Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഫ്ഗാനിസ്താനിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരേ യുദ്ധം ചെയ്യാൻ ഇന്ത്യ തയ്യാറാകണമെന്ന് ട്രംപ്; അഫ്ഗാനിൽനിന്ന അമേരിക്കൻ സൈന്യം പിന്മാറുമ്പോൾ ചുമതല ഇന്ത്യൻ സൈന്യത്തെ ഏൽപ്പിക്കുമോ? അഫ്ഗാനിൽ യുദ്ധത്തിന് തയ്യാറാകണമെന്ന് റഷ്യയോടും പാക്കിസ്ഥാനോടും അമേരിക്കൻ പ്രസിഡന്റ്

അഫ്ഗാനിസ്താനിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരേ യുദ്ധം ചെയ്യാൻ ഇന്ത്യ തയ്യാറാകണമെന്ന് ട്രംപ്; അഫ്ഗാനിൽനിന്ന അമേരിക്കൻ സൈന്യം പിന്മാറുമ്പോൾ ചുമതല ഇന്ത്യൻ സൈന്യത്തെ ഏൽപ്പിക്കുമോ? അഫ്ഗാനിൽ യുദ്ധത്തിന് തയ്യാറാകണമെന്ന് റഷ്യയോടും പാക്കിസ്ഥാനോടും അമേരിക്കൻ പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

ഫ്ഗാനിസ്ഥാനിൽ താലിബാനെതിരേ യുദ്ധം ചെയ്യുന്നതിനാണ് അമേരിക്കൻ സൈന്യമെത്തിയത്. താലിബാനെ ഭരണത്തിൽനിന്നിറക്കുകയും അവരുടെ പ്രവർത്തനം നാമമാത്രമാക്കുകയും ചെയ്തപ്പോഴാണ് ഭീകരത ഇസ്ലാമിക് സ്‌റ്റേറ്റിന്റെ രൂപത്തിൽ വീണ്ടുമെത്തിയത്. വർധിച്ചുവരുന്ന പ്രതിരോധച്ചെലവ് കണക്കിലെടുത്ത് അഫ്ഗാനിൽനിന്ന് പിന്മാറാനൊരുങ്ങുകയാണ് അമേരിക്ക. പക്ഷേ, ഏകപക്ഷീയമായ പിന്മാറ്റം അഫ്ഗാനെ വീണ്ടും തകർക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനറിയാം.

അമേരിക്കൻ സൈന്യം പിന്മാറുമ്പോൾ, ആ സ്ഥാനത്തേക്ക് ഇന്ത്യ വരണമെന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ നിർദ്ദേശം. വിവിധ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ സൈന്യം ഇപ്പോൾത്തന്നെ അഫ്ഗാനിസ്ഥാനിലുണ്ട്. എന്നാൽ, അവർ യുദ്ധം ചെയ്യുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഐസിസിനെതിരേ അമേരിക്ക മാത്രമാണ് യുദ്ധം ചെയ്യുന്നത്. തൊട്ടയൽപക്കത്ത് പാക്കിസ്ഥാനുമുണ്ട്. എന്നാൽ, അവർ ഭീകരർക്കെതിരേ വളരെ വളരെക്കുറച്ചുമാത്രമേ പോരാടുന്നുള്ളൂവെന്നും അത് ശരിയല്ലെന്നും ട്രംപ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ പുനർനിർമ്മാണപ്രവർത്തനങ്ങൾക്കും വികസനപ്രവർത്തനങ്ങൾക്കും മാത്രമേ ഇന്ത്യയുടെ സഹായം ആവശ്യമുള്ളൂ എന്നതായിരുന്നു അമേരിക്കയുടെ പഴയ നിലപാട്. ട്രംപിന്റെ 2017-ലെ ദക്ഷിണേഷ്യൻ നയത്തിലും ഇത് വ്യക്തമാക്കിയിരുന്നു. ഈ നിലപാടിൽനിന്നുള്ള ശ്രദ്ധേയമായ മാറ്റമെന്ന നിലയ്ക്കുമാത്രമല്ല, അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ പിൻഗാമിയെന്നോണം ഇന്ത്യയ്ക്ക് പ്രവർത്തിക്കാനാകുമെന്ന നിർദ്ദേശം കൂടിയാണ് ട്രംപ് നൽകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ഇറാഖിലും സിറിയയിലും നാമാവശേഷമായ ഇസ്ലാമിക് സ്റ്റേറ്റ് ഇപ്പോൾ നിലയുറപ്പിച്ചിരിക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. കഴിഞ്ഞദിവസം കാബൂളിൽ വിവാഹപ്പാർട്ടിക്കിടെയുണ്ടായ സ്‌ഫോടനത്തിൽ 63 പേരാണ് മരിച്ചത്. 2001-ലാണ് അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിലെത്തിയത്. ഇനിയുമൊരു 18 വർഷംകൂടി തുടരാനാഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു.

മറ്റു രാജ്യങ്ങൾ ഈ രംഗത്തേക്കുവന്ന് സഹകരിക്കണമെന്നാണ് ട്രംപിന്റെ നിർദ്ദേശം. റഷ്യക്കും തുർക്കിക്കും ഇറാനും ഇറാഖിലും പാക്കിസ്ഥാനുമൊക്കെ അതാവാമെന്നും ട്രംപ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP