Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങും ഷാൻഹായ് നഗരവും ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനിക താവളവും രാത്രിയിലും ഇനി കരുതി ഇരിക്കേണ്ടി വരും; 3000ത്തിലേറെ കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 3 മിസൈലിന്റെ രാത്രികാല പരീക്ഷണവും വിജയകരം; ആണവ പോർമുനയുമായി എവിടെ നിന്ന് വേണമെങ്കിലും സഞ്ചരിക്കുന്ന വിക്ഷേപണ സംവിധാനം ഉപയോഗിച്ച് കൂരിരുട്ടിലും ഇനി അഗ്നി-3 കുതിച്ചുയരും; ഇന്ത്യൻ സേനയുടെ മിസൈൽ കരുത്ത് അതിശക്തമാകുമ്പോൾ

ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്ങും ഷാൻഹായ് നഗരവും ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനിക താവളവും രാത്രിയിലും ഇനി കരുതി ഇരിക്കേണ്ടി വരും; 3000ത്തിലേറെ കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി 3 മിസൈലിന്റെ രാത്രികാല പരീക്ഷണവും വിജയകരം; ആണവ പോർമുനയുമായി എവിടെ നിന്ന് വേണമെങ്കിലും സഞ്ചരിക്കുന്ന വിക്ഷേപണ സംവിധാനം ഉപയോഗിച്ച് കൂരിരുട്ടിലും ഇനി അഗ്നി-3 കുതിച്ചുയരും; ഇന്ത്യൻ സേനയുടെ മിസൈൽ കരുത്ത് അതിശക്തമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ബാലസോർ: അഗ്‌നി 3 മിസൈൽ ആദ്യമായി രാത്രി വിക്ഷേപിച്ചു. 3500 കിലോമീറ്റർ വരെ പരിധിയുള്ളതും ആണവ പോർമുന ഘടിപ്പിക്കാവുന്നതുമായ ഭൂതലഭൂതല മിസൈലാണിത്. സംയോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിയിലൂടെ ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ആണവായുധ വാഹക ശേഷിയുള്ള ഭൂഖണ്ടാന്തര മിസൈലാണ് അഗ്‌നി-3. ഇന്ത്യ 2008 മേയിൽ പരീക്ഷണം നടത്തിയ ഇതിന് 3000 കിലോമീറ്ററായിരുന്നു ദൂരപരിധി. പ്രഹരശേഷിയിൽ രണ്ടാം സ്ഥാനമുള്ള ഇന്ത്യയുടെ മിസൈലാണ് അഗ്‌നി 3. 4000 കിലോമീറ്റർ വരെ ദൂരപരിധി വർദ്ധിപ്പിക്കാവുന്ന അഗ്‌നി-3 ന്റെ കീഴിൽ ചൈനയിലെ മിക്ക നഗരങ്ങളും വരും

ഇതിനു മുൻപ് നടത്തിയ 3 വിക്ഷേപണവും പകലായിരുന്നു. പ്രതിരോധ ഗവേഷണകേന്ദ്രം വികസിപ്പിച്ച് കരസേനയ്ക്കു കൈമാറിയ അഗ്‌നി3 മിസൈൽ, സൈന്യത്തിന്റെ സ്ട്രാറ്റജിക് കമാൻഡ് വിഭാഗമാണ് പരിശീലനത്തിന്റെ ഭാഗമായി ഒഡീഷ തീരത്തെ വിക്ഷേപണത്തറയിൽ നിന്ന് പരീക്ഷിച്ചത്. 3000 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള അഗ്‌നി-3 ന് 1.5 ടൺ വരെ ഭാരമുള്ള ആണവായുധങ്ങൾ വഹിക്കാനുള്ള ശേഷിയുണ്ട്. 2006 ജൂലൈ ഒമ്പതിന് നടത്തിയ പരീക്ഷണത്തിൽ മിസൈൽ വഹിച്ചിരുന്ന റോക്കറ്റിന്റെ രണ്ടാം ഘട്ടം വേർപെടാത്തത് പ്രശ്‌നമായിരുന്നു. പിന്നീട്, 2007 ഏപ്രിൽ 12 നും 2008 മെയ് ഒമ്പതിനും നടത്തിയ പരീക്ഷണങ്ങൾ വിജയം കണ്ടിരുന്നു. 17 മീറ്റർ നീളവും 2 മീറ്റർ വ്യാസവുമുള്ള അഗ്‌നി-3 ന് 50 ടണ്ണാണ് ലോഞ്ച് ചെയ്യുമ്പോഴുള്ള ഭാരം. അഗ്‌നി-1 ന് 750-800 കിലോമീറ്ററാണ് പ്രഹര ശേഷി. അഗ്‌നി-2 ന് 1500 കിലോമീറ്ററിലധികം പ്രഹരശേഷിയുണ്ട്. ഇതിൽ നിന്നാണ് അഗ്നി 3 പിറന്നത്.

ചൈനാ തലസ്ഥാനമായ ബെയ്ജിങ്ങ്, ഷാൻഹായ് നഗരം, ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ സൈനിക താവളം തുടങ്ങിയവ ആഗ്നി മൂന്നാം പതിപ്പ് മിസൈലിന്റെ പരിധിയിൽ വരും. ഇന്ത്യയിൽ എവിടെ നിന്നും സഞ്ചരിക്കുന്ന വിക്ഷേപണ സംവിധാനം ഉപയോഗിച്ച് തൊടുക്കാനാകും എന്നതാണ് അഗ്‌നി 3ന്റെ പ്രത്യേകത. സെക്കൻഡിൽ 5,000 മീറ്റർ വേഗതയാണ് അഗ്‌നി -3 ന്റെ മറ്റൊരു പ്രത്യേകത. 700 കിലോമീറ്റർ പരിധി വരുന്ന അഗ്‌നി-1 നേക്കാളും, 1,500 മീറ്റർ പരിധി വരുന്ന അഗ്‌നി-2 നേക്കാളും ശക്തിയേറിയതാണ്. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള മിസൈലിന്റെ ആദ്യ രാത്രി പരീക്ഷണമാണ് ഇപ്പോൾ നടത്തിയത്. ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽ നിന്ന് മൊബൈൽ ലോഞ്ചർ ഉപയോഗിച്ചാണ് മിസൈൽ തൊടുത്തുവിട്ടത്. 2018ൽ ആണവ പോർമുന വഹിക്കാൻ കഴിയുന്ന അഗ്‌നി-4 മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു.

നിലവിൽ ഇന്ത്യയുടെ പക്കലുള്ള ഏറ്റവും പ്രഹരപരിധി ഏറിയ ബാലിസ്റ്റിക് മിസൈൽ അഗ്‌നി -5 ആണ്. ഭൂഖണ്ഡാന്ത ബാലിസ്റ്റിക് മിസൈലായ അഗ്‌നി -5ന് 5,000 കിലേമീറ്ററാണ് പ്രഹര പരിധി. പ്രവർത്തനത്തിലും ഗതിനിയന്ത്രണത്തിലും കൂടുതൽ മികവുള്ള അഗ്‌നി 5 ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വെല്ലുവിളികൾ നേരിടാൻ പര്യാപ്തമാണ്. ഈ രണ്ടു അയൽരാജ്യങ്ങളും പൂർണമായി ഈ മിസൈലിന്റെ പരിധിയിലാണ്. നിലവിൽ അമേരിക്ക, ബ്രിട്ടൻ, റഷ്യ, ചൈന, ഫ്രാൻസ് എന്നിവയുടെ കൂടെ 5000 കിലോമീറ്ററിനു മേൽ ദൂരപരിധിയുള്ള മിസൈലുകൾ സ്വന്തമായ രാജ്യങ്ങളുടെ കൂട്ടത്തിൽ അഗ്‌നി 5 ഔദ്യോഗികമായി സൈന്യത്തിന്റെ ആയുധപ്പുരയിലെത്തുന്നതോടെ ഇന്ത്യയും ചേരും. 2018ൽ ആണവ പോർമുന വഹിക്കാൻ കഴിയുന്ന അഗ്‌നി-4 മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു.

1.5 ടൺ പോർമുന വഹിച്ചു കൊണ്ടുള്ള അഗ്നി 3 മിസൈൽ നിരവധി തവണ പരീക്ഷിച്ചു വിജയിച്ചതാണ്. ഡിആർഡിഒ വികസിപ്പിച്ച അഗ്‌നി-3 മിസൈൽ 2011 ജൂണിലാണ് കരസേനക്ക് കൈമാറിയത്. അഗ്‌നി ശൃംഖലയിലെ മൂന്നാം പതിപ്പായ അഗ്‌നി മൂന്നിനെ രാജ്യത്തെ ഏത് സ്ഥലത്തു നിന്നും മൊബൈൽ ലോഞ്ചർ വഴി വിക്ഷേപിക്കാൻ സാധിക്കുമെന്നത് വലിയ നേട്ടമാണ്. രണ്ട് ഘട്ടങ്ങളായുള്ള സോളിഡ് പ്രൊപ്പലന്റ് സംവിധാനത്തിലാണ് അഗ്‌നി3 പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP