Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനി പേടിയില്ലാതെ അഫ്ഗാന് ഇന്ത്യയുമായി വ്യാപാരം നടത്താം; പുൽവാമയിൽ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണ നൽകിയ അഫ്ഗാന് പാക്കിസ്ഥാനെ ആശ്രയിക്കാതെ വ്യാപാരം നടത്താനുള്ള വഴി തുറന്ന് ഇറാൻ; ചാബഹാർ തുറമുഖം തുറക്കുന്നതോടെ പുറത്തുവരുന്നത് ഇന്ത്യയും ഇറാനും അഫ്ഗാനും പാക്കിസ്ഥാനെതിരെ ഒരുമിക്കുന്നതിന്റെ നയതന്ത്ര സൂചന; തുറമുഖം ഒമാൻ കടലിടുക്കിൽ, ഇറാൻ-പാക്കിസ്ഥാൻ അതിർത്തിയിൽ; കഴിഞ്ഞ ദിവസം അഫ്ഗാൻ ചരക്ക് അയച്ചത് 2018ലാണ് ഇന്ത്യാ പോർട്സ് ഗ്ലോബൽ ലിമിറ്റഡ് നിയന്ത്രണം ഏറ്റെടുത്ത ചാബഹാർ വഴി

ഇനി പേടിയില്ലാതെ അഫ്ഗാന് ഇന്ത്യയുമായി വ്യാപാരം നടത്താം; പുൽവാമയിൽ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണ നൽകിയ അഫ്ഗാന് പാക്കിസ്ഥാനെ ആശ്രയിക്കാതെ വ്യാപാരം നടത്താനുള്ള വഴി തുറന്ന് ഇറാൻ; ചാബഹാർ തുറമുഖം തുറക്കുന്നതോടെ പുറത്തുവരുന്നത് ഇന്ത്യയും ഇറാനും അഫ്ഗാനും പാക്കിസ്ഥാനെതിരെ ഒരുമിക്കുന്നതിന്റെ നയതന്ത്ര സൂചന; തുറമുഖം ഒമാൻ കടലിടുക്കിൽ, ഇറാൻ-പാക്കിസ്ഥാൻ അതിർത്തിയിൽ; കഴിഞ്ഞ ദിവസം അഫ്ഗാൻ  ചരക്ക് അയച്ചത്  2018ലാണ് ഇന്ത്യാ പോർട്സ് ഗ്ലോബൽ ലിമിറ്റഡ് നിയന്ത്രണം ഏറ്റെടുത്ത ചാബഹാർ വഴി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇനി പാക് പേടി കൂടാതെ അഫ്ഗാനിസ്ഥാന് ഇന്ത്യയുമായി വ്യാപാരത്തിൽ ഏർപ്പെടാം. പുൽവാമയിലെ ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണ നൽകിയ അഫ്ഗാനിസ്ഥാന് പാക്കിസ്ഥാനെ ഭയക്കാതെ മുന്നോട്ട് പോകാനുള്ള വഴി തുറക്കുകയാണ് ഇറാനിലെ ചാബഹാർ തുറമുഖം. ഇതിന്റെ സാധ്യതകൾ ഉപയോഗിച്ചുള്ള ചരക്ക് നീക്കം അഫ്ഗാൻ തുടങ്ങി. ഇന്ത്യയും ഇറാനും അഫ്ഗാനും പാക്കിസ്ഥാനെതിരെ ഒരുമിക്കുന്നതിന്റെ നയതന്ത്ര സൂചന കൂടിയാണ് ഇത്.

തെക്ക് കിഴക്കൻ ഇറാനിലെ ചാബഹാർ തുറമുഖത്തുനിന്നും ഗുജറാത്തിലേക്കുള്ള ദൂരം മുംബൈയിൽനിന്നും ഡൽഹിയിലേക്കുള്ളതിനേക്കാൾ കുറവാണ്. പുരാതന കാലം മുതൽക്കേ വാണിജ്യത്തിന് പേരുകേട്ട ഈ തുറമുഖത്തിന്റെ മാസ്റ്റർ പ്ളാൻ 70കളിൽതന്നെ തയാറാക്കിയിരുന്നു. ഒമാൻ കടലിടുക്കിൽ, ഇറാൻ-പാക്കിസ്ഥാൻ അതിർത്തിയിലാണ് തുറമുഖം. തുറമുഖത്തുനിന്നും ഇറാൻ വഴി അഫ്ഗാനിസ്താനിലേക്കത്തൊം. ഇറാൻ അതിർത്തിയിൽനിന്നും അഫ്ഗാനിസ്താനിലെ സറഞ്ജിലേക്കുള്ള സറഞ്ച്-ദലറം റോഡിന്റെ നിർമ്മാണം ഇന്ത്യ 2009ൽ പൂർത്തീകരിച്ചിരുന്നു. ഈ സാധ്യതകൾ ഉപയോഗിച്ചാണ് ഇന്ത്യയിലേക്ക് അഫ്ഗാനും കഴിഞ്ഞ ദിവസം കപ്പൽ മാർഗ്ഗം ചരക്ക് അയച്ചത്. പരവതാനികളും ഡ്രൈ ഫ്രൂട്ട്സും പരുത്തിയും അടക്കമുള്ളവയാണ് 24 ട്രക്കുകളിൽ ഇന്ത്യയിലേക്ക് അയച്ചത്.

2018ലാണ് ഇന്ത്യാ പോർട്സ് ഗ്ലോബൽ ലിമിറ്റഡ് ചാബഹാറിലെ തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. കഴിഞ്ഞ മാസം ഇന്ത്യയും ചാബഹാറുമായുള്ള കപ്പൽ പാത പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമായി. ഇതിലൂടെ അഫ്ഗാനും ഇന്ത്യയും തമ്മിലുള്ള വ്യാപര ഇടപാടുകളിൽ 40 ശതമാനം ഉയർച്ച രേഖപ്പെടുത്തും. 570 ടൺ പോന്ന ആദ്യ ചരക്ക് ഇന്ത്യയിലേക്ക് അയക്കുന്നത് അഫ്ഗാൻ എല്ലാ അർത്ഥത്തിലും ആഘോഷമാക്കി. അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനിയാണ് കപ്പൽ ഫ്ളാഗ് ഓഫ് ചെയ്തത്. പുതിയ വ്യാപാര സാധ്യതകൾ പാക്കിസ്ഥാനെ ഒഴിവാക്കി തേടാനാകുന്നതിന്റെ സന്തോഷത്തിലാണ് അഫ്ഗാൻ.

തുറമുഖത്തിന്റ വികസന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ നേരത്തെ അമേരിക്ക പിൻവലിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ പുനർനിർമ്മാണപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ കൂടിയാണ് ഒമാൻ ഉൾക്കടൽ തീരത്ത് ചാബഹാർ തുറമുഖം ഇന്ത്യ നിർമ്മിച്ചത്. ചാബഹാർ തുറമുഖത്തു നിന്ന് അഫ്ഗാനിസ്താനിലേക്കുള്ള റെയിൽപാതയും നിർമ്മിക്കും. അഫ്ഗാനിസ്താനിലേക്ക് പാത അനുവദിക്കാൻ പാക്കിസ്ഥാൻ അനുമതി നൽകാത്തതാണ് ചാബഹാർ തുറമുഖവും റെയിൽപാതയും നിർമ്മിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിന് പിന്നിൽ. ഇന്ത്യയിൽ നിന്ന് ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും അഫ്ഗാനിസ്ഥാനിലേക്ക് ഈ മാർഗത്തിലൂടെ എത്തിക്കുന്നുണ്ട്. സഹേദാനിലേക്കുള്ള റെയിൽപാതയുടെ നിർമ്മാണപ്രവർത്തനം പൂർത്തിയാവുന്നതോടെ അഫ്ഗാനിസ്ഥാനിലേക്ക് കൂടുതൽ വസ്തുക്കൾ എത്തിക്കാൻ കഴിയും.

മന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പുനർനിർമ്മാണപ്രവർത്തനങ്ങളിലെ മുഖ്യപങ്കാളി ഇന്ത്യയാണെന്നും ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ സൗഹാർദപരമായൊരു നീക്കം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് യുഎസ് ഭരണവൃത്തങ്ങളോടടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇറാനുമായുള്ള എണ്ണ ഇടപാട് ഇന്ത്യയെ സംബന്ധിച്ച് ഏറെ ലാഭകരവും ഭാവിയിൽ പ്രതീക്ഷ പകരുന്നതും ആണ്. ഇത് സംബന്ധിച്ച് പുരോഗമനാത്മകമായ ചർച്ചകളും നടക്കുന്നുണ്ട്. ഇറാനിൽ നിന്ന് നേരിട്ട് ഇന്ധനം എത്തിക്കാൻ കഴിഞ്ഞാൽ ഈ മേഖലയിൽ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന ഭീമമായ ഇറക്കുമതി ചെലവും ഗണ്യമായി കുറയ്ക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനെല്ലാം തുറമുഖം കരുത്ത് പകരും.

പാക്കിസ്ഥാന്റെ സഹായം കൂടാതെ ചരക്കുനീക്കത്തിന് ഉതകുന്നതാണ് ചബാഹാർ തുറമുഖം. ചബാഹാർ വഴി ചരക്കുനീക്കത്തിന് ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ഇറാനും തമ്മിൽ കരാറും ഉണ്ടാക്കിയിട്ടുണ്ട്. 2017 ഒക്ടോബറിൽ ചബാഹാർ തുറമുഖം വഴി അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ് ആദ്യമായി എത്തിക്കുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും പാക്കിസ്ഥാൻ വഴിയല്ലാതെ ഇന്ത്യയ്ക്കു സാധനങ്ങൾ എത്തിക്കാവുന്ന ഈ തുറമുഖ പദ്ധതിയിൽ അഫ്ഗാനിസ്ഥാനും പങ്കാളിയാണ്. പാക്കിസ്ഥാനിൽ ചൈന നിർമ്മിക്കുന്ന ഗ്വാദർ തുറമുഖത്തുനിന്ന് 80 കിലോമീറ്റർ അകലെയാണ് ചബാഹാർ തുറമുഖം. സമുദ്രതീരമില്ലാത്ത മധ്യേഷ്യൻ രാജ്യങ്ങളിലേക്കുള്ള ചരക്കുനീക്കത്തിനെ റെയിൽമാർഗം ഉപയോഗിക്കും. റഷ്യവഴി കിഴക്കൻ, വടക്കൻ യൂറോപ്പിലേക്കും ചബാഹാറിൽനിന്ന് പാതകൾ കണ്ടെത്താനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP