Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂസ് 18 ചാനലിൽ നിന്നും രാത്രി ചർച്ചക്കായി ഇങ്ങോട്ട് വിളിച്ചു; ഹോംവർക്ക് ചെയ്ത് വീട്ടിൽ നിന്നിറങ്ങവേ മുതിർന്ന നേതാവിനെ കിട്ടിയെന്നും വരേണ്ടെന്നും വിളി വന്നു; മാതൃഭൂമിയിൽ നിന്ന് വിളിച്ചുറപ്പിച്ച സ്മൃതി പരുത്തിക്കാട് പിന്നീട് വിളിച്ചു പറഞ്ഞു വരേണ്ടതില്ല വിഷയം മാറ്റിയെന്ന്; വൈകിട്ട് ചർച്ച നോക്കുമ്പോൾ വിഷയം മാറിയതുമില്ല; മാന്യതയിൽ ഭേദം പാർട്ടി ചാനലുകളായ കൈരളിയും ജയ്ഹിന്ദും ജനവും; മുഖ്യധാരാ ചാനലുകളുടെ അപമാനിക്കൽ ചർച്ചയാക്കി കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ പോസ്റ്റ്

ന്യൂസ് 18 ചാനലിൽ നിന്നും രാത്രി ചർച്ചക്കായി ഇങ്ങോട്ട് വിളിച്ചു; ഹോംവർക്ക് ചെയ്ത് വീട്ടിൽ നിന്നിറങ്ങവേ മുതിർന്ന നേതാവിനെ കിട്ടിയെന്നും വരേണ്ടെന്നും വിളി വന്നു; മാതൃഭൂമിയിൽ നിന്ന് വിളിച്ചുറപ്പിച്ച സ്മൃതി പരുത്തിക്കാട് പിന്നീട് വിളിച്ചു പറഞ്ഞു വരേണ്ടതില്ല വിഷയം മാറ്റിയെന്ന്; വൈകിട്ട് ചർച്ച നോക്കുമ്പോൾ വിഷയം മാറിയതുമില്ല; മാന്യതയിൽ ഭേദം പാർട്ടി ചാനലുകളായ കൈരളിയും ജയ്ഹിന്ദും ജനവും; മുഖ്യധാരാ ചാനലുകളുടെ അപമാനിക്കൽ ചർച്ചയാക്കി കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ന്യൂസ് ചാനലുകളിൽ അന്തിചർച്ചയ്ക്ക് ഗസ്റ്റുകളെ വിളിച്ചുറപ്പിച്ച ശേഷം അവസാന നിമിഷം വരണ്ടെന്ന് പറയാറുണ്ട്? ഉണ്ടോന്നാണ് കോൺഗ്രസ് നേതാവ് കൂടിയായ ആഡ്വ ബിആർഎം ഷഫീർ പറയുന്നത്. ഇതു സംബന്ധിച്ച ഷെഫീറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്. മാന്യതയിൽ ഭേദം പാർട്ടി ചാനലുകളാണെന്നാണ് ഷഫീർ പറയുന്നു.

കോൺഗ്രസിന്റെ യുവ നേതാക്കളിൽ പ്രമുഖനാണ് ഷഫീർ. ആറ്റിങ്ങലിലെ ലോക്‌സഭാ സ്ഥാനാർത്ഥിയായും ഷെഫീറിനെ പരിഗണിച്ചിരുന്നു. പല വിഷയങ്ങളിലും ചാനൽ ചർച്ചകളിൽ വീറോടെ പോരാടുന്ന കോൺഗ്രസ് നേതാവാണ് ഷെഫീർ. എന്നാൽ തങ്ങളെ ആദ്യം വിളിച്ച് ചർച്ചയുടെ സമയം പറഞ്ഞുറപ്പിക്കും. ്അതിന് ശേഷവും വേറെ നേതാക്കളെ ചാനലുകൾ വിളിക്കും.

അതിൽ ഹെവി വെയിയ്റ്റുകൾ വരുമെന്ന് ഉറപ്പായാൽ അദ്യം വിളിച്ച ഷെഫീറിനെ പോലുള്ളവരെ ചാനലുകൾ ഒഴിവാക്കും. ചാനലുകളുടെ പേരും അവതാരകരാണെന്നും പറഞ്ഞതാണ് ഷെഫീർ കാര്യങ്ങൾ വിശദീകരിക്കുന്നത്.

ഷെഫീറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

ഇന്നലെ ന്യൂസ് 18 ചാനലിൽ നിന്നും രാത്രി 8 മണി ചർച്ചക്കായി ഇങ്ങോട്ട് വിളിച്ചു. ഏറെ നേരം ഹോംവർക്ക് ചെയ്ത് ചർച്ചയ്ക്കായി തയ്യാറെടുത്ത് വീട്ടിൽ നിന്നിറങ്ങവേ വിളി വന്നു sorry ഒരു മുതിർന്ന നേതാവ് ഈ ചർച്ചക്ക് വരാമെന്ന് ഏറ്റു. അതുകൊണ്ട് താങ്കൾ ഇന്ന് വരണ്ട. ഇതിന് മുമ്പൊരിക്കൽ മാതൃഭൂമി ചാനലിൽ നിന്നും സ്മൃതി പരുത്തിക്കാട് ഉച്ചക്ക് വിളിച്ച് ചർച്ചയിൽ പങ്കെടുക്കുന്നതിന് വരണം. വിഷയം ഇന്നതാണെന്ന് അറിയിച്ചു. മാതൃഭൂമി ചർച്ച ഒരു വലിയ അവസരമാണെന്ന് കരുതി സന്തോഷിച്ചിരിക്കവേ സ്മൃതി കുറേ കഴിഞ്ഞ് വിളിച്ചു പറഞ്ഞു,,,,

'അത് ഞങ്ങൾ വിഷയം മാറ്റി..ഇതിന് വരേണ്ടതില്ല..''വൈകിട്ട് ചർച്ച നോക്കുമ്പോൾ വിഷയം മാറിയിട്ടില്ല.. മുഖ്യധാരാ ചാനലുകളുടെ സഥിരം അപമാനിക്കലാണ് ഇതെല്ലാം ...5 കൊല്ലത്തിലേറെയായി ചാനൽ ചർച്ചയിൽ സഥിരമായി പങ്കെടുക്കുന്നു ...മാന്യമായി വിഷയത്തിൽ ഗൗരവ പഠനം നടത്തിയാണ് ചർച്ചയിൽ പങ്കെടുക്കുന്നത്..അതുകൊണ്ട് തന്നെ ഒരിക്കലും ഒരിടത്തും പതറേണ്ടി വന്നിട്ടില്ല ..കേരളത്തിലെ നിരവധി വിവാദ ചർച്ചയിൽ നിന്ന് പലരും ഒളിച്ചോടിയപ്പോഴും ചാനലുകളിൽ തെളിവ് നിരത്തി പിടിച്ചു നിന്നുവെന്നാണ് വിശ്വാസം...സ്വന്തം കൈയിൽ നിന്ന് കാശ് മുടക്കി സമയവും ചെലവഴിച്ചാണ് ഓരോ ചർച്ചകൾക്കായി പോകുന്നത്...

ചാനലുകളിൽ വന്നതോടെ ഒത്തിരി പേർ IDENTIFY ചെയ്തുവെന്ന സത്യം വിസ്മരിക്കില്ല.. ചാനലുകൾ സെറ്റ് ചെയ്യുന്ന അജണ്ടയെ അടിച്ചുടക്കാത്ത നിരുപദ്രവകാരികളായ ഹെവി വെയിറ്റുകളെയാണ് പല ചാനലുകൾക്കും പഥ്യം.. അവരെ ഒരു കാരണവശാലും കിട്ടാതാവുമ്പോൾ മാത്രമാണ് എന്നെ പോലെയുള്ളവരെ വിളിക്കുന്നത്... വിളിച്ച് ഇലയിട്ടിട്ട് ഊണില്ലന്ന പല്ലവി ഒത്തിരിയായി.. മാന്യതയിൽ ഭേദം പാർട്ടി ചാനലുകളായ kairali,jaihind,janam tv എന്നിവയാണ്..വാക്ക് മാറ്റാറില്ല....... എന്റെ പരിമിതികളെ പറ്റി നല്ല ബോധ്യമുണ്ട്....പതുക്കെ പതുക്കെ ഈ രംഗം വിടാനൊരുങ്ങുകയാണ്..നമ്മളെ വേണ്ടാത്തിടത്ത് നമ്മളും വലിഞ്ഞ് കയറാനില്ല....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP