Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയ പോസ്റ്റർ പതിച്ചവർക്കെതിരെ കേസ് എടുക്കുന്നതല്ലേ ഫാസിസം? കേരളത്തിലെ സാംസ്‌കാരിക നായകർ പോസ്റ്റർ ഒട്ടിച്ചതിലെ അറസ്റ്റിലും മൗനം തുടരും... നവോത്ഥാന മതിലിൽ അണിചേരാൻ ക്ഷണം കിട്ടാൻ അത് അവർക്കൊരു അനിവാര്യതയാണ്........! കണ്ണൂരിലും എകെജി സെന്ററിലും പതിയാൻ സാധ്യതയുള്ള മുഖ്യമന്ത്രി വിരുദ്ധ പോസ്റ്ററുകളെ ഭയന്നാണോ ആലപ്പുഴയിലെ കേസെടുക്കൽ? കാനത്തെ വിളിക്കൂ... സിപിഐയെ രക്ഷിക്കൂ.. പോസ്റ്ററിലെ കേസെടുക്കൽ അനീതിയോ? ചർച്ച സോഷ്യൽ മീഡിയയിലേക്ക്

രാഷ്ട്രീയ പോസ്റ്റർ പതിച്ചവർക്കെതിരെ കേസ് എടുക്കുന്നതല്ലേ ഫാസിസം? കേരളത്തിലെ സാംസ്‌കാരിക നായകർ പോസ്റ്റർ ഒട്ടിച്ചതിലെ അറസ്റ്റിലും മൗനം തുടരും... നവോത്ഥാന മതിലിൽ അണിചേരാൻ ക്ഷണം കിട്ടാൻ അത് അവർക്കൊരു അനിവാര്യതയാണ്........! കണ്ണൂരിലും എകെജി സെന്ററിലും പതിയാൻ സാധ്യതയുള്ള മുഖ്യമന്ത്രി വിരുദ്ധ പോസ്റ്ററുകളെ ഭയന്നാണോ ആലപ്പുഴയിലെ കേസെടുക്കൽ? കാനത്തെ വിളിക്കൂ... സിപിഐയെ രക്ഷിക്കൂ.. പോസ്റ്ററിലെ കേസെടുക്കൽ അനീതിയോ? ചർച്ച സോഷ്യൽ മീഡിയയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിൽ ഉയരാനിടയുള്ള പ്രതിഷേധം പോസ്റ്ററായി പതിയാതിരിക്കാനാണോ ആലപ്പുഴയിലെ പോസ്റ്റർ വിവാദത്തിൽ പിണറായി വിജയൻ കേസെടുക്കാത്തത്? ഈ ചോദ്യം ചർച്ചയാക്കുകയാണ് യുവമോർച്ചാ നേതാവ് ആർ എസ് രാജീവ്. രാഷ്ട്രീയ പോസ്റ്റർ പതിച്ചവർക്കെതിരെ കേസ് എടുക്കുന്നതല്ലേ ഫാസിസം? എന്ന ചോദ്യമാണ് രാജീവ് ചർച്ചയാക്കുന്നത്. ആലപ്പുഴയിൽ കാനത്തിനെതിരെ പ്രത്യക്ഷപ്പെട്ടതിന്റെ പേരിൽ പോസ്റ്റ് എടുത്തത് വലിയ ചർച്ചയായിരുന്നു. ഇത് സോഷ്യൽ മീഡിയയും ഏറ്റെടുക്കുകയാണ് രാജീവിന്റെ പോസ്റ്റിലൂടെ.

ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിനെ മാറ്റണമെന്ന് അതേ പാർട്ടിയിലെ മറ്റുള്ളവർ പോസ്റ്റർ ഒട്ടിക്കുന്നു. ഇതിലുള്ളത് വെറും രാഷ്ട്രീയമാണ്. ഈ പ്രശ്‌നത്തിൽ എങ്ങനെ കേസെടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തുന്നതിനുള്ള ഭരണകൂട ഭീകരതയാണ് ഈ കേസെന്ന അഭിപ്രായം സജീവമാണ്. രാജ്യത്തൊരിടത്തും ഇത്തരം പോസ്റ്ററുകൾക്ക് നേരത്തെ ഒരു പൊലീസും കേസെടുത്തിട്ടില്ല. കാനത്തിനെതിരെ വ്യക്തിപരമായ വിദ്വേഷമോ കള്ളപ്രചരണമോ ഒന്നും പോസ്റ്ററിൽ ഇല്ല. ഇത്തരത്തിൽ ഒരു പോസ്റ്റർ ഒട്ടിച്ചതിന് കേസെടുക്കുന്നത് ശരിയോ എന്ന സംശയമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇതിൽ സാംസ്‌കാരിക നായർ മൗനം തുടരുകയാണ്.

ശബരിമലയിൽ പിണറായിക്കെതിരെ സിപിഎം അണികൾ പ്രതിഷേധത്തിലാണ്. ഇത് സിപിഎം തന്നെ തിരിച്ചറിഞ്ഞ് കഴിഞ്ഞു. വരുന്ന ആറ് ഉപതെരഞ്ഞെടുപ്പിലെ തോൽവി കൂടിയാകുമ്പോൾ പ്രതിഷേധം അണപൊട്ടിയൊഴുകും. അത് പോസ്റ്ററായി കണ്ണൂരിലും തിരുവനന്തപുരത്തെ എകെജി സെന്ററിലും എത്തുമെന്ന് ഉറപ്പാണ്. അങ്ങനെ എത്തുന്ന പോസ്റ്ററുകളെ ഭയന്നാണോ കാനത്തിനെതിരായ പോസ്റ്ററിലെ നടപടിയെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. രാഷ്ട്രീയ എതിർ ശബ്ദങ്ങൾ പാർട്ടിക്കാരണെങ്കിൽ പോലും അടിച്ചമർത്തുന്ന യഥാർത്ഥ നവോത്ഥാനം!-ഇതാണ് യുവമോർച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ രാജീവ് ഉയർത്തുന്ന ചോദ്യം.

ഈ വിഷയത്തിൽ സാംസ്‌കാരിക നായകർ പ്രതികരണക്കണമെന്നും രാജീവ് അഭിപ്രായപ്പെടുന്നു. എന്നാൽ അവർക്ക് കഴിയില്ലെന്ന പരിഹാസമാണ് യുവമോർച്ചാ നേതാവ് ചർച്ചയാക്കുന്നത്. കേരളത്തിലെ സാംസ്‌കാരിക നായകർ പോസ്റ്റർ ഒട്ടിച്ചതിലെ അറസ്റ്റിലും മൗനം തുടരും... നവോത്ഥാന മതിലിൽ അണിചേരാൻ ക്ഷണം കിട്ടാൻ അത് അവർക്കൊരു അനിവാര്യതയാണ്........!-ഇങ്ങനെയാണ് രാജീവിന്റെ പ്രതികരണം. ജയ് ശ്രീറാം വിളിയും ആൾക്കൂട്ട കൊലപാതകവുമെല്ലാം കേരളത്തിൽ ചർച്ചയാക്കിയത് അടൂർ ഗോപാലകൃഷ്ണനാണ്. ഈ വിഷയത്തിൽ അടൂർ പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. എന്നാൽ ഇവരൊന്നും പോസ്റ്റർ ഒട്ടിച്ചതിലെ കേസിൽ പോലും പ്രതികരിക്കുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം.

ആലപ്പുഴയിൽ സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ സ്വന്തം പാളയത്തിലെ നേതാക്കൾ തന്നെ പൊലീസ് പിടിയിലായതോടെ കാനം രാജേന്ദ്രനെ അനുകൂലിക്കുന്നവർ കടുത്ത പ്രതിരോധത്തിലായിട്ടുണ്ട്. പൊലീസ് അതിക്രമത്തിൽ എംഎൽഎ അടക്കമുള്ളവർക്ക് പരിക്കേറ്റിട്ടും പൊലീസ് നടപടി ന്യായീകരിക്കും വിധം വന്ന പ്രസ്ഥാവനയെ തുടർന്നാണ് കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് എഴുതിയ പോസ്റ്റർ നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ ഒട്ടിച്ചവർ പാർട്ടിക്കാരല്ലെന്ന് കാനം പ്രതികരിക്കുകയും ചെയ്തിരുന്നു. സിപിഐക്ക് അകത്തെ വിഭാഗീയതയുടെ തെളിവാണ് പോസ്റ്റർ എന്നും കാനത്തിനെതിരെ കെഇ ഇസ്മയിൽ പക്ഷത്തിന്റെ നീക്കമാണ് സംഭവത്തിന് പിന്നിലെന്നും വരുത്തിത്തീർക്കാനായിരുന്നു ശ്രമം. ഇസ്മയിൽ പക്ഷ നേതാക്കൾക്കെതിരെ പാർട്ടിക്കകത്ത് കടുത്ത വിമർശനവും ഉയർന്നു.

എന്നാൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ തപ്പിയെടുത്തതോടെയാണ് പോസ്റ്റർ വിവാദം വലിയ വഴിത്തിരിവിലേക്ക് എത്തിയത്. പൊലീസ് പിടികൂടിയവരെല്ലാം കടുത്ത കാനം അനുഭാവികളാണ്. ഇതോടെ തൊടുത്തുവിട്ട ആരോപണങ്ങളെല്ലാം സ്വയം പ്രതിരോധിക്കേണ്ട ഗതികേടിലാണ് കാനം പക്ഷം. കഴിഞ്ഞ ജില്ലാ സമ്മേളനത്തിനു പിന്നാലെയാണ് പാർട്ടിയിൽ വിഭാഗീയത രൂക്ഷമായത്. സംസ്ഥാന ഘടകത്തിന്റെ തീരുമാനപ്രകാരം കഴിഞ്ഞ മെയ്‌ മാസത്തിൽ മണ്ഡലം കമ്മിറ്റികളെ നിയോജകമണ്ഡല അടിസ്ഥാനത്തിൽ വിഭജിച്ചു.പല നേതാക്കളെയും വെട്ടിനിരത്തി കാനം പക്ഷക്കാർ അമ്പലപ്പുഴയിലും ആലപ്പുഴയിലും അരൂരിലും നേതൃസ്ഥാനങ്ങളിലെത്തി. ഇതിൽ പ്രതിഷേധിച്ച് ജില്ലാ കൗൺസിൽ അംഗം രാജിവെച്ച് സിപിഎമ്മിൽ ചേരുകയും ചെയ്തിരുന്നു.

സിപിഐയിലെ ഉൾപാർട്ടി പ്രശ്‌നങ്ങളാണ് പോസ്റ്റർ വിവാദത്തിന് കാരണം എന്ന് വ്യക്തമാണ്. അങ്ങനെയാണെങ്കിൽ പോലും വ്യക്തിപരമായി കടന്നാക്രമിക്കാത്ത രാഷ്ട്രീയ പോസ്റ്റർ പതിക്കുന്നത് എങ്ങനെ ക്രിമിനൽ കുറ്റമാകുമെന്ന ചോദ്യമാണ് രാജീവിന്റെ പോസ്റ്റ് ഉയർത്തുന്നത്.

ആർ എസ് രാജീവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

രാഷ്ട്രീയ പോസ്റ്റർ പതിച്ചവർക്കെതിരെ കേസ് എടുക്കുന്നതല്ലേ ഫാസിസം?

CPl MLA യ്ക്കെതിരെയും, കഴിഞ്ഞ മൂന്ന് വർഷമായി CPl യിലെ പ്രവർത്തകരെയും CPM ഉം പൊലീസും വേട്ടയാടുമ്പോൾ പാർട്ടി സെക്രട്ടറി മൗനം ഭജിക്കുന്നതിനെതിരെ CPl പ്രവർത്തകർ അവരുടെ വികാരം പോസ്റ്ററിലൂടെ പ്രകടിപ്പിച്ചപ്പോൾ അവർക്കെതിരെ പിണറായി പൊലീസ് കേസ് എടുത്തത് സർക്കാരിന്റെ ഫാസിസ്റ്റ് മുഖം പ്രകടമാക്കുന്നതാണ്. പർട്ടി വിരുദ്ധ നടപടിക്ക് പാർട്ടി നടപടിയെടുക്കുക സ്വാഭാവികം. അഭിപ്രായ സ്വാതന്ത്ര്യം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഫാസിസം തന്നെയാണ്. CPM നേതാക്കൾക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങൾ പാർട്ടി അന്വേഷിക്കും എന്നാണ് CPM നിലപാട്. ഈ വിഷയത്തിൽ എന്തേ ഈ നിലപാട് സ്വികരിക്കാത്തത്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകൾ കഴിയുമ്പോൾ പിണറായ്ക്കെതിരെ CPM ൽ നിന്നും ഉണ്ടാകാൻ ഇടയുള്ള പ്രതികരണങ്ങൾക്ക് മുതിരുന്നവർക്കും ഈ ഗതിയുണ്ടാകും എന്ന താക്കീതാണോ ഈ നടപടികൾ എന്നും സംശയിക്കേണ്ടിരിക്കുന്നു. സംസ്‌കാരിക ബോധം ഉണരേണ്ടത് ഇത്തരം ഫാസിസ്റ്റ് നടപടികൾക്കെതിരെയാണ്.

ശബരിമലയിൽ പിണറായിക്കെതിരെ സിപിഎം അണികൾ പ്രതിഷേധത്തിലാണ്. ഇത് സിപിഎം തന്നെ തിരിച്ചറിഞ്ഞ് കഴിഞ്ഞു. വരുന്ന ആറ് ഉപതെരഞ്ഞെടുപ്പിലെ തോൽവി കൂടിയാകുമ്പോൾ പ്രതിഷേധം അണപൊട്ടിയൊഴുകും. അത് പോസ്റ്ററായി കണ്ണൂരിലും തിരുവനന്തപുരത്തെ എകെജി സെന്ററിലും എത്തുമെന്ന് ഉറപ്പാണ്. അങ്ങനെ എത്തുന്ന പോസ്റ്ററുകളെ ഭയന്നാണോ കാനത്തിനെതിരായ പോസ്റ്ററിലെ നടപടിയെന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. രാഷ്ട്രീയ എതിർ ശബ്ദങ്ങൾ പാർട്ടിക്കാരണെങ്കിൽ പോലും അടിച്ചമർത്തുന്ന യഥാർത്ഥ നവോത്ഥാനം!

കേരളത്തിലെ സാംസ്‌കാരിക നായകർ പോസ്റ്റർ ഒട്ടിച്ചതിലെ അറസ്റ്റിലും മൗനം തുടരും... നവോത്ഥാന മതിലിൽ അണിചേരാൻ ക്ഷണം കിട്ടാൻ അത് അവർക്കൊരു അനിവാര്യതയാണ്........!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP