Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അയ്യായിരത്തോളം രൂപ മാത്രം ഫീസുള്ള കോഴ്‌സിന് പിടുങ്ങുന്നത് നാലുലക്ഷം; വ്യോമയാന മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സ്ഥാപനം വീണ്ടും തുറന്നു; എയിംഫിൽ അക്കാദമിയിൽ അടിമുടി തട്ടിപ്പെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും

അയ്യായിരത്തോളം രൂപ മാത്രം ഫീസുള്ള കോഴ്‌സിന് പിടുങ്ങുന്നത് നാലുലക്ഷം; വ്യോമയാന മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സ്ഥാപനം വീണ്ടും തുറന്നു; എയിംഫിൽ അക്കാദമിയിൽ അടിമുടി തട്ടിപ്പെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും

കോഴിക്കൊട്: വ്യോമയാന മേഖലയിൽ മികച്ച തൊഴിലവസരം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളെ കബളിപ്പിച്ച കോഴിക്കോട് മാവൂർ റോഡിൽ പ്രവർത്തിക്കുന്ന എയിംഫിൽ അക്കാദമി പുതിയ അഡ്‌മിഷൻ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചു. കബളിപ്പിക്കപ്പെട്ട വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടച്ചുപൂട്ടപ്പെട്ട സ്ഥാപനമാണ് ഉടമകളുടെ സ്വാധീനശക്തിയാൽ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ സ്ഥാപനത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും വീണ്ടും രംഗത്ത് എത്തിയിരിക്കയാണ്.

വ്യോമയാന മേഖലയിൽ ബി ബി എ, എം ബി എ ബിരുദങ്ങൾ വാഗ്ദാനം ചെയ്താണ് സ്ഥാപനം വിദ്യാർത്ഥികളെ ആകർഷിച്ചിരുന്നത്. എന്നാൽ അഡ്‌മിഷൻ സമയത്ത് പറഞ്ഞ കാര്യങ്ങളൊന്നും പാലിക്കാത്തതിനെ തുടർന്നാണ് സ്ഥാപനത്തിനെതിരെ കുറച്ച് മുമ്പ് വിദ്യാർത്ഥികൾ രംഗത്തത്തെിയത്. ഭാരതീയാർ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ മൂന്ന് വർഷ കാലയളവുള്ള സെവൻ സ്റ്റാർ ഏവിയേഷൻ കോഴ്‌സ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാർത്ഥികളിൽ നിന്ന് സ്ഥാപനം നാല് ലക്ഷം രൂപ വരെ ഫീസിനത്തിൽ തട്ടിയെടുത്തത്.

യൂണിവേഴ്‌സിറ്റിയിൽ അന്വേഷിച്ചപ്പോഴാണ് അയ്യായിരത്തോളം രൂപ മാത്രം ഫീസുള്ള കോഴ്‌സിനാണ് ഇത്രയും വലിയ തുക ഈടാക്കിയതെന്ന് വിദ്യാർത്ഥികൾക്ക് വ്യക്തമായത്. ഇത്രയും പണം ഈടാക്കിയിട്ടും പഠനത്തിനാവശ്യമായ പുസ്തകങ്ങൾ, യൂണിഫോം, ട്രെയിനിങ് എന്നിവയൊന്നും കുട്ടികൾക്ക് നൽകിയില്ല. മാത്രമല്ല മൂന്ന് വർഷത്തെ കോഴ്‌സ് ഫീ പൂർണ്ണമായും ഒരു വർഷത്തിനുള്ളിൽ തന്നെ അടയ്ക്കുവാൻ വേണ്ടി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സമ്മർദ്ദത്തിലാക്കുകയായിരുന്നു സ്ഥാപനം.

ഒന്നാം വർഷത്തിൽ കുട്ടികൾ മൂന്ന് ഏവിയേഷൻ ഡിപ്പോമ പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റിന് വേണ്ടി പ്രിൻസിപ്പലിനെ സമീപിച്ചങ്കെിലും ബാക്കി വരുന്ന മുഴുവൻ ഫീസും അടക്കാൻ നിർബന്ധിക്കുകയും കുട്ടികൾക്ക് നേരെ ഭീഷണി ഉയർത്തുകയയും ആയിരുന്നു സ്ഥാപന അധികൃതർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാരതീയാർ യൂണിവേഴ്‌സിറ്റിയുമായി ബന്ധമില്ലാത്ത, ഡിജിറ്റോ ടെക്‌നിക്കൽ ട്രെയിനിങ് സർവീസസ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള സർട്ടിഫിക്കറ്റാണ് ഇവർ വിതരണം ചെയ്യന്നതെന്ന് വ്യക്തമായി. ഈ സ്ഥാപനത്തിന്റെ ഉടമയും എയിംഫിൽ ഉടമയും ഫാസിൽ മുഹമ്മദ് ബഷീർ എന്നയാൾ തന്നെയായിരുന്നു. അഡ്‌മിഷൻ സമയത്ത് നൽകിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടെങ്കിലും ഇവ നൽകാൻ അധികൃതർ തയ്യറായില്ല. സ്ഥാപനത്തിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കടുത്ത നടപടിയാണ് അക്കാദമി എടുത്തത്.

സ്ഥാപനത്തിന്റെ തട്ടിപ്പുകളെക്കുറിച്ച് പുറത്ത് പറഞ്ഞ വിദ്യാർത്ഥികൾക്ക് വക്കീൽ നോട്ടീസയച്ചും സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകാതെയുമാണ് ഇവരുടെ പീഡനം. സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തിയെന്ന് പറഞ്ഞ് വിദ്യാർത്ഥികൾക്കെതിരെ ഇവർ കേസ് കൊടുക്കുകയും ചെയ്തു. എറണാകുളത്ത് പ്രവർത്തിക്കുന്ന എയിംഫിൽ ഇന്റർനാഷണൽ ഏവിയേഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് മാത്രമാണ് അഫിലിയേഷൻ ലൈസൻസ് ഉള്ളത്. ഇതിന്റെ മറവിലാണ് മറ്റു ജില്ലകളിലും ഇവർ സ്ഥാപനം നടത്തിവരുന്നതെന്ന് വിദ്യാർത്ഥികളായ ഗൗതം കൃഷ്ണ, ആഷിക്ക് എം, മുഹമ്മദ് അസ്ലം, രേഷ്മ എന്നിവർ പറയുന്നു.

അഡ്‌മിഷൻ സമയത്ത് തന്നെ വിദേശത്തേക്ക് വിമാനത്തിൽ കൊണ്ടുപോയി ഇൻ ഫ്‌ളൈറ്റ് ട്രെയിനിങ് സ്ഥാപനം വാഗ്ദാനം ചെയ്തിരുന്നു. വിദ്യാർത്ഥികളുടെ ഫീസിൽ ഇതും ഉൾപ്പെട്ടിരുന്നു. എന്നാൽ ഇൻ ഫ്‌ളൈറ്റ് ട്രെയിനിങ് എന്ന പേരും പറഞ്ഞ് കുട്ടികളിൽ നിന്ന് തുക ഈടാക്കിയാണ് സ്ഥാപനം പിന്നീട് അവരെ ദുബായിലേക്ക് കൊണ്ടുപോയത്. സറ്റുഡൻസ് വിസ എടുക്കാതെ സെയിൽസ് മാൻ വിസയിലാണ് കൊണ്ടുപോയത്. എന്നാൽ യാതൊരു ട്രെയിനിംഗും വിദ്യാർത്ഥികൾക്ക് നൽകിയില്ല. ഈ യാത്രയിൽ എടുത്ത ചിത്രങ്ങൾ ഉൾപ്പെടെ പരസ്യങ്ങൾക്ക് ഉപയോഗിക്കുകയും അടുത്തവർഷത്തേക്കുള്ള കുട്ടികളെ പിടിക്കാനുള്ള ഉപായമാക്കി മാറ്റുകയുമായിരുന്നു സ്ഥാപന അധികൃതർ. എയിംഫിൽ ചെന്നെന ബ്രാഞ്ചിലെ പ്രിൻസിപ്പൽ ലത്തീഫ് അഞ്ച് ദിവസത്തോളം പൊലീസ് കസ്റ്റഡിയിൽ ആയിരുന്നു. പണത്തിന്റെ സ്വാധീനത്താൽ അദ്ദേഹം പുറത്തിറങ്ങുകയും സ്ഥാപനം വീണ്ടും തുറന്ന് പ്രവർത്തിക്കുകയുമായിരുന്നു.

ഈ സ്ഥാപനം സ്ഥിതി ചെയ്യന്ന മിക്ക സ്ഥലങ്ങളിലും ആ പരിധിക്കുള്ളിൽ വരുന്ന പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്ന പലരും. പഠനം കഴിഞ്ഞാൽ ജോലി ഉൾപ്പെടെ ഇവർ വാഗ്ദാനം ചെയ്തിരുന്നു. അംഗീകാരമുള്ള എറണാകുളത്തെ സ്ഥാപനത്തിൽ അഡ്‌മിഷൻ നൽകുകയും പിന്നീട് കുട്ടികളെ മറ്റ് ബ്രാഞ്ചുകളിലേക്ക് മാറ്റുകയും ചെയ്യകയാണ് ഇവർ ചെയ്തുവന്നത്. സ്ഥാപനം പുതിയ അഡ്‌മിഷൻ നടത്തിക്കോണ്ടിരിക്കുകയാണ്. ഇവരുടെ ചതിയിൽ ഇനിയാരും വന്ന് പെടരുതെന്നതുകൊണ്ടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു. കുട്ടികളുടെ ഒറിജിനൽ സർട്ടിഫിക്കറ്റും അവർ അടച്ച ഫീസും തിരിച്ചു കിട്ടണമെന്നും അതുവരെ പോരാട്ടം തുടരുമെന്നും രക്ഷിതാവായ ശശികല ടി സി പറഞ്ഞു. കുട്ടികൾക്ക് നഷ്ടമായ കാലത്തിന് അർഹമായ നഷ്ടപരിഹാരം സ്ഥാപനം നൽകണമെന്നും ഇവർ കൂട്ടിച്ചർത്തേു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP