Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെറ്റിയിൽ ഭസ്‌കകുറിയും കരിപ്പൊട്ടുമായി കാഴ്ചയിൽ ഭക്തൻ; കാവി മുണ്ട് ഉയർത്തിയപ്പോൾ കണ്ടത് ബാൻഡേജ് കൊണ്ടുള്ള വലിയ കെട്ട്; സംശയം തോന്നി നോക്കിയപ്പോൾ അതിനുള്ളിൽ മദ്യക്കുപ്പി; സഞ്ചിയിലെ ബ്ലഡ് ബാഗിലും നിറഞ്ഞത് ലഹരി; അഗസ്ത്യാർ കൂടം കയറാനെത്തിയ സഞ്ചാരികളുടെ തന്ത്രം കണ്ട് ഞെട്ടി വനംവകുപ്പ്; കാട്ടിനുള്ളിലെ യാത്ര മദ്യപിച്ച് ആഘോഷമാക്കാനെത്തിയവരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ; പാസ് കണ്ടുകെട്ടി തിരിച്ചയച്ച് വനംവകുപ്പ്

നെറ്റിയിൽ ഭസ്‌കകുറിയും കരിപ്പൊട്ടുമായി കാഴ്ചയിൽ ഭക്തൻ; കാവി മുണ്ട് ഉയർത്തിയപ്പോൾ കണ്ടത് ബാൻഡേജ് കൊണ്ടുള്ള വലിയ കെട്ട്; സംശയം തോന്നി നോക്കിയപ്പോൾ അതിനുള്ളിൽ മദ്യക്കുപ്പി; സഞ്ചിയിലെ ബ്ലഡ് ബാഗിലും നിറഞ്ഞത് ലഹരി; അഗസ്ത്യാർ കൂടം കയറാനെത്തിയ സഞ്ചാരികളുടെ തന്ത്രം കണ്ട് ഞെട്ടി വനംവകുപ്പ്; കാട്ടിനുള്ളിലെ യാത്ര മദ്യപിച്ച് ആഘോഷമാക്കാനെത്തിയവരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ; പാസ് കണ്ടുകെട്ടി തിരിച്ചയച്ച് വനംവകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭക്തരെപ്പോലെ വസ്ത്രം ധരിച്ച് വന്ന് അഗസ്ത്യാർകൂടം കയറാനെത്തിയവരെ പരിശോധിച്ചപ്പോൾ വനവകുപ്പ് അധികൃതർ ഞെട്ടിപ്പോയി. ഇവരുടെ കയ്യിൽ ബ്ലഡ് ബാഗുകളിൽ മദ്യം. അറിയാതിരിക്കാൻ കാലുകളിൽ കെട്ടിവെച്ച നിലയിൽ മദ്യകുപ്പികൾ വേറെയും അഗസ്ത്യാർകൂടം കയറാനെത്തിയ ഈ സംഘത്തെ പിടികൂടി ഫോറസ്‌ററ് വകുപ്പ് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം അഗസ്ത്യാർകൂടം കയറാനെത്തിയവരെ പതിവ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഫോറസ്റ്റ് അധികൃതരെ ഞെട്ടിച്ച സംഭവവികാസങ്ങൾ നടക്കുന്നത്. അഗസ്ത്യാർകൂടത്തിൽ മദ്യനിരോധനം കർശനമായി നടപ്പിലാക്കിയിട്ടുണ്ട്. പരിശോധനയിൽ മദ്യം പിടികൂടിയതോടെ തെളിവിനായി വനംവകുപ്പ് അധികൃതർ ഫോട്ടോ കൂടി എടുത്തു സൂക്ഷിച്ചു. ഫോട്ടോ പുറത്തു വന്നതോടെയാണ് അഗസ്ത്യാർകൂടത്തിലെ യാത്രയ്ക്കായി ഒപ്പം മദ്യം കൂടി സന്ദർശകർ കരുതുന്നതായി വ്യക്തമായത്.

മദ്യം ബാഗുകളിൽ നിന്ന് പിടിക്കാറുണ്ടെങ്കിലും ഇതുപോലെയുള്ള മദ്യം പിടിക്കൽ ആദ്യമായിട്ടെന്ന് ഫോറസ്‌ററ് അധികൃതരും വ്യക്തമാക്കുന്നു. മദ്യവുമായി അഗസ്ത്യാർകൂടം കയാറാനെത്തിയവരെ മാറ്റി നിർത്തി അവരുടെ പാസുകൾ മുഴുവൻ റദ്ദ് ചെയ്തത് അവരെ തിരിച്ചയച്ചെന്നും ഫോറസ്‌ററ് അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവം ഞെട്ടിക്കുന്നതാണെന്നും ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കുന്നു. കാശ് കൊടുത്ത് പാസ് എടുത്തതിനാൽ കാശ് തിരികെ വേണമെങ്കിൽ വനംവകുപ്പിന് കാരണങ്ങൾ നിരത്തി ഒരു അപേക്ഷ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ പിടിച്ച സമയത്ത് ഒരു തെളിവിനായി ഫോറസ്‌ററ് വകുപ്പ് എടുത്ത ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത് എങ്ങിനെ പുറത്തു വന്നതെന്ന് അറിയില്ലെന്നും ഫോറസ്റ്റ് വകുപ്പ് അധികൃതർ പറഞ്ഞു.

നാളെയും കൂടിയേ ഈ സീസണിൽ അഗസ്ത്യാർ കൂടത്തിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. ഈ തള്ളിക്കയറ്റത്തിനിടയിലാണ് മദ്യം പിടിച്ചത്. അഗസ്ത്യാർകൂടത്തിൽ തണുപ്പ് കൂടുതലായതിനാലാണ് മദ്യം കരുതിയതെന്നാണ് പിടികൂടപെട്ടവർ പറഞ്ഞത്. പക്ഷെ മദ്യനിരോധനം നിലനിൽക്കുന്ന സ്ഥലമല്ലേ എന്ന് അറിയില്ലേ എന്ന ചോദ്യത്തിന് ഇവർക്ക് മറുപടിയില്ലായിരുന്നു. ഒരു ദിവസം നൂറുപേർക്കാണ് പ്രവേശനം നൽകുന്നത്. ഓൺലൈൻ ടിക്കറ്റുകൾ ആണ് പ്രവേശനത്തിന് ആവശ്യം.

ഈ രീതിയിൽ ടിക്കറ്റ് എടുത്തു വന്നവർക്കാണ് അനുമതി നൽകുന്നത്. ജനവരി 14 നു തുടങ്ങി മാർച്ച് ഒന്നിന് കഴിയും വിധമാണ് ഈ സീസൺ ക്രമീകരിച്ചിരിക്കുന്നത്. 4700 പേർക്ക് ഓൺലൈൻ ടിക്കറ്റ് ഇത്തവണ നൽകിയിട്ടുണ്ട്. ഇതിലുള്ള ഏറ്റക്കുറച്ചിൽ കണക്കാക്കി കുറച്ചു പാസുകൾ വേറെയും നൽകിയിട്ടുണ്ട്. ഈ കണക്ക് പ്രകാരം 5100 പേരോളമാണ് ഇത്തവണ അഗസ്ത്യാർകൂടത്തിൽ എത്തിയിരിക്കുന്നത്. ഇതുവരെയില്ലാത്ത രീതിയിൽ സ്ത്രീകൾക്കും പ്രവേശനം ഇക്കുറി പ്രവേശിപ്പിച്ചിരുന്നു.

അഗസ്ത്യാർ കൂടത്തിന്റെ പ്രത്യേകത

അഗസ്ത്യമുനിയുടെ പേരിലാണ് അഗസ്ത്യാർകൂടം അറിയപ്പെടുന്നത്. പുരാണങ്ങളിൽ പരാമർശിക്കുന്ന അഗസ്ത്യ മുനിയുടെ പർണ്ണശാല ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാലാണ് ഈ മലയ്ക്ക് അഗസ്ത്യാർകൂടം എന്ന പേര് വന്നത്..സമുദ്ര നിരപ്പിൽ നിന്ന് 1890 മീറ്റർ ഉയരത്തിലാണ് അഗസ്ത്യാർകൂടം സ്ഥിതിചെയ്യുന്നത്. കേരളത്തിനെ അപേക്ഷിച്ച് അഗസ്ത്യർക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് തമിഴ്‌നാട്ടുകാരാണ്. സ്ത്രീ സ്പർശമേറ്റിട്ടില്ലാത്ത മല എന്നാണ് അഗസ്ത്യ മല അറിയപ്പെടുന്നത്. പക്ഷെ ഹൈക്കോടതി വിധി പ്രകാരം ഇക്കുറി സ്ത്രീകൾ കൂടി മലചവിട്ടി.

ഗോത്രവർഗക്കാരുടെ വിശ്വാസങ്ങളിൽ ശബരിമല പോലെ പവിത്രമാണ്. അഗസ്ത്യാർകൂടവും. അഗസ്ത്യനെ കണ്ടു വണങ്ങുക എന്നാണ് മലകയറ്റം എന്ന ഈ വിശ്വാസത്തിന്റെ അടിസ്ഥാനം, കുത്തനെയുള്ള ഈ മല അപൂർവമായ നിരവധി ഔഷ്ധ ചെടികളുടെയും ജൈവ വൈവിധ്യത്തിന്റെയും വിളനിലമാണ്. സഞ്ചാരികളുടെ മനസ് കീഴടക്കുന്ന കാഴ്ചകൾ തന്നെയാണ് സഞ്ചാരികളെ അഗസ്ത്യാർ കൂടത്തിലേക്ക് ആനയിക്കുന്നത്.

വന്യമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന ഒരു ദേവഭൂമിയായാണ് അഗസ്ത്യാർ കൂടം വിലയിരുത്തപ്പെടുന്നത്. ഭക്തിയും സാഹസിക സഞ്ചാരവും ഒരുപോലെ മേളിക്കുന്ന വനഭൂമികൂടിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP