Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

2011ൽ വിൻവിൻ ലോട്ടറിയിലൂടെ ഭാഗ്യദേവത സമ്മാനമായി നൽകിയത് 40ലക്ഷം രൂപയും 50 പവനും; ഒൻപത് വർഷത്തിന് ശേഷം വീട്ടിലെത്തിയത് അഞ്ച് കോടിയുടെ ബംപറും; ഇനി പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ ജീവനക്കാരൻ കോടിപതി; മുത്തപ്പൻ ക്ഷേത്രത്തിൽ ക്ലാർക്ക് ടിക്കറ്റ് എടുത്തത് അമ്പല പരിസരത്ത് ടിക്കറ്റ് വിൽക്കുന്ന പവിത്രനിൽ നിന്ന്; തൃപ്തി തോന്നുന്ന നമ്പറുകൾ നോക്കിയുള്ള അജിതന്റെ കണക്ക് കൂട്ടൽ പിഴച്ചില്ല; അടിച്ചു മോനേ വീണ്ടും..... തളിപ്പറമ്പിൽ നിന്നുള്ള ലോട്ടറി നേട്ടത്തിന്റെ കഥ

2011ൽ വിൻവിൻ ലോട്ടറിയിലൂടെ ഭാഗ്യദേവത സമ്മാനമായി നൽകിയത് 40ലക്ഷം രൂപയും 50 പവനും; ഒൻപത് വർഷത്തിന് ശേഷം വീട്ടിലെത്തിയത് അഞ്ച് കോടിയുടെ ബംപറും; ഇനി പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ ജീവനക്കാരൻ കോടിപതി; മുത്തപ്പൻ ക്ഷേത്രത്തിൽ ക്ലാർക്ക് ടിക്കറ്റ് എടുത്തത് അമ്പല പരിസരത്ത് ടിക്കറ്റ് വിൽക്കുന്ന പവിത്രനിൽ നിന്ന്; തൃപ്തി തോന്നുന്ന നമ്പറുകൾ നോക്കിയുള്ള അജിതന്റെ കണക്ക് കൂട്ടൽ പിഴച്ചില്ല; അടിച്ചു മോനേ വീണ്ടും..... തളിപ്പറമ്പിൽ നിന്നുള്ള ലോട്ടറി നേട്ടത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തളിപ്പറമ്പ്: ഭാഗ്യദേവതിയുടെ കടാക്ഷം ഒന്നല്ല രണ്ടുതവണ. 40 ലക്ഷം രൂപയും 50 പവനും ലോട്ടറിയടിച്ചതിനു പിന്നാലെ അജിതനെ തേടി 5 കോടിയുടെ ബംപർ സമ്മാനവും. 9 വർഷത്തിനു ശേഷം വീണ്ടും കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമെത്തുമ്പോൾ അജിതിന് അത് മറ്റൊരു അപ്രതീക്ഷിത സമ്മാനം കൂടിയാകുന്നു.

പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ ജീവനക്കാരൻ പി.എം.അജിതനെ (61) തേടിയാണ് 9 വർഷത്തിനു ശേഷം വീണ്ടും കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമെത്തിയത്. തളിപ്പറമ്പ് തമ്പുരാൻ ലോട്ടറി ഏജൻസിയുടെ കീഴിലെ ഏജന്റായ മുയ്യം സ്വദേശി പവിത്രനിൽ നിന്നു വാങ്ങിയ ബംപർ ടിക്കറ്റിനാണു സമ്മാനം. ആരും രണ്ടാം തവണ ലോട്ടറി അടിച്ചെന്ന് പറഞ്ഞിട്ടും വിശ്വസിച്ചില്ലെന്നതാണ് വസ്തുത. ഒടുവിൽ ബാങ്കുകാരാണ് ഈ സത്യം അജിത്തിന്റെ മനസ്സിൽ പോലും ഉറപ്പിച്ചത്. അത്രയേറെ അവിശ്വസനീയമായിരുന്നു അജിത്തിന് രണ്ടാമത്തെ ലോട്ടറിയിലെ ഭാഗ്യമെത്തൽ.

ലോട്ടറി ഫലം വന്നപ്പോൾ തന്നെ അടുത്ത സൃഹൃത്തുക്കളോട് സമ്മാന വിവരം പറഞ്ഞിരുന്നുവെങ്കിലും പലരും വിശ്വസിച്ചിരുന്നില്ല. മരുമകൻ ജോലി ചെയ്യുന്ന പുതിയതെരു കാനറ ബാങ്ക് ശാഖയിൽ അന്നു തന്നെ ടിക്കറ്റ് ഏൽപ്പിച്ചിരുന്നു. ഇന്നലെ വിവരം ഔദ്യോഗികമായി ലഭിച്ച ശേഷമാണു മറ്റുള്ളവരോടു കാര്യം പറഞ്ഞത്. സവിതയാണു അജിതന്റെ ഭാര്യ.മകൻ അതുൽ സൗദിയിൽ മെക്കാനിക്കൽ എൻജിനീയറാണ്. മകൾ അഞ്ജന ബിടെക് വിദ്യാർത്ഥിനി.

35 വർഷത്തോളമായി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ക്ലാർക്കായി ജോലി ചെയ്യുകയാണ് അജിതൻ. 2011ൽ വിൻവിൻ ലോട്ടറിയുടെ 40 ലക്ഷവും 50 പവനും അടിച്ച ശേഷം പതിവായി ലോട്ടറി എടുക്കാറുണ്ട്. തൃപ്തി തോന്നുന്ന നമ്പറുകൾ നോക്കിയാണ് ടിക്കറ്റ് എടുക്കുക. ഇത് വീണ്ടും വീട്ടിൽ ബംപർ ഭാഗ്യമെത്തിക്കുകയാണ്. മടപ്പുര കുടുംബാംഗമായ അജിതൻ അമ്പല പരിസരത്ത് ടിക്കറ്റ് വിൽക്കുന്ന പവിത്രനിൽനിന്നുമാണ് ടിക്കറ്റ് എടുത്തത്. മെയ് 29 നാണ് മുയ്യം പള്ളിവയൽ സ്വദേശിയായ പി .വി പവിത്ര നിൽ നിന്നും അജിതൻ സമ്മാനർഹമായ ടിക്കറ്റ് വാങ്ങിയത്. മരുമകൻ ജോലി ചെയ്യുന്ന പുതിയതെരു കാനറാ ബാങ്ക് ശാഖയിലാണ് ടിക്കറ്റ് ഏൽപ്പിച്ചത്.

നേരത്തേയും തമ്പൂരാൻ ഏജൻസിയിലൂടെ ഇവിടെ ഭാഗ്യം എത്തിയിരുന്നു. 2016ലെ ക്രിസ്മസ്പുതുവത്സര ബമ്പർ സമ്മാനമായ നാലുകോടിരൂപ മരപ്പണിത്തൊഴിലാളിക്ക് അടിച്ചിരുന്നു. ചെറുപുഴ ജോസ് ഗിരിയിൽ വെള്ളിയാങ്കണ്ടം അലക്സാണ്ടറി(ഡെന്നിസ്48)നാണു തമ്പുരാൻ പുതുവർഷത്തിൽ ഭാഗ്യമെത്തിച്ചത്. ചെറുപുഴയിലെ തമ്പുരാൻ ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റാണ് അന്ന് ഭാഗ്യമെത്തിച്ചത്. കടുമേനിയിലെ കോൺവെന്റിൽ താമസിച്ചു പഠിക്കുന്ന മകളെക്കാണാൻ പോകുന്ന വഴി അലക്സാണ്ടർ എടുത്ത എക്സ്.ആർ. 694040 നമ്പർ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. സ്വകാര്യ ബസിൽ 15 വർഷം കണ്ടക്ടറായി ജോലി ചെയ്തശേഷമാണു മരപ്പണിയിലേക്കു തിരിഞ്ഞത്. ഇതിന് ശേഷം വീണ്ടും തമ്പുരാൻ ഏജൻസിലൂടെ ഭാഗ്യ ദേവത തളിപറമ്പിനെ കടാക്ഷിക്കുകയാണ്.

മൂന്നാർ സ്വദേശിക്ക് കാരുണ്യ പ്ലസ് 80 ലക്ഷം

കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ മൂന്നാർ സ്വദേശി കെ.സതീഷിന്. മാട്ടുപ്പെട്ടി ഇൻഡോ സ്വിസ് പ്രോജക്ടിലെ കരാർ ജോലിക്കാരനാണ്. കെഎൽഡി ബോർഡ് ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന കറുപ്പയ്യ -വേലമ്മ ദമ്പതികളുടെ മകനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP