Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്നതെടുത്തിട്ട് നാലര വർഷം; പ്രവൃത്തി പരിചയം കുറവ്; ഹൈക്കോടതിയിൽ കേസുകൾ നടത്തിയിട്ടില്ല; എന്നിട്ടും പാർട്ടിയുടെ കെയർഓഫിൽ ഹരിശങ്കർ പ്രസാദിന് ദേവസ്വം സ്റ്റാൻഡിങ് കോൺസലായി നിയമനം; പാർട്ടിക്ക് വേണ്ടി സേവനം അനുഷ്ടിച്ചിട്ടുള്ള സീനിയർ വക്കീലന്മാരെ തഴഞ്ഞുള്ള നിയമനം വിവാദത്തിൽ

സന്നതെടുത്തിട്ട് നാലര വർഷം; പ്രവൃത്തി പരിചയം കുറവ്; ഹൈക്കോടതിയിൽ കേസുകൾ നടത്തിയിട്ടില്ല; എന്നിട്ടും പാർട്ടിയുടെ കെയർഓഫിൽ ഹരിശങ്കർ പ്രസാദിന് ദേവസ്വം സ്റ്റാൻഡിങ് കോൺസലായി നിയമനം; പാർട്ടിക്ക് വേണ്ടി സേവനം അനുഷ്ടിച്ചിട്ടുള്ള സീനിയർ വക്കീലന്മാരെ തഴഞ്ഞുള്ള നിയമനം വിവാദത്തിൽ

ആർ കനകൻ

കൊച്ചി: പ്രവൃത്തി പരിചയവും പാർട്ടി പ്രവർത്തന പാരമ്പര്യവും ഹൈക്കോടതിയിൽ പ്രാക്ടീസുമുള്ള നിരവധി മുതിർന്ന അഭിഭാഷകർ ഉണ്ടായിരിക്കേ സന്നതെടുത്തിട്ട് നാലര വർഷം മാത്രമായ ജൂനിയർ അഭിഭാഷകനെ ഹൈക്കോടതിയിൽ ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിങ് കോൺസൽ ആയി നിയമിച്ച നടപടി വിവാദത്തിൽ.

പത്തനംതിട്ട ഇടയാറന്മുള കോഴിപ്പാലം ശ്രീമംഗലത്ത് വീട്ടിൽ അഡ്വ ഹരിശങ്കർ പ്രസാദിന്റെ നിയമനമാണ് പാർട്ടിക്കുള്ളിൽ വിവാദമായിരിക്കുന്നത്.  ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വീടിന് അടുത്താണ് താമസം. ഹരിശങ്കറിന്റെ പിതാവ് പള്ളിയോട സേവാസംഘം ഭാരവാഹിയായും പ്രവർത്തിക്കുന്നുണ്ട്. 2014 ലാണ് ഹരിശങ്കർ പ്രസാദ് അഭിഭാഷകനായി സന്നതെടുത്തിരിക്കുന്നത്.

ജില്ലയിലെ കോടതികളിൽ നിന്നു പോലും പ്രവൃത്തി പരിചയമില്ലാത്തയാളാണ് ഹരിശങ്കർ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹൈക്കോടതിയിൽ ഇതു വരെ കേസ് നടത്തിയിട്ടില്ല. ഹൈക്കോടതിയിൽ കേസ് നടത്തി പരിചയമുള്ളവരെ മാത്രമേ സ്റ്റാൻഡിങ് കോൺസലായി നിയമിക്കാവു എന്നാണ് ചട്ടം. ഇതാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരത്താണ് ഹരിശങ്കർ എൽഎൽബിക്ക് പഠിച്ചിരുന്നത്. ഇതു കാരണം സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളുമായി വളരെയധികം അടുപ്പമുണ്ട്. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും സജീവ പ്രവർത്തകനുമാണ്. ഈ അടുപ്പമാണ് ഹരിശങ്കറിന്റെ സ്ഥാനലബ്ധിക്ക് പിന്നിലെന്ന് പറയപ്പെടുന്നു.

എല്ലാ കോടതികളിലും കേസ് നടത്തി വർഷങ്ങളുടെ പരിചയ സമ്പത്തുള്ള സിപിഎമ്മിന്റെ നേതാക്കൾ കൂടിയായ അഭിഭാഷകരെ തഴഞ്ഞാണ് ഹരിശങ്കറിന്റെ നിയമനം. ഇതാണ് അവർക്കിടയിൽ അതൃപ്തിക്ക് കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP