Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിടിച്ചിട്ടും പഠിക്കാതെ വീണ്ടും സമാന്തരന്മാർ! മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് ടൂറിസ്റ്റ് ബസുകളുടെ സമാന്തര സർവീസ്; പതിനൊന്നാം തവണയും കെയ്റോസിന് പിടിവീണു; ബസ് കസ്റ്റഡിയിലെടുത്തപ്പോൾ മോട്ടോർ വാഹന ഉദ്യോസ്ഥരെ തടഞ്ഞ് ബസ് ജീവനക്കാരുടെ 'ഷോ'; അനധികൃത സർവീസ് നടത്തുന്നത് മുണ്ടക്കയത്ത് നിന്ന് ടെക്‌നോപാർക്കിലേക്ക്; നടപടിക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച് വീണ്ടും ടൂറിസ്റ്റ് ബസുകളുടെ സമാന്തര സർവീസ്. കെ.എസ്.ആർ.ടി.സിയുടെ റൂട്ടുകളിൽ സർവീസ് നടത്തുന്ന കെയ്റോസ് ബസ് പതിനൊന്നാം വട്ടമാണ് നിയമലംഘനത്തിന് പിടികൂടിയിരിക്കുന്നത്. എന്നാൽ ബസ് കസ്റ്റഡിയിലെടുക്കുന്നത് ജീവനക്കാർ തടഞ്ഞു. തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സമാന്തര സർവീസ് നടത്തിയ ജോഷ് എന്ന ബസും മോട്ടോർ വാഹനവകുപ്പ് പിടികൂടി.

 എന്ന സ്ഥാപനത്തിന്റെ ബസ് നിയമലംഘനത്തിന് കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്നാം തവണയാണ് പിടിയിലാകുന്നത്. മുണ്ടക്കയത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസിയുടെ എസി ലോഫ്ലോർ ബസ്സിന് മുന്നിലൂടെയാണ് ഇന്നലെ രാത്രിയിൽ കെയ്റോസ് ആളുകളെ കയറ്റി തിരുവനന്തപുരത്തേക്ക് വന്നത്.

ടെക്നോപാർക്കിലേയ്ക്ക് അനധികൃത സർവ്വീസ് നടത്തുന്നു എന്ന കെഎസ്ആർടിസി പരാതി നൽകിയതോടെയായിരുന്നു മോട്ടോർ വാഹന അധികൃതർ വീണ്ടും റെയ്ഡ് നടത്തിയത്. ടെക്നോപാർക്കിന് സമീപം വച്ച് കെ എസ് ആ ടി സി വിജിലൻസ് വിഭാഗവും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് ബസ് പിടികൂടിയത്. 37 യാത്രക്കാർ ബസിലുണ്ടായിരുന്നു.

ടൂറിസ്റ്റ് സർവ്വീസിന് പെർമിറ്റ് നൽകിയിരിക്കുന്ന ബസാണ് സമാന്തര സർവീസ് നടത്തുന്നത്. പക്ഷെ പിടിച്ചെടുത്ത വണ്ടി മോട്ടോർ വാഹനവകുപ്പിന് കൈമാറാൻ പോലും കെയ്റോസ് ബസിലെ ജീവനക്കാർ തയ്യാറായില്ല. ഉദ്യോഗസ്ഥർ ജീവനക്കാരെ വെല്ലുവിളിക്കുയും ചെയ്തു.

ഒടുവിൽ പൊലീസ് ഇടപെട്ടാണ് വാഹനം മാറ്റിയത്. തുടർച്ചയായ നിയമ ലംഘനം നടത്തി വെല്ലുവിളി നടത്തുന്ന ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ പക്ഷെ മോട്ടോർ വാഹന വകുപ്പ് തയ്യാറാകുന്നില്ല. ഈ മാസം മൂന്നിനും കെയ്റോസിനെ പിടികൂടിയിരുന്നു. രണ്ട് ലക്ഷം രൂപ പിഴയിടാക്കിയാണ് അന്ന് ബസ് വിട്ടുനൽകിയത്. തൊടുപുഴയിൽ നിന്നും സമാന്തര സർവ്വീസ് നടത്തിയ ജോഷെന്ന ബസും പിടികൂടി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കെ.എസ്.ആർ.ടി.സി.യുടെ ദിവസ വരുമാനത്തിന്റെ സിംഹഭാഗവും നൽകുന്നത് 1200 ദീർഘദൂര ബസുകളാണ്. ഇവയുടെ വരുമാനം കുറഞ്ഞാൽ കെ എസ് ആർ ടി സി പൂട്ടലിന്റെ വക്കിലെത്തും. സംസ്ഥാനത്തിനുള്ളിൽ ദീർഘദൂര ബസുകൾ ഓടിക്കണമെങ്കിൽ നിശ്ചിത കിലോമീറ്ററുകൾക്കുള്ളിൽ ബസ് സ്റ്റാൻഡും യാത്രക്കാർക്ക് വിശ്രമസൗകര്യവും വേണം. ഇതിന് കെ.എസ്.ആർ.ടി.സി.ക്കു മാത്രമാണു കഴിയുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP