Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി ആർഎസ്എസിനെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കേ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു സിപിഎമ്മിനെ വെട്ടിലാക്കിയ അരുണൻ മാസ്റ്റർക്കെതിരേ നടപടി; ഇരിങ്ങാലക്കുട എംഎൽഎയുടെ നടപടി ന്യായീകരിക്കാനാവത്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്; നടപടി സൈബർ സഖാക്കൾക്കടക്കം ഉത്തരം മുട്ടിയപ്പോൾ

പിണറായി ആർഎസ്എസിനെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കേ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു സിപിഎമ്മിനെ വെട്ടിലാക്കിയ അരുണൻ മാസ്റ്റർക്കെതിരേ നടപടി; ഇരിങ്ങാലക്കുട എംഎൽഎയുടെ നടപടി ന്യായീകരിക്കാനാവത്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്; നടപടി സൈബർ സഖാക്കൾക്കടക്കം ഉത്തരം മുട്ടിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സി.പി.എം ഇരിങ്ങാലക്കുട എംഎൽഎ കെ.യു. അരണൻ മാസ്റ്റർക്കെതിരേ നടപടിയെടുക്കാൻ തൃശൂർ ജില്ലാക്കമ്മറ്റിക്ക് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശം നൽകി. അരുണന്റെ നടപടി ന്യായീകരിക്കാനാകില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് നിരീക്ഷിച്ചു.

ജനപ്രതിനിധിയാണെങ്കിലും ആർഎസ്എസ് പരിപാടിയിൽ പാർട്ടി എംഎൽഎ പങ്കെടുക്കുവാൻ പാടില്ലായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. എംഎൽഎയ്‌ക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ  കമ്മറ്റിക്ക് നടപടിക്ക് നിർേദശം നൽകിയത്.

ആർഎസ്എസിന്റെ പുസ്തക വിതരണം ഉദ്ഘാടനം ചെയ്തത്. ആർഎസ്എസിന്റെ തൃശൂർ ഊരകം ശാഖ തിങ്കളാഴ്ച സംഘടിപ്പിച്ച പുസ്തക വിതരണത്തിലാണ് ഉദ്ഘാടകനായി സി.പി.എം എംഎൽഎ എത്തിയത്. ആർഎസ്എസ് സേവാ പ്രമുഖ് ആയിരുന്ന പി.എസ്. ഷൈനിന്റെ സ്മരാണാർഥമുള്ള ചടങ്ങാണ് പുസ്തവിതരണം നടത്തിയും വിദ്യാർത്ഥികളെ അനുമോദിച്ചും സിപിഎമ്മിന്റെ പുതുമുഖ എംഎൽഎയായ അരുണൻ ഉദ്ഘാടനം ചെയ്തത്.

എന്നാൽ ആർഎസ്എസ് പരിപാടിയാണെന്ന് അറിയാതെയാണ് പങ്കെടുക്കാൻ പോയതെന്നാണ് കെ.യു. അരുൺ പിന്നീട് വ്യക്തമാക്കിയത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി വിളിച്ചറിയിച്ച പരിപാടിയായതിനാലാണ് പങ്കെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സി.പി.എം നേതാക്കൾ ആർഎസ്എസിനെതിരേ ശക്തമായ നിലപാടുകളെടുക്കുന്ന സാഹചര്യത്തിൽ പ്രമുഖ എംഎൽഎ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. എംഎൽഎയും ആർഎസ്എസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ് ഇതെന്നു പ്രചരിക്കപ്പെട്ടു. എംഎൽഎക്കെതിരെ നടപടി സ്വീകരിക്കണമെന്ന വികാരവും ശക്തമായി.

സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കോൺഗ്രസുകാർ സിപിഎമ്മിനെതിരെ രംഗത്തെത്തി്. രാത്രി ആർ.എസ്.എസും പകൽ കോൺഗ്രസ്സുമെന്ന് തങ്ങളെ കളിയാക്കുന്ന സിപിഎമ്മിന്റെ തനിനിറം കോൺഗ്രസും ലീഗും അഭിപ്രായപ്പെട്ടത്. സ്വന്തം എംഎൽഎ ആർഎസ്എസ് വേദിയിൽ എത്തിയ ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയതോടെ സൈബർ സഖാക്കളും നിശബ്ദരായി.

നേരത്തെ വനിതാലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഖമറുന്നീസ അൻവർ തിരൂരിൽ ബിജെപി സംഘടിപ്പിച്ച ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത് വലിയ വിവാദത്തിലായിരുന്നു. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ഖമറുന്നീസയെ ആക്രമിക്കാൻ മുന്നിൽ നിന്നത് സി.പി.എം അണികൾ തന്നെയായിരുന്നു. അന്ന് ഖമറുന്നീസ ബിജെപി വേദിയിലെത്തിയതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP