Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈബരാബാദ് ഏറ്റുമുട്ടൽ കൊല രാജ്യത്തെങ്ങും പ്രചോദനമാകുന്നു: വാളയാർ പ്രതിക്ക് പിന്നാലെ നാല് വയസുകാരിയെ ബലാത്സംഗം ചെയ്തയാൾക്ക് നേരെയും ആക്രമണം; ഇൻഡോറിൽ ഇരുപത്തെട്ട് കാരനെ അടിച്ച് നിരപ്പാക്കിയത് കോടതി വളപ്പിൽ അഭിഭാഷകർ ചേർന്ന്

സൈബരാബാദ് ഏറ്റുമുട്ടൽ കൊല രാജ്യത്തെങ്ങും പ്രചോദനമാകുന്നു: വാളയാർ പ്രതിക്ക് പിന്നാലെ നാല് വയസുകാരിയെ ബലാത്സംഗം ചെയ്തയാൾക്ക് നേരെയും ആക്രമണം; ഇൻഡോറിൽ ഇരുപത്തെട്ട് കാരനെ അടിച്ച് നിരപ്പാക്കിയത് കോടതി വളപ്പിൽ അഭിഭാഷകർ ചേർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ഇഡോർ (മധ്യപ്രദേശ്): തെലങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്ടറെ ക്രൂര ബലാത്സംഗം ചെയ്തശേഷം കൊന്ന് കത്തിച്ച കേസിലെ പ്രതികളെ പൊലീസ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. പിന്നാലെ വാളയാർ കേസിൽ കോടതി വെറുതെവിട്ട പ്രതിക്കുനേരെ ആക്രമണമുണ്ടായി. അതിനിടെയാണ് മധ്യപ്രദേശിലും സമാനമായ സംഭവമുണ്ടായിരിക്കുന്നത്. നാലു വയസുകാരിയെ ബലാത്സംഗംചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിയായ 28കാരനെ അഭിഭാഷകർ സംഘംചേർന്ന് മർദ്ദിച്ചു. മധ്യപ്രദേശിലെ ഇഡോർ ജില്ലയിലുള്ള കോടതി പരിസരത്താണ് സംഭവം.

മൂന്ന് ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതോടെ കോടതിയിലെത്തിയ അങ്കിത് വിജയ്വർജിയ എന്നയാൾക്കാണ് അഭിഭാഷകരുടെ മർദ്ദനമേറ്റത്. ഇയാൾ കോടതി പരിസരത്ത് എത്തിയതോടെ രണ്ട് അഭിഭാഷകരാണ് ആദ്യം മർദ്ദനം തുടങ്ങിയതെന്ന് ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് മറ്റ് അഭിഭാഷകരും പ്രതിയെ ആക്രമിക്കാനെത്തി. പിന്നീട് പൊലീസാണ് ഇയാളെ രക്ഷപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. സംഭവത്തിൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

അതിനിടെ, അങ്കിത് വിജയ്വർജിയയ്ക്കുവേണ്ടി കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് പ്രദേശത്തെ ബാർ അസോസിയേഷൻ തീരുമാനമെടുത്തിട്ടുണ്ട്. മാതാപിതാക്കൾക്കൊപ്പം റെയിൽവെ ഓവർബ്രിഡ്ജിനടിയിൽ ഉറങ്ങിക്കിടന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് അങ്കിത്. ഇയാൾ കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ്് പ്രതിയെ പൊലീസ് പിടികൂടിയത്. ഇതോടെ പീഡനക്കേസ് പ്രതികൾക്കും കോടതി വിട്ടവർക്കുമെല്ലാം സുരക്ഷ കൂട്ടാൻ പൊലീസ് തീരുമാനിച്ചേക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP