Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`ഈ വഷളന്മാർ ശ്രീരാമനെ അപമാനിക്കുകയാണ്`; പ്രധാനമന്ത്രിക്ക് കത്തയച്ചത് മാതൃക പുരുഷനായ ശ്രീരാമനെ തെരുവിൽ അപമാനിച്ചതിനെതിരെ; വീട്ടിൽ വന്ന് ജയ് ശ്രീറാം വിളിച്ചാൽ ഞാനും കൂടാം പക്ഷേ മുദ്രാവാക്യം വിളി കൊലവിളിയാകരുതെന്ന് പരിഹാസം; ചന്ദ്രനിലേക്ക് പോകാൻ പറഞ്ഞ ബി ഗോപാലകൃഷ്ണന്റെ വിവരക്കേടുകൾക്ക് മറുപടിയില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ

`ഈ വഷളന്മാർ ശ്രീരാമനെ അപമാനിക്കുകയാണ്`; പ്രധാനമന്ത്രിക്ക് കത്തയച്ചത് മാതൃക പുരുഷനായ ശ്രീരാമനെ തെരുവിൽ അപമാനിച്ചതിനെതിരെ; വീട്ടിൽ വന്ന് ജയ് ശ്രീറാം വിളിച്ചാൽ ഞാനും കൂടാം പക്ഷേ മുദ്രാവാക്യം വിളി കൊലവിളിയാകരുതെന്ന് പരിഹാസം; ചന്ദ്രനിലേക്ക് പോകാൻ പറഞ്ഞ ബി ഗോപാലകൃഷ്ണന്റെ വിവരക്കേടുകൾക്ക് മറുപടിയില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉത്തരേന്ത്യൻ മോഡലിൽ ഭീഷണിപോസ്റ്റുമായി എത്തിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് മറുപടിയുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. വീട്ട് മുറ്റത്ത് വന്ന് ജയ് ശ്രീറാം വിളിച്ചാൽ താനും ഒപ്പം കൂടാം എന്നായിരുന്നു അടൂരിന്റെ മറുപടി. ബി ഗോപാലകൃഷ്ണൻ പറയുന്ന വിവരക്കേടുകൾക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജയ് ശ്രീ റാം വിളിക്കാൻ നിർബന്ധിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ രാജ്യത്ത് ശ്രമം നടക്കുന്നുവെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ പ്രകോപനപരമായ ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരുന്നു.

വിവരക്കേടാണ് ബി ഗോപാലകൃഷ്ണൻ പറഞ്ഞതെന്നും അല്ലാതെ ഒന്നുമില്ലെന്നുമായിരുന്നു അടൂരിന്റെ മറുപടി. വിവരക്കേടിന് എന്ത് മറുപടിയാണ് പറയുക?വീടിന് മുൻപിൽ വന്ന് അവർ മുദ്രാവാക്യം വിളിക്കട്ടെ. അവർക്കൊപ്പം താനും കൂടാം. എന്നാൽ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുതെന്നും അടൂർ പറഞ്ഞു.ശ്രീരാമനെ ഈ വഷളന്മാർ അപമാനിക്കുകയാണ്. മാതൃകാപുരുഷനായാണ് ശ്രീരാമനെ എല്ലാവരും കാണുന്നത്. അതിൽ ശക്തമായ പ്രതിഷേധമുണ്ട്. ശ്രീരാമന്റെ പേര് ഇത്തരത്തിൽ ദുരുപയോഗപ്പെടുത്തരുത് എന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞത്.

ബിജെപിക്കാരുടെ മാത്രം സ്വന്തമല്ല ശ്രീരാമൻ. എല്ലാജനങ്ങളും ബഹുമാനിക്കുന്ന ആരാധ്യപുരുഷനാണ് അദ്ദേഹം. ദൈവമായി സ്വീകരിക്കാൻ വയ്യെങ്കിൽ അങ്ങനെ കണ്ടാൽ മതി. അത്യന്തം നീതിമാനും യോഗ്യനുമായുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ നാമധേയത്തെ അപമാനിക്കരുത് എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത് എന്നും അടൂർ

മുൻപ് എതിർ അഭിപ്രായം പറയുന്നവർ പാക്കിസ്ഥാനിലേക്ക് പോകട്ടെ എന്നായിരുന്നു ബിജെപി നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കുറച്ച് കൂടി വ്യത്യസ്തമായ നിലപാടാണ് അവർക്ക്. രാജ്യത്ത് ജയ് ശ്രീറാം വിളികൾ മുഴങ്ങി കേൾക്കാൻ തന്നെയാണ് ബിജെപിക്ക് മൃഗീയ ഭൂരിപക്ഷം സമ്മാനിച്ച് ജനം അധികാരത്തിലേറ്റിയത് എന്നായിരുന്നു ബി ഗോപാലകൃഷ്ണൻ അടൂരിന് മറുപടിയായി പോസ്റ്റിട്ടത്.
'ജയ് ശ്രീറാം' വിളി സഹിക്കാനാവുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലതെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

ഇത് രാമയണമാസമാണെന്നും ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും ഇതു കേൾക്കാൻ പറ്റില്ലെങ്കിൽ ശ്രീഹരിക്കോട്ടയിൽ നിന്നും റോക്കറ്റിലേറി ബഹിരാകശത്തേക്ക് പോകാമെന്നും ഗോപാലകൃഷ്ണൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവർക്കെതിരെ 'നിങ്ങൾ എന്തു നടപടിയെടുത്തെന്ന് ചോദിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ച നടപടിക്കെതിരെയായിരുന്നു ബിജെപി രംഗത്തെത്തിയത്.

അടൂർ ഗോപാലകൃഷ്ണനെ ഭയപ്പെടുത്തി ബി ഗോപാലകൃഷ്ണൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ


ജയ് ശ്രീരാംവിളി സഹിക്കുന്നില്ലങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി അന്യഗ്രഹങ്ങളിൽ ജീവിക്കാൻ പോകുന്നതാണ് നല്ലത്. കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്. ഇന്ത്യയിലും അയൽ രാജ്യങ്ങളിലും ജയ് ശ്രീരാംവിളി എന്നും ഉയരും. എപ്പോഴും ഉയരും കേൾക്കാൻ പറ്റില്ലങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്ട്രർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.

ഇന്ത്യയിൽ ജയ് ശ്രീരാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. ഇനിയും മുഴക്കും. വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയിൽവിളിച്ചില്ലങ്കിൽ പിന്നെ എവിടെ വിളിക്കും. ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നങ്കിൽ അടൂരിന്റെ വീട്ട് പടിക്കൽ ഉപവാസം കിടന്നേനെ.

സർ ,അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്‌കാരത്തെ അപലപിക്കരുത്. ജയ് ശ്രീരാംവിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും. ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും. സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി ഇറക്കിപ്പോളും താങ്കൾ പ്രതികരിച്ചില്ലല്ലൊ...മൗനവൃതത്തിലായിരുന്നൊ?

ഇപ്പോൾ ജയ് ശ്രീരാംവിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം. കേന്ദ്ര സർക്കാരിൽ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനൊ... പരമപുഛത്തോടെ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP