1 usd = 71.78 inr 1 gbp = 92.29 inr 1 eur = 79.04 inr 1 aed = 19.54 inr 1 sar = 19.14 inr 1 kwd = 236.23 inr

Nov / 2019
13
Wednesday

ബിജെപിയെ ഭജന സമിതിയെന്ന് വിളിച്ചത് മാനേജ്‌മെന്റ് പ്രസംഗങ്ങളും മോട്ടിവേഷൻ സ്പീച്ചുമായി പരിവാറുകാരിൽ താരമായ പാലാക്കാരൻ; അണികളിൽ ഉണർവ്വ് ഉണ്ടാക്കാൻ അതിവിശ്വസ്തനെ വക്താവാക്കിയത് കുമ്മനം രാജശേഖരൻ; ഗ്രൂപ്പിസത്തിനിടെ ഒതുക്കപ്പെട്ടപ്പോൾ കർഷമോർച്ചാ സംസ്ഥാന അധ്യക്ഷനായി; ആചാരങ്ങൾ സംരക്ഷിക്കാൻ മാത്രമല്ല മനുഷ്യന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും തെരുവിലിറങ്ങണം എന്ന വിമർശനങ്ങൾ കൊള്ളുന്നത് അലസരായ നേതാക്കൾക്ക്; അഡ്വ ജയസൂര്യന്റെ 'ലൈവ്' ബിജെപിയെ പിടിച്ചുലയ്ക്കുമ്പോൾ

July 07, 2019 | 12:50 PM IST | Permalinkബിജെപിയെ ഭജന സമിതിയെന്ന് വിളിച്ചത് മാനേജ്‌മെന്റ് പ്രസംഗങ്ങളും മോട്ടിവേഷൻ സ്പീച്ചുമായി പരിവാറുകാരിൽ താരമായ പാലാക്കാരൻ; അണികളിൽ ഉണർവ്വ് ഉണ്ടാക്കാൻ അതിവിശ്വസ്തനെ വക്താവാക്കിയത് കുമ്മനം രാജശേഖരൻ; ഗ്രൂപ്പിസത്തിനിടെ ഒതുക്കപ്പെട്ടപ്പോൾ കർഷമോർച്ചാ സംസ്ഥാന അധ്യക്ഷനായി; ആചാരങ്ങൾ സംരക്ഷിക്കാൻ മാത്രമല്ല മനുഷ്യന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും തെരുവിലിറങ്ങണം എന്ന വിമർശനങ്ങൾ കൊള്ളുന്നത് അലസരായ നേതാക്കൾക്ക്; അഡ്വ ജയസൂര്യന്റെ 'ലൈവ്' ബിജെപിയെ പിടിച്ചുലയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയെ അമ്പല പാർട്ടിയെന്നും ഭജന സമിതിയെന്നും താരതമ്യപ്പെടുത്തി ഫെയ്‌സ് ബുക്കിൽ ലൈവിട്ട കർഷക മോർച്ചയുടെ സംസ്ഥാന പ്രസിഡന്റിനെതിരെ പരിവാർ സംഘടനകളിൽ അമർഷം പുകയുന്നു. കുമ്മനം രാജശേഖരന്റെ അടുത്ത അനുയായി ആയിരുന്നു ജയസൂര്യൻ. കുമ്മനം പാർട്ടി പ്രസിഡന്റാകുമ്പോഴാണ് ജയസൂര്യൻ പാർട്ടിയുടെ സംസ്ഥാന വക്തവായതും. ഇത്തരത്തിൽ ഹിന്ദു സംഘടനാ നേതൃത്വത്തിൽ സജീവമായിരുന്ന ജയസൂര്യൻ ബിജെപിയെ അപമാനിച്ചുവെന്നാണ് പാർട്ടി നേതാക്കളുടെ വിലയിരുത്തൽ. എങ്കിലും ജയസൂര്യനെതിരെ നടപടിയൊന്നും എടുക്കില്ല. പുനഃസംഘടനാ സമയത്ത് ഉചതിമായ തീരുമാനം എടുക്കും. ഇതൊരു ഭജന സമിതിയാണെന്നും രാഷ്ട്രീയ പാർട്ടിയായി മാറാൻ ഇനിയും മാറേണ്ടതുണ്ടെന്നും ജയസൂര്യ പറഞ്ഞിരുന്നു. ഇത് പാർട്ടി അച്ചടക്ക ലംഘനമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

കോട്ടയം പാലാ സ്വദേശിയാണ് അഡ്വക്കേറ്റ് ജയസൂര്യൻ. മാനേജ്‌മെന്റ് ക്ലാസുകളും മോട്ടിവേഷണൽ ക്ലാസുകളും എടുക്കുന്നതിൽ വിദഗ്ധനാണ് ജയസൂര്യൻ. ചെറുപ്പം മുതൽ തന്നെ ആർ എസ് എസുമായി അടുത്ത് നിന്ന ജയസൂര്യൻ ഹിന്ദു സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്. കുമ്മനം പ്രസിഡന്റായപ്പോൾ ജയസൂര്യനെ വക്തവാക്കി. കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കാനുള്ള കഴിവ് മനസ്സിലാക്കിയായിരുന്നു ഇത്. പാർട്ടി യോഗങ്ങളിലും മറ്റും പ്രവർത്തകിൽ ആത്മവിശ്വാസമുണ്ടാക്കാൻ ജയസൂര്യന്റെ പ്രഭാഷണങ്ങളെ ഉപയോഗിക്കാനായിരുന്നു കുമ്മനം ലക്ഷ്യമിട്ടത്. എന്നാൽ കുമ്മനത്തിന് വളരെ കുറച്ചു കാലം മാത്രമേ അധ്യക്ഷ സ്ഥാനത്ത് തുടരാനായുള്ളൂ. പിന്നീട് പി എസ് ശ്രീധരൻ പിള്ള എത്തിയതോടെ ജയസൂര്യനെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റി. കുമ്മനത്തിന് വിഷമം ഉണ്ടാകാതിരിക്കാൻ കർഷക മോർച്ചയും നൽകി. ഇത്തരത്തിലൊരു നേതാവാണ് ബിജെപിക്ക് പുതു ഊർജ്ജം നൽകാനുള്ള നിർദ്ദേശങ്ങൾ സോഷ്യൽ മീഡിയയിലൂടെ നൽകിയത്.

പാർട്ടിയിൽ അംഗത്വ വിതരണം നടക്കുകയാണ്. പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പും ഉടനെത്തും. ഈ സാഹചര്യത്തിൽ അടിമുടി അഴിച്ചു പണിയുടെ ആവശ്യകതയാണ് ജയസൂര്യൻ ഉയർത്തുന്നത്. സാധാരണ ആർഎസ്എസ് നിലപാടിന് അനുസരിച്ചുള്ള നേതൃത്വമാണ് ഉണ്ടാകാറുള്ളത്. അതിനെ ചോദ്യം ചെയ്യുകയാണ് ജയസൂര്യൻ. ശബരിമല സമരത്തിലെ അനുകൂല തരംഗം, കേന്ദ്രത്തിൽ മോദി ഭരണത്തിന് തുടർച്ച സമ്മാനിച്ച് രാജ്യം മുഴുവൻ ആഞ്ഞടിച്ച ബിജെപി തരംഗം എന്തുകൊണ്ട് കേരളത്തിൽ മാത്രം ഉണ്ടായില്ലെന്നതിന്റെ താത്വിക വിശകലനമാണ് ജയസൂര്യൻ നടത്തിയത്. മോട്ടിവേഷൻ സ്പീക്കറുടെ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള ക്ലാസെടുക്കൽ പോലെയായിരുന്നു ജയസൂര്യന്റെ ഫെയ്‌സ് ബുക്ക് ലൈവ്. എന്താണ് വേണ്ടതെന്ന തന്റെ അഭിപ്രായം തുറന്നു പറഞ്ഞു.

കേരളത്തിലെ സാധാരണ പ്രവർത്തകരും അനുഭാവികളും ആഗ്രഹിക്കുന്നത് നേതൃമാറ്റമാണ്. എന്നാൽ നേതൃമാറ്റം എങ്ങനെയാകണം അത് എങ്ങനെ കേരളത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കും എന്നാണ് അദ്ദേഹം ഫേസ്‌ബുക്ക് ലൈവിൽ പറയുന്നത്. വ്യക്തമായ കാഴ്‌ച്ചപ്പാടോടുകൂടി ആയിരിക്കണം നേൃമാറ്റം. ജില്ലാ സംസ്ഥാന നേതൃത്വത്തിൽ ഒതുങ്ങി നിക്കേണ്ടതാണ് ഇത്തരം ചർച്ചകൾ എന്ന് അറിയാതെ അല്ല ഇങ്ങനെ ഒരു ചർച്ച എന്നും അദ്ദേഹം പറയുന്നു. ബിജെപിക്കാർ മാത്രമല്ല മറിച്ച് കേരളത്തിലെ സിപിഎം കോൺഗ്രസ് പ്രവർത്തകർ പോലും ബിജെപിയെ ഇഷ്ടപ്പെടുന്നു പാർട്ടിയിൽ ചേരുന്നു. ബിജെപിയുടെ ലോക്സഭ തെരഞ്ഞെടുപ്പിലെ പ്രകടനം കൂടി ചേർത്താണ് അദ്ദേഹം ഇത് ആവശ്യപ്പെടുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 14 മണ്ഡലങ്ങളിലും ഒരുലക്ഷത്തിൽ അധികം വോട്ടുകൾ കിട്ടി. 66 നിയമസഭാ മണ്ഡലങ്ങളിലും 30000ൽ അധികം വോട്ടുകൾ കിട്ടിയിട്ടുണ്ട്. അത് പാർട്ടിയെ മലയാളികൾ സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ്. എന്നാൽ ബിജെപിയുടെ പ്രവർത്തനം ഇപ്പോഴും ഒരു ഭജനസംഘം എന്ന നിലയ്ക്കാണ്. ഒരു രാഷ്ട്രീയപാർട്ടിയുടെ സ്വഭാവ ഗുണങ്ങൾ ഇനിയും കാണിക്കേണ്ടതുണ്ട്. എങ്ങനെയാണ് പൊതു വിഷയങ്ങളിൽ ഇടപെടേണ്ടത്. എങ്ങനെയാണ് ജനങ്ങളോട് പെരുമാറേണ്ടത്. ഇതെല്ലാം കേരളത്തിൽ ബിജെപി പ്രസ്ഥാനം ഇനിയും പഠിക്കേണ്ടതുണ്ടെന്നാണ് ജയസൂര്യന്റെ വിശദീകരണം.

പൊതു സമൂഹത്തിന്റെ കാര്യം നോക്കിയാൽ ബിജെപിയെ ഇപ്പോഴും അവർ വീക്ഷിക്കുന്നത് ക്ഷേത്ര ഹൈന്ദവ വിഷയങ്ങളിൽ മാത്രം ഇടപെടുന്ന ഒരു പാർട്ടിയായിട്ടാണ്. പൊതുജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും അവർ ഇടപെടുന്നില്ല. ജനങ്ങളുടെ കുടിവെള്ളം, വെള്ളപ്പൊക്കം, സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ എന്തൊക്കെ എന്നൊന്നും പാർട്ടി അന്വേഷിക്കുന്നില്ല. ഒരു സമൂഹം നേരിടുന്ന ഒരു പ്രശ്നത്തേയും അഡ്രസ് ചെയ്യാതെ പാർട്ടിയായി ചുടരാൻ സാധിക്കില്ല. ജനങ്ങൾക്കൊപ്പം നിൽക്കണം, ആചാരം അനുഷ്ഠാനം വിശ്വാസം എന്നിവയ്ക്ക് വേണ്ടി എല്ലാം മുദ്രാവാക്യം വിളിക്കാനും ജയിലിൽ കിടക്കാനും ആളുണ്ട്. എന്നാൽ പൊതു രംഗത്ത് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ അവർ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന വിമർശനം ചെന്നുകൊള്ളുന്നത് പരിവാറിലേക്കാണ്. അയ്യപ്പ വിഷയത്തിൽ ഇടപെടൽ നടത്തിയിട്ടും അത് യുഡിഎഫിന് ഗുണകരമായി മാറിയത് ഏറെ ചർച്ചയായിരുന്നു. അതിനിടെയാണ് ജയസൂര്യന്റെ പരസ്യ വിമർശനം.

ബിജെപി പൊതുയോഗങ്ങൾ നടത്തുന്നത് നാം ശ്രദ്ധിച്ചാൽ അത് കാസർഗോഡ് മുതൽ പാറശ്ശാല വരെ ആകട്ടെ ആരംഭിക്കുന്നത് ഹൈന്ദവ ഭക്തി ഗാനങ്ങളോടെയാണ്. കേരള കോൺഗ്രസിലോ മുസ്ലിം ലീഗിലോ നമുക്ക് ഈ പ്രവണത കാണാൻ കഴിയില്ല. അത് പ്രാകൃതമായ ഒരു സംവിധാനമാണ്. ഇനി ബിജെപിയുടെ ഓഫീസുകളിലേക്ക വന്നാൽ. ജനങ്ങൾക്ക് കാണാൻ പറ്റുന്ന എത്ര സ്ഥലങ്ങളിലാണ് ഓഫീസുള്ളത്. റോഡിലൂടെ ബസിൽ പോകുന്ന ഒരാൾക്ക് ഇത് എളുപ്പം കാണാൻ കഴിയില്ല. റോഡിൽ നിന്ന് മാറി കഷ്ടിച്ച് ഒരു കാറോ ബൈക്കോ ഒക്കെ പോകുന്ന ഇടവഴിയിലായിരിക്കും മിക്കവാറും ഓഫീസുകൾ. പിന്നെ മിക്കവാറും ഓഫീസുകൾ അമ്പലത്തോട് ചേർത്താണ്. പുറത്ത് നിന്ന് നോക്കുമ്പോൾ ഒരു ഹിന്ദു വർഗ്ഗീയ പാർട്ടിയായി കാണുന്നത് തന്നെയാണ്.-ഇതായിരുന്നു മറ്റൊരു വിമർശനം.

ലോക്സഭയിൽ നമ്മുടെ പഞ്ചായത്ത് അംഗങ്ങൾ മുതൽ കൗൺസിലർമാർ വരെ വിജയിച്ചവരുടെ വാർഡുകളിൽ സ്ഥിതി എന്താണ്. സംഘടന പ്രവർത്തനത്തിന്റെ പരിമിതികൾ കൊണ്ടാണ് അത്. ബൂത്തും വാർഡും തിരിച്ചറിയുക എന്നതാണ്. അത് പോലും അറിയില്ല പലർക്കും. വോട്ട് ചേർക്കൽ പട്ടിക പുതുക്കൽ ഇതൊക്കെ എത്ര ആളുകൾ ശ്രദ്ധിക്കുന്നുണ്ട്.പ്രാദേശിക നേതൃത്വം ആണ് വളരെ പ്രധാനം. അധികാരത്തിലെത്താൻ ജനങ്ങളുമായി ബന്ധമുള്ള എത്ര പ്രാദേശിക നേതാക്കൾ ഉണ്ട്. ജനം എന്ന വളം വലിച്ചെടുത്ത് പാർട്ടിയെ വളർത്തണം എങ്കിൽ ജനങ്ങൾക്ക് വേണ്ടി ഇടപെടണം. ഇത്തരത്തിൽ ജനങ്ങളുടെ പല ആവശ്യങ്ങളും നേടിയെടുക്കാനും അവർക്ക് വേണ്ടി പ്രവർത്തിക്കാനും യുഡിഎഫിലും എൽഡിഎഫിലും പ്രാദേശിക തലത്തിൽ നിരവധി നേതാക്കളുണ്ട്. എന്നാൽ ബിജെപിക്ക് അത് ഇല്ല. ഇനി പാർട്ടി പ്രസിദ്ധീകരണങ്ങളിലേക്ക് വന്നാൽ. സിപിഎമ്മുകാർ ദേശാഭിമാനി വായിക്കുന്നു എന്നാൽ ബിജെപിക്ക് ഉള്ള പ്രസിദ്ധീകരണങ്ങൾ വരുത്തുന്നതല്ലാതെ എത്ര പേർ വായിക്കുന്നു. കുറഞ്ഞ പക്ഷം കാര്യങ്ങൾ മനസ്സിലാക്കാൻ എങ്കിലും ഇതൊക്കെ വായിക്കാം. സാധാരണക്കാരന് മുന്നിൽ ഒരു കേന്ദ്ര സർക്കാർ പദ്ധതിയും എത്തിച്ചില്ല. തൊഴിലുറപ്പ് പദ്ധതികൾ വാജ്പെയ് സർക്കാർ കൊണ്ട് വന്നത് എന്നും മോദിയാണ് അതിന്റെ കൂലി കൂട്ടിയത് എന്നും എത്രപേർക്ക് അറിയാം.

പൊതുയോഗങ്ങൾ നടത്തുമ്പോൾ സംസാരിക്കേണ്ടത് എങ്ങനെ, അതിന്റെ പ്രചാരണം നടപ്പിലാക്കേണ്ടത് എങ്ങനെ. പരസ്യങ്ങൾ നൽകേണ്ടത് ങ്ങെനെ, നോട്ടീസ് അടിക്കേണ്ടത് എങ്ങനെ തുടങ്ങി നിരവധി കാര്യങ്ങൾ ഉണ്ട്. പൊതുസമൂഹവുമായി ബനധം പുലർത്തേണ്ടതിന് പകരം കാണുന്ന പ്രവണത പാർട്ടിക്ക് അകത്തെ ബന്ധങ്ങൾ വളർത്തുന്നതിലാണെന്ന കുറ്റപ്പെടുത്തലും ജയസൂര്യയ്ക്കുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ലക്ഷങ്ങൾ കൊടുത്തു വാങ്ങിയ വീട്ടിൽ സമാധാനമായി കഴിയാനാകാതെ വന്നതോടെ രജീന്ദ്രൻ ശ്രമിച്ചത് സ്വയം ജീവനൊടുക്കാൻ; വീടിന് അവകാശം പറഞ്ഞെത്തിയ ഡേവിഡ് അലക്‌സാണ്ടറും കുടുംബവും യുവാവിനെ പീഡിപ്പിച്ചത് ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച്; നീതി തേടി ചെന്ന രജീന്ദ്രനെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് തമ്പാനൂർ എസ്‌ഐ ജിജുകുമാറും
മോദിയെ മുൻനിർത്തി 303 സീറ്റുകളുടെ നേട്ടവുമായി ഇന്ത്യയെ കാവി പുതപ്പിച്ച 'ചാണക്യൻ' മഹാരാഷ്ട്രയിൽ ആയുധമാക്കിയത് മൗനം എന്ന തന്ത്രം; രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പിന്നാലെ അണിയറയിൽ ചരട് വലിച്ച് അമിത്ഷായുടെ പുതിയ കരുനീക്കം; സുസ്ഥിര സർക്കാരിനായി 145 എന്ന മാജിക്ക് നമ്പറിനായി പരിശ്രമിക്കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ്; എൻസിപിയും കോൺഗ്രസുമായി ചർച്ച തുടരുമെന്ന് പറയുമ്പോഴും ബിജെപിയുമായുള്ള സഖ്യസാധ്യത തള്ളാതെ ഉദ്ധവ് താക്കറെയും
എനിക്കിനി ജീവിക്കേണ്ട.. എന്ന് പറഞ്ഞു വിഷക്കുപ്പിയുമായി ഷാഹിർ ഓടിയത് വീടിന് പുറത്തേക്ക്; പിറകെ പാഞ്ഞ വീട്ടുകാർക്ക് തടയാൻ കഴിയും മുൻപ് വിഷക്കുപ്പി വായിലേക്ക് കമിഴ്‌ത്തി; ജീവനൊടുക്കാൻ പ്രേരണയായത് ആൾക്കൂട്ട മർദ്ദനത്തിലെ വിഷമവും പ്രണയ നൈരാശ്യവും; പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് തീർപ്പാക്കിയ പ്രശ്‌നം വഷളായത് ഷാഹിർ പെൺകുട്ടിയെ കാണാൻ ശ്രമിച്ചതോടെ; വിഷം കഴിച്ച കാമുകിയും ആശുപത്രിയിൽ ചികിത്സയിൽ; കോട്ടക്കലിലേത് ദാരുണമായ പ്രണയ ദുരന്തത്തിന്റെ കഥ
കുഞ്ഞു പെങ്ങൾക്ക് അന്ത്യചുംബനം നൽകി വിങ്ങിപ്പൊട്ടി ജോയലും ജോഫിറ്റയും; കൊഞ്ചിക്കാനും ഒപ്പം കളിക്കാനും കുഞ്ഞൂസില്ലെന്ന യാഥാർത്ഥ്യത്തിൽ നെഞ്ചുപൊട്ടിക്കരഞ്ഞ കുഞ്ഞുങ്ങളെ കണ്ട് കണ്ണുനിറഞ്ഞ് നാട്ടുകാരും; കുഞ്ഞു മാലാഖ ജോവാനയ്ക്ക് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ശാന്തമ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം; ആ കുരുന്നിനോട് എന്തിനീ ചതി ചെയ്‌തെന്ന് ചോദിച്ചു ലിജിക്ക് ശാപവാക്കുകൾ ചൊരിഞ്ഞ് ശാന്തമ്പാറക്കാർ
ചേച്ചി പുറത്തുപോയ തക്കം നോക്കി അനിയത്തി ഗൂണ്ടകളെയും കൂട്ടി വന്ന് വീട് തകർത്തു; ചേച്ചി ഇനി വീട്ടിൽ താമസിക്കരുതെന്ന വാശിയിൽ സകലതും തച്ചുതകർത്ത് അനിയത്തി; മൂന്നാറിൽ പട്ടാപ്പകൽ നടന്ന പകവീട്ടൽ കണ്ട് രസിച്ച് തമാശ പൊട്ടിച്ച് പൊലീസും; സ്വത്ത് തർക്കത്തിൽ ആനന്ദ സെൽവിയുടെ വീട് മുത്തമിഴ് സെൽവി തകർത്തത് തൊടുപുഴ കോടതിയിൽ വാദം നടക്കുന്നതിനിടെ; നാട്ടുകാരെ ഞെട്ടിച്ച പ്രതികാര കഥ ഇങ്ങനെ
ആലഞ്ചരി പിതാവിന്റെ പടം വച്ചാല് എന്താ പ്രശ്‌നമെന്നാ പറയുന്നെ? അത് ആദ്യം അച്ചൻ പറ; പിതാവ് പറഞ്ഞാൽ അനുസരിക്കണം..ഇവിടെ വയ്ക്കരുതെന്നാ പറഞ്ഞെ..വേറെ എവിടെങ്കിലും വച്ചോ; ഫരീദാബാദ് സാന്തോം ബൈബിൾ കൺവൻഷൻ കവാടത്തിൽ സിറോ-മലബാർ സഭാ തലവന്റെ ഫ്‌ളക്‌സ് വച്ച വിശ്വാസികളെ ഗൂണ്ടാത്തലവനെ പോലെ നേരിട്ട് വിമത വൈദികൻ; വിവാദം കൈവിട്ടതോടെ ആലഞ്ചേരിക്ക് നിവേദനം
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
വീട്ടിലെ പരിശോധനാ മുറിയിൽ രോഗിയായി എത്തിയ ഡെന്റൽ ഡോക്ടറെ മേലാസകലം തഴുകിയത് ലൈംഗിക സംതൃപ്തിക്ക്; ബലാത്സംഗത്തിന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത് കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെ; തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ നേതാവിന്റെ പീഡനത്തിൽ ഞെട്ടി ഡോക്ടർമാരുടെ സംഘടന; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ചർച്ചകളിൽ; സർക്കാരിനെ വിമർശിച്ച് നടന്ന ഫോർട്ട് ആശുപത്രിയിലെ ഡോ സനൽകുമാർ അഴിക്കുള്ളിലാകുമ്പോൾ
മലയാളക്കരയുടെ പഞ്ചരത്‌നങ്ങളിൽ നാലുപേർ മംഗല്യത്തിന് ഒരുങ്ങുന്നു; ഒരേ ദിവസം നടക്കുന്ന പെങ്ങന്മാരുടെ വിവാഹത്തിന് കാരണവരുടെ റോളിൽ ഏക ആൺതരി ഉത്രജൻ; വിവാഹം ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലനടയിൽ വെച്ച്; മക്കളുടെ ഒമ്പതാം വയസ്സിൽ ഭർത്താവിന്റെ വേർപാടിനു ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി ജീവിക്കുന്ന രമാദേവിക്കും ജീവിത സാഫല്യം; കണ്ണീരു തുടയ്ക്കാൻ കൂടെ നിന്നവരെ സ്നേഹത്തോടെ ഓർത്ത് പഞ്ചരത്നങ്ങളുടെ മാതാവ്
നീ എടടാ... എട്.. മ***** നിന്റെ ക്യാമറ വലിച്ച് പൊട്ടിച്ച്..... നീ ആരെ പേടിപ്പിക്കുന്നത്.....! ജയ്ഹിന്ദ് ടിവി ക്യാമറാമാനെതിരെ പൊലീസുകാരി നടത്തിയത് കേട്ടാൽ ചെവി പൊത്തി പോകുന്ന അസഭ്യവർഷം; ബിബിൻ കുമാറിന് നേരെ ചീറിയെത്തി മുഖത്തടിച്ച് ചീത്ത വിളിച്ചത് വട്ടീയൂർക്കാവ് സ്റ്റേഷനിലെ ലക്ഷ്മി പൊലീസ്; കുടുംബത്തിലെ മാനസിക പ്രശ്‌നങ്ങളാണ് വനിതാ കോൺസ്റ്റബിളിനെ കുഴപ്പത്തിൽ ചാടിച്ചതെന്ന് സഹപ്രവർത്തകരും; നിയമസഭയ്ക്ക് മുന്നിൽ പൊലീസിന് കളങ്കമായി ലക്ഷ്മിയുടെ പൂണ്ടു വിളയാടൽ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ