Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹറായി ഭരണഘടന ചോദിച്ചതിന് കാരണം വിവാദങ്ങൾ കൊഴുക്കുമ്പോൾ അതേപ്പറ്റി ആഴത്തിൽ അറിയണമെന്ന ആഗ്രഹം; വധുവിന്റെ മനസ് അറിഞ്ഞ് കൂടെ നൽകിയത് 100 പുസ്തകങ്ങൾ; ഖുർആനും ബൈബിളും കൂടാതെ എം ടി.യുടെയും മാധവിക്കുട്ടിയുടെയും അരുന്ധതി റോയിയുടെയും ബെന്യാമിന്റെയും സുഭാഷ് ചന്ദ്രന്റെയും കെആർ മീരയുടെയുമെല്ലാം പുസ്തകങ്ങൾ അങ്ങനെ ഭാര്യയ്ക്കുള്ള ആദ്യ സമ്മാനമായി; അജിനും ഇജാസും സോഷ്യൽ മീഡിയയുടെ താരമാകുമ്പോൾ

മഹറായി ഭരണഘടന ചോദിച്ചതിന് കാരണം വിവാദങ്ങൾ കൊഴുക്കുമ്പോൾ അതേപ്പറ്റി ആഴത്തിൽ അറിയണമെന്ന ആഗ്രഹം; വധുവിന്റെ മനസ് അറിഞ്ഞ് കൂടെ നൽകിയത് 100 പുസ്തകങ്ങൾ; ഖുർആനും ബൈബിളും കൂടാതെ എം ടി.യുടെയും മാധവിക്കുട്ടിയുടെയും അരുന്ധതി റോയിയുടെയും ബെന്യാമിന്റെയും സുഭാഷ് ചന്ദ്രന്റെയും കെആർ മീരയുടെയുമെല്ലാം പുസ്തകങ്ങൾ അങ്ങനെ ഭാര്യയ്ക്കുള്ള ആദ്യ സമ്മാനമായി; അജിനും ഇജാസും സോഷ്യൽ മീഡിയയുടെ താരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഭരണഘടനയും അതേച്ചൊല്ലിയുള്ള വിവാദങ്ങളും കൊഴുക്കുമ്പോൾ അതേപ്പറ്റി ആഴത്തിൽ അറിയണമെന്ന ആഗ്രഹമാണ് മഹറായി ഭരണഘടന ചോദിക്കാനുള്ള തീരുമാനത്തിനുപിന്നിലെന്ന് അജിന. അങ്ങനെ അവർ കുടുംബ ജീവിതത്തിലേക്ക് കടക്കുകയാണ്. നൂറ് പുസ്തകങ്ങൾ കൈമാറിയാണ് അജിനയെ ഇജാസ് സ്വന്തമാക്കിയത്. അങ്ങനെ തീർത്തും വ്യത്യസ്തമായ വിവാഹം.

വിവാഹം ഉറപ്പിക്കുമ്പോൾ മഹറായി എന്തുവേണമെന്ന ചോദ്യത്തിന് അജിനയ്ക്ക് ഇന്ത്യൻ ഭരണഘടന എന്ന ഉത്തരമേ ഉണ്ടായിരുന്നുള്ളു. എല്ലാവരും ഇതു കേട്ട് ഞെട്ടി. എന്നാൽ വരന്റേയും വധുവിന്റേയും വീട്ടുകാർക്ക് ഇത് ഉൾക്കൊള്ളാനായി. ഇതോടെ ഇവർ ഒരുമിച്ചു. ഭരണ ഘടന ചോദിച്ച വധുവിന് ഭാവി വരൻ നൽകിയത് അക്ഷര വെളിച്ചം. ഖുർആനും ബൈബിളും കൂടാതെ എം ടി.യുടെയും മാധവിക്കുട്ടിയുടെയും അരുന്ധതി റോയിയുടെയും ബെന്യാമിന്റെയും സുഭാഷ് ചന്ദ്രന്റെയും കെ.ആർ. മീരയുടെയുമെല്ലാം പുസ്തകങ്ങളുമാണ് ചടയമംഗലം പേരേടം വെള്ളച്ചാലിൽവീട്ടിൽ ഇജാസ് അജിനയ്ക്ക് നൽകിയത്.

ആരും അറിയാതെയാണ് എല്ലാം നടന്നത്. എന്നിട്ടും അക്ഷരലക്ഷം പകർന്ന വെളിച്ചത്തിൽ എല്ലാം പുറംലോകത്ത് എത്തി. മൂല്യമുള്ളത് മഹറായി നൽകിയാകണം തന്റെ വിവാഹം നടക്കേണ്ടതെന്ന ഇജാസിന്റെ ആഗ്രഹവും സഫലമായി. അദ്ധ്യാപക കുടുംബമാണ് ഇജാസിന്റെത്. മാതാപിതാക്കളായ ഹക്കിമും നസീറയും ഇജാസിന്റെ തീരുമാനത്തിനൊപ്പം നിന്നു.

ഡിസംബർ 29-നാണ് വിവാഹം കഴിഞ്ഞത്. പുസ്തകങ്ങൾ മഹറായി നൽകിയത് അധികമാരും അറിയേണ്ടെന്നായിരുന്നു തീരുമാനമെങ്കിലും അറിഞ്ഞവർ വിവരം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു. ഇതോടെ അജീനയും ഇജാസും സോഷ്യൽ മീഡയിയലെ താരമായി. അജിനയുടെ മാതാപിതാക്കളും അദ്ധ്യാപകരാണ്. നിസാമുദ്ദീനും സജീനയുമാണ് അച്ഛനും അമ്മയും. ഇവരും മകൾക്ക് പൂർണപിന്തുണ നൽകി ഒപ്പംനിന്നു. ആയൂർ മഞ്ഞപ്പാറ ബി.എഡ്. കോളേജ് വിദ്യാർത്ഥിനിയാണ് അജിന. സിവിൽ എൻജിനിയറിങ് കഴിഞ്ഞ ഇജാസ് മടവൂർ ഗ്രാമപ്പഞ്ചായത്തിൽ ജോലിചെയ്യുകയാണ്.

അജിനയുടെ സഹോദരൻ എൻജിനിയറിങ് വിദ്യാർത്ഥിയായ ആഷിക്കിനും എം.ടെക്കിനു പഠിക്കുന്ന ഇജാസിന്റെ സഹോദരൻ അജാസിനും ഭരണ ഘടന ഉയർത്തിപിടിക്കുന്ന വിവാഹത്തോടെ പൂർണ്ണ താൽപ്പര്യമായിരുന്നു. 

മുസ്ലിം മത വിശ്വാസികൾക്കിടയിൽ നിക്കാഹിന് വധുവിന് സമ്മാനം നൽകുന്ന പതിവുണ്ട്. മഹർ എന്നാണ് ഈ സമ്മാനം അറിയപ്പെടുന്നത്. കാലങ്ങളായി സ്വർണമാണ് മഹറായി വരൻ നൽകി വരുന്നത്. എന്നാൽ മാറ്റങ്ങളുടെ കാലത്ത് മഹർ എന്ന സങ്കൽപ്പത്തിലും മാറ്റം കൊണ്ട് വന്നിരിക്കുകയാണ് കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശികളായ ഇജാസ് ഹക്കിമും ഭാര്യ അജ്‌നയും. മഹർ ദാനം ചർച്ചയാകുന്നത് ഇജാസ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോകളിലൂടെയാണ്. നാട്ടുനടപ്പനുസരിച്ച് ചിന്തിക്കാതെ മാറ്റത്തിന്റെ മാർഗം സ്വീകരിച്ച് ഇവർ സോഷ്യൽ മീഡിയയിൽ താരമാവുകായണ്.

മഹറായി വധു ആവശ്യപ്പെട്ടത് പോലെ പുസ്തകങ്ങൾ നൽകിയപ്പോൾ പലരുടെയും സംശയം പ്രണയ വിവാഹമാണോ എന്നാണ്. എന്നാൽ വിവാഹം പക്കാ അറേഞ്ച്ഡ് ആണ്. നാല് മാസങ്ങൾക്ക് മുൻപാണ് വിവാഹാലോചന വരുന്നത്. ചടയമംഗലത്ത് തന്നെയായിരുന്നു രണ്ടു കൂട്ടരുടെയും വീട്. മാതാപിതാക്കൾക്ക് പരസ്പരം അറിയാവുന്ന കുടുംബങ്ങളാണ് എന്നത് മാത്രമാണ് മുൻപരിചയം എന്ന നിലക്കുണ്ടായിരുന്നത്. വിവാഹം ഉറപ്പിച്ചപ്പോൾ എങ്ങനെ നടത്തണം എന്ന കാര്യത്തെ പറ്റി ഞങ്ങൾ പരസ്പരം ചർച്ച ചെയ്തു. ഇതിനിടെയാണ് മഹർ ആയി സ്വർണം വേണ്ടെന്ന് അജ്‌ന പറയുന്നത്.

മഹർ എന്ന് പറയുന്നത് വധുവിന്റെ അവകാശമാണ്. അത് അവരുടെ ഇഷ്ടത്തിനാണ് നൽകേണ്ടത്. പുരുഷൻ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം നൽകുന്നു എന്നാണ് ഇതിനർത്ഥം. വിവാഹമൂല്യം നിശ്ചയിക്കാതെയും നൽകാതെയുള്ള വിവാഹങ്ങൾ സാധുവാകുകയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP