Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു രോഗലക്ഷണവും കാണിക്കാത്ത എയ്ഡ്‌സ് രോഗികൾ സംസ്ഥാനത്തു വർധിക്കുന്നു; താലൂക്ക് ആശുപത്രിയിൽ പോലും കണ്ടെത്തുന്നതു പ്രതിമാസം രണ്ടുമുതൽ നാലുവരെ എച്ച്‌ഐവി ബാധിതരെ; ഏറ്റവുമധികം രോഗികൾ പാലക്കാട്

ഒരു രോഗലക്ഷണവും കാണിക്കാത്ത എയ്ഡ്‌സ് രോഗികൾ സംസ്ഥാനത്തു വർധിക്കുന്നു; താലൂക്ക് ആശുപത്രിയിൽ പോലും കണ്ടെത്തുന്നതു പ്രതിമാസം രണ്ടുമുതൽ നാലുവരെ എച്ച്‌ഐവി ബാധിതരെ; ഏറ്റവുമധികം രോഗികൾ പാലക്കാട്

കൊച്ചി: ആലപ്പുഴ മെഡിക്കൽ കോളേജിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയ്ക്കായി കൊണ്ടുവന്നയാൾക്ക് എച്ച്.ഐ.വി ബാധയുണ്ടെറിയാതെ ഡോക്ടർമാർ ചികിത്സ നൽകിയത് വാർത്തയായത് ദിവസങ്ങൾക്ക് മുമ്പാണ്. പരുക്കേറ്റയാളുടെ രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചപ്പോൾ എച്ച്.ഐ.വി സ്ഥിതീകരിച്ചതും തുടർന്ന് ഡോക്ടർമാരും നേഴ്‌സും രോഗിയെ എത്തിച്ച ഓട്ടോ ഡ്രൈവർ വരെ പ്രതിരോധകുത്തിവെപ്പ് എടുക്കേണ്ടിവന്നതുമായ വാർത്ത കേരളം ആശങ്കയോടെയാണ് കേട്ടത്.

ഒരു രോഗലക്ഷണവും കാണിക്കാത്ത എച്ച്. ഐ.വി ബാധിതർ സംസ്ഥാനത്ത് വർദ്ധിച്ചു കൊണ്ടിരിക്കുതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിപ്പിക്കുന്നു. ഒരു എച്ച്.ഐ.വി ബാധിതൻ രോഗലക്ഷണങ്ങൾ കാണിക്കാൻ ചുരുങ്ങിയത് എട്ടുവർഷമെങ്കിലും എടുക്കുമെന്നിരിക്കെ ഈ കാലയളവിൽ ഇവർ രോഗവാഹകരും രോഗം പകർത്തിക്കൊണ്ടിരിക്കുവരുമാണെതാണ് ഞെട്ടിക്കുന്ന സത്യം. ഇതുകൊണ്ടു തന്നെ അടുത്ത കാലത്തായി ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങളിൽ രോഗം പകർന്നു കൊണ്ടിരിക്കുതായി പഠനങ്ങൾ കാണിക്കുന്നു.

ഒരു താലൂക്ക് ആശുപത്രിയിൽ പോലും പ്രതിമാസം രണ്ടു മുതൽ നാലുവരെ എച്ച്.ഐ.വി ബാധിതരെ കണ്ടെത്തുന്നു. നിരന്തരം ഏതെങ്കിലും രോഗങ്ങളുമായി വന്ന് ഡോക്ടറെ കാണുവർക്ക് ശസ്ത്രക്രിയയോ മറ്റ് ചികിത്സകളോ നിർദ്ദേശിക്കുമ്പോൾ നടത്തുന്ന സാധാരണ രക്തപരിശോധനയിലാണ് ഇത് കണ്ടെത്തുതെന്നതും ശ്രദ്ധേയമാണ്. സാധാരണ പരിശോധനയിൽ എന്തെങ്കിലും അസാധാരണത്വം കാണുമ്പോൾ മാത്രമാണ് ഈ പരിശോധന നടത്തുന്നതും ഫലം ഉറപ്പിക്കുന്നതും.

എന്നാൽ രോഗങ്ങളുമായി വന്ന് പരിശോധനക്ക് വിധേയമാകുന്നവർ അല്ലാതെ സാധാരണ ആരോഗ്യമുള്ളവർ ഈ പരിശോധനക്ക് വരാറില്ല. അങ്ങനെയുള്ളവരുടെ കൂടി പരിശോധന നടത്താൻ കഴിഞ്ഞാൽ നിലവിലുള്ള കണക്കുകൾ വർദ്ധിക്കുമെന്നും കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റി പറയുന്നു. പാലക്കാട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എച്ച്.ഐ.വി ബാധിതരുള്ളത്. ജില്ലയിൽ മാസം തോറും 12 മുതൽ 15 വരെ പുതിയ കേസുകൾ കണ്ടെത്തുന്നു. തമിഴ്‌നാടിനോട് ചേർന്നു കിടക്കു ചിറ്റൂർ താലൂക്കിലാണ് കൂടുതൽ എച്ച്.ഐ.വി ബാധിതരുള്ളത്. കോഴിക്കോട്, എറണാകുളം ജില്ലകൾ പാലക്കാടിന്റെ പിന്നിൽ വരുന്നുണ്ട്.

എച്ച്.ഐ.വി ബാധ ഏറ്റവും കൂടുതൽ കാണുന്നത് അവിഹിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവരിലാണ്. കേരളത്തിൽ 82 ശതമാനം പേർ ഈ വിധത്തിൽ ഉള്ളവരാണ്. ഇഞ്ചക്ഷൻ, മയക്കുമരുന്നുപയോഗം വഴി 8 ശതമാനം പേർ രോഗബാധിതരാണ്. അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് 7 ശതമാനം, രക്തത്തിലൂടേയും മറ്റും 1 ശതമാനം, സ്വവർഗരതിയിലൂടെ രണ്ട് ശതമാനം എന്നിങ്ങനെയാണ് പകരുന്നത്. 25 മുതൽ 49 വയസ് വരെയുള്ളവരിലാണ് 84 ശതമാനം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പുരുഷന്മാരാണ് സ്ത്രീകളെക്കാൾ രോഗബാധിതർ. രോഗബാധ ഏൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിലൂടെ കടുപോയ വ്യക്തി സ്വയം പരിശോധനക്ക് വിധേയനായാൽ എച്ച്.ഐ.വി ബാധ എയ്ഡ്‌സ് ആയി മാറുന്നതിൽ നിന്നു അയാൾക്കും മറ്റുള്ളവർക്ക് രോഗബാധയേൽക്കാനുള്ള സാഹചര്യങ്ങളും ഇല്ലാതാകും.

എച്ച്.ഐ.വി ബാധയുള്ള ഒരാൾക്ക് സാധാരണ വ്യക്തിയെ പോല ജീവിതം നയിക്കാൻ കഴിയുമെന്നതാണ് വാസ്തവം. സാധാരണ രോഗബാധിതരല്ലാത്ത വ്യക്തിയുടെ രക്തത്തിലെ സിഡി കൗണ്ട് 800 1500 ആയിരിക്കും. എച്ച്.ഐ.വി ബാധയുള്ളയാൾക്ക് പെട്ടെന്ന് അസുഖങ്ങൾ വരാനും ഈ കൗണ്ട് കുറയാനുമുള്ള സാധ്യതയും ഉണ്ട്. ഇതിനുള്ള അവസരം ഇല്ലാതാക്കിയാൽ മറ്റു വ്യക്തികളെ പോലെ ജീവിക്കാം. എച്ച്.ഐ.വി ബാധയുള്ളവർക്ക് സർക്കാർ ആശുപത്രികൾ വഴി കൗണ്ട് കുറയാതിരിക്കാനുള്ള മരുന്നുകളും മറ്റും നൽകും. കൗണ്ട് എന്തെങ്കിലും കാരണവശാൽ 250 ൽ കുറഞ്ഞാൽ ആന്റി കൗണ്ട് മരുന്നു നൽകും.

ഇത് ഒരിക്കൽ കഴിച്ചാൽ ജീവിതകാലം മുഴുവനും കഴിക്കണം. ഈ മരുന്നു കൊണ്ട് ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാൻ കഴിയില്ല. വൈറസിന്റെ കാര്യക്ഷമത കുറച്ച് മയക്കി കിടത്തും. മരു് കഴിക്കുത് എും ഒരെ സമയത്താകണം. സമയം തെറ്റിയാൽ ശരീരത്തിലെ വൈറസ് പിന്നീട് ഉയിർത്തെഴുന്നേറ്റ് കൂടുതൽ ആക്രമണകാരിയാകും. കൗണ്ട് 50 ലും കുറഞ്ഞാൽ മാത്രമേ പല രോഗങ്ങളും ആക്രമിച്ചു എയ്ഡ്‌സ് രോഗിയെ നിലയിലേക്ക് മാറുന്നുള്ളു. അത്തരമൊരവസ്ഥയിലാണ് മറ്റു രോഗങ്ങൾ മൂലം രോഗി മരണത്തിന് കീഴടങ്ങുന്നത്. എച്ച്.ഐ.വി വൈറസ് ശരീരത്തിൽ കയറിയാൽ നശിക്കില്ലെന്നും തുടക്കത്തിൽ കണ്ടെത്തിയാൽ ഒരാൾ എയ്ഡ്‌സ് രോഗിയായി മാറുന്നത് കുറക്കാൻ കഴിയും.

കേരളത്തിൽ 1983 ലാണ് എയ്ഡ്‌സ് രോഗം കണ്ടെത്തിയത്. രണ്ടു വർഷം മുമ്പ് വരെയുള്ള കണക്ക് പ്രകാരം 55167 പേർ എച്ച് .ഐ.വ.ബാധിതരാണ്. ഇന്ത്യയിൽ 2013 ലെ റിപ്പോർട്ട് പ്രകാരം 2.40 ദശലക്ഷം രോഗികളാണുള്ളത്. ഇവരിൽ 36 ശതമാനം പേർ മാത്രമേ ചികിത്സയുടെ പരിധിയിൽ വരുന്നുള്ളു. അതായത് ബാക്കിയുള്ളവർ രോഗം പടർത്തി കൊണ്ടിരിക്കുന്നുവെന്ന് സാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP