1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
21
Saturday

വേതനമായി 76,000 രൂപ; ടെലിഫോണിനും ഇന്റർനെറ്റിനും ബത്ത ആയിരം; യാത്രയ്ക്ക് 19,000 രൂപയും പ്രസിദ്ധീകരണത്തിനും പുസ്തകങ്ങൾക്കും 14,000 രൂപയും; മൊത്തം ചെലവ് പ്രതിമാസം വെറും 1,10,000 രൂപ; അഡ്വക്കേറ്റ് ജനറലും നിയമോപദേഷ്ടാവും ഉണ്ടായിട്ടും കേസ് നടത്താൻ ഹൈക്കോടതിയിൽ ഇനി സ്പെഷ്യൽ ലെയ്സൺ ഓഫീസറും; ഡൽഹിയിലെ സമ്പത്തിന്റെ ധൂർത്തിന് പിന്നാലെ അഡ്വ വേലപ്പൻ നായർക്കും വാരിക്കോരി കൊടുത്ത് പിണറായി സർക്കാർ; എല്ലാം ശരിയാക്കാനെത്തിയവർ ഖജനാവ് കൊള്ളയടിക്കുമ്പോൾ

August 14, 2019 | 09:10 AM IST | Permalinkവേതനമായി 76,000 രൂപ; ടെലിഫോണിനും ഇന്റർനെറ്റിനും ബത്ത ആയിരം; യാത്രയ്ക്ക് 19,000 രൂപയും പ്രസിദ്ധീകരണത്തിനും പുസ്തകങ്ങൾക്കും 14,000 രൂപയും; മൊത്തം ചെലവ് പ്രതിമാസം വെറും 1,10,000 രൂപ; അഡ്വക്കേറ്റ് ജനറലും നിയമോപദേഷ്ടാവും ഉണ്ടായിട്ടും കേസ് നടത്താൻ ഹൈക്കോടതിയിൽ ഇനി സ്പെഷ്യൽ ലെയ്സൺ ഓഫീസറും; ഡൽഹിയിലെ സമ്പത്തിന്റെ ധൂർത്തിന് പിന്നാലെ അഡ്വ വേലപ്പൻ നായർക്കും വാരിക്കോരി കൊടുത്ത് പിണറായി സർക്കാർ; എല്ലാം ശരിയാക്കാനെത്തിയവർ ഖജനാവ് കൊള്ളയടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ കക്ഷിയാവുന്ന കേസുകളുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി ഹൈക്കോടതി അഭിഭാഷകൻ എ. വേലപ്പൻനായരെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിച്ചതു വിവാദത്തിൽ. കേസ് നടത്താനും നിരീക്ഷിക്കാൻ അഡ്വക്കേറ്റ് ജനറലുണ്ട്. ഇത് പോരാഞ്ഞിട്ട് എല്ലാ കോടതിയിലും പ്രോസിക്യൂട്ടർമാരും. എന്നിട്ടും പ്രത്യേക അഭിഭാകൻ ലെയ്‌സൺ ഓഫീസറാകുന്നു. മാസം 1,10,000 രൂപയാണു ശമ്പളം. മറ്റ് ചെലവുകൾ വേറേയും. ആറ്റിങ്ങലിൽ തോറ്റ മുൻ എംപി സമ്പത്തിനെ ഡൽഹിയിൽ ലെയ്‌സൺ ഓഫീസറാക്കിയ മാതൃകയിലാണ് പുതിയ നിയമനം.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമോപദേഷ്ടാവിനു പുറമേ സ്പെഷ്യൽ ലെയ്സൺ ഓഫീസറുടെ തസ്തിക സൃഷ്ടിക്കാൻ കഴിഞ്ഞമാസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ഉത്തരവ്. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി ബന്ധപ്പെട്ടാണ് സ്പെഷ്യൽ ലെയ്സൺ ഓഫീസർ പ്രവർത്തിക്കുക. അവിടെ പ്രത്യേക ഓഫീസും ഒരുക്കും. ഇതിന് വേറെ ചെലവുകളും വരും. രണ്ട് നിയന്ത്രണ കേന്ദ്രങ്ങളും ഫലത്തിൽ ഉടലെടുക്കും. ഇതെല്ലാം കേസുകളെ പ്രതികൂലമായി ബാധിക്കും. ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡറുടെ സേവന, വേതന വ്യവസ്ഥകളാണ് ലെയ്സൺ ഓഫീസർക്കും നിശ്ചയിച്ചിട്ടുള്ളത്. വേതനമായി 76,000, ടെലിഫോൺ, ഇന്റർനെറ്റ് ബത്ത എന്നിവയായി ആയിരം, യാത്രാബത്തയായി 19,000, അനുകാലിക പ്രസിദ്ധീകരണങ്ങൾക്കും പുസ്തകങ്ങൾക്കുമായി 14,000 രൂപയും അടങ്ങുന്നതാണ് മൊത്തശമ്പളം. എന്തിനാണ് ഈ നിയമനം എന്ന ചോദ്യത്തിന് ഇനിയും സർക്കാരിന് കൃത്യമായ ഉത്തരമില്ല.

സാധാരണ കേരളത്തിലെ മുഖ്യമന്ത്രിമാർ നിയമോപദേഷ്ടാവിനെ നിയമിക്കുക പതിവില്ല. അഡ്വക്കേറ്റ് ജനറലിനെയാണ് നിയമിക്കാറുള്ളത്. ഈ പതിവ് തെറ്റിച്ചാണ് ഡോ എൻകെ ജയകുമാറാണ് നിയമോപദേഷ്ടാവ്. കോലിയക്കോട് കൃഷ്ണൻ നായരുടെ അടുത്ത ബന്ധവുമാണ് ഇദ്ദേഹം. തുടക്കത്തിൽ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. പിന്നീട് നിയമോപദേഷ്ടാവായി മാറി. ഇത്തരത്തിലൊരു വ്യക്തിയുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമോപദേഷ്ടാവിനു പുറമേ സ്പെഷ്യൽ ലെയ്സൺ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചത്. എന്നാൽ ഇയാൾക്ക് ഓഫീസ് അനുവദിച്ചതുകൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസിലും. അഡ്വക്കേറ്റ് ജനറലുള്ളപ്പോൾ ഇതിന്റെ ആവശ്യമില്ലെന്ന് ഏവരും സമ്മതിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായണ് അഡ്വ എ വേലപ്പൻ നായർ.

കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന അഡ്വ. എ. വേലപ്പൻ നായരെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി നിയമിക്കാൻ ജൂലൈ ഏഴിനാണ് തീരുമാനിച്ചത്. ഇതിന്റെ ഉത്തരവാണ് ഇപ്പോൾ പുറത്തു വന്നത്. ഖജനാവിന് നഷ്ടമുണ്ടാക്കാമെന്നല്ലാതെ മറ്റൊന്നിനും ഇത് ഗുണകരമാകില്ലെന്നതാണ് വസ്തുത. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ക്യാബിനറ്റ് റാങ്കോടെ സമ്പത്തിനെ ഡൽഹിയിൽ നിയമിച്ചത് രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്‌കരിക്കുമെന്നാണ് യുഡിഎഫ് എംപിമാരുടെ നിലപാട്. ഇതിന് സമാനമാണ് ഇപ്പോഴത്തെ നിയമനവും. നേരത്തെ ചീഫ് വിപ്പ് പദവി സിപിഐ ഏറ്റെടുത്തതും ചർച്ചയായിരുന്നു. സാമ്പത്തിക ദുരിതത്തിന്റെ പേരിൽ ഒരിക്കൽ വേണ്ടെന്ന വച്ച പദവിയാണ് സിപിഐ പിന്നീട് ഏറ്റെടുത്തത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് നിമയനവും വിവാദത്തിലാണ്. മാധ്യമ പ്രവർത്തന മേഖലയിൽ നിന്നുള്ള നാലു പേർ സ്റ്റാഫിലുണ്ട്. ഉപദേഷ്ടാക്കളായി ജോൺ ബ്രിട്ടാസും പ്രഭാ വർമ്മയും. ഇതിൽ ജോൺ ബ്രിട്ടാസ് ശമ്പളമോ മറ്റ് ആനുകൂല്യമോ വാങ്ങുന്നില്ല. ദേശാഭിമാനിയിലെ മുൻ ജീവനക്കാരായ പിഎം മനോജ്, പ്രഭാവർമ്മ, അബൂബേക്കർ എന്നിവർക്ക് വേതനമുണ്ട്. ഇത്രയേറെ മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിന് ആവശ്യമുണ്ടോ എന്ന ചോദ്യം പല ഘട്ടത്തിലും സജീവമായിരുന്നു. എന്നാൽ മറുപടി പറയാതെ അവഗണിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതിന് പുറമേയാണ് ഇപ്പോൾ നിയമ ലെയ്‌സൺ ഓഫീസറുടെ നിയമനവും.

ഹൈക്കോടതിയിൽ കേസുകൾ സർക്കാർ തോൽക്കാറുണ്ട്. ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം തള്ളാൻ നൽകിയ ഹർജി പോലും വിമർശനങ്ങളോടെയാണ് ഹൈക്കോടതി പരിഗണിച്ചത്. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കിയുമില്ല. ഇതിനെല്ലാം കാരണമായത് അന്വേഷണത്തിലെ വീഴ്ചയാണ്. ഇങ്ങനെ പ്രതികളെ സർക്കാർ സംരക്ഷിക്കുമ്പോൾ കേസ് നടത്താൻ ആരുണ്ടായിട്ടും കാര്യമില്ലെന്നതാണ് വസ്തുത. ശ്രീറാം വെങ്കിട്ടരാമന്റെ കേസിൽ മദ്യ പരിശോധനാഫലം വൈകിയതായിരുന്നു എല്ലാത്തിനും കാരണം. മണിക്കൂറുകൾ കഴിഞ്ഞ് നടത്തിയ രക്തപരിശോധനയാണ് ശ്രീറാമിനെ രക്ഷിച്ചെടുത്തത്. ഇങ്ങനെ അന്വേഷണ ഘട്ടത്തിൽ നടക്കുന്ന അട്ടിമറികളെ മറികടക്കാൻ ലെയ്‌സൺ ഓഫീസർമാരിലൂടെ കഴിയില്ല.

ഭൂമി കേസുകളിലും സർക്കാരിന് വമ്പൻ തിരിച്ചടിയാണ് ഉണ്ടാകുന്നത്. ഇതിന് പിന്നിലും ഇടപെടലുകൾ വ്യക്തമാണ്. ഈ ഇടപെടലുകൾ അവസാനിപ്പിച്ചാൽ മതി എല്ലാ കേസുകളും സർക്കാരിന് ജയിക്കാം. അത് ചെയ്യാതെ ഇഷ്ടക്കാരനെ ലെയ്‌സൺ ഓഫീസറാക്കി ഖജനാവ് മുടിക്കുകയാണ് പിണറായി സർക്കാർ. അതുകൊണ്ടാണ് വേലപ്പൻ നായരുടെ നിയമനവും ചർച്ചയാകുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സാമ്പത്തിക മാന്ദ്യം കൈയിൽ നിൽക്കാതായപ്പോൾ ശരണം മന്മോഹൻ സിങ്; ഓഹരി വിപണിയിൽ ഒറ്റയടിക്ക് കുതിപ്പിന് ഇടയാക്കിയ നിർമ്മലയുടെ പ്രഖ്യാപനങ്ങൾക്ക് പിന്നിൽ മന്മോഹൻ മാജിക്; ജിഎസ്ടി സുഗമമാക്കിയതും വായ്പാ മേള സംഘടിപ്പിക്കലും മുൻ പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്; മോദിക്ക് കീഴിൽ സാമ്പത്തിക രംഗം കരകയറില്ലെന്ന് വിദേശബാങ്കുകൾ ആശങ്കപ്പെടുമ്പോൾ പ്രതീക്ഷയായി സിങ്; മോദിയുടെ 'കോട്ടിട്ട് കുളിക്കുന്ന നേതാവ്' ബിജെപി സർക്കാറിന്റെ രക്ഷകനാകുമ്പോൾ
മൂന്ന് പേരു ചേർന്ന് യുവതിയെ തള്ളിയിട്ട് മർദ്ദിക്കുന്നു; അമ്മയെ തല്ലുന്നത് കണ്ട് പേടിച്ചു നിലവിളിച്ചു കുഞ്ഞുങ്ങൾ; എല്ലാം നടന്നത് ഹൈദ്രാബാദ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസിന്റെ വീട്ടിൽ; മർദ്ദിച്ചത് ജഡ്ജിയും ചേർന്ന്; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മരുമകളെ മർദ്ദിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതോടെ അഴിഞ്ഞു വീണത് ഒരു ന്യായാധിപന്റെ മുഖംമൂടി; ഗാർഹിക പീഡനകേസിൽ വെട്ടിലായി ജസ്റ്റിസ് നൂതി റാം മോഹൻ റാവു
പെൻഷൻ കിട്ടിയ 1000 രൂപയിൽ 200 വീതം രണ്ട് മക്കൾക്കും കൊടുത്തിട്ടും മതിയാവാത്ത ഒരുത്തൻ 100 രൂപ കൂടി ചോദിച്ചു കൊത്തിയെടുത്തത് അപ്പന്റെ ജീവൻ തന്നെ; ഇരട്ട സഹോദരൻ ഉറങ്ങുമ്പോൾ മറ്റേയാൾ പിതാവിനെ ഭിത്തിയിൽ ഇടിച്ചും കഴുത്തിന് ഞെരിച്ചും കൊന്നു; സ്വാഭാവിക മരണമായി കണ്ടതുകൊലപാതകമായത് നാട്ടുകാരിൽ ഒരാൾക്ക് സംശയം തോന്നിയപ്പോൾ: പായിപ്പാട്ടെ ക്രൂര കൊലപാതകത്തിന്റെ ചുരുൾ അഴിയുമ്പോൾ
ബിജെപി സ്ഥാനാർത്ഥി ഹരിക്ക് വോട്ടു ചോദിച്ചെത്തിയ പി സി ജോർജ്ജ് കടയുടമയുമായി കോർത്തു; വാക്കു തർക്കം മുറുകിയതോടെ ഭരണി എറിഞ്ഞുടച്ച് എംഎൽഎയുടെ അനുയായികൾ; കടയിലെ അലമാരയ്ക്കും കേടുപാടു വരുത്തി; കടയുടമ സിബിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്; പാല ഉപതെരഞ്ഞെടുപ്പിൽ പി സി ജോർജ്ജ് സ്‌റ്റൈൽ കൊട്ടിക്കലാശം ഇങ്ങനെ
അവസാന നിമിഷം വരെ കൈയും കെട്ടിയിരുന്ന ശേഷം ഒടുവിൽ പൊളിച്ചു തുടങ്ങിയെന്ന് റിപ്പോർട്ട് കൊടുത്താലും കോടതി ക്ഷോഭിക്കുമെന്നറിഞ്ഞ് മാപ്പപേക്ഷ കൂടി ചേർത്തു; എന്നിട്ടും കോടതി തണുത്തില്ലെങ്കിൽ സർക്കാരിന്റെ വാക്കു പാഴ് വാക്കാക്കി പൊളിക്കാനുള്ള കരാർ കൊടുത്തേ മതിയാകൂ; സർക്കാറിൽ വിശ്വസിച്ചു ഫ്ളാറ്റ് ഉടമകൾ കഴിയുന്നത് വെറുതേയാകും; പൊളിഞ്ഞടുങ്ങാൻ പോകുന്നത് ബ്ലെസ്സി, സൗബിൻ, മേജർ രവി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ 350 ഫ്ളാറ്റ് സമുച്ചയങ്ങൾ
പനി ബാധിച്ച മകന് ചികിത്സതേടി അച്ഛൻ എത്തിയതുകൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ; മൂന്നേ മുക്കാലിന് ഒപി ടിക്കറ്റെടുത്തെങ്കിലും ഡോക്ടറെ കണ്ടത് ആറു മണിക്ക്; ശുപാർശയുമായി എത്തിയവർ കൂളായി ഡോക്ടറെ കണ്ടു മടങ്ങുന്നത് കണ്ടപ്പോൾ ചോദ്യം ചെയ്തു; ഒപ്പം ഫേസ്‌ബുക്കിൽ ലൈവുമിട്ടു; തന്റെ തലവട്ടം ഫോണിൽ കണ്ട വനിതാ ഡോക്ടർ പരാതി നൽകിയത് പിറ്റേന്ന്; അമിതാവേശത്തിൽ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് ഷൈജുവിനെ അറസ്റ്റു ചെയ്തു അഴിക്കുള്ളിലാക്കി; നിരപരാധിയെ തുറുങ്കിൽ അടച്ചതിൽ രോഷം ഇരമ്പുന്നു
ലഹരി മരുന്നു സാമ്രാജ്യത്തിലെ സർപ്പസുന്ദരിയായ ക്ലൗഡിയയെ മരിച്ച നിലയിൽ കണ്ടെത്തിയത് ഫ്‌ളാറ്റിൽ; നൈറ്റ് ക്ലബുകളിൽ തോക്കേന്തിയ അംഗരക്ഷകരുടെ അകമ്പടിയോടെ എത്തിയിരുന്ന സുന്ദരിയെ ലോകം നോക്കിയത് കൗതുകത്തോടെ; സിനലോവ കാർട്ടലെന്ന കൊടും മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായി മാറിയതും ഗുസ്മാന്റെ പ്രിയങ്കരിയായതും ചരിത്രം; യുവാക്കളുടെ ഹരമായത് സമൂഹമാധ്യമങ്ങളിലെ ചൂടൻ ചിത്രങ്ങളിലൂടെ; മെക്‌സിക്കൻ ചരിത്രത്തിലെ അധോലോക നായികയുടെ മരണം വൻ ദുരൂഹത അവശേഷിപ്പിച്ച്
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ