ന് കണ്ണൂർ; കണിച്ചുകുളങ്ങര ദേശീയപാതയിലെ അപകടത്തിലെ ഇടിയുടെ ആഘാതത്തിൽ ട്രാവലർ രണ്ടായി പിളർന്നു; ആളുകളെ പുറത്തെടുത്തത് ട്രാവലർ വെട്ടിപ്പൊളിച്ച്; കണിച്ചുകുളങ്ങരയെ കരയിപ്പിച്ച അപകടം ഇങ്ങനെ

അമിത വേഗതയിൽ പൊലിഞ്ഞത് പ്രതിശ്രുത വരന്റെ സ്വപ്നങ്ങൾ; ദേശീയപാതയിൽ മരണം പതിയിരുന്നത് പൂവാറിലെ വിനീഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങി വരവേ; വരനടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതറിഞ്ഞ് ചങ്കു തകർന്ന് കണ്ണൂർ; കണിച്ചുകുളങ്ങര ദേശീയപാതയിലെ അപകടത്തിലെ ഇടിയുടെ ആഘാതത്തിൽ ട്രാവലർ രണ്ടായി പിളർന്നു; ആളുകളെ പുറത്തെടുത്തത് ട്രാവലർ വെട്ടിപ്പൊളിച്ച്; കണിച്ചുകുളങ്ങരയെ കരയിപ്പിച്ച അപകടം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ ദേശീയ പാതയിൽ ട്രാവലറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് പ്രതിശ്രത വരനടക്കം മൂന്നു പേർ കൊല്ലപ്പെട്ടന്ന വാർത്ത വന്നതിന് പിന്നാലെ കണ്ണൂരിന്റെ നെഞ്ചു പിടയുകയാണ്. അമിത വേഗത മൂലം റോഡിൽ പൊലിഞ്ഞത് പൂവാറിലെ വിനീഷ് എന്ന യുവാവിന്റെ സ്വപ്‌നങ്ങൾ കൂടിയായിരുന്നു. വെള്ളിയാഴ്‌ച്ച പുലർച്ചെയാണ് കണ്ണൂർ ഇരിട്ടി സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടത്. അമിത വേഗതയാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു. കണ്ണൂർ ഇരിട്ടി ഉദയകത്ത് തെക്കേതിൽ വീട്ടിൽ വിജയകുമാർ (38), വിനീഷ് (25), പ്രസന്ന (55) എന്നിവരാണ് മരിച്ചത്.

പൂവാറിൽ വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മങ്ങുകയായിരുന്നു ടെമ്പോ ട്രാവലറിലുള്ള സംഘം. ഇതിലുണ്ടായിരുന്ന പതിനൊന്ന് പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നു പേർ കുട്ടികളാണ്. കണിച്ചുകുളങ്ങര ജങ്ഷനിൽ കാണിക്കവഞ്ചിക്ക് മുന്നിലാണ് അപകടം. തിരുവനന്തപുരത്തായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ഇതു കഴിഞ്ഞ് കണ്ണൂരിലേക്ക് പോകുകയായിരുന്നു ട്രാവലർ. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റാണ് ട്രാവലറുമായി കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ ട്രാവലർ ഓവർടേക്ക് ചെയ്തതിന് പിന്നാലെ കെഎസ്ആർടിസി ബസ് വരുന്ന്ത് കണ്ട് വലത്തോട്ട് വെട്ടിച്ചതാണ് അപകടമുണ്ടായത്.

ട്രാവലറിന്റെ പുറക് വശത്തായി ബസ് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാവലർ രണ്ടായി പിളർന്നിരുന്നു.പരിക്കേറ്റവരെ മാരാരിക്കുളം പൊലീസും നാട്ടുകാരും ചേർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പൊട്ടിയടർന്ന് ഒരുവശത്തേക്ക് മറിഞ്ഞ ടെമ്പോ ട്രാവലറിൽനിന്ന് വളരെ കഷ്ടപ്പെട്ടാണ് ആളുകളെ പുറത്തെത്തിച്ചത്. ഓടിക്കൂടിയ നാട്ടുകാരും പിന്നാലെ വാഹനങ്ങളിലെത്തിയവരുംകൂടി ചേർന്നാണ് വാനിന്റെ ഭാഗങ്ങൾ പൊളിച്ച് എല്ലാവരെയും പുറത്തെടുത്തത്. മൂന്നുപേർ സംഭവസ്ഥത്തുതന്നെ മരിച്ചിരുന്നു.

ദേശീയ പാതയിലെ അപകടത്തിന് ദൃക്‌സാക്ഷിയായതിന്റെ ഷോക്കിലാണ് ഇരിങ്ങാലക്കുട അവിട്ടത്തൂർ കദളിക്കാട്ടിൽ സനീഷ്. തിരുവനന്തപുരത്തെ ജോലിസ്ഥലത്തുനിന്ന് തന്റെ കാറിൽ ഇരിങ്ങാലക്കുടയിലേക്ക് പോകുകയായിരുന്നു സനീഷ്. സനീഷ് ഓടിച്ചിരുന്ന കാറിന്റെ മുമ്പിലാണ് ടെമ്പോ ട്രാവലർ ഉണ്ടായിരുന്നത്. രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിരുന്നതിനാൽ അധികവാഹനങ്ങളൊന്നും റോഡിൽ ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് തൊട്ടുമുന്നിലെ അപകടം സനീഷ് കണുന്നത്.

മറ്റൊരു വാഹനത്തെ മറികടന്ന് അല്പം വളഞ്ഞുവന്ന കെ.എസ്.ആർ.ടി.സി.ബസ് അതിശക്തിയായി ടെമ്പോ ട്രാവലറിന്റെ വശത്തായി ഇടിക്കുകയായിരുന്നു. സനീഷ് ഉൾപ്പെടെയുള്ളവർ പെട്ടന്ന് വണ്ടിനിർത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ട്രാവലറിനുള്ളിൽ കുടുങ്ങിയവരെ വളരെ പണിപ്പെട്ടാണ് പുറത്തെത്തിച്ചതെന്ന് സനീഷ് പറയുന്നു. അപ്പോഴേക്കും ഇടിയുടെ ശബ്ദംകേട്ട് നാട്ടുകാരും ഓടിയെത്തി.

ഇരുവശങ്ങളിൽനിന്ന് വാഹനത്തിൽ വന്നവരും രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ചു. മൂന്നുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നതായി സനീഷ് പറയുന്നു. മൂന്ന് ആംബുലൻസുകളെത്തിയാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP