1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

അധ്വാനിച്ചുണ്ടാക്കിയ കാശ് മുഴുവൻ നാട്ടിലെ അതിസമ്പന്നൻ പറ്റിച്ചെടുത്തു; കടം വീട്ടാൻ ഉള്ളത് വിറ്റ് പെറുക്കിയിട്ടും ജയിലിൽ കഴിയേണ്ടി വന്നു; കിട്ടാനുള്ള കാശിനായി വിളിച്ചപ്പോൾ പരിഹാസവും; നേതാക്കന്മാരായ നേതാക്കന്മാരെയെല്ലാം വിളിച്ച് സഹായം ചോദിച്ചപ്പോൾ എല്ലാവരും കൈമലർത്തി; ഒടുവിൽ ഒരു നിമിഷം നീതി ലഭിച്ചെന്ന് തോന്നിയപ്പോൾ ഉന്നത ഇടപെടലും; പോരാത്തതിന് എല്ലാം തകർന്ന് കിടപ്പിലായ അച്ഛനെ കഷ്ടപ്പെടുത്താൻ തൃശൂരിലെ വീട്ടിൽ പൊലീസ് റെയ്ഡും; പിണറായി വിജയൻ നാസിൽ അബ്ദുല്ലയോട് ചെയ്തത്

August 23, 2019 | 08:09 AM IST | Permalink



അധ്വാനിച്ചുണ്ടാക്കിയ കാശ് മുഴുവൻ നാട്ടിലെ അതിസമ്പന്നൻ പറ്റിച്ചെടുത്തു; കടം വീട്ടാൻ ഉള്ളത് വിറ്റ് പെറുക്കിയിട്ടും ജയിലിൽ കഴിയേണ്ടി വന്നു; കിട്ടാനുള്ള കാശിനായി വിളിച്ചപ്പോൾ പരിഹാസവും; നേതാക്കന്മാരായ നേതാക്കന്മാരെയെല്ലാം വിളിച്ച് സഹായം ചോദിച്ചപ്പോൾ എല്ലാവരും കൈമലർത്തി; ഒടുവിൽ ഒരു നിമിഷം നീതി ലഭിച്ചെന്ന് തോന്നിയപ്പോൾ ഉന്നത ഇടപെടലും; പോരാത്തതിന് എല്ലാം തകർന്ന് കിടപ്പിലായ അച്ഛനെ കഷ്ടപ്പെടുത്താൻ തൃശൂരിലെ വീട്ടിൽ പൊലീസ് റെയ്ഡും; പിണറായി വിജയൻ നാസിൽ അബ്ദുല്ലയോട് ചെയ്തത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെടുങ്കണ്ടത്തെ കസ്റ്റഡി മരണം-കേരളാ പൊലീസിനും പിണറായി സർക്കാരിനും ഏറെ വെല്ലുവിളിയായത്. കസ്റ്റഡിയിൽ അറസ്റ്റിലായ ആൾക്ക് ലഭിക്കേണ്ട പരിഗണനയൊന്നും കിട്ടാത്തതിന്റെ ഫലമായിരുന്നു നെടുങ്കണ്ടത്തെ കസ്റ്റഡി കൊലപാതകം. സമാനമായി നിരവധി സംഭവങ്ങൾ. വരാപ്പുഴയിലെ യുവാവിന്റെ കഥയും മുമ്പിലുണ്ട്. അജ്മാനിൽ തുഷാർ വെള്ളാപ്പള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് കേട്ടപ്പോഴും പിണറായി വിജയൻ എന്ന കേരളാ മുഖ്യമന്ത്രിയുടെ മനസ്സിലേക്ക് ഓടിയെത്തിയത് കേരളത്തിലെ കസ്റ്റഡി മരണങ്ങളാണെന്ന പരിഹാസമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ശാസ്ത്രീയമായി കേസ് അന്വേഷിക്കുന്ന യുഎഇ പൊലീസിനെ കാണാൻ പിണറായിക്ക് ആയില്ല. ഇതോടെ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് പിണറായി കത്തെഴുതി. കസ്റ്റഡിയിൽ തുഷാറിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം. അജ്മാനിൽ കേരളാ പൊലീസ് ഇല്ലാത്തതു കൊണ്ട് തുഷാറിന് ഒന്നും സംഭവിച്ചില്ല. പോരാത്തതിന് നാസിലിന്റെ തൃശൂരിൽ വീട്ടിൽ കേരളാ പൊലീസ് വക റെയ്ഡും.

പ്രിയപ്പെട്ട ജയശങ്കർജി..... എസ് എൻ ഡി പി യൂണിയൻ വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായെന്ന് ടിവി കണ്ട് അറിഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യത്തിലും ക്ഷേമാവസ്ഥയിലും എനിക്ക് അതിയായ ആശങ്കയുണ്ട്. നിയമത്തിന്റെ പരിധിയിൽ നിന്ന് എല്ലാ സഹായവും ചെയ്യണം. വ്യക്തിപരമായ ഇടപെടൽ ഉണ്ടാകണമെന്നാണ് പിണറായിയുടെ ആവശ്യം. കേന്ദ്രം ഭരിക്കുന്ന ബിജെപി മുന്നണിയിലെ സഖ്യകക്ഷിയാണ് ബിഡിജെഎസ്. എന്നാൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനും ബിജെപി നേതൃത്വവുമായി അത്ര സുഖത്തിൽ അല്ല. ലോക്സഭാ തെരഞ്ഞെടുപ്പിലും മറ്റും പിണറായി വിജയനെ പരസ്യമായി വെള്ളാപ്പള്ളി പിന്തുണച്ചു. നവോത്ഥാന മതിലിലും അണിചേർന്നു.ഇതുകൊണ്ടാണ് പിണറായി കേന്ദ്ര സർക്കാരിന് കത്തെഴുതിയത്. ഈ കത്താണ് തുഷാറിന് അതിവേഗ ജാമ്യം ഉറപ്പാക്കിയത്.

അജ്മാനിൽ പൊലീസ് കസ്റ്റഡിയിലുള്ള തുഷാറിന്റെ ആരോഗ്യത്തിലും ക്ഷേമത്തിലും ആശങ്ക അറിയിക്കുന്നതാണ് കത്ത്. നെടുങ്കണ്ടത്തെ കസ്റ്റഡി മരണവും വരാപ്പുഴയിലെ പൊലീസ് അതിക്രമവും മനസ്സിൽ വച്ചാണ് ഇത്തരത്തിലൊരു കത്ത് പിണറായി എഴുതിയതെന്ന ട്രോളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ചെക്ക് കേസുണ്ടായപ്പോൾ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് പിണറായി പറഞ്ഞത്. സമാന കേസാണ് തുഷാറിനെതിരേയും ഉയർന്നത്. അപ്പോൾ പ്രതിയുടെ ആരോഗ്യത്തിൽ മുഖ്യമന്ത്രിക്ക് ആശങ്കയെത്തി. ഇതിൽ ഇരട്ടത്താപ്പും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നുണ്ട്. കേരളത്തിലെ ഇപ്പോഴുണ്ടായ പ്രളയം പോലും കേന്ദ്ര സർക്കാരിനെ സംസ്ഥാന സർക്കാർ രേഖാമൂലം അറിയിച്ചില്ലെന്ന പരാതികൾ നേരത്തെ ഉയർന്നിരുന്നു. സ്വകാര്യ സാമ്പത്തീക കേസിലാണ് തുഷാർ അറസ്റ്റിലായതെങ്കിലും സംസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടേയും സാമുദായിക സംഘടനയുടെയും പ്രതിനിധിയെന്ന നിലയിലുള്ള സാമൂഹിക പ്രാധാന്യം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായിരിക്കുന്നത്.

ഇനി കേസ് എങ്ങനേയും ഒതുക്കി തീർക്കണം. അതാണ് ലക്ഷ്യം. ജാമ്യത്തിൽ ഇറങ്ങിയ തുഷാറിനെ സഹായിക്കാൻ തൃശൂരിലെ നാസിൽ അബ്ദുള്ളയുടെ വീട്ടിൽ പിണറായിയുടെ പൊലീസ് റെയ്ഡ് നടത്തി. എസ് എൻ ഡി പിയേയും വെള്ളാപ്പള്ളി നടേശനേയും ഒപ്പം നിർത്താനുള്ള തന്ത്രം. എന്നാൽ ഇവിടെ പൊലിയുന്നത് നാസിൽ അബ്ദുള്ളയെന്ന 45കാരന്റെ പ്രതീക്ഷയാണ്. ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ കാശ് മുഴുവൻ നാട്ടിലെ അതിസമ്പന്നനായ തുഷാർ വെള്ളാപ്പള്ളി പറ്റിച്ചെടുത്തു. കടം വീട്ടാൻ ഉള്ളത് വിറ്റ് പെറുക്കിയിട്ടും രണ്ട് കൊല്ലം ജയിലിൽ കഴിയേണ്ടി വന്നു. കിട്ടാനുള്ള കാശിനായി വിളിച്ചപ്പോൾ പരിഹാസമായിരുന്നു മറുപടി. നതാക്കന്മാരായ നേതാക്കന്മാരെയെല്ലാം വിളിച്ച് സഹായം ചോദിച്ചപ്പോൾ എല്ലാവരും കൈമലർത്തി. എസ് എൻ ഡി പി യോഗത്തിന്റെ നേതാവിനെതിരെ പ്രതികരിക്കാൻ ഏവർക്കും മടിയായിരുന്നു. അങ്ങനെയാണ് തുഷാറിനെതിരെ അജ്മാനിൽ കേസ് കൊടുത്തത്. ഒടുവിൽ തുഷാർ അറസ്റ്റിലായി.

ഒടുവിൽ ഒരു നിമിഷം നീതി ലഭിച്ചെന്ന് തോന്നിയപ്പോൾ ഉന്നത ഇടപടെലും എല്ലാം തകർന്ന് കിടിപ്പിലായ അച്ഛന്റെ വീട്ടിൽ റെയ്ഡും. തുഷാർ ചെയ്ത ചതിക്ക് സമാനമാണ് പിണറായി വിജയനും നാസിൽ അബ്ദുള്ളയോട് ചെയ്തത്. നീതി നടപ്പാക്കേണ്ടവർ നീതിക്ക് വേണ്ടി മുന്നിൽ നിൽക്കുന്നവരെ പുറംകാലിൽ കൊണ്ട് അടിക്കുന്നതിന് സമാനമായ സാഹചര്യം. അജ്മാനിൽ തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റിനു വഴിവെച്ച ചെക്ക് കേസിലെ പരാതിക്കാരന്റെ വീട്ടിൽ പൊലീസെത്തി വിവരങ്ങൾ ശേഖരിച്ചു. തൃശ്ശൂർ മതിലകം പുതിയകാവ് സ്വദേശി നമ്പിപ്പുന്നിലത്ത് നാസിൽ അബ്ദുള്ളയാണ് തുഷാറിനെതിരേ അജ്മാനിൽ പരാതി നൽകിയത്. ഇത് സർക്കാരിന്റെ ശ്രദ്ധയിലെത്തിയതോടെയാണ് പൊലീസ് വീട്ടിലെത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് നാസിലിന്റെ വീട്ടിൽ പൊലീസെത്തിയത്. അദ്ദേഹത്തിന്റെ മാതാപിതാക്കളും ബന്ധുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇലക്ട്രിക്കൽ എൻജിനിയറായ നാസിൽ 2007 മുതൽ വിദേശത്താണ്. മൂന്നുവർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നത്. ഇടയ്ക്ക് ചെക്ക് കേസിൽപെട്ട് അജ്മാനിൽ ജയിലിലായിരുന്നു. തുഷാർ നൽകിയ ചെക്ക് മടങ്ങിയതിനെ തുടർന്നാണ് താൻ ജയിലിൽ പോകേണ്ട സ്ഥിതിവന്നതെന്നാണ് നാസിൽ അബ്ദുള്ള പറയുന്നത്. ഇതിനെ തുടർന്നാണ് തുഷാറിനെതിരെ നിയമ നടപടി തുടങ്ങിയത്. ഇത് കേട്ടപാടെ പൊലീസ് ഓടിയെത്തി. എങ്ങനേയും നാസിലിനെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രം. അജ്മാനിൽ തുഷാറിനെ കുടുക്കിയാൽ കേരളത്തിൽ നാസിലിനെ വെറുതെ വിടില്ലെന്ന സന്ദേശം. രമണിക്കൂറോളം പൊലീസ് ഈ വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. നാസിൽ അബ്ദുല്ല എന്താണ് ചെയ്യുന്നത്, എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങൾ പൊലീസ് അന്വേഷിച്ചെന്നാണ് റിപ്പോർട്ട്. മാതാപിതാക്കളോട് വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പൊലീസ് പറഞ്ഞു. നാസിലിന്റെ അച്ഛൻ ഏറെ നാളായി കിടപ്പിലാണ്.

കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്തുവർഷം മുമ്പ് അജ്മാനിൽ ബോയിങ് എന്ന പേരിൽ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാർ ജോലികൾ ഏൽപിച്ച തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി നാസിൽ അബ്ദുല്ലയ്ക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അജ്മാൻ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ തുഷാറിന് ജാമ്യം കിട്ടിയിട്ടുണ്ട്. പത്ത് മില്യൺ യുഎഇ ദിർഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന തുഷാർ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായി. എന്നിട്ടും നാസിലിന് ആശ്വാസം നൽകിയില്ല. ഒരു നിവർത്തിയുമില്ലാതെ വന്നപ്പോഴാണ് കേസുമായി നാസിൽ അജ്മാനിലെ കോടതിയിൽ എത്തിയത്.

അജ്മാനിൽ വച്ച് ചൊവ്വാഴ്ചയാണ് അറസ്റ്റിലായത്. പത്തുമില്യൺ യുഎഇ ദിർഹത്തിന്റെ (19 കോടിയോളം) ബിസിനസ്സ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്നതാണ് കേസ്. ഇന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പൊതു അവധിയായതിനാൽ രണ്ട് ദിവസം കൂടി തുഷാർ ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു. ഇതേത്തുടർന്നാണ് വ്യവസായി എം.എ. യൂസഫലിയുടെ സഹായവും തുഷാറിന്റെ കുടുംബം തേടിയത്. പത്തുവർഷം മുമ്പ് അജ്മാനിൽ ബോയിങ് എന്ന പേരിൽ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാർ ജോലികൾ ഏൽപിച്ച നാസിൽ അബ്ദുള്ളയ്ക്ക് നൽകിയ വണ്ടിച്ചെക്ക് കേസിലാണ് പൊലീസ് നടപടി. ബിസിനസ് നഷ്ടത്തിലായി നിർത്തിയെങ്കിലും പങ്കാളിക്ക് നൽകാനുണ്ടായിരുന്ന പണം നൽകിയില്ലെന്നതാണ് കേസ്.

സംഭവത്തിൽ കഴിഞ്ഞ ദിവസം സ്വദേശിയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസിൽ ഗൾഫിലേക്ക് ക്ഷണിച്ചു. തുടർന്ന് നാസിലിന്റെ പരാതിയിൽ അജ്മാനിലെത്തിയ തുഷാറിനെ ഹോട്ടലിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം പത്തുവർഷം മുമ്പ് നൽകിയ ചെക്കിന് ഇപ്പോൾ നിയമ സാധുത ഇല്ലെന്നാണ് തുഷാർ പറയുന്നത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പെൺവാണിഭത്തിന് സീമ പിടിയിലായത് നിരവധി തവണ; ഓരോ തവണയും ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടും; ഇത്തവണ പിടിയിലായത് ഹോട്ടലുകളിൽ ഒരേസമയം അറുപതോളം യുവതികളെ എത്തിച്ച് വൻകിട പെൺവാണിഭം നടത്തിവരവേ; യുവതികളെ എത്തിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നും; പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് വരെ യുവതികളെ സപ്ലൈ ചെയ്യും; വിദേശ രാജ്യങ്ങളിലേക്കും നീളുന്ന മാഫിയാ ബന്ധമുള്ള സെക്സ് റാക്കറ്റ് നടത്തിപ്പുകാരി ഒരു ചെറിയ മീനല്ല
പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ് തുടങ്ങും മുൻപ് വിദ്യാർത്ഥിനികളോട് ആവശ്യപ്പെട്ടത് പ്രത്യേക പ്രാർത്ഥനയ്ക്ക് എത്താൻ; പള്ളിമേടയിൽ എത്തിയ കുട്ടികളോട് യൂണിഫോം ധരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് വസ്ത്രത്തിനുള്ളിൽ കൈകടത്തി; മറ്റു ബാലികമാർക്ക് നേരെയും ശാരീരിക ആക്രമണം; സംഭവം പുറത്തറിഞ്ഞപ്പോൾ കണ്ണ് വേദനക്ക് ചികിത്സയ്ക്ക് പോകുന്നെന്ന് പറഞ്ഞു മുങ്ങി; പള്ളി വികാരിയെ സ്ഥാനത്ത് നിന്നും നീക്കി അധികൃതർ; പോക്‌സോ കേസിൽ പ്രതിയായ പറവൂരിലെ പള്ളിവികാരിയെ തിരഞ്ഞു പൊലീസ്
നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാണെങ്കിൽ യുഡിഎഫ് എട്ടു നിലയിൽ പൊട്ടുമായിരുന്നെന്ന് സർവേ ഫലം; പി ജെ ജോസഫിനെയും പി സി ജോർജ്ജിനെയും പാലയിൽ നിലംതൊടാൻ അനുവദിക്കില്ല; വോട്ടർമാരിൽ ഭൂരിപക്ഷവും പാലായുടെ വികസന നായകനാണ് മാണിയെന്ന് കരുതുന്നവർ; എന്നിട്ടും മാണിയുടെ മരണത്തിന്റെ പേരിൽ സഹതാപ തരംഗം ഉണ്ടാവുമെന്ന് കരുതുന്നത് പത്ത് ശതമാനം പേർ മാത്രം; മറുനാടൻ പാലാ അഭിപ്രായ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
മുഖ്യമന്ത്രി കസേരക്കുള്ള തടസം നീക്കിയ ഹൈക്കോടതി വിധി റദ്ദു ചെയ്യാനുള്ള അപേക്ഷ പരിഗണിക്കാതെ നാല് കൊല്ലം നീക്കിയതിന്റെ പിന്നിൽ പോലും ഉന്നത ഇടപെടൽ; വിവാദങ്ങൾ ഏറെ ഉണ്ടായിട്ടും ബെഹ്‌റയെ ഡിജിപി ആക്കിയതും ഏറെ പേരുദോഷമുള്ള ശ്രീവാസ്തവയെ സൂപ്പർ ഡിജിപി ആക്കിയതുമൊക്കെ ഓരേ കാരണത്താൽ; ഒടുവിൽ എതിർപ്പുകൾ മറികടന്ന് സമ്പത്തിനെ നിയമിച്ചതു പോലും ലാവലിൻ ഭയം മൂലം; പിണറായി ഏറെ ഭയപ്പെടുന്ന ലാവലിൻ കേസിൽ ഒക്ടോബർ ഒന്നിന് എന്ത് സംഭവിക്കും?
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ