Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തകർന്നു വീഴാവുന്ന മേൽക്കൂര; കാലിത്തൊഴുത്തിനേക്കാൾ മോശമായ അവസ്ഥയിൽ ഉൾവശം; പെൺകുട്ടികൾക്ക് തുണി മാറാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും പോലും ബുദ്ധിമുട്ട്; അടച്ചുറപ്പും സുരക്ഷിതത്വവും ഒന്നുമില്ല; രാജീവ് ഗാന്ധി ഭവനനിർമ്മാണ പദ്ധതിയിൽ നിർമ്മിച്ച കുറുപ്പംപടി ചുണ്ടക്കുഴി അകനാട് ആദിവാസി കോളനിയുടെ ശോചനീയാവസ്ഥയുടെ നേർചിത്രം ഇങ്ങനെ

തകർന്നു വീഴാവുന്ന മേൽക്കൂര; കാലിത്തൊഴുത്തിനേക്കാൾ മോശമായ അവസ്ഥയിൽ ഉൾവശം; പെൺകുട്ടികൾക്ക് തുണി മാറാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും പോലും ബുദ്ധിമുട്ട്; അടച്ചുറപ്പും സുരക്ഷിതത്വവും ഒന്നുമില്ല; രാജീവ് ഗാന്ധി ഭവനനിർമ്മാണ പദ്ധതിയിൽ നിർമ്മിച്ച കുറുപ്പംപടി ചുണ്ടക്കുഴി അകനാട് ആദിവാസി കോളനിയുടെ ശോചനീയാവസ്ഥയുടെ നേർചിത്രം ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖരൻ

പെരുമ്പാവൂർ: എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന മേൽക്കൂര. കാലിത്തൊഴിത്തിനേക്കാൾ കഷ്ടമായ ഉൾവശം. വയ്‌പ്പും കുടിയും കിടപ്പുമെല്ലാം ഒറ്റമുറിക്കുള്ളിൽ. പെൺകുട്ടികൾ തുണിമാറുന്നതും പ്രഥമീക കൃത്യങ്ങൾ നിർവ്വഹിക്കുന്നതും വീട്ടിലെ പുരുഷ അംഗങ്ങൾ പുറത്തിറങ്ങുമ്പോൾ മാത്രം. അടച്ചുറപ്പും പേരിന് മാത്രം. കുറുപ്പംപടി ചുണ്ടക്കുഴി അകനാട് രാജീവ് ഗാന്ധി കോളനി നിവാസികളുടെ ദുരിത ജീവിതത്തിന്റെ നേർസാക്ഷ്യം ഇങ്ങിനെയാണ്. രാജീവ് ഗാന്ധി ഭവന നിർമ്മാണ പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച വീടുകൾ വാസയോഗ്യമല്ലാതായിട്ട് ദശാബ്ദങ്ങൾ പിന്നിട്ടെന്നും തങ്ങളുടെ ദുരിതം അധികൃതർ അടുത്തറിഞ്ഞിട്ടും കണ്ടില്ലന്ന് നടിക്കുകയാണെന്നുമാണ് കോളനിവാസികളുടെ ആക്ഷേപം.

4 സെന്റ് ഭൂമിയിൽ നിർമ്മിച്ച ഒറ്റമുറി വീട്ടിലാണ് ഇവിടെ ഏഴുകുടുമ്പങ്ങൾ നരകജീവിതം നയിക്കുന്നത്.14 കുടുംമ്പങ്ങൾക്കാണ് ഇവിടെ വീട് അനുവദിച്ചിരുന്നത്.പദ്ധതി പതിവഴിയിൽ മുടങ്ങിയതോടെ ബാക്കിയുള്ള വീടുനിർമ്മാണം പ്രഖ്യാപനത്തിലൊതുങ്ങി. ഒട്ടുമിക്ക വീടുകളുടെയും മുകൾവാർക്ക കാലപ്പഴക്കത്താൽ അടർന്നുതുടങ്ങിയിട്ടുണ്ട്.വീടിന്റെയും കക്കൂസിന്റെയും വാതിലുകളും ജനാലകളുമൊക്കെ ദ്രവിച്ചും പഴകിയും നശിച്ചു.തുണികൊണ്ടും പാട്ടയും പലകഷണങ്ങളും ഉപയോഗിച്ചുമാണ് വീട്ടുകാർ താൽക്കാലിക മറകൾ ഒരുക്കിയിട്ടുള്ളത്.

ഇതുമൂലം കൂടുമ്പങ്ങളിലെ മുതിർന്ന പെൺകുട്ടികൾ അനുഭവിക്കുന്ന പെടാപ്പാട് വിവരണാതീതമാണ്.പുരുഷ അംഗങ്ങൾ മാറാതെ വസ്ത്രം മാറാനോ പ്രാഥമീക കൃതൃങ്ങൾ നിർവ്വഹിക്കാനോ നിർവ്വാഹമില്ലാത്ത അവസ്ഥയിൽ ഇവർ കഴിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി.15നും 20 മിടയിൽ പ്രായമുള്ള പത്തോളം കുട്ടികൾ ഏഴുകുടുമ്പങ്ങളിലായി ഇവിടെ താമസിക്കുന്നുണ്ട്.

വീടുകൾ നന്നാക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് താമസക്കാർ മുട്ടാത്തവതിലുകളില്ല.പഞ്ചായത്തിൽ ചെന്നപ്പോൾ വീടും സ്ഥലവും നൽകിയ ഹൗസിങ് ബോർഡിനെ സമീപിക്കാനായിരുന്നു അധികൃതരുടെ നിർദ്ദേശം.ഇതു പ്രകാരം ഹൗസിങ് ബോർഡിനെ സമീപിച്ചെങ്കിലും ഒഴിവുകിഴുവുകൾ നിരത്തി അവരും കൈകഴുകി.ദുരന്തം മുന്നിൽക്കണ്ടാണ് ഈ കുടുമ്പങ്ങളുടെ ഇപ്പോഴത്തെ ജീവിതം.പെൺമക്കളുടെ സുരക്ഷയിൽ തങ്ങൾക്കുള്ള ആശങ്കയും കോളനിവാസികൾ മറുനാടനുമായി പങ്കിട്ടു.പെൺകുട്ടികൾക്ക് നേരെ നാൾനാൾ വർദ്ധിച്ചുവരുന്ന അക്രമസംഭവങ്ങൾ കോളനിവാസികളായ മതാപിതാക്കളുടെയും നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചിട്ടുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അടുത്തിടെ ഇവിടേയ്ക്കുള്ള റോഡ് പഞ്ചായത്ത് ഏറെക്കുറെ സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്.കോളനിയിൽ വീടുകൾ സ്ഥിതിചെയ്യുന്നതിന്റെ സമീപപ്രദേശങ്ങൾ കാടുകയറി മൂടിയ നിലയിലാണ്.കുറുപ്പംപടിയിൽ നിന്നും ഇടത്തേയ്ക്ക് മാറി അഞ്ച് കിലോമീറ്ററോളം അകലെ മുടക്കുഴ പഞ്ചായത്തിലെ അകനാട് സെന്റ്‌മേരീസ് പള്ളിക്കടുത്ത് സ്ഥിതിചെയ്യുന്ന ഈ കോളനിയിലേയ്ക്ക് രാഷ്ട്രീയക്കാരോ പൊതുപ്രവർത്തകരോ എത്തുന്നതും നാമമാത്രമാണെന്നാണ് താമസക്കാരുടെ വെളിപ്പെടുത്തൽ.തിരഞ്ഞെടുപ്പ് കാലത്ത് വിരുന്നെത്തുന്ന രാഷ്ട്രീയ പാർട്ടി നേതാക്കാൾ പിന്നീട് കണ്ടഭാവം പോലും നടിക്കാറില്ലന്നും ഇവർ അറിയിച്ചു.

രോഗികളും ജോലിയെടുക്കാൻ പറ്റാത്തവരുമായി ഏതാനും പേരും ഇവിടെ താമസിക്കുണ്ട്.നിത്യചെലവിനും ചികത്സയ്ക്കും മാർഗ്ഗമില്ലാത്ത സ്ഥിതിയിലാണ്് ഇവർ ദൈനംദിന ജീവിതം തള്ളി നീക്കുന്നത്.ഇവരെ സഹായിക്കാൻ ആരെങ്കിലും മുന്നോട്ടുവന്നില്ലങ്കിൽ ഈ കുടുമ്പങ്ങളുടെ ഭാവിജീവിതം അവതാളത്തിലാവുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.കോളനിവാസികളുടെ ദുരിതജീവിതവും സുരക്ഷിതത്വമില്ലായ്മയും ചൂണ്ടിക്കാട്ടി പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ഉന്നതങ്ങളിലേയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP