Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഭിഭാഷക ക്ഷേമനിധിയിലേക്കുള്ള വെൽഫെയർ ഫണ്ട് സ്റ്റാമ്പ് അച്ചടച്ചതിലും വിതരണം ചെയ്തതിലും കോടിക്കണക്കിന് ക്രമക്കേട്; കണ്ടെത്തിയത് ആറ് കോടി 72 ലക്ഷത്തിലേറെ രൂപയുടെ സ്റ്റാമ്പ് ദുർവിനിയോഗം; കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ ബാങ്ക് അക്കൗണ്ടുമായി പൊരുത്തപ്പെടുന്നില്ല; പണമടച്ചതിന്റെ സ്ലിപ്പുകളും കാണാനില്ല; ആരോപണങ്ങളുമായി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

അഭിഭാഷക ക്ഷേമനിധിയിലേക്കുള്ള വെൽഫെയർ ഫണ്ട് സ്റ്റാമ്പ് അച്ചടച്ചതിലും വിതരണം ചെയ്തതിലും കോടിക്കണക്കിന് ക്രമക്കേട്; കണ്ടെത്തിയത് ആറ് കോടി 72 ലക്ഷത്തിലേറെ രൂപയുടെ സ്റ്റാമ്പ് ദുർവിനിയോഗം; കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ ബാങ്ക് അക്കൗണ്ടുമായി പൊരുത്തപ്പെടുന്നില്ല; പണമടച്ചതിന്റെ സ്ലിപ്പുകളും കാണാനില്ല; ആരോപണങ്ങളുമായി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

രഞ്ജിത്ത് ബാബു

കണ്ണൂർ: അഭിഭാഷക ക്ഷേമനിധിയിലേക്കുള്ള വെൽഫെയർ ഫണ്ട് സ്റ്റാമ്പ് അച്ചടച്ചതിലും വിതരണം ചെയ്തതിലും കോടിക്കണക്കിന് രൂപയുടെ കുംഭകോണം നടന്നുവെന്ന് ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന ഘടകം. ഓരോ കക്ഷിയും വക്കീലിന് കേസ് ഏൽപ്പിക്കുമ്പോൾ വക്കാലത്തിൽ ഒട്ടിക്കുന്ന 25 രൂപയുടെ സ്റ്റാമ്പ് അച്ചടിച്ചതിലും വിതരണത്തിലുമാണ് വൻ ക്രമക്കേട് നടന്നത്. 2007 മുതൽ കൃത്യമായ ഓഡിറ്റിങ് നടത്താതെ 30 കോടി രൂപയുടെ ക്രമക്കേടും തിരിമറിയും നടന്നതായി ലോയേഴ്സ് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ. ടി. ആസഫലി ആരോപിക്കുന്നു.

പ്രാഥമിക അന്വേഷണത്തിൽ 6 കോടി 72 ലക്ഷത്തിലേറെ രൂപയുടെ സ്റ്റാമ്പ് ദുർവിനിയോഗം കണ്ടെത്തിയിട്ടുണ്ട്. സ്റ്റാമ്പുകളുടെ വിപണനം സ്റ്റോക്ക് രജിസ്ട്ര്റുകളിൽ രേഖപ്പെടുത്തിയിട്ടില്ല. പ്രിന്റ് ചെയ്യുന്നതിനും വിതരണത്തിനും ഒരു രേഖയുമില്ലാത്ത അവസ്ഥയാണ്. ഈ ഇനത്തിൽ ബാങ്കിലുള്ള ഫിക്സഡ് ഡപ്പോസിറ്റുകളിൽ നിന്നും ലഭിക്കേണ്ട പലിശയിലും വ്യത്യാസമുണ്ട്. കഴിഞ്ഞ 10 വർഷക്കാലത്തിലേറെയായി കണക്കുകൾ ബാങ്ക് അക്കൗണ്ടുമായി പൊരുത്തപ്പെടുന്നില്ല. പണമടച്ചതിന്റെ സ്ലിപ്പുകളും കാണാനില്ല. 2007-2008 സാമ്പത്തിക വർഷം മുതൽ സ്റ്റാമ്പുകളുടെ വിൽപ്പനയിൽ വലിയ തോതിലുള്ള തിരിമറി നടന്നിട്ടുണ്ട്.

സാലറി രജിസ്ട്രർ മെയിന്റ്റെയിൽ ചെയ്യാതെ ഒരു രേഖയുമില്ലാതെയാണ് പണമെടുത്തിട്ടുള്ളത്. 2010 മതൽ -12 വർഷത്തിലും സ്റ്റാമ്പുകളുടെ അക്കൗണ്ടിലും തിരിമറി നടന്നിട്ടുണ്ട്. റിട്ടയർ ചെയ്ത അഭിഭാഷകരുടേയും മരണമടഞ്ഞവരുടേയും ആനുകൂല്യങ്ങൾ നൽകിയതിലും തിരിമറി നടന്നിട്ടുണ്ട്. അവധി ദിവസങ്ങളിൽ സ്റ്റാമ്പുകൾ വിൽപ്പന നടന്നതായും റിക്കാർഡുകൾ പറയുന്നു. 2012 ജൂൺ 30 വരെയുള്ള കാലയളവിൽ 9,83,000 ലേറെ അക്കൗണ്ടിൽ കുറവ് വന്നതായും കാണുന്നു. മാത്രമല്ല തമിഴ്‌നാട്ടിൽ നിന്നും കണക്കില്ലാതെ സ്റ്റാമ്പുകൾ അച്ചടിച്ച് വന്നിട്ടുണ്ട്.

1980 ലെ കേരളാ അഡ്വ. വെൽഫയർ ഫണ്ട് ആക്ടിലെ സെക്ക്ഷൻ 22 പ്രകാരം കേരളാ ബാർ കൗൺസിൽ ബാർകൗൺസിലിന്റെ ലോഗോ വെച്ചും മൂല്യമനുസരിച്ചും അച്ചടിച്ചു വേണം വിതരണം ചെയ്യാൻ. എന്നാൽ തമിഴ്‌നാട്ടിൽ നിന്നും അച്ചടിച്ച സ്റ്റാമ്പുകൾ ഏത് ഏജൻസിയാണ് ചെയ്യതതെന്നുപോലും സംശയത്തിലാണ്.വെൽഫയർ ഫണ്ട് സ്റ്റാമ്പ് അച്ചടിച്ച് വിതരണം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ബാർ കൗൺസിലിനാണ്. ബാർ കൗൺസിൽ അദ്ധ്യക്ഷൻ, സെക്രട്ടറി, എന്നിവർക്കും അഡ്വ. ജനറൽ തുടങ്ങിയവർക്കാണ് ഇതിന്റെ ഉത്തരവാദിത്വം. കോടികളുടെ ്അപഹരണമാണ് സ്റ്റാമ്പ് അച്ചടിയിലും വിതരണത്തിലും ഉണ്ടായിട്ടുള്ളത്.

ക്ഷേമനിധിയിലെ ക്രമക്കേട് അന്വേഷിച്ചു കൊണ്ടിരിക്കുന്ന വിജിലൻസ് ഇതുവരെ അക്കൗണ്ടന്റ് എം. കെ. ചന്ദ്രനെ മാത്രമാണ് പ്രതിയാക്കിയിട്ടുള്ളത്. കണ്ക്കുകളുടെ യഥാർത്ഥ സൂക്ഷിപ്പുകാരനായ സെക്രട്ടറിയെ വിജിലൻസ് ഇതുവരേയും തൊട്ടിട്ടില്ല. അദ്ദേഹത്തിന് ഉന്നതതല സംരക്ഷണവും ലഭിക്കുന്നുവെന്ന ആരോപണമുണ്ട്. 1988 ലെ അഴിമതി നിരോധന നിയമപ്രകാരം ബാർകൗൺസിൽ ചെയർമാൻ, സെക്രട്ടറി , പങ്കുള്ള ജീവനക്കാർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യം ശക്തമായി വരികയാണ്.

ഇവർക്കെതിരെ പുറമേ നിന്നുള്ള ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്നും ലോയേഴ്സ് കോൺഗ്രസ്സ് ആവശ്യപ്പെടുന്നു. ക്രമക്കേടുകളുടെ യഥാർത്ഥ ഉത്തരവാദികൾ ഒരു അക്കൗണ്ടന്റായ വ്യക്തിയിൽ മാത്രം കുറ്റാരോപണം നടത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. വക്കീലിന് തെറ്റ് പറ്റിയാൽ തിരുത്തിക്കേണ്ടവരാണ് ഗുരുതരമായ ക്രമക്കേട് നടത്തിയട്ടും തൽസ്ഥാനത്ത് തുടരുന്നത്. ഇതിനെതിരെ നാളെ ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന തലത്തിൽ പ്രതിഷേധ ദിനം ആചരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP