Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ ചാവേറാക്രമണം നടത്തി നാടിനെ കുട്ടിച്ചോറാക്കാൻ തക്കം പാർത്തുനടന്ന കൊടുംഭീകരന് വേണ്ടി ഹാജരായത് അഡ്വ.ബി.എ.ആളൂർ; ഭീകരകുറ്റവാളിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ ആളൂർ എന്നും 'വില്ലൻ പരിവേഷം' ആസ്വദിക്കുന്ന ആൾ; ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകാൻ ആരാണ് വൻതുക മുടക്കിയതെന്ന് ചോദിച്ചപ്പോൾ പ്രൊഫഷണൽ സീക്രട്ടെന്ന് മറുപടി നൽകിയ അഭിഭാഷകൻ; എൻഐഎ കോടതിയിൽ റിയാസ് അബൂബക്കറിനായി എത്തിയത് അംഗരക്ഷകരെ കൂട്ടി

കേരളത്തിൽ ചാവേറാക്രമണം നടത്തി നാടിനെ കുട്ടിച്ചോറാക്കാൻ തക്കം പാർത്തുനടന്ന കൊടുംഭീകരന് വേണ്ടി ഹാജരായത് അഡ്വ.ബി.എ.ആളൂർ; ഭീകരകുറ്റവാളിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ ആളൂർ എന്നും 'വില്ലൻ പരിവേഷം' ആസ്വദിക്കുന്ന ആൾ; ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരാകാൻ ആരാണ് വൻതുക മുടക്കിയതെന്ന് ചോദിച്ചപ്പോൾ പ്രൊഫഷണൽ സീക്രട്ടെന്ന് മറുപടി നൽകിയ അഭിഭാഷകൻ; എൻഐഎ കോടതിയിൽ റിയാസ് അബൂബക്കറിനായി എത്തിയത് അംഗരക്ഷകരെ കൂട്ടി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കേരളത്തെ ആകെ ഞെട്ടിക്കുന്ന വാർത്തയാണ് തിങ്കളാഴ്ച രാവിലെ കേട്ടത്. ഐഎസിസ് ആശയങ്ങളിൽ ആകൃഷ്ടനായ മലയാളി റിയാസ് അബൂബക്കർ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്നാണ് എൻഐഎ വെളിപ്പെടുത്തുന്നത്. ശ്രീലങ്കൻ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ടാണ് പാലക്കാട് മുതലമട സ്വദേശിയായ റിയാസ് അബൂബക്കർ എൻഐഎയുടെ കസ്റ്റഡിയിലായത്. കൊടുംഭീകരന് വേണ്ടി കോടതിയിൽ ഇന്ന് ഹാജരായത് അഡ്വ.ബി.എ.ആളൂരാണെന്ന വാർത്ത പിന്നാലെ വന്നു. എൻഐഎ കോടതിയിൽ ആളൂർ എത്തിയത് അംഗരക്ഷരെക്കൂട്ടിയാണ്.

രാവിലെ ഓഫീസിൽ നിന്ന് പുറപ്പെട്ടതുമുതൽ അംഗരക്ഷകർ ആളൂരിനെ അനുഗമിച്ചിരുന്നു. ആളൂരും ജൂനിയർമാരായ 3 അഭിഭാഷകരും സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ സ്‌കോർപിയോയിൽ എട്ടംഗ സംഘമാണ് അനുഗമിച്ചിരുന്നത്. ആളൂർ കോടതി ഹാളിൽ പ്രവേശിച്ച ശേഷമാണ് ഇവർ പിന്മാറിയത്. രാവിലെ മുതൽ ഇവരിൽ ചിലർ കോടതി പരിസരത്ത് തമ്പടിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയായിരുന്നു. റിയാസിന് വേണ്ടി കോടതിയിൽ ഹാജരാവാൻ എത്തുമ്പോൾ ഹിന്ദു സംഘടനകളുടെ ആക്രമണമുണ്ടാവുമെന്ന് ആളൂരും കൂട്ടരും ഭയപ്പെട്ടിരുന്നു.ഇക്കാര്യം അടുപ്പക്കാരുമായി ആളൂർ പങ്കിടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സ്വയം സുരക്ഷയൊരുക്കി ആളൂർ കോടതിയിൽ എത്തിയതെന്നാണ് സൂചന

കഴിഞ്ഞ ദിവസം കൊച്ചി എൻ ഐ എ കോടതിയിൽ ആളൂർ ഹാജരായി റിയാസിന് വേണ്ടി അഡ്വ.ആളൂർ മെമോ അപ്പിയറൻസ് നൽകി.റിയാസിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻ ഐ എ സമർപ്പിച്ചിട്ടുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് ആളൂർ റിയാസിന്റെ വക്കാലത്ത് സ്വീകരിക്കാൻ അനുമതി തേടി കഴിഞ്ഞ വെള്ളിയാഴ്ച കോടതിയെ സമീപിച്ചത്. ഇന്ന് റിയാസിനെ എൻ ഐ എ കോടതിയിൽ ഹാജരാക്കുമ്പോൾ ഇയാളെ കണ്ട്, സംസാരിച്ച് വക്കാലത്ത് ഒപ്പിട്ട് വാങ്ങുന്നതിന് അഡ്വ.ആളൂരിന് എൻ ഐ എ കോടതിയിൽ നിന്നും അനുമതി ലഭിച്ചതായി ആളൂരിന്റെ കൊച്ചി ഓഫീസ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് കസ്റ്റഡി അപേക്ഷയിന്മേൽ കോടതിയിൽ നടക്കുന്ന വാദത്തിൽ റിയാസിന് വേണ്ടി ആളൂർ ഹാജരാവും. നേരത്തെ സൗമ്യവധക്കേസിൽ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായി വില്ലൻ പരിവേഷം നേടിയിരുന്നു.

തൃശ്ശൂർ എരുമപ്പെട്ടി സ്വദേശി ബിജു ആന്റണി ആളൂർ എന്ന അഡ്വ. ബി.എ ആളൂർ മുംബൈ കേന്ദ്രമായാണ് പ്രാക്ടീസ് ചെയ്യുന്നത്. ഇടക്കാലത്ത് 1998 മുതൽ 2002 വരെ തൃശ്ശൂർ വടക്കാഞ്ചേരി കോടതിയിൽ സിവിൽ, ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്തിരുന്നു. 2002 മുതൽ വീണ്ടും മുംബൈയിലേക്ക് മടങ്ങി. ഗോവിന്ദച്ചാമിയുടെ കേസ് ആരാണ് തന്നെ ഏൽപിച്ചതെന്ന് ആളൂർ വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. അത് പ്രൊഫഷണൽ സീക്രസിയാണെന്നാണ് ആളൂരിന്റെ വാദം. വിചാരണക്കോടതി, ഹൈക്കോടതി, സുപ്രീംകോടതി- എല്ലായിടത്തും ഗോവിന്ദച്ചാമിക്കുവേണ്ടി ആളൂരും അദ്ദേഹത്തിന്റെ അഞ്ചംഗ അഭിഭാഷക സംഘവും ഹാജരായി.

വെറും യാചകനായ ഗോവിന്ദച്ചാമിക്ക് മുംബൈയിൽ നിന്ന് വൻ തുക പ്രതിഫലം വാങ്ങുന്ന ആളൂരിനെ എങ്ങനെ കിട്ടിയെന്ന ചോദ്യവും നേരത്തെ ഉയർന്നുവന്നിരുന്നു. അമിതാഭ് ബച്ചനെതിരെ മുംബൈയിലെ പത്രപ്രവർത്തകൻ നൽകിയ നികുതിവെട്ടിപ്പുകേസാണ് ആളൂരിന്റെ മറ്റുപ്രധാനകേസുകളിൽ ഒന്ന്. ഇതിൽ പത്രപ്രവർത്തകനുവേണ്ടി താൻ ഹാജരായെന്ന് അഡ്വ. ആളൂർ പറഞ്ഞു.കേസിൽ ബച്ചനെതിരെ അന്വേഷണം നടത്താൻ എൻഫോഴ്സ്മെന്റിനോട് മുംബൈ ഹൈക്കോടതി 2007ൽ ആവശ്യപ്പെട്ടതായാണ് തന്റെ നേട്ടമായി ആളൂർ പറയാറുള്ളത്. കൂടാതെ കേരളത്തിലടക്കം രാജ്യവ്യാപകമായി മോഷണം നടത്തിയ ബണ്ടി ചോർ എന്ന കുറ്റവാളിക്കുവേണ്ടി ആളൂർ ഹാജരായിട്ടുണ്ട്. ജിഷ വധക്കേസിലും അധോലോക നേതാവ് ഛോട്ടാരാജന്റെ കേസിലും ഹാജരാവാൻ തയ്യാറായെങ്കിലും അത് സാധിച്ചിരുന്നില്ല.

ഇതിനിടെ റിയാസ് അബുബക്കർ കോട്ടയത്ത് ഒരു ജൂവലറിയിൽ 6 മാസം ജോലി ചെയ്തിരുന്നതായി വിവരമുണ്ട്. കുറച്ചുകാലം റിയാസ് കോയമ്പത്തൂരിൽ കഴിഞ്ഞിരുന്നതായി വിവരം പുറത്തുവന്നിരുന്നു. ഈ കാലയളവിൽ റിയാസ് കോയമ്പത്തൂരിൽ ജ്വലറിയിൽ സെയിൽസ്മാനായി പ്രവർത്തിച്ചിരുന്നെന്നും ഇവിടെ നിന്നും നാട്ടിലെത്തിയ അവസരത്തിലാണ് കോട്ടയത്ത് ജോലിയിൽ പ്രവേശിച്ചതെന്നുമാണ് വീട്ടുകാർ അടുപ്പക്കാരുമായി പങ്കിട്ടവിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP