Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോവിഡ് പശ്ചാത്തലത്തിൽ വിമാനത്താവളം ഏറ്റെടുക്കുന്നതിൽ മടിച്ച് അദാനി ഗ്രൂപ്പും; വിമാത്താവളങ്ങൾ ഏറ്റെടുക്കുന്നതിനുള്ള കാലാവധി ആറ് മാസക്കാലം കൂടി നീട്ടി ചോദിച്ച് ആദാനി ഗ്രൂപ്പ്; എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയോട് ആറ് മാസത്തെ സമയം ചോദിച്ചു; തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതും വൈകിയേക്കും  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവൽക്കരണത്തിൽ സർക്കാരിനോട് സമയം നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ്. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതു സംബന്ധിച്ച തീരുമാനം വൈകും. കോവിഡ്-19 വ്യാപിച്ചതിനെത്തുടർന്ന് നേരത്തേ അനുവദിച്ച വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിന് ആറുമാസംകൂടി സമയം നൽകണമെന്നാണ് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയോട് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം, ഗുവാഹാട്ടി, ജയ്പുർ, അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. ആറു വിമാനത്താവളങ്ങളുടെയും നടത്തിപ്പ് ടെൻഡറിലൂടെ അദാനി ഗ്രൂപ്പാണ് നേടിയെടുത്തത്. ഇതിൽ കരാർ ഒപ്പുവച്ച അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു വിമാനത്താവളങ്ങളുടെ നടത്തിപ്പിനാണ് കൂടുതൽ സമയം വേണമെന്ന് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടത്. ഇതോടെ പട്ടികയിലുള്ള തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണ നടപടികൾ വൈകുമെന്ന് ഉറപ്പായി.

നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിൽ അദാനി ഗ്രൂപ്പ് വൈമുഖ്യം കാണിക്കുകയാണെങ്കിൽ സംസ്ഥാനസർക്കാരിന് ഇത് വിട്ടുനൽകാൻ കേന്ദ്രത്തിന് കഴിയും. കേന്ദ്ര, സംസ്ഥാന സർക്കാരുടെ അഭിപ്രായഐക്യം സാധ്യമാകാത്തതുകൊണ്ടാണ് വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണ നടപടികൾ വൈകിയത്.

അദാനി ഗ്രൂപ്പിന് നടത്തിപ്പവകാശം വിട്ടുനൽകില്ലെന്ന് കേരള സർക്കാർ തീരുമാനിച്ചതോടെയാണ് സ്വകാര്യവത്കരണം അനിശ്ചിതത്വത്തിലായത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സംസ്ഥാന സർക്കാരിന് നൽകണമെന്നാവശ്യപ്പെട്ട് കേരളം ആദ്യംമുതലേ രംഗത്തുണ്ടായിരുന്നു. ഇതിനായി കെ.എസ്‌ഐ.ഡി.സി.യുടെ നേതൃത്വത്തിൽ ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്(ടിയാൽ) എന്ന കമ്പനി രൂപവത്കരിച്ച് ടെൻഡർ നടപടികളിൽ പങ്കെടുത്തു. എന്നാൽ കൂടുതൽ തുക ക്വാട്ട് ചെയ്ത അദാനി ഗ്രൂപ്പിനാണ് ടെൻഡർ ലഭിച്ചത്.

സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരുൾപ്പെടെ നൽകിയ കേസുകൾ ഇപ്പോൾ സുപ്രീംകോടതിയിലാണ്. എന്നാൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ടെങ്കിലും സ്വകാര്യവത്കരണനടപടികളിൽ നിയമതടസ്സങ്ങളില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ്സിങ് പുരി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.സ്വകാര്യവത്കരണത്തിൽ അന്തിമതീരുമാനമാകാതെ വന്നതോടെ വിമാനത്താവളത്തിന്റെ വികസനവും പ്രതിസന്ധിയിലായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP