Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛന് കൂലിപ്പണി; അമ്മ ട്രാഫിക്ക് വാർഡനും; പഠന മികവിൽ പറന്നുയർന്നുയർന്ന അസാമാന്യ ധൈര്യക്കാരി; കടമെടുത്തും കഷ്ടപ്പെട്ടും പഠിച്ച് എയർഹോസ്റ്റസായി; ഒടുവിൽ ടോട്ടലി ഫെഡ് അപ്പെന്ന കുറിപ്പെഴുതി വച്ച് ആത്മഹത്യയും; മോനിഷയുടെ മരണത്തിൽ വിതുമ്പി പേരൂർക്കടയിലെ ഹാർവ്വിപുരം കുന്ന്

അച്ഛന് കൂലിപ്പണി; അമ്മ ട്രാഫിക്ക് വാർഡനും; പഠന മികവിൽ പറന്നുയർന്നുയർന്ന അസാമാന്യ ധൈര്യക്കാരി; കടമെടുത്തും കഷ്ടപ്പെട്ടും പഠിച്ച് എയർഹോസ്റ്റസായി; ഒടുവിൽ ടോട്ടലി ഫെഡ് അപ്പെന്ന കുറിപ്പെഴുതി വച്ച് ആത്മഹത്യയും; മോനിഷയുടെ മരണത്തിൽ വിതുമ്പി പേരൂർക്കടയിലെ ഹാർവ്വിപുരം കുന്ന്

അരുൺ ജയകുമാർ

തിരുവനന്തപുരം: കരിപ്പൂരിൽ ഇന്നലെ ആത്മഹത്യ ചെയ്ത പേരൂർക്കട ഹാർവ്വിപുരം കുന്നുംപുറം ഹരിത ലെയ്ൻ സ്വദേശിനിയായ മോനിഷ മോഹന്റെ മരണത്തിൽ അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. എല്ലാവരോടും സ്നേഹത്തോടെയും സന്തോഷത്തോടെയും മാത്രം ഇടപെട്ട് കണ്ടിട്ടുള്ള ഈ കുട്ടി എന്തിന് ആത്മഹത്യ ചെയ്തുവെന്നാണ് അയൽക്കാരായ സ്ത്രീകളുൾപ്പടെയുള്ളവർ ചോദിക്കുന്നത്.

പെൺകുട്ടിയുടെ മൃതദേഹം പേരൂർക്കടയിലെ വീട്ടിലെത്തിച്ചപ്പോൾ ഹൃദയഭേദകമായ ദൃശ്യങ്ങൾക്കാണ് ജനക്കൂട്ടം സാക്ഷികളായത്. മകളുടെ ശവശരീരത്തിന് സമീപം പിതാവ് മോഹനൻ നെഞ്ച് വേദനകാരണം കുഴഞ്ഞ് വീഴുകയായിരുന്നു. അച്ഛനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. വളരെ സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നുമാണ് മോനിഷ ജീവിതത്തിൽ ആഗ്രഹിച്ച ഉയരങ്ങളിലേക്ക് പറന്നത്. അച്ഛൻ മോഹനൻ കൂലിപ്പണിക്കാരനാണ് അമ്മ ജലജ ട്രാഫിക് വാർഡനായി ജോലി നോക്കുന്നു. സഹോദരൻ അനീഷ് ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയാണ്.

തനിക്ക് ജീവിതം മടുത്തുവെന്നും ടോട്ടലി ഫെഡ് അപ്പായതിനാൽ ജീവിതം അവസാനിപ്പിക്കുന്നുവൈന്നുമാണ് മോനിഷാ മോഹന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നത്. സാമ്പത്തികമായി ചില പ്രശ്നങ്ങളുണ്ടെന്നാണ് കുറിപ്പിൽ പറയുന്നത്. അത് പരിഹരിക്കാനായി വീടും സ്ഥലവും വിൽക്കാമെന്നും കുറിപ്പിൽ പറയുന്നു. വീടും വസ്തുവും വിറ്റാൽ പ്രശ്നങ്ങൾ അവസാനിക്കുമെന്നതിന് മോനിഷയുടെ ആത്മഹത്യയിലേക്ക് കാര്യങ്ങൾ എത്തിച്ചത് എങ്ങനെയെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നതെന്ന് കരിപ്പൂർ എസ് ഐ സജിത് മറുനാടൻ മലയാളിയോട് പറഞ്ഞു.

2016 ഫെബ്രുവരിയിലാണ് എയർ ഇന്ത്യ കോഴിക്കോട് ഓഫിസിൽ മോനിഷ ജോലിയിൽ പ്രവേശിച്ചത്. പഠിക്കാൻ വളരെ മിടുക്കിയായിരുന്നു മോനിഷ. തിരുവനന്തപുരം നഗരത്തിലെ ഇൻഫന്റ് ജീസസ് സ്‌കൂളിലാണ് പഠിച്ചിരുന്നത്. സ്‌കൂൾ വിദ്യഭ്യാസം പൂർത്തിയാക്കിയ ശേഷം ഫാർമസ്യൂട്ടിക്കൽസ് കോഴ്സ് പഠിക്കുകയായിരുന്നു. പിന്നീടാണ് ഏവിയേഷൻ കോഴ്സിന് പ്രവേശിച്ചത്. പഠനത്തിലും പെരുമാറ്റത്തിലും മികവും ധൈര്യവും പ്രകടിപ്പിച്ചിരുന്നു. ഈ ധൈര്യം തന്നെയാണ് സാധാരണ ചുറ്റുപാടുകളിൽ നിന്നും വരുന്ന കുട്ടിയായിട്ടും എയർ ഹോസ്റ്റസാവുക എന്ന തന്റെ സ്വപ്നം മോനിഷ യാഥാർഥ്യമാക്കിയത്.

പേരൂർക്കടയിലെ വീട്ടിൽ നിന്നും കരകുളത്തേക്ക് കുടുംബം ഇടയ്ക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് ആർക്കും അറിയില്ല. മോനിഷ എയർഹോസ്റ്റസ് ആയിരുന്നുവെന്ന് പോലും പേരൂർക്കടയിലെ അയൽവാസികൾക്കെല്ലാം അറിയാത്ത കാര്യമായിരുന്നു. ഈ കുട്ടി ഇത്ര ഉയരത്തിൽ എത്തിയത് മരണത്തോടെയാണ് പലരും അറിഞ്ഞത്. നാട്ടുകാരെ ആരെ കണ്ടാലും എപ്പോഴും ചിരിക്കുന്ന സ്വഭാവക്കാരിയായിരുന്നു. വിശേഷങ്ങൾ തിരക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ നാട്ടുകാരുടെ പ്രിയങ്കരിയാണ് മരിച്ചത്. പ്രണയ നൈരാശ്യം ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അയൽവാസികൾക്ക് ഒരു വിവരവുമില്ല.

എയർ ഇന്ത്യ എക്സ്‌പ്രസിലെ എയർ ഹോസ്റ്റസായ മോനിഷയെ കോഴിക്കോട് വിമാനത്താവളത്തോടു ചേർന്നുള്ള താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത് ഇന്നലെയാണ്. മോനിഷ ഫോൺ എടുക്കാത്തതിനെത്തുടർന്ന് സഹപ്രവർത്തകർക്കും സമീപ താമസക്കാർക്കും സംശയംതോന്നുകയായിരുന്നു. അകത്തുനിന്നു പൂട്ടിയ മുറിയുടെ വാതിൽ പൊളിച്ചു നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് എയർ ഇന്ത്യയിൽ മോനിഷയക്ക് ജോലി ലഭിച്ചത്. സഹപ്രവർത്തകരുമായും വലിയ ചങ്ങാത്തതിലായിരുന്ന മോനിഷ പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്വസ്ഥയായിരുന്നുവെന്നും കാര്യം തിരക്കിയപ്പോൾ ആരോഗ്യ പ്രശ്നങ്ങളാണെന്നുമാണ് പറഞ്ഞതെന്നും ചില സഹപ്രവർത്തകരർ കരിപ്പൂർ പൊലീസനോട് പറഞ്ഞു. പതിവിൽ നിന്നും വിപരീതമായി മോനിഷയെ ഡെസ്പായി കണ്ടിരുന്നുവെന്നും സഹപ്രവർത്തകർ പറയുന്നു.

തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 28 മുതൽ മോനിഷ അവതിയിലുമായിരുന്നു. അവധിയിലായിരുന്ന സമയത്ത് കരിപ്പൂർ ന്യൂമാൻ ജംങ്ഷന് സമീപമുള്ള കെബി ടവറിലായിരുന്നു താമസം. എയർഹോസ്റ്റസുമാർക്ക് താമസിക്കുന്നതിനാണ് ഇവിടെ സൗകര്യമൊരുക്കിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP