Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തനംതിട്ടയിൽ കോൺഗ്രസിനെ നേർവഴിക്കു നടത്താൻ പോരാടുന്ന വനിതാ നേതാവും ഭർത്താവും നിരവധി തട്ടിപ്പുകേസിലെ പ്രതികൾ; 10 വർഷം മുമ്പുള്ള ഭൂമി തട്ടിപ്പു കേസിൽ ഭർത്താവ് പൊലീസ് പിടിയിൽ; ഭാര്യ ഒളിവിലെന്ന് കാട്ടി പൊലീസിന്റെ റിപ്പോർട്ട്; ജില്ലാ കോൺഗ്രസ് കമ്മറ്റിയിലെ പുഴുക്കുത്തുകൾ ചൂണ്ടിക്കാണിക്കാനിറങ്ങിയ അജീബ എം സാഹിബ് തട്ടിപ്പിന്റെ ഉസ്താദെന്ന് ആക്ഷേപം

പത്തനംതിട്ടയിൽ കോൺഗ്രസിനെ നേർവഴിക്കു നടത്താൻ പോരാടുന്ന വനിതാ നേതാവും ഭർത്താവും നിരവധി തട്ടിപ്പുകേസിലെ പ്രതികൾ; 10 വർഷം മുമ്പുള്ള ഭൂമി തട്ടിപ്പു കേസിൽ ഭർത്താവ് പൊലീസ് പിടിയിൽ; ഭാര്യ ഒളിവിലെന്ന് കാട്ടി പൊലീസിന്റെ റിപ്പോർട്ട്; ജില്ലാ കോൺഗ്രസ് കമ്മറ്റിയിലെ പുഴുക്കുത്തുകൾ ചൂണ്ടിക്കാണിക്കാനിറങ്ങിയ അജീബ എം സാഹിബ് തട്ടിപ്പിന്റെ ഉസ്താദെന്ന് ആക്ഷേപം

ആർ കനകൻ

വയനാട്: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പത്തനംതിട്ടയിലെ കോൺഗ്രസിൽ വിവാദത്തിന് തിരി കൊളുത്തി വിട്ടയാളാണ് മുൻ പത്തനംതിട്ട നഗരസഭ ചെയർപേഴ്സണും കോൺഗ്രസ് ഐ വിഭാഗം നേതാവുമായ അജീബ എം സാഹിബ്. കോൺഗ്രസിനെ പുഴുക്കുത്തുകളെ കുറിച്ച് ഘോരഘോരം വാദിച്ച് വാർത്തകളിൽ നിറഞ്ഞ അജീബ ഇപ്പോൾ ഒളിവിലാണ്.

എതിർ പക്ഷത്തെ ഭയന്നുള്ള ഒളിവാണെന്ന് തെറ്റിദ്ധരിക്കണ്ട. നാടു നീളെ നടത്തിയ തട്ടിപ്പുകളിൽ പ്രതിയായ അജീബയും ഭർത്താവ് അബ്ദുൾ ഖാദറും ലോങ്പെൻഡിങ് വാറണ്ടിൽ ഒളിവിൽ കഴിയുന്നത് പൊക്കാൻ പൊലീസ് ഇറങ്ങിയിരിക്കുകയാണ്. സ്വന്തം വീട്ടിലാണ് ഇവർ ഒളിച്ചു താമസിക്കുന്നത് എന്നതാണ് ഏറെ രസകരം. ഇങ്ങനെ ഒളിച്ചു താമസിച്ചു വരവേ സ്വന്തം വീട്ടിൽ നിന്ന് തന്നെ അബ്ദുൾ ഖാദറിനെ കഴിഞ്ഞ ദിവസം മാനന്തവാടി പൊലീസ് ഇൻസ്പെക്ടറും സംഘവും പൊക്കി.

പത്തനംതിട്ട കെഎസ്ഇബിക്ക് സമീപം ആലിപ്പിള്ള വീട്ടിൽ അബ്ദുൾ ഖാദർ എന്ന അമ്പിളി (55)യെയാണ് മാനന്തവാടി ഇൻസ്പെക്ടർ പികെമണിയും സംഘവും അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയും ഇയാളുടെ ഭാര്യയുമായ പത്തനംതിട്ട മുൻ നഗരസഭ ചെയർപേഴ്സൺ അജീബ എം സാഹിബ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മൂന്നാം പ്രതിയും ഇവരുടെ ഇടനിലക്കാരനുമായ സുഹൃത്ത് അബ്ദുൾ റസാഖ് കോടതിയിൽ ഹാജരായി ജാമ്യത്തിൽ കഴിയുകയാണ്.

കോട്ടയം ഏറ്റുമാനൂർ കിഴക്കു ഭാഗം പള്ളിക്കാട് സേവി ജോസഫിനെയാണ് പ്രതികൾ 2009 ൽ കബളിച്ചിച്ചത്. പേര്യ വില്ലേജിൽ ഉൾപ്പെട്ട സ്ഥലത്തിന്റെ വ്യാജ മുക്ത്യാറും നികുതി ശീട്ടും നിർമ്മിച്ച് സേവിയിൽ നിന്ന് 52 ലക്ഷം രൂപ അഡ്വാൻസ് കൈപ്പറ്റി ഭൂമി വിൽപ്പന നടത്തി പറ്റിക്കുകയായിരുന്നു. ഉന്നതതലങ്ങളിൽ വലിയ ബന്ധങ്ങൾ ഉണ്ടായിരുന്ന പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി മുങ്ങി നടക്കുകയായിരുന്നു. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി.

വയനാട്ടിലെ പൊലീസ് സ്റ്റേഷനുകളിലെ ഏറ്റവും പഴകിയ കേസാണിത്. കോൺഗ്രസിലെ ഐ ഗ്രൂപ്പുകാരിയായ അജീബയുടെ രാഷ്ട്രീയ ബന്ധമാണ് പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ചത്. ഒളിവിലാണെന്ന് പൊലീസ് പറഞ്ഞിരുന്ന പ്രതികൾ നാട്ടിലൂടെ നെഞ്ചു വിരിച്ചു നടക്കുകയായിരുന്നു. മാറി മാറി വന്ന സർക്കാരുകളിൽ സ്വാധീനം ചെലുത്തിയാണ് ഇവർ അറസ്റ്റിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്. ഇതിന് പുറമേ മറ്റു നിരവധി തട്ടിപ്പുകൾക്കും അജീബ നേതൃത്വം നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. പത്തനംതിട്ടയിലെ പ്രമുഖ ജ്യൂവലറികളിൽ നിന്നും സ്വർണം വാങ്ങിയ ശേഷം പണം കൊടുക്കാതെ പറ്റിച്ചുവെന്ന പരാതിയും നിലനിൽക്കുന്നുണ്ട്.

ഇതിൽ ഒരു ജ്യൂവലറി പിന്നീട് പൂട്ടിപ്പോവുകയും ചെയ്തു. കെ മുരളീധരൻ എംഎൽഎയുടെ അടുത്ത അനുയായി ആയിട്ടാണ് അജീബ അറിയപ്പെട്ടിരുന്നത്. മറ്റു ചില ഭൂമിതട്ടിപ്പുകളിലും ഇവർ ഉൾപ്പെട്ടിരുന്നു. ഇടക്കാലത്ത് കോൺഗ്രസിൽ നിന്ന് പുറത്താക്കിയെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും ഐ ഗ്രൂപ്പിന്റെ യോഗങ്ങളിൽ സജീവമായിരുന്നു. കോൺഗ്രസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളിലും അജീബ സജീവമാണ്. ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഈ ഗ്രൂപ്പിൽ ഇവർ നൽകിയ ശബ്ദസന്ദേശം വൈറലായിരുന്നു. മുൻ നഗരസഭ ചെയർമാൻ കെ സുരേഷ്‌കുമാറിനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള സന്ദേശം പാർട്ടിക്കുള്ളിൽ കലാപത്തിന് വഴി തെളിച്ചിരിക്കുകയാണ്. വലിയ തട്ടിപ്പു കേസുകളിൽ പ്രതിയായ അജീബ് മറ്റുള്ളവർ തട്ടിപ്പു നടത്തുന്നുവെന്ന് വാചാലയാകുന്നതും കൗതുകമായി.

നിലവിൽ പത്തനംതിട്ട തന്നെ അജീബ ഉണ്ടെങ്കിലും പിടികൂടാൻ പൊലീസ് തയാറാകുന്നില്ല. വാട്സാപ്പ് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലും ഇവർ നിറഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ ദിവസം മാനന്തവാടി പൊലീസ് പത്തനംതിട്ടയിലെത്തി കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പ്രതി അബ്ദുൾ ഖാദറിനെ ഇവിടുത്തെ സ്റ്റേഷനിൽ ഹാജരാക്കിയിരുന്നു. ഈ വിവരം ഇവിടുത്തെ മാധ്യമങ്ങൾക്ക് നൽകാൻ പൊലീസ് തയാറായിട്ടില്ല. അങ്ങനെ ഒരു അറസ്റ്റ് നടന്നതായി തങ്ങൾക്ക് അറിയില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം. അതേ സമയം, പ്രതിയെ തങ്ങൾ പത്തനംതിട്ട സ്റ്റേഷനിൽ എത്തിച്ചിരുന്നുവെന്ന് മാനന്തവാടി പൊലീസും പറയുന്നു. ഇവരുടെ തട്ടിപ്പിൽ പണം നഷ്ടമായവർ നിരവധിയാണ്. ഉന്നത തല ബന്ധത്തിന്റെ മറവിൽ ആഡംബര ജീവിതം നയിച്ചു വരികയാണ് അജീബയും അബ്ദുൾ ഖാദറും.

അജീബയെ പൊലീസ് തിരയുന്നുവെന്ന വാർത്ത വന്നതോടെ ഏറെ ആശ്വസിക്കുന്ന രണ്ടു പേർ ഡിസിസി പ്രസിഡന്റ് ബാബു ജോർജും വൈസ് പ്രസിഡന്റ് എ സുരേഷ്‌കുമാറുമാണ്. ഇവർക്കെതിരേ പട നയിച്ചു വന്നത് അജീബയായിരുന്നു. സ്വന്തം ഗ്രൂപ്പിൽ നിന്നുള്ള പാര കൂടിയായതോടെ പ്രസിഡന്റും വൈസ് പ്രസിഡന്റും ആകെ വലഞ്ഞിരിക്കുകയായിരുന്നു. അതിനിടെയാണ് അബ്ദുൾ ഖാദർ പിടിയിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP